താങ്ങും കരങ്ങള്‍

എല്ലാമെൻ നന്മയ്ക്കായി
May 29, 2016
ആശ്വാസമായ ക്രിസ്തു
May 31, 2016

കെട്ടുറപ്പുള്ള ജീവിതം പ്രദാനം ചെയ്യുന്ന അനേകം വഴികള്‍ ഉയർത്തി കാട്ടി, മനുഷ്യനെ ആകർഷിച്ച്, സ്വയം നേട്ടം കൊയ്തു തങ്ങളുടെ ജീവിതം കെട്ടുറപ്പുള്ളതാക്കുന്ന പ്രത്യയശാസ്ത്രം പലപ്പോഴും നമുക്ക് അതിശയോക്തിയായി തോന്നാം. എങ്കിലും ആ ആകർഷണ വലയം ഭേദിച്ചു സർഗ്ഗാത്മക വാസനകളെ ജീവിപ്പിച്ചു ജീവിതത്തിനു പുതിയ മാനം കണ്ടെത്തുന്നവരും ഏറെയാണ്‌. ജീവിത വിജയത്തിന്റെ ക്ലൂ തേടി അലയുന്ന പലരും വഴുവഴുപ്പിന്റെ ചടുലവേഗങ്ങളിലാണെന്ന യാഥാർത്ഥ്യം മനപ്പൂർവ്വം മറന്നുകളയുന്നു. ഒടുവില്‍ ഗിത്ബോവ എന്ന വഴുവഴുപ്പിന്റെ മുകളിലെത്തി ശൌലിനെപ്പോലെ സ്വയം ആത്മാഹൂതി നടത്തി മാന്യത കാട്ടേണ്ടി വരുന്ന ഗതികേട് മനുഷ്യ കുലത്തില്‍ ധാരാളം കണ്ടു വരുന്നു.

Spread the love

വായനാഭാഗം. സങ്കീ 94.16 -19

16 ദുഷ്കര്‍മ്മികളുടെ നേരെ ആര്‍ എനിക്കു വേണ്ടി എഴുന്നേലക്കും? നീതികേടു പ്രവര്‍ത്തിക്കുന്നവരോടു ആര്‍ എനിക്കു വേണ്ടി എതിര്‍ത്തുനിലക്കും?
17 യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കില്‍ എന്റെ പ്രാണന്‍ വേഗം മൌനവാസം ചെയ്യുമായിരുന്നു.
18 എന്റെ കാല്‍ വഴുതുന്നു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ യഹോവേ, നിന്റെ ദയ എന്നെ താങ്ങി.
19 എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തില്‍ നിന്റെ ആശ്വാസങ്ങള്‍ എന്റെ പ്രാണനെ തണുപ്പിക്കുന്നു.

കുറിവാക്യം സങ്കീ. 94 . 18

“എന്റെ കാല്‍ വഴുതുന്നു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ യഹോവേ,നിന്റെ ദയ എന്നെ താങ്ങി.”

കെട്ടുറപ്പുള്ള ജീവിതം പ്രദാനം ചെയ്യുന്ന അനേകം വഴികള്‍ ഉയർത്തി കാട്ടി, മനുഷ്യനെ ആകർഷിച്ച്, സ്വയം നേട്ടം കൊയ്തു തങ്ങളുടെ ജീവിതം കെട്ടുറപ്പുള്ളതാക്കുന്ന പ്രത്യയശാസ്ത്രം പലപ്പോഴും നമുക്ക് അതിശയോക്തിയായി തോന്നാം. എങ്കിലും ആ ആകർഷണ വലയം ഭേദിച്ചു സർഗ്ഗാത്മക വാസനകളെ ജീവിപ്പിച്ചു ജീവിതത്തിനു പുതിയ മാനം കണ്ടെത്തുന്നവരും ഏറെയാണ്‌. ജീവിത വിജയത്തിന്റെ ക്ലൂ തേടി അലയുന്ന പലരും വഴുവഴുപ്പിന്റെ ചടുലവേഗങ്ങളിലാണെന്ന യാഥാർത്ഥ്യം മനപ്പൂർവ്വം മറന്നുകളയുന്നു. ഒടുവില്‍ ഗിത്ബോവ എന്ന വഴുവഴുപ്പിന്റെ മുകളിലെത്തി ശൌലിനെപ്പോലെ സ്വയം ആത്മാഹൂതി നടത്തി മാന്യത കാട്ടേണ്ടി വരുന്ന ഗതികേട് മനുഷ്യ കുലത്തില്‍ ധാരാളം കണ്ടു വരുന്നു.

ജീവിത യാത്രയില്‍ വഴുവഴുപ്പിന്റെ പാതയടികള്‍ സ്വാഭാവികം. എന്നാല്‍ താങ്ങുന്ന ഒരു കരമുണ്ടെന്ന തിരിച്ചറിവ്, ഒരു പുത്തന്‍ ഉണർവ്വ് സിരകളില്‍ കത്തി പടർത്തുന്നത് നമുക്ക് അനുഭവിച്ചറിയുവാന്‍ കഴിയും. ആസാഫ് എന്ന ഭക്തന്‍ ഇങ്ങനെ പറഞ്ഞു: ‘നീയെന്നെ വലങ്കരത്തില്‍ പിടിച്ചിരിക്കുന്നു.’ കാലുകളിടറുന്ന കാലത്തെല്ലാം താങ്ങി നടത്തുന്ന നാഥന്റെ സാന്നിധ്യം ഉള്ളതിനാൽ ഏതു കുഴഞ്ഞ വഴികളെയും മനോഹര ഉദ്യാന തുല്യമാക്കുന്ന ഒരു അനുഭവമാണ് ദൈവത്തോട് ചേർന്നുള്ള ജീവിതം. സാന്ത്വനത്തിന്റെ വാക്കുകള്‍ ദിനംതോറും തന്നു ഏതു മരണ കയത്തില്‍ നിന്നും നമ്മെ കര കയറ്റുന്ന യേശുനാഥന്‍ വഴി തെറ്റി പോയ ആടിനെ തേടി പോയി രക്ഷിക്കുന്ന ഇടയന്‍ ആണെന്ന ബോധം നമ്മെ ഊർജ്ജസ്വലരാക്കും. സന്ദേഹമില്ല.

Peter K Manuel
Pr. Peter K Manuel
പാസ്റ്റർ പീറ്റർ കെ മാനുവൽ - സ്വദേശം ചെങ്ങന്നൂര്‍, കോടുകുളഞ്ഞി. വര്‍ഷങ്ങളായി എറണാകുളത്ത് താമസം ആക്കിയിരുന്നു. 25 വര്‍ഷം കേരളത്തില്‍ AG യില്‍ സഭാശുശ്രൂഷകനായിരുന്നു. ചില വര്‍ഷങ്ങള്‍ പ്രസ്ബിറ്ററായും ചുമതല വഹിച്ചിട്ടുണ്ട. ഇപ്പോള്‍ ബീഹാറില്‍ പാറ്റ്നയില്‍ താമസിച്ച് കര്‍ത്താവിന്‍റെ വേല ചെയ്യുന്നു. ഭാര്യ ഓമന, മക്കള്‍, അലീന എസ്ഥേര്‍ പീറ്റര്‍, ആഷ്ലി ശാന്താ പീറ്റര്‍. അലീന എന്‍ജീനീയറിംഗിന് പഠിക്കുന്നു. ആഷ്ലി പത്താം ക്ളാസ്സില്‍ പഠിക്കുന്നു.

Comments are closed.