ദൈവത്തിന്റെ മക്കൾ

ദൈവാത്മാവിൽ ശക്തിപെടുവീൻ
April 8, 2016
അന്യോന്യം പ്രബോധിപ്പിക്കുന്നവർ
April 10, 2016

നാം എല്ലാവരും നമ്മെ സ്വയം പരിചയപ്പെടുത്തുന്നതും നാം വിളിക്കപ്പെടുവാൻ ആഗ്രഹിക്കുന്നതുമായ നമ്മുടെ വിളിപ്പേരാണ്  "ദൈവമകൻ"  "ദൈവ മകൾ" എന്നിങ്ങനെ. ഈ ഒരു കാര്യത്തിൽ മാത്രം വചനം എന്ത് പറയുന്നുവെന്ന് അറിയുവാനോ അംഗീകരിക്കുവാനോ നാം മിനക്കെടാറില്ല; കാരണം, നമ്മുടേ വിചാരം, ക്രിസ്തീയ മതത്തിൽ ഉള്ളവരെല്ലാം 'ദൈവമക്കൾ ആകുന്നു' എന്നതാണ്. നാം അങ്ങിനെയാണ് ചെറുപ്പം മുതല്ക്കേ കേട്ടിരിക്കുന്നതും അറിഞ്ഞിരിക്കുന്നതും. പക്ഷെ, അതുകൊണ്ട്, വചനപ്രകാരമുള്ള വ്യാഖ്യാനം അസ്ഥാനത്താകുന്നില്ല. കാരണം, വചനപ്രകാരമുള്ള വാഗ്ദത്തങ്ങളും അവകാശങ്ങളും വചനപ്രകാരം 'ദൈവ മക്കൾ' എന്ന് പേർ കൊണ്ടവർക്കു മാത്രമുള്ളതാണ്.

Spread the love

റോമർ 8: 12 – 14

12 ആകയാൽ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിന്നു ജഡത്തിന്നല്ല കടക്കാരാകുന്നതു.
13 നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.
14 ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.

നാം എല്ലാവരും നമ്മെ സ്വയം പരിചയപ്പെടുത്തുന്നതും നാം വിളിക്കപ്പെടുവാൻ ആഗ്രഹിക്കുന്നതുമായ നമ്മുടെ വിളിപ്പേരാണ്  “ദൈവമകൻ”  “ദൈവ മകൾ” എന്നിങ്ങനെ. ഈ ഒരു കാര്യത്തിൽ മാത്രം വചനം എന്ത് പറയുന്നുവെന്ന് അറിയുവാനോ അംഗീകരിക്കുവാനോ നാം മിനക്കെടാറില്ല; കാരണം, നമ്മുടേ വിചാരം, ക്രിസ്തീയ മതത്തിൽ ഉള്ളവരെല്ലാം ‘ദൈവമക്കൾ ആകുന്നു’ എന്നതാണ്. നാം അങ്ങിനെയാണ് ചെറുപ്പം മുതല്ക്കേ കേട്ടിരിക്കുന്നതും അറിഞ്ഞിരിക്കുന്നതും. പക്ഷെ, അതുകൊണ്ട്, വചനപ്രകാരമുള്ള വ്യാഖ്യാനം അസ്ഥാനത്താകുന്നില്ല. കാരണം, വചനപ്രകാരമുള്ള വാഗ്ദത്തങ്ങളും അവകാശങ്ങളും വചനപ്രകാരം ‘ദൈവ മക്കൾ’ എന്ന് പേർ കൊണ്ടവർക്കു മാത്രമുള്ളതാണ്.

ഈ വിഷയത്തെ സ്പർശിക്കുന്ന ഒരു സംഭാഷണം നമുക്ക് യോഹന്നാൻ എട്ടാം അദ്ധ്യായത്തിൽ കാണുവാൻ സാധിക്കും.

3 അവർ അവനോടു: “ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ” എന്നു ഉത്തരം പറഞ്ഞു. 34 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു. 35 ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. 36 പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും. 37 നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിന്നു നിങ്ങളിൽ ഇടം ഇല്ലായ്കകൊണ്ടു നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു. 38 പിതാവിന്റെ അടുക്കൽ കണ്ടിട്ടുള്ളതു ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോടു കേട്ടിട്ടുള്ളതു നിങ്ങൾ ചെയ്യുന്നു എന്നു” ഉത്തരം പറഞ്ഞു. 39 അവർ അവനോടു: “അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു” എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടു: “നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു.40 എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ. 41 നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു” എന്നു പറഞ്ഞു. അവർ അവനോടു: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു. 42 യേശു അവരോടു പറഞ്ഞതു: “ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു. 43 എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തതു എന്തു? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ.  44 നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽ നിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.”

(യോഹന്നാൻ 8: 33- 44)

പ്രിയമുള്ളവരേ, ക്രിസ്ത്യാനികളെല്ലാം ദൈവമക്കൾ എന്നുള്ള പാരംപര്യ വിശ്വാസത്തെ പൊളിച്ചടുക്കത്തക്ക  ഒരു സംഭാഷണമല്ലെ നാം മുകളിൽ കണ്ടതു. അതേപോലെ തന്നെ, രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് വേർപെട്ട് ജീവിക്കുന്നവർ എന്നവകാശപ്പെടുന്നവരും എല്ലാം തിരുവചൻപ്രകാരമുള്ള ദൈവമക്കൾ എന്ന യോഗ്യതാ നിർണയത്തിൽ വിജയിക്കുമോ എന്ന് സംശയിക്കേണ്ടിയിരി ക്കുന്നു. അതിനാൽ, ദൈവമക്കളാകുവാൻ വിശുദ്ധ വചനം എന്തളവുകോലാണു നിശ്ചയിച്ചിരിക്കുന്നതു എന്ന് നാം അറിഞ്ഞിരിക്കണം.

ഗലാത്യ ലേഖനം മൂന്നം അദ്ധ്യായത്തിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു,

26 ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
27 ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
28 അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.
29 ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.

ദൈവമക്കൾ  ആകുവാനുള്ള ഒന്നാമത്തെ യോഗ്യത, അവർ ക്രിസ്തുവിൽ വിശ്വസിച്ചു ക്രിസ്തുവിനെ ധരിച്ചവർ ആയിരിക്കേണം. ജാതി മത വർണ ലിംഗ വ്യത്യാസമില്ലാതെ, ക്രിസ്തുവിൽ വിശ്വസിച്ചു  മാനസാന്തരപ്പെട്ടു സ്നാനപ്പെട്ടവരെല്ലാം ദൈവമക്കൾ എന്ന വിളിക്കു യോഗ്യരത്രെ. മത്തായി 5:9 പ്രകാരം  സമാധാനം ഉണ്ടാക്കുന്നവർ  ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും എന്ന് കർത്താവ് അരുളിച്ചെയ്തിരിക്കുന്നു. അങ്ങിനെയെങ്കിൽ, ക്രിസ്തുവിൽ വിശ്വസിച്ചു സ്നാനപെട്ടവർ, അസമാധാനം വിതയ്കുമ്പോൾ, ‘ദൈവമക്കൾ’ എന്ന അവരുടെ സ്ഥാനത്തിനു എന്തു സംഭവിക്കുന്നു? നാം മനസ്സിലാക്കേണം. ലൂക്കോസ് 6:35, ഇതോടു ചേര്‍ത്ത്‌ വായിക്കുമ്പോൾ കാര്യത്തിന്റെ സംഗതി കുറച്ചുകൂടി വ്യക്തമാകും.

35 “നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്കു നന്മ ചെയ്‍വിൻ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ; എന്നാൽ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ.”

ദൈവമക്കൾ എന്ന സ്ഥാനവും ബഹുമാനവും വിശുദ്ധ വചനത്തിന്റെ വെളിച്ചത്തിൽ പഠിക്കുമ്പോൾ, വളരെ വിലപ്പെട്ടതും ആഴമേറിയത്  എന്ന് നമുക്ക് മനസ്സിലാക്കാം. എന്നുവച്ചാൽ, ഒരു ദൈവദാസൻ, സഭയിൽ ദൈവവചന ശുശ്രൂഷയുമായുള്ള ബന്ധത്തിൽ, സഭയെയോന്നാകെ, ‘ദൈവമക്കൾ’ എന്ന് അഭിസംബോധന ചെയ്യുമ്പോൾ, കേൾവിക്കാരെല്ലാം ദൈവമക്കൾ ആകുന്നുവെന്ന അബദ്ധധാരണയിലല്ല അങ്ങിനെ ചെയ്യുന്നത്, മറിച്ച്, തന്റെ കേൾവിക്കാരെല്ലാം ദൈവ വചനപ്രകാരമുള്ള ദൈവമക്കൾ ആയിത്തീരേണം എന്ന ആശയാലാണു  താൻ അപ്രകാരം അഭിസംബോധന ചെയ്യുന്നത്.

വിശുദ്ധ വചനം, ദൈവമക്കൾ ആർ? എന്ന് നമ്മെ പഠിപ്പിക്കുക മാത്രമല്ല, പിന്നെയോ, നാം യധാർഥത്തിൽ ദൈവമക്കൾ ആകുന്നുവോ എന്ന് അറിയുവാനുള്ള ഒരു അളവുകോൽ കൂടി വചനത്തിൽ വച്ചിരിക്കുന്നു.

പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.
9 ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‍വാൻ കഴികയുമില്ല.
10 ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല.

(1 യോഹന്നാൻ 3: 8 )

ഈ അളവുകോൽ വായിച്ചു നമ്മെത്തന്നെ വിധിക്കുവാനും നമ്മിൽ കുറവുകണ്ടെത്തിയാൽ  അത് പരിഹരിക്കുവാനായി യഗ്നിക്കുവാനും നമുക്ക് ശ്രമിക്കാം. ദൈവമായ കർത്താവ് എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.

Anson Maramon
Anson Maramon
Prophet Anson Maramon: ശുശ്രൂഷയും പഠനവും ജോലിയും സംബന്ധിച്ചു കുടുംബമായി അബുദ്ധാബിയിൽ താമസിക്കുന്നു. ഭാര്യ: ആഷ മക്കൾ: ആലിസ് , ആൽവിൻ

Comments are closed.