ദൈവീക ധാർമ്മീകത

ജീവജല ഉറവ്.
June 5, 2016
ദൈവത്തിന്റെ രാജ്യം
June 7, 2016

നമ്മുടെ എതിരാളികളെ മുച്ചൂടും തകർത്ത് മുടിച്ചു നമുക്ക്മാത്രം നന്മതരുന്ന ഉഗ്രമൂർത്തിയാണ് ദൈവം എന്ന ഭാവം ചില മനസുകളിലെങ്കിലും ഒളിഞ്ഞിരിപ്പുണ്ട് എന്ന സത്യം മറച്ചു വയ്ക്കേണ്ടതില്ല. എന്നാൽ ദൈവീക നീതിയുടെയും ധാർമ്മീകതയുടെയും നേരെയുള്ള വെല്ലുവിളിയായി പുഴുക്കുത്തേറ്റ മനുഷ്യജീവിതം അധികനാള്‍ കൊണ്ടുപോകാം എന്ന ധാരണ തിരുത്തപ്പെടണ്ടതാണ് എന്ന യാഥാർത്ഥ്യം ബോധ്യപ്പെടുത്താനാണ് സങ്കീർത്തനക്കാരന്റെ "പ്രതികാരത്തിന്റെ ദൈവമേ പ്രകാശിക്കേണമേ" എന്ന പ്രാർത്ഥന.

Spread the love

വായനാഭാഗം: സങ്കീ.94.1. 2

പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ.
ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്‍ക്കേണമേ; ഡംഭികള്‍ക്കു നീ പ്രതികാരം ചെയ്യേണമേ.

ഈ പ്രസ്താവന പല മനസ്സുകളിലും വികലമായ ഒരു ദൈവ സങ്കല്പ്പം ജനിപ്പിക്കാറുണ്ട് . നമ്മുടെ എതിരാളികളെ മുച്ചൂടും തകർത്ത് മുടിച്ചു നമുക്ക്മാത്രം നന്മതരുന്ന ഉഗ്രമൂർത്തിയാണ് ദൈവം എന്ന ഭാവം ചില മനസുകളിലെങ്കിലും ഒളിഞ്ഞിരിപ്പുണ്ട് എന്ന സത്യം മറച്ചു വയ്ക്കേണ്ടതില്ല. ആഖ്യാതാവിന്റെ പ്രാർത്ഥന തെറ്റിദ്ധരിക്കപ്പെടാം എങ്കിലും അതിലുള്ള സത്യം തിരിച്ചറിയേണ്ടതുണ്ട്.ദൈവീക നീതിയുടെയും ധാർമ്മീകതയുടെയും നേരെയുള്ള വെല്ലുവിളിയായി പുഴുക്കുത്തേറ്റ മനുഷ്യജീവിതം അധികനാള്‍ കൊണ്ടുപോകാം എന്ന ധാരണ തിരുത്തപ്പെടണ്ടതാണ് എന്ന യാഥാർത്ഥ്യം  ബോധ്യപ്പെടുത്താനാണ് സങ്കീർത്തനക്കാരന്റെ ഈ പ്രാർത്ഥന.

മൂല്യച്യൂതിയുടെ അതിപ്രസരത്താല്‍ ആമഗ്നമായ സോദോം ഇന്ന് ചാവുകടലായി ചരിത്രത്തിന്റെ അവശേഷിപ്പാണ്.  ദൈവ ഭയമില്ലാതെ മനുഷ്യന്‍ താന്തോന്നികളായി സംഹാര താണ്ടവം നടത്തുമ്പോള്‍ എന്നും ദൈവം നിശ്ചലനായി നിലകൊള്ളണം എന്നില്ല. ദൈവം സ്നേഹമാണ്. എന്നാല്‍ തന്റെ സ്വഭാവം ത്യജിക്കാന്‍ അവിടുത്തേക്ക് സാധ്യമല്ല താനും. നീതിയും വിശുദ്ധിയും വസ്ത്രം പോലെ ധരിക്കുന്ന ദൈവീക പ്രഭയുടെ മുന്പില്‍ അധർമ്മങ്ങള്‍ ഉരുകിയൊലിച്ചു പോകുക എന്നത് ന്യായമായ വ്യവസ്ഥിതി തന്നെയാണ്. എങ്കിലും ഏവർക്കും രക്ഷപ്പെടാന്‍ അവസരം കൊടുക്കുന്ന സ്നേഹവാനായ ദൈവത്തെയാണ് യേശു നമുക്ക് കാണിച്ചു തന്നത്.

അധാർമ്മികതയ്ക്കെതിരെ കല്ലുകളുയർത്തിയ പരീശവിശുദ്ധരെ സ്നേഹം കൊണ്ട് മിണ്ടാതാക്കിയ, ഒരു കല്ലുപോലും എറിയാന്‍ കഴിയാതാക്കിയ ആ ദിവ്യപ്രഭാവം ഉണ്ടല്ലോ, അതാണ്‌ എന്റെ ദൈവത്തിന്റെ നീതി! എന്നാല്‍ ഒരു താക്കീത് അതിന്റെ കൂടെയുണ്ട്. ഇനിയും പാപം ചെയ്യരുത് .സ്വർണ്ണം ഉലയിലൂടെ തെളിച്ചെടുക്കുന്ന അനുഭവമാണ് ദൈവസാന്നിദ്ധ്യത്തോട്‌ അടുക്കുമ്പോള്‍ നമുക്കുണ്ടാകുന്നത് എന്ന തിരിച്ചറിവ് ഉണ്ടെങ്കില്‍ നാം വിജയിക്കുകയാണ്. നാം ശുദ്ധീകരിക്കപ്പെടേണ്ടത് ദൈവസ്വഭാവത്തിന്റെ പ്രത്യേകതയാണ് എന്നോർക്കുക!

Peter K Manuel
Pr. Peter K Manuel
പാസ്റ്റർ പീറ്റർ കെ മാനുവൽ - സ്വദേശം ചെങ്ങന്നൂര്‍, കോടുകുളഞ്ഞി. വര്‍ഷങ്ങളായി എറണാകുളത്ത് താമസം ആക്കിയിരുന്നു. 25 വര്‍ഷം കേരളത്തില്‍ AG യില്‍ സഭാശുശ്രൂഷകനായിരുന്നു. ചില വര്‍ഷങ്ങള്‍ പ്രസ്ബിറ്ററായും ചുമതല വഹിച്ചിട്ടുണ്ട. ഇപ്പോള്‍ ബീഹാറില്‍ പാറ്റ്നയില്‍ താമസിച്ച് കര്‍ത്താവിന്‍റെ വേല ചെയ്യുന്നു. ഭാര്യ ഓമന, മക്കള്‍, അലീന എസ്ഥേര്‍ പീറ്റര്‍, ആഷ്ലി ശാന്താ പീറ്റര്‍. അലീന എന്‍ജീനീയറിംഗിന് പഠിക്കുന്നു. ആഷ്ലി പത്താം ക്ളാസ്സില്‍ പഠിക്കുന്നു.

Comments are closed.