സാത്താൻ നമ്മിൽ നിന്ന് മോഷ്ടിക്കുന്നത് എന്ത്?

“മുഖ്യ കല്പന” – അവസാന ഭാഗം
June 12, 2016
ആത്മീയവളർച്ചയുടെ തടസ്സങ്ങൾ
June 14, 2016

പിശാച് മോഷ്ടിക്കുന്നത് നമ്മുടെ ATM കാർഡ്‌ ആണോ, അതോ നമ്മുടെ വാഹനമാണോ? നമ്മുടെ വീടിന്റെയോ വസ്തുക്കളുടെയോ ആധാരം? വേറെ ഏതെങ്കിലും വിലപ്പെട്ടത്‌? സാത്താൻ കവർന്നു കൊണ്ട് പോകുന്നത് ഇതൊന്നുമെയല്ല. പ്രത്യുത, നമ്മളുടെ ഹൃദയങ്ങളിൽ ഉള്ള ദൈവത്തിന്റെ വിലയേറിയ വചനങ്ങളാണ്.

Spread the love
വായനാ ഭാഗം: ആവർത്തനപുസ്തകം 6: 4-9
4. യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.
5. നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.
6. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.
7. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
8. അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം.
9. അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻമേലും പടിവാതിലുകളിലും എഴുതേണം.
ചിന്താ ഭാഗം: ആവർത്തനപുസ്തകം 6: 5. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.
പിശാച് നമ്മിൽ നിന്ന് മോഷ്ടിക്കുന്നത് എന്താണ്? നമ്മുടെ ATM കാർഡ്‌ ആണോ, അതോ നമ്മുടെ വാഹനമാണോ? നമ്മുടെ വീടിന്റെയോ വസ്തുക്കളുടെയോ ആധാരം? വേറെ ഏതെങ്കിലും വിലപ്പെട്ടത്‌? സാത്താൻ കവർന്നു കൊണ്ട് പോകുന്നത് ഇതൊന്നുമെയല്ല. പ്രത്യുത, നമ്മളുടെ ഹൃദയങ്ങളിൽ ഉള്ള ദൈവത്തിന്റെ വിലയേറിയ വചനങ്ങളാണ്.
യേശുകർത്താവു പറഞ്ഞു,
“വിതെക്കുന്നവൻ വചനം വിതെക്കുന്നു. വചനം വിതച്ചിട്ടു വഴിയരികെ വീണതു, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതെക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു. (മർക്കൊസ് 4: 14,15)
  ഇതിനാലാണ് വചനത്തിന്റെ എഴുത്തുകാരനായ ദൈവം അരുളിച്ചെയ്തതു:
” ഈ ന്യായപ്രമാണപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും”. (യോശുവ 1:8)
നമ്മുടെ പല വിലയേറിയ കാര്യങ്ങളും ദൈവത്തിന് വിലയേറിയതല്ല എന്നതാണ് യാഥാർത്ഥ്യം. നമ്മുടെ കാഴ്ചയിൽ അവ തിരിച്ചും. മാതാപിതാക്കളായ നമ്മൾ ലോകത്തിൽ ഏറ്റവും ഉന്നതമായ അറിവുകൾ കുഞ്ഞുങ്ങൾ സ്വായത്തമാക്കാൻ ആഗ്രഹിക്കുമ്പോൾ ദൈവം തന്റെ മക്കൾ വചനം പഠിക്കുന്നവരും അപ്രകാരം ജീവിക്കുന്നവരും ആകേണമെന്ന് ആഗ്രഹിക്കുന്നു. ആ മക്കൾ തങ്ങളുടെ മക്കളെയും വചനം പഠിപ്പിക്കണമെന്ന് ഉപദേശിക്കുന്നു. ഒരു ആത്മീക കുടുംബം കെട്ടിപ്പെടുക്കണമെങ്കിൽ  മാതാപിതാക്കൾ ഇപ്രകാരമായിരിക്കേണം.
ദൈവ വചനമാകുന്ന വിത്തുകളെ മോഷ്ടിക്കുകയും (മർക്കൊസ് 4: 14,15) സുവിശേഷത്തിന്റെ വെളിച്ചം തിരിച്ചറിയാതെ മനസ്സുകളെ കുരുടാക്കിയും (2 കൊരിന്ത്യർ 4:4) ആരെ വിഴുങ്ങേണ്ടു എന്ന് തിരിഞ്ഞും പിശാചു ചുറ്റിനടക്കുമ്പോൾ നാം ഏറ്റവും ജാഗ്രതയുള്ളവരായിരിക്കേണം.
ഒരു ഭക്തനായ മനുഷ്യന്റെ ഏറ്റവും വലിയ സന്തോഷം തന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്ന് അറിയുമ്പോഴാണ് (3 യോഹന്നാൻ 4). ചെറിയ പ്രായത്തിൽ തന്നെ ആ സത്യത്തിൽ നടന്നു തുടങ്ങുകയാണെങ്കിൽ അത് എത്രമാത്രം സന്തോഷമയിരിക്കും. അവ നമുക്ക് പ്രാപ്തമാക്കുന്നത് സത്യ വചനത്താലുള്ള പോഷണം മൂലമാണ്. (1 തിമൊഥെയൊസ് 4: 6)

ക്രിസ്ത്യാനിക്ക് ദൈവത്തിന്റെ വചനം എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു?

അപ്പൊസ്തലനായ പൗലൊസ് എഴുതുന്നു, “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകലസൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു”. (2 തിമൊഥെയൊസ് 3:16,17)
 സത്യ വചനത്താലുള്ള ആരോഗ്യത്താൽ മുപ്പതും അറുപതും നൂറും മേനിയുള്ള വിളവു കൊടുക്കുവാൻ സർവ്വശക്തനായ ദൈവം നമുക്ക് ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Sam Adoor
Sam Adoor
പാസ്റ്റർ സാം അടൂർ: ഷാര്‍ജയില്‍(U.A.E) ജോലിയോടുകൂടെ കർത്താവിന്റെ വേല ചെയ്യുന്നു. ഭാര്യ: മിൻസി. മക്കള്‍: സോഫിയ, സാമുവേൽ

Comments are closed.