നിങ്ങളുടെ രചനകൾ

Spread the love
ദൈവ വചനത്തിലൂടെ ദൈവം നിങ്ങളോട് സംസാരിച്ച ഒരു സന്ദേശം അനേകർക്ക് പ്രയോജനപ്പെടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ഡെയിലി ലിവിംഗ് വോയിസിലേക്ക് നിങ്ങളുടെ രചനകൾ അയച്ചു തരിക. താങ്കളിലൂടെ ദൈവം ആയിരങ്ങളോട് ഇടപെടെട്ടെ. താങ്കളോട് ദൈവം ഇടപെട്ട ലഘുസന്ദേശം ഞങ്ങൾക്ക് അയച്ചു തന്നാൽ കഴിയുന്നതും ഈ വെബ്സൈറ്റിലൂടെ അനേകരിൽ അത് എത്തിക്കുവാൻ ഞങ്ങൾ ആത്മാർത്ഥമായും ശ്രമിക്കാം. ചോദ്യങ്ങളും സംശയങ്ങളും ഉണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടുവാൻ മടിക്കരുതേ എന്ന് അഭ്യർത്ഥിക്കുന്നു. വളരെ ലളിതമായും സാമാന്യമായും മാത്രം എഴുതിയാൽ മതിയാകും. നമുക്ക് ഒന്നിച്ച് അനേകരുടെ ആത്മീകവർദ്ധനവിനായി ദൈവകൃപയിൽ ആശ്രയിച്ച് പരിശ്രമിക്കാം. ചില കാര്യങ്ങൾ ശ്രദ്ധിക്കുവാൻ അപേക്ഷിക്കുന്നു.

  • ഈ വെബ്സൈറ്റിൽ റെജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യുന്നവർക്ക് മാത്രമേ ലേഖനം സേവ് ചെയ്യേണ്ട ഫോം ഈ പേജിൽ കാണുവാൻ സാധിക്കൂ.
  • ലേഖകർ തങ്ങളുടെ കൃതികൾ മലയാളത്തിൽ ടൈപ് ചെയ്ത് എഡിറ്ററുടെ അവലോകനത്തിനായി ഈ പേജിൽ കാണുന്ന ഫോം ഉപയോഗിച്ച് സേവ് ചെയ്യണം.
  • അംഗീകാരം നേടുന്ന കൃതികൾ മാത്രമേ പ്രസിദ്ധീകരിക്കപ്പെടുകയുള്ളൂ.
  • പ്രസിദ്ധീകരണസംബന്ധമായ തീരുമാനസ്വാതന്ത്ര്യം പൂർണ്ണമായും ലിവിംഗ് വോയിസ് മിനിസ്റ്റ്രിയുടെ വിവേചനാധികാരമാണ്.
  • ഉള്ളടക്കവും തലക്കെട്ടും എഡിറ്റ് ചെയ്യുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം എഡിറ്ററിൽ നിക്ഷിപ്തമായിരിക്കും.
  • പ്രസിദ്ധീകരണത്തിന് അംഗീകരിക്കപ്പെടുന്ന പക്ഷം ലിവിംഗ് വോയിസ് മിനിസ്ട്രിക്ക് ലേഖനത്തിന്റെ പൂർണ പ്രസാധകാവകാശം ഉണ്ടായിരിക്കും.
  • ലേഖനങ്ങൾ സോഷ്യൽ മീഡിയയിലോ ഡിജിറ്റൽ / പ്രിന്റ്‌ മാധ്യമങ്ങളിലോ പങ്കു വെയ്ക്കുമ്പോൾ ലിവിംഗ് വോയിസിന്റെ ലിങ്ക് കൂടി വെയ്ക്കുവാൻ ലേഖകർ ബാധ്യസ്ഥരാണ്.
  • ഡെയിലി ലിവിംഗ് വോയിസിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിലൂടെ യാതൊരു സാമ്പത്തിക പ്രതിഫലവും ലേഖകർ പ്രതീക്ഷിക്കുന്നില്ല എന്ന് അലിഖിത സമ്മതമുണ്ടായിരിക്കേണം.
  • ഡെയിലി ലിവിംഗ് വോയിസ് എഡിറ്റേഴ്സും ലിവിംഗ് വോയിസ് മിനിസ്ട്രീസും പെന്തെക്കോസ്തൽ ഉപദേസസംഹിതകൾ വിശ്വസിക്കുന്നവരാണ്. ഞങ്ങളുടെ വിശ്വസപ്രമാണത്തിന്റെ ഒരു സംക്ഷിപ്ത രൂപം http://livingvoiceministries.org/JF5Mh എന്ന ലിങ്കിൽ വായിക്കാം.
  • ഈ സൈറ്റ് വഴി സമർപ്പിക്കുന്ന ലേഖനത്തിൽ ഞങ്ങൾ വിശ്വസിക്കുന്നതിന് വ്യത്യസ്ഥമായ ആശയങ്ങൾ ഉണ്ടെങ്കിൽ അവ പ്രസിദ്ധീകരിക്കുന്നതല്ല.

മുകളിൽ കൊടുത്തിരിക്കുന്ന നിബന്ധനകളോട് യോജിക്കുവാൻ കഴിയുമെങ്കിൽ ദയവായി താഴെ ലോഗിൻ / റെജിസ്ടർ ചെയ്യുക. ആദ്യമായി റെജിസ്ടർ ചെയ്യുമ്പോൾ നിങ്ങളുടെ അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്യപ്പെട്ടതിന് ശേഷം മാത്രമേ ലോഗിൻ ചെയ്യുവാൻ കഴിയുകയുള്ളൂ എന്ന് ഓർക്കുക.