ആശ്വാസമായ ക്രിസ്തു

താങ്ങും കരങ്ങള്‍
May 30, 2016
ആ നാളും നാഴികയും
June 1, 2016

വേദപുസ്തകത്തിലെ പഴയ പുതിയ നിയമ പുസ്തകങ്ങൾക്ക് ഇടയിൽ ഏകദേശം 400 വർഷത്തെ ഒരു നിശബ്ദ കാലം ഉണ്ടായിരുന്നു. ദൈവജനത്തോട് ദൈവം സംസാരിക്കാതെ ഇരുന്ന ഒരു സമയം. പുതിയനിയമ പുസ്തകങ്ങളിലെ സംഭവ വികാസങ്ങൾ തുടങ്ങുന്ന സമയം ദൈവത്തിന്റ്റെ സ്വന്ത ജനം റോമൻ ഭരണത്തിൻ കീഴിൽ ആണ്. പ്രസ്തുത അവസ്ഥയിൽ യെഹൂദജനം അക്ഷമയോടെ തങ്ങൾക്ക് വാഗ്ദത്തം ലഭിച്ച മശിഹയ്ക്ക് വേണ്ടി കാത്തിരികുകയായിരുനു. സമാധാനം ഇല്ലാതെ, ദൈവം അവർക്ക് സ്വന്തമായി നൽകിയ ഭൂമിയിൽ, വിദേശ ഭരണത്തിൻ കീഴിൽ, അവർക്ക് നികുതി അടച്ചു ജീവിക്കുന്ന ഒരു അവസ്ഥ. ജീവിതത്തിൽ ഒരു ആശ്വാസവുമില്ലാത്ത കാലം.

Spread the love

വായനാഭാഗം ലൂക്കോസ്. 2: 25-33

25 യെരൂശലേമില്‍ ശിമ്യോന്‍ എന്നു പേരുള്ളൊരു മനുഷ്യന്‍ ഉണ്ടായിരുന്നു; ഈ മനുഷ്യന്‍ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേല്‍ ഉണ്ടായിരുന്നു.
26 കര്‍ത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാണ്കയില്ല എന്നു പരിശുദ്ധാത്മാവിനാല്‍ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു.
27 അവന്‍ ആത്മനിയോഗത്താല്‍ ദൈവാലയത്തില്‍ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്‍വാന്‍ അമ്മയപ്പന്മാര്‍ അവനെ അകത്തു കൊണ്ടുചെന്നപ്പോള്‍
28 അവന്‍ അവനെ കയ്യില്‍ ഏന്തി ദൈവത്തെ പുകഴ്ത്തി
29 “ഇപ്പോള്‍ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു.
30 ജാതികള്‍ക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി
31 നീ സകല ജാതികളുടെയും മുമ്പില്‍ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ
32 എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു.
33 ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതില്‍ അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു.

ചിന്തഭാഗം: 2:25 യെരൂശലേമില്‍ ശിമ്യോന്‍ എന്നു പേരുള്ളൊരു മനുഷ്യന്‍ ഉണ്ടായിരുന്നു; ഈ മനുഷ്യന്‍ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു.

വേദപുസ്തകത്തിലെ പഴയ പുതിയ നിയമ പുസ്തകങ്ങൾക്ക് ഇടയിൽ ഏകദേശം 400 വർഷത്തെ ഒരു നിശബ്ദ കാലം ഉണ്ടായിരുന്നു. ദൈവജനത്തോട് ദൈവം സംസാരിക്കാതെ ഇരുന്ന ഒരു സമയം. പുതിയനിയമ പുസ്തകങ്ങളിലെ സംഭവ വികാസങ്ങൾ തുടങ്ങുന്ന സമയം ദൈവത്തിന്റ്റെ സ്വന്ത ജനം റോമൻ ഭരണത്തിൻ കീഴിൽ ആണ്. പ്രസ്തുത അവസ്ഥയിൽ യെഹൂദജനം അക്ഷമയോടെ തങ്ങൾക്ക് വാഗ്ദത്തം ലഭിച്ച മശിഹയ്ക്ക് വേണ്ടി കാത്തിരികുകയായിരുനു. സമാധാനം ഇല്ലാതെ, ദൈവം അവർക്ക് സ്വന്തമായി നൽകിയ ഭൂമിയിൽ, വിദേശ ഭരണത്തിൻ കീഴിൽ, അവർക്ക് നികുതി അടച്ചു ജീവിക്കുന്ന ഒരു അവസ്ഥ. ജീവിതത്തിൽ ഒരു ആശ്വാസവുമില്ലാത്ത കാലം.

ഈ പശ്ചാത്തലത്തിലാണ് ദൈവഭക്തനായ ശിമ്യോന്‍ എന്ന ഈ മനുഷ്യൻ യിസ്രായേലിന്റെ ആശ്വാസത്തിനായി കാത്തിരിക്കുന്നത്. ആശ്വാസത്തിനായി ഉള്ള തന്റെ കാത്തിരിപ്പ് അവസാനിക്കുന്നത് ശിശു ആയ യേശുവിനെ കാണുമ്പോൾ ആണ്. ശിമോന്റ്റെ ആശ്വാസം ഒരു വ്യക്തിയിൽ ആണ്, യേശുവിൽ! യേശു വരുന്നതാണ്, യേശുവിനെ ഒരു നോക്ക് കാണുന്നതാണ് (2:32) തന്റെ ആശ്വാസം, തനിക്കുള്ള സമാധാനം (2:29)!

പ്രീയരെ, എല്ലാ അശ്വസ്ഥതകൾക്കും പരിഹാരം ആകുവാൻ കഴിയുന്ന ഒരേയൊരു വ്യക്തി ആണ് യേശു! നമ്മുടെ ജീവിതത്തിലും യേശുവിനെ കാണുനത് നമ്മുടെ ആശ്വാസം ആകട്ടെ! യേശു പറഞ്ഞു ” സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാന്‍ നിങ്ങള്‍ക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു”. അസ്വസ്തതകളുടേയും സമാധാനത്തിന്റെയും ലോകത്തിൽ ആശ്വാസം പകരുന്ന ആശ്വാസം ആകുന്ന ഈ യേശുവുമായി നമുക്ക് ഒരു വ്യക്തി ബന്ധം ഉണ്ടാകട്ടെ! നീതിമാനായ ശിമോൻ യേശുവിനായി കാത്തിരുന്നത് പോലെ നമുക്കും നീതിമാന്മാരായി അവനെ കാത്തിരിക്കാം.

യഹോവ ന്യായത്തിന്റെ ദൈവമല്ലോ; അവന്നായി കാത്തിരിക്കുന്നവരൊക്കെയും ഭാഗ്യവാന്മാര്‍. യെശയ്യാവ് 30:18

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Aasish Purackal
Aasish Purackal
ബ്രദർ ആശിഷ് പുരയ്ക്കൽ - സ്വദേശം തിരുവല്ലയിൽ മേപ്രാൽ. മാനേജ്മെന്റിലും ക്രിസ്റ്റ്യൻ സ്റ്റഡീസിലും ബിരുദാനന്തര ബിരുദത്തിനു ശേഷം ഇപ്പോൾ തിരുവനനതപുരത്ത് ജോലി ചെയ്യുന്നു. പാസ്റ്റർ ചെറിയാൻ ഉമ്മന്റെയും സിസ്റ്റർ ലില്ലി ചെറിയാന്റെയും മകനാണ്.

Comments are closed.