ഉറപ്പേറിയ സ്നേഹം

അളവുകോല്‍ കയ്യില്‍ ഉള്ളവന്‍!
June 29, 2016
പരിശോധനകളില്‍ പതറാതെ…
July 1, 2016

മനുഷ്യന്‍ ഒരു സമൂഹജീവിയാണ്. ഏകാന്തതയുടെ തടവറ എന്നത് മനുഷ്യമനസ്സിനെ മരവിപ്പിച്ച്, ഭ്രാന്തമായ ആവേഗങ്ങള്‍ സൃഷ്ടിച്ച്, മരണത്തെക്കാള്‍ മാരകമായ മസ്തിഷ്ക്കപ്രക്ഷാളനതിനു വിധേയനാക്കി, അവനെ ഇഞ്ചിഞ്ചായി കൊല്ലുകയും, തകര്‍ക്കുകയും ചെയ്യുന്ന ഒരു അവസ്ഥാവിശേഷം ആണ്. സമചിത്തതയുടെ സന്തുലിതാവസ്ഥയെ കിഴുക്കാംതൂക്കായി ആടിയുലയിക്കുന്ന സംഭവവികാസങ്ങളില്‍ ഭയലേശമെന്യേ ചേര്‍ന്നുനില്‍ക്കാന്‍ ഒരിടം ഉണ്ട് എന്ന ചിന്ത, വെള്ളത്തിന്റെ ആഴങ്ങളില്‍ നിന്നും കഷ്ടിച്ച് ശ്വാസം വിടാന്‍ തലയുയര്‍ത്തപ്പെടുന്ന ഒരു പ്രതീതി ഉളവാക്കും എന്നത് നിസ്തര്‍ക്കം ആണ്.

Spread the love

വായനഭാഗം സങ്കീ. 91:11-14

11 നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
12 നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.
13 സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
14 അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.

കുറിവാക്യം സങ്കീ. 91 .14

അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.

മനുഷ്യന്‍ ഒരു സമൂഹജീവിയാണ്.  ഏകാന്തതയുടെ തടവറ എന്നത് മനുഷ്യമനസ്സിനെ മരവിപ്പിച്ച്, ഭ്രാന്തമായ ആവേഗങ്ങള്‍ സൃഷ്ടിച്ച്, മരണത്തെക്കാള്‍ മാരകമായ മസ്തിഷ്ക്കപ്രക്ഷാളനതിനു വിധേയനാക്കി, അവനെ ഇഞ്ചിഞ്ചായി കൊല്ലുകയും, തകര്‍ക്കുകയും ചെയ്യുന്ന ഒരു അവസ്ഥാവിശേഷം ആണ്. സമചിത്തതയുടെ സന്തുലിതാവസ്ഥയെ കിഴുക്കാംതൂക്കായി ആടിയുലയിക്കുന്ന സംഭവവികാസങ്ങളില്‍ ഭയലേശമെന്യേ ചേര്‍ന്നുനില്‍ക്കാന്‍  ഒരിടം ഉണ്ട് എന്ന ചിന്ത, വെള്ളത്തിന്റെ ആഴങ്ങളില്‍ നിന്നും കഷ്ടിച്ച് ശ്വാസം വിടാന്‍ തലയുയര്‍ത്തപ്പെടുന്ന ഒരു പ്രതീതി ഉളവാക്കും എന്നത് നിസ്തര്‍ക്കം ആണ്. പത്മോസിന്റെ ഏകാന്തത യോഹന്നാനു കൈസര്‍ വിധിച്ചപ്പോള്‍ പരിശുദ്ധാത്മാവിന്റെ സംരക്ഷണവലയം ഒരുക്കി, യോഹന്നാനു സ്വര്‍ഗ്ഗീയ മഹിമകള്‍ കാണിച്ചുകൊടുത്ത ദൈവം, നമ്മോടു പറയുന്നു,

എന്നോട് പറ്റിയിരുന്നാല്‍ ഞാന്‍ നിന്നെ വിടുവിക്കും.

ലോകത്തെയും ദൈവത്തെയും ഒരുപോലെ സ്നേഹിച്ചാല്‍ ദൈവത്തോട് പറ്റിയിരിക്കാന്‍ സാധ്യമാകുകയില്ല. ”നിന്റെ സ്നേഹം ദൈവത്തില്‍ ഉറപ്പിച്ചാൽ  അവന്‍ നിന്നെ ഉയരത്തില്‍ ഉറപ്പിക്കും” എന്ന ആശയം  ആണിവിടെ ദൈവം തരുന്നത്. ആര്‍ക്കും പിടിച്ചിറക്കാന്‍ സാധ്യം ആകുകയില്ല. ഒരു ദൈവപൈതല്‍ ഏകാന്തതകളെ ആഘോഷം ആക്കുന്ന നൃത്ത സംവിധായകന്‍  ആയി മാറും. ഏതു തകര്‍ച്ചയില്‍ നിന്നും ദൈവത്താല്‍ നിഷ്പ്രയാസം അവര്‍ കരകയറും. മുന്തിരിവള്ളിയില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുന്ന കൊമ്പുകളെപ്പോലെ, ക്രിസ്തുവില്‍ പറ്റിനില്‍ക്കാന്‍ കഴിഞ്ഞാല്‍ ഫലം നിശ്ചയമായും പുറത്തുവരും. അതാണ്‌ ക്രിസ്തീയ ജീവിത രഹസ്യം. യേശു എത്ര നല്ലവന്‍.

Peter K Manuel
Pr. Peter K Manuel
പാസ്റ്റർ പീറ്റർ കെ മാനുവൽ - സ്വദേശം ചെങ്ങന്നൂര്‍, കോടുകുളഞ്ഞി. വര്‍ഷങ്ങളായി എറണാകുളത്ത് താമസം ആക്കിയിരുന്നു. 25 വര്‍ഷം കേരളത്തില്‍ AG യില്‍ സഭാശുശ്രൂഷകനായിരുന്നു. ചില വര്‍ഷങ്ങള്‍ പ്രസ്ബിറ്ററായും ചുമതല വഹിച്ചിട്ടുണ്ട. ഇപ്പോള്‍ ബീഹാറില്‍ പാറ്റ്നയില്‍ താമസിച്ച് കര്‍ത്താവിന്‍റെ വേല ചെയ്യുന്നു. ഭാര്യ ഓമന, മക്കള്‍, അലീന എസ്ഥേര്‍ പീറ്റര്‍, ആഷ്ലി ശാന്താ പീറ്റര്‍. അലീന എന്‍ജീനീയറിംഗിന് പഠിക്കുന്നു. ആഷ്ലി പത്താം ക്ളാസ്സില്‍ പഠിക്കുന്നു.

Comments are closed.