Psalms 19

June 14, 2017
Arun Unni

നിസ്തുലമായ ദൈവവചനം

യഹോവയുടെ ന്യായപ്രമാണം പ്രാണന് തണുപ്പ് നല്‍കുന്നതാണ്. അത് മനുഷ്യ മനസ്സിനെ മാനസാന്തരത്തിലേക്ക് നയിക്കുന്നു. വ്യക്തി ജീവിതങ്ങളെ സന്തോഷിപ്പിക്കുന്ന ഈ ദൈവവചനങ്ങള്‍ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാനാണ് എന്ന് സങ്കീര്‍ത്തനക്കാരന്‍ 1-ആം അദ്ധ്യായം 2-ആം വാക്യത്തില്‍ പറയുന്നു. 119-ആം സങ്കീര്‍ത്തനം 1-ആം വാക്യത്തില്‍ ഈ ദൈവവചനങ്ങള്‍ അനുസരിച്ച് നടപ്പില്‍ നിഷ്ക്കളങ്കരായവര്‍ ഭാഗ്യവാന്‍‌മാര്‍ എന്ന് പറയുന്നു. അപ്പോള്‍ ഈ ന്യായപ്രമാണങ്ങള്‍ ജീവിത ശൈലി ആക്കി കഴിഞ്ഞാല്‍ അതിലും വലിയ ഭാഗ്യപദവി ഇല്ലെന്ന് തന്നെ പറയുവാന്‍ സാധിക്കും.
June 28, 2015
Arun Unni

സൃഷ്ടിതാവിന്റെ അധികാരം

എവിടെയോ കേട്ട ഒരു ഫലിത കഥ ഇവിടെ കുറിക്കുന്നു:- "സഭയിലെ പ്രായം ചെന്ന അപ്പച്ചന്‍ കണ്‍വെന്‍ഷന്‍ മീറ്റിംഗിനായി വീട്ടില്‍ നിന്ന് ഇറങ്ങുകയാണ്, ഭാര്യയുടെ കരങ്ങള്‍ ചേര്‍ത്ത് പിടിച്ച് അപ്പച്ചന്‍ കണ്‍വെന്‍ഷന്‍റെ സുഖമമായ നടത്തിപ്പിനും, ദേശം വിടുവിക്കപ്പെടാനും, മഴ മാറി കാലാവസ്ഥ അനുകൂലമാകാനും വേണ്ടി പ്രാര്‍ത്ഥിച്ചു. അതിനു ശേഷം പുറത്തു വന്ന് ആകാശം നോക്കി അപ്പച്ചന്‍ ഇങ്ങനെ പറഞ്ഞു: 'മോളിക്കുട്ടീ, ആ കുടയിങ്ങെടുത്തോ'.." പലപ്പോഴും നമ്മുടെ പ്രാര്‍ത്ഥനകളും ഇതു പോലെയാണ്. യഹോവയായ ദൈവം തന്‍റെ വാക്കിനാല്‍ ഈ മനോഹരമായ ഭൂതലം സൃഷ്ടിച്ചെങ്കില്‍, നമ്മുടെ പ്രാര്‍ത്ഥന കേട്ട് അവയില്‍ പല വ്യതിയാനങ്ങളും വരുത്തുവാന്‍ സാധിക്കും എന്ന് പൂര്‍ണമായി വിശ്വസിക്കണം.