ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവീന്‍!

ദൈവത്തിന്‍റെ സ്വരൂപവും, സാദൃശ്യവും
June 8, 2017
മുഷിഞ്ഞുപോകരുതു
June 10, 2017
Spread the love

വായനാഭാഗം:

ഫിലിപ്പിയര്‍ 4:10-13, “നിങ്ങൾ പിന്നെയും എനിക്കു വേണ്ടി വിചാരിപ്പാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നേ നിങ്ങൾക്കു വിചാരമുണ്ടായിരുന്നു. എങ്കിലും അവസരം കിട്ടിയില്ല. ബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നതു; ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു. താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു”.

ചിന്താഭാഗം:

“തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു”

സമകാലിക ആത്മീകസമൂഹത്തെ കാര്‍ന്നുതിന്നു കൊണ്ടിരിക്കുന്ന അടിസ്ഥന രോഗം ഏതാണെന്ന് ചോദിച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ മറുപടി? ഏതുപദം ഉപയോകിച്ച് നമ്മുടെ സമൂഹത്തിന്‍റെ സ്വഭ്വാവത്തെ വെക്തമായി നിര്‍വചിക്കാന്‍ കഴിയും?. വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും സ്വസ്നേഹികളും, അഹങ്കാരികളും, ദൈവഭയമില്ലാത്തവരും ആണെന്ന് വെക്തമായി നമുക്ക് പറയാന്‍ കഴിയുന്ന വിധത്തിലാണ് സംഗതികളുടെ കിടപ്പ്. എങ്കിലും നമ്മുടെ സമൂഹത്തെക്കുറിച്ച് അല്പംകൂടെ ഗഗനമായി വിചിന്തനം ചെയ്താല്‍ നമുക്ക് മനസ്സിലാകുന്ന മറ്റൊരു സംഗതിയുണ്ട്. ഈവിധ സ്വഭാവങ്ങളെല്ലാം ഒരര്‍ത്ഥത്തില്‍ നമ്മുടെ സമൂഹത്തെ അടക്കിഭരിക്കുമ്പോള്‍ തന്നെ, ഇതിനെയെല്ലാം കവച്ചുവെക്കുന്നതും നിര്‍വചനീയവുമായ സ്വഭാവവിശേഷം ഏതാണെന്ന് ചോദിച്ചാല്‍ അവളുടെ അസംതൃപ്തിയാണ് അതെന്ന് പറയാന്‍ രണ്ടാമത് ഒന്നാലോചിക്കേണ്ടിവരില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.

സംതൃപ്തി ക്രിസ്തു യേശുവില്‍ അനുഭവിക്കാന്‍ കഴിയാത്തതുകൊണ്ട്, വിശ്വാസികള്‍ ആത്മീക അറിഷ്ടിതയില്‍ ഞെളിപിരിഞ്ഞു കൊണ്ടുകൊണ്ടിരിക്കുന്ന ദയനീയ കാഴ്ചകള്‍ കാണേണ്ടിവരുന്നതില്‍ ഖേദിക്കുന്നു. വിശ്വസ്സികള്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവാന്‍ പഠിച്ചിട്ടില്ല. മോടിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് രാജകീയ ഭക്ഷണവും അകത്താക്കി കൊട്ടാര സമാനമായ പാര്‍പ്പിടത്തില്‍ പാര്‍ക്കുന്നവനും, തൃപ്തിയുണ്ടെന്ന ആംഗ്യത്തില്‍ മഞ്ഞുതുള്ളികള്‍ പോലുള്ള പല്ലുകള്‍ കാട്ടി ചിരിക്കുന്നവനും, സൂര്യകിരണങ്ങള്‍ അരിച്ചിറങ്ങുന്ന കൂരയുടെ കീഴില്‍ ഒരുനേരത്തെ അന്നത്തിനുവേണ്ടി ബുദ്ധിമുട്ടുന്നവനും ഒരുപോലെ തൃപ്തരല്ല. ധനം ധാരാളം ഉണ്ടായാല്‍ തൃപ്തി ഉണ്ടാകുമെന്നാണ് മനുഷ്യമതം. തൃപ്തിയില്ലാത്ത മനസ്സുകളെ സത്താന്‍ വശീകരിച്ച് ആത്മീക അന്തതയില്‍ കുടുക്കിഞെരുക്കി അവരെ അല്പ്പാല്പമായ് കൊല്ലുകയാണ്. നിങ്ങള്‍ ത്രിപ്തര്‍ ആണോ? സംതൃപ്തി തരുന്നവനില്‍ ആണോ നിങ്ങളുടെ ആശ?

പലരുടെയും മനസ്സുകള്‍ ഭൌതികതയില്‍ കുടുങ്ങിപ്പോയതുകൊണ്ട് കൂടുതല്‍ കൂടുതല്‍ നേടുവാന്‍ രാപ്പകല്‍ അവര്‍ വെമ്പല്‍കൊള്ളുന്നു. ഊണും ഉറക്കവുമില്ല. വിദേശ രാജ്യങ്ങളില്‍ (മലയാളികളുടെ ഇടയില്‍) ആഴ്ചയില്‍ ഏറിയപങ്കും ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം കാണുന്നില്ല. കണ്ണില്‍ കണ്ടതിനെയെല്ലാം ചവിട്ടിമെതിച്ചു മുന്നേറുന്ന വെറിപൂണ്ട കാളയെപ്പോലെ അസംത്രിപ്ത മനസ്സ് കണ്ണില്‍ കാണുന്നതെല്ലാം വെട്ടിപ്പിടിക്കാന്‍ ഓടികൊണ്ടിരിക്കുകയാണ്. കൂടുതല്‍ ധനം, പദവികള്‍, വീടുകള്‍, കാറുകള്‍ എന്നിവയാണ് കടിഞ്ഞാണ്‍ ഇല്ലാതെ ഉഴന്നുകൊണ്ടിരിക്കുന്ന ഹൃദയത്തിന്‍റെ വിചാരങ്ങള്‍. ഓട്ടകലത്തില്‍ ഇട്ടതുപോലെ നേടിയതൊന്നും അവന് സംതൃപ്തി കൊടുക്കാതെ അവനില്‍ നിന്നും അകന്നുപോകുന്നു. കണ്ണുകള്‍ ആഗ്രഹിക്കുന്നതെല്ലാം കൈവെള്ളയില്‍ ഒതുക്കാന്‍ കഴിഞ്ഞവനും സംതൃപ്തിയില്ല.

ഈ തൃപ്തിയില്ല്യ്മ ഭൌതികവസ്തുക്കളോടുള്ള ബന്ധത്തില്‍ മാത്രമല്ല അവനില്‍ നിലനില്‍ക്കുന്നത്. വെക്തിബന്ധങ്ങളിലും ആ അസംതൃപ്തി അവനെ പിന്തുടരുന്നുണ്ട്. കൂടുതല്‍ സൌന്ധര്യമുള്ളവരെ, ചെറുപ്പക്കാരെ പ്രാപിക്കുവാന്‍ വേണ്ടി, അവര്‍ അവരുടെ കുടുംബങ്ങളെ യാതൊരുവിധ ദയയുംകൂടാതെ തച്ചുടച്ച് കളയുന്നു. സാധാരണ ഒരാള്‍ക്ക് ധനം, പദവികള്‍ കൂടുമ്പോള്‍ അവരുടെകൂടെ അതുവരെ ഉണ്ടായിരുന്ന സുഹ്രുത്തുക്കളെ കാണുമ്പൊള്‍ കണ്ടഭാവം കാണിക്കാതെ നടന്നകന്നുപോകുന്നു. ആന കരിമ്പിന്‍ കാട്ടില്‍ കയറിയതുപോലെ ബന്ധങ്ങള്‍ ചവിട്ടി മെതിക്കപ്പെടുന്നു. വിശ്വാസ സമൂഹങ്ങള്‍ കേട്ടുകേള്‍വിയില്‍പോലും ഇല്ലാതിരുന്നു വിവാഹബന്ധ വേര്‍പെടുത്തല്‍ അവരുടെ ഇടയില്‍ ഇന്ന് സര്‍വ്വസാധാരണമായി മാറി. ഇതാണോ നിങ്ങള്‍? എങ്കില്‍ മാനസാന്തരപ്പെടുക. നിങ്ങളെ വെട്ടിയെടുത്ത കനിഗര്‍ഭത്തിലേക്ക് നോക്കുക.
എന്താണ് ഇതിന്‍റെ അടിസ്ഥന കാരണം? നമ്മുടെ ദൈവവുമായുള്ള ബന്ധം സജീവമാല്ലാത്തതിനാല്‍ അവന്‍റെ വചനം നമ്മുടെ ആത്മാവിന്‍റെ ആഹാരം ആകുന്നില്ല. വചനം ഭക്ഷിക്കാത്തതുകൊണ്ട്, മനസ്സ് പുതുക്കപ്പെടുന്നില്ല. ദൈവത്തില്‍ സംതൃപ്തി കണ്ടെത്തുക. ഉള്ളതുകൊണ്ട് തൃപ്തിയോട് ജീവിക്കാന്‍ പഠിക്കുക. പഠിച്ചില്ല എങ്കില്‍ കണ്ണില്‍ അരിഷ്ട്ടജീവിതം നയിക്കേണ്ടിവരും.

ഓര്‍മ്മക്കായി: ധാരാളം ഉള്ളതുകൊണ്ട്, തൃപ്തി ഉണ്ടാകില്ല, ഉള്ളതുകൊണ്ട് ക്രിസ്തുവില്‍ തൃപ്തരയാല്‍ ഉള്ളതോ ധാരാളം ആയിരിക്കും.

Reji Philip
Reji Philip
പാസ്റ്റർ റെജി ഫിലിപ്പ് - ഓസ്ട്രേലിയയിലെ ഫ്രാങ്ക്സ്റ്റണിൽ ഫിലഡെഫിയ ക്രിസ്ത്യൻ അസ്സംബ്ലിയുടെ ഇടയനായിരിക്കുന്നു. ഭാര്യ - ജെയിസ്. മക്കൾ - ജെഫ്രി, ജെന്നിഫർ

Comments are closed.