“ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു”

പരിശുദ്ധാത്മാവിന്റെ മന്ദിരം.
April 24, 2016
മനുഷ്യന്റെ കർത്തവ്യം
April 26, 2016

വായനാഭാഗം: യോഹന്നാന്‍ 16:28-33

“ഞാൻ പിതാവിന്‍റെ  അടുക്കൽനിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്‍റെ  അടുക്കൽ പോകുന്നു.അതിന്നു അവന്‍റെ  ശിഷ്യന്മാർ: ഇപ്പോൾ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു.നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു; ഇതിനാൽ നീ ദൈവത്തിന്‍റെ  അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു എന്നു പറഞ്ഞു.യേശു അവരോടു: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ? നിങ്ങൾ ഓരോരുത്തൻ താന്താന്‍റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ല താനും.ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു”.”നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു”.

ലോകം കണ്ടതില്‍ ഏറ്റവും  ശ്രേഷ്ഠനും വന്ദ്യനുമായ ഗുരുവായിരുന്നു കര്‍ത്താവായ യേശുക്രിസ്തു. അവന്‍ ജ്ഞാനികളുടെ ജ്ഞാനിയെന്നറിയപ്പെടുന്ന ശലോമോനിലും സോക്രാടിസ്, പ്ലൈടോ, അരിസ്ടോട്ടില്‍ എന്നിവരിലും ബുദ്ധിമാനും, ജ്ഞാനിയുമായിരുന്നു. അവന്‍ ദൈവസത്തയില്‍ മനുഷ്യത ഉള്ളവനുമായിരുന്നതിനാല്‍ ധന്യനും, സ്തുത്യനും, ആരാധ്യനുമായിരുന്നു. പ്രപഞ്ചം അവന്‍റെ കാല്‍കീഴില്‍ അമര്‍ന്നിരിരുന്നു. അര്‍ത്ഥശൂന്യമായ വാക്കുകളുടെ പ്രളയം കൊണ്ട് മസ്മരികത സൃഷ്ടിച്ചു കേള്‍വിക്കാരെ അല്പനേര വികാര ത്രെസ്സിപ്പില്‍ ആറാടിപ്പിച്ചു, അവരുടെ അകത്തെ അരിഷ്ടതയുടെ അടിസ്ഥാനത്തിന് ഉലച്ചില്‍ തട്ടാതെ പറഞ്ഞു വിടുന്നവനായിരുന്നില്ല ക്രിസ്തു. മതമേലധ്യക്ഷന്മാരുടേയും പ്രഭൂക്കന്മാരുടെയും ഹൃദയങ്ങളുടെ ശൂന്യത അവന്‍ തുറന്നുകാട്ടി അവരെ നഗ്നരാക്കിയപ്പോള്‍, അവര്‍ പല്ലിളിച്ചുകൊണ്ട് അകന്നുപോയി. നേരെ മറിച്ച്, പാപത്തിന്‍റെ പാണ്ടംപേറി അലഞ്ഞുവലഞ്ഞവര്‍ ദൈവപുത്രന്‍റെ വാക്കുകളില്‍ ഉള്ള ജീവന്‍ തിരിച്ചറിഞ്ഞു. അവനില്‍ അവരുടെ നിത്യജീവന്‍ കണ്ടെത്തി.

കേള്‍വിക്കാരെ രസിപ്പിക്കുന്നതോന്നും അവന്‍റെ വായില്‍നിന്നും അടര്‍ന്നു വീണില്ല. അവനെ വിധിക്കാന്‍ കാത്തിരുന്ന് മടുത്തവര്‍ക്ക് അവനെ കുടുക്കാന്‍ വാക്കുകള്‍ കിട്ടിയില്ല. കളവുപറയുന്നവരെ കടമെടുത്ത് അവര്‍ അവനെതിരെ ആയുധമാക്കി. അവന്‍റെ ജനത്തിന്‍റെ സമാധാനവും, സന്തോഷവും സഹസ്രങ്ങളെ രോമാഞ്ചം  കൊള്ളിക്കുന്ന വാചകങ്ങളുടെ മേളയാല്‍   ഉണ്ടാകുന്ന ഉപരിവിപ്ലവമായ വൈകാരികമായ അനുഭൂതിയായിരുന്നില്ല. ക്രിസ്തുവെന്ന ദൈവമനുഷ്യനീലൂടെ ദൈവം അവനില്‍ വിശ്വസിക്കുന്നവരെ കൃപയാല്‍ തന്നോട് നിരപ്പാക്കിയ യാഥാര്‍ത്ഥ്യ ബോധത്തില്‍  നിന്നും ദൈവവാത്മാവ് ഉള്ളില്‍ കൊടുത്ത സാക്ഷ്യത്തിന്‍റെ നിശ്വാസിയമാണ് അവരുടെ സന്തോഷം. ദൈവവുമായുള്ള ശത്രുത നീങ്ങി അവന്‍റെ മിത്രവും, പുത്രനും ആയതില്‍ നീന്നും ഉളവാകുന്ന ആത്മഅനുഭവമാണ്  അവരുടെ സമാധാനം.

പച്ചക്ക് വിഴുങ്ങികളയാന്‍ സദാ വാപിളര്‍ന്നുനിന്ന ലോകത്തെ ജയിച്ചന്‍ അവന്‍റെ ശിഷ്യഗണത്തെ നോക്കി തിരുവായ് മൊഴിഞ്ഞു,“ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു”. ഒരുപക്ഷേ  ചിലര്‍ക്കെങ്കിലും  ഈ  വാചകം  “പുത്രനെ നല്‍കുവാന്‍ ലോകത്തെ സ്നേഹിച്ചു ” വെന്ന വാചകത്തിന് വിരുദ്ധമെന്ന് തോന്നിയേക്കാം.  ഈ  ആശയങ്ങള്‍ പരസ്പര വിരുദ്ധമല്ല സ്നേഹിതരെ. ലോകത്തെ സ്നേഹിച്ച ദൈവത്തിന്‍റെ പുത്രന്‍  ലോകത്തെ ജയിച്ചതാണ് ക്രിസ്തുവിന്‍റെ  വീണ്ടെടുപ്പ് ചരിത്രം.

ലോകമെന്ന പദം വിവിധ ആശയത്തില്‍ വേദപുസ്തകത്തിന്‍റെ താളുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ദൈവം സ്നേഹിച്ച ഭൂമിയിലെ നിവാസികളായ മനുഷ്യരെ കുറിക്കാന്‍ ലോകമെന്ന പദം ഉപയോഗിക്കുന്നുണ്ട്. അതുപോലെ മറ്റൊരാശയത്തില്‍ ഈ പ്രപഞ്ചത്തെ കുറിക്കാന്‍ അതുപയോഗിക്കുന്നുണ്ട്. ഇതു രണ്ടിനേയുമല്ല  ക്രിസ്തു ജയിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു രണ്ടും നമ്മെ  കീഴ്പ്പെടുത്തില്ല. മനുഷ്യപുത്രന്‍റെ പ്രത്യക്ഷതക്കായി ഞരങ്ങികൊണ്ടിരിക്കുന്ന സൃഷ്ടികളെ ദൈവം വെറുക്കുന്നില്ല. മനുഷ്യരുടെ പാപം നിമിത്തം അത് മായയില്‍  അകപ്പെട്ടുപോയതാണ്. ദൈവം അതിനെ അതിന്‍റെ ആ അവസ്ഥയില്‍ നിന്നും രക്ഷിക്കും. അതുകൂടാതെ, മറ്റൊരു ലോകമുണ്ട്. ആ ലോകമാണ് ദൈവത്തെയും  ദൈവജനത്തെയും എതിര്‍ക്കുന്നത്. അതിനെയാണ് നാം ജയിക്കേണ്ടത്. ആ ലോകമെന്ന് പറയുമ്പോള്‍ നാം കാണുന്ന ഭൌതികലോകമല്ല. ഭൌതികലോകം ദൈവത്തിന്‍റെ മഹത്വത്തിനായി വേണ്ടി സൃഷ്ട്ടിക്കപ്പെട്ടതാണ്.

ദൈവ വെവസ്ഥയോട് മത്സരിക്കുന്ന മറൊരു വെവസ്ഥയുണ്ട്, ആ വെവസ്ഥയെയാണ് ക്രിസ്തുവേശു ജയിച്ചത്. അതിനെയാണ് നാം ജയിക്കണമെന്ന് അവന്‍ അവശ്യപ്പെടുന്നതും. ദൈവത്തോട് മത്സരിച്ച് പാപിയായി മാറിയ ദൂതനും അവന്‍റെ അജ്ഞാനവര്‍ത്തികളായ അശുദ്ധ ആത്മാക്കളും അടങ്ങുന്ന ഭരണകൂടത്തിന്‍റെ സ്വധീനത്താല് ആദിമമനുഷ്യനും കെണിയില്‍ വീണുപോയി. സാത്തനാണ് ഈ   ലോകവെവസ്ഥയുടെ ഭരണാധികാരി. അവന് കൂട്ടാളികളായ ആദമ്യ കുലത്തില്‍ രക്ഷിക്കപ്പെടാതെ ശേഷിക്കുന്ന സകലമനുഷ്യരുമുണ്ട്. ആ  ലോകവെവസ്ഥകളെ വിവിധ തത്വശാസ്ത്രങ്ങളെന്ന ഓമനപ്പേരിലറിയപ്പെടുന്നു. ആ  ഇസ്സങ്ങളാണ് ക്രിസ്തുവിന്‍റെ  സുവിശേഷം അവരുടെ  ഹൃദയങ്ങളില്‍ വേരൂന്നി വളരാതിരിക്കാന്‍ അവരുടെ  ഹൃദയത്തിന്‍റെ കണ്ണുകളെ അവിശ്വാസത്തില്‍ അടച്ചുകളയുന്നത്. ദൈവം  ഉണ്ടെന്ന് ദൈവവചനവും, പ്രകൃതിയും സാക്ഷിപ്പെടുത്തുമ്പോള്‍ അവര്‍ പറയുന്നു ദൈവമൊന്നുമില്ല. തിന്നുക, കുടിക്കുക, ആനന്ദിക്കുക. ഇവിടെ ജീവിതം തീര്‍ന്നുപോകുമല്ലോ! എല്ലാവരും  മാനസാന്തരപ്പെടണമെന്നു ദൈവം  കല്‍പിക്കുമ്പോള്‍ അവര്‍ ചിരിക്കുന്നു!. ധാര്‍മികമായി ജീവിക്കാന്‍ ദൈവം  കല്‍പിക്കുമ്പോള്‍, ധാര്‍മികത ആപേക്ഷികമാണെന്ന് അവര്‍ പഠിപ്പിക്കുന്നു. ദൈവത്തെ ഭയപ്പെട്ട് നമ്മുടെ പ്രവാസകാലം കഴിക്കണമെന്ന് ദൈവാത്മാവ് പ്രബോധിപ്പിക്കുമ്പോള്‍, എന്തിന് ദൈവത്തെ ഭയപ്പെടണം? ദൈവം ഒന്നില്ല എന്ന് അവര്‍ പറയുന്നു. ഈ വെവസ്തിതി മൂലം മനുഷ്യനെ ഈ ഭൌതികലോകത്തിന് അപ്പുറത്തേക്ക് ചിന്തിക്കാന്‍ സാധിക്കുന്നില്ല. ആ വെവസ്ഥയില്‍ നിന്നും നമ്മെ വിടുവിച്ചു, തേജോമയനായ പുത്രാന്‍റെ രാജ്യത്തില്‍ ആക്കിയ ദൈവത്തിന് സ്തോത്രം.

അലറുന്ന സിംഹം പോലെ ആരെ വിഴുങ്ങേണ്ടു എന്ന് വിചാരിച്ചു ഓടിനടക്കുന്നവാന്‍റെ കെണിയില്‍ അകപ്പെട്ട് ആത്മികജീവന്‍ നഷ്ട്ടമകാതെ, ആത്മാവിന്‍റെ ശക്തിയാല്‍ അവനെ ജയിച്ചു, ജയവീരനായ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൂടെ വാഴാന്‍ നമുക്ക് ഒരുങ്ങാം.

ഇമെയിൽ വരിക്കാരാകുക

ഡെയിലി ലിവിംഗ് വോയിസ് നിങ്ങളുടെ ഈമെയിലിൽ ലഭിക്കുവാൻ പേരും ഇമെയിൽ വിലാസവും ഇവിടെ നൽകുക.

Reji Philip
Reji Philip
പാസ്റ്റർ റെജി ഫിലിപ്പ് - ഓസ്ട്രേലിയയിലെ ഫ്രാങ്ക്സ്റ്റണിൽ ഫിലഡെഫിയ ക്രിസ്ത്യൻ അസ്സംബ്ലിയുടെ ഇടയനായിരിക്കുന്നു. ഭാര്യ - ജെയിസ്. മക്കൾ - ജെഫ്രി, ജെന്നിഫർ

Comments are closed.