ആശയിൽ സന്തോഷിക്കുവിന്‍

സ്വര്‍ഗ്ഗീയ പദവി
September 8, 2015
ലജ്ജിക്കുവാൻ സംഗതിയില്ലാത്ത വേലക്കാരൻ
September 10, 2015

ദൈവം നമ്മിൽ പകര്‍ന്നിരിക്കുന്ന കഴിവുകളെ നാം തിരിച്ചറിഞ്ഞ് ഉപയോഗിക്കണം എന്നത് നമ്മുടെ കടമയാണ്. ആശിക്കുന്നത് കൊണ്ടോ ചിന്തിക്കുന്നത് കൊണ്ടോ തെറ്റില്ല. പക്ഷേ മോഹിക്കരുത് എന്നത്രേ ദൈവവചനം പറയുന്നത്. മോഹം ജീവിതത്തിൽ വന്നാൽ അത് അപകടങ്ങളിൽ കൊണ്ടെത്തിക്കാന്‍ സാധ്യതയുണ്ട്. മോഹം ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിപ്പിക്കുന്നു എന്ന് ദൈവവചനം പഠിപ്പിക്കുന്നു. അവനവന്റെ പരിമിതികളെ ഉൾക്കൊണ്ട് ആശയുടെ ചിറകുകളെ വിടര്‍ത്തുക. ബുദ്ധിയില്ലാത്ത മനുഷ്യന് തുല്യനാകാതെ നാം ദൈവകരങ്ങളിൽ ഏൽപ്പിച്ച് ബുദ്ധിയോടെ കാര്യങ്ങള്‍ ചെയ്യുവാന്‍ നമ്മെകുറിച്ച് ആഗ്രഹിക്കുന്നു.

Spread the love

ചിന്താഭാഗം:- റോമര്‍ 12: 12 ആശയിൽ സന്തോഷിക്കുവിന്‍, കഷ്ടതയിൽ സഹിഷ്ണത കാണിപ്പിന്‍.

ജീവിതത്തിൽ ആശയില്ലാത്ത മനുഷ്യരെ ഈ ലോകത്തിൽ കാണാന്‍ സാധ്യത വളരെ കുറവാണ്. ഒരു വ്യക്തിയുടെ പൈതൽ പ്രായം മുതൽ താന്‍ ആരായിത്തീരണമെന്നും എന്തായിത്തീരണമെന്നും ഓരോരുത്തരും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ഒപ്പം ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക പതിവാണല്ലോ. ഏത് മനുഷ്യരെ നോക്കിയാലും അവന്റെ പോസീറ്റീവ് ചിന്തകളാണ് അവനെ ഉന്നതികളിൽ എത്തിച്ചിട്ടുള്ളത്. ആശയില്ലാത്ത മനുഷ്യരെ മടിയര്‍ക്ക് തുല്യം നമുക്ക് ഉപമിക്കാം. പക്ഷേ ദൈവം നമ്മിൽ പകര്‍ന്നിരിക്കുന്ന കഴിവുകളെ നാം തിരിച്ചറിഞ്ഞ് ഉപയോഗിക്കണം എന്നത് നമ്മുടെ കടമയാണ്. ആശിക്കുന്നത് കൊണ്ടോ ചിന്തിക്കുന്നത് കൊണ്ടോ തെറ്റില്ല. പക്ഷേ മോഹിക്കരുത് എന്നത്രേ ദൈവവചനം പറയുന്നത്. മോഹം ജീവിതത്തിൽ വന്നാൽ അത് അപകടങ്ങളിൽ കൊണ്ടെത്തിക്കാന്‍ സാധ്യതയുണ്ട്. മോഹം ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിപ്പിക്കുന്നു എന്ന് ദൈവവചനം പഠിപ്പിക്കുന്നു. അവനവന്റെ പരിമിതികളെ ഉൾക്കൊണ്ട് ആശയുടെ ചിറകുകളെ വിടര്‍ത്തുക. ബുദ്ധിയില്ലാത്ത മനുഷ്യന് തുല്യനാകാതെ നാം ദൈവകരങ്ങളിൽ ഏൽപ്പിച്ച് ബുദ്ധിയോടെ കാര്യങ്ങള്‍ ചെയ്യുവാന്‍ നമ്മെകുറിച്ച് ആഗ്രഹിക്കുന്നു.

ഏറിയ നാളുകള്‍ക്കു മുമ്പ് മനോഹരമായ ഒരു പൂന്തോട്ടം സന്ദര്‍ശിക്കാന്‍ സ്റ്റീവ് എന്ന ഒരു വ്യക്തി കടന്നു പോയി. പൂന്തോട്ടത്തിന്റെ ഉള്ളിൽ ചെന്ന് മനോഹരമായ കാഴ്ചകള്‍ കണ്ട് സന്തോഷ ഭരിതനായ സ്റ്റീവ് നിറഞ്ഞ പുഞ്ചിരിയോടെ പുറത്തിറങ്ങി. വളരെ പ്രായം ചെന്ന ഒരു മനുഷ്യന്‍ ചിരിച്ചുകൊണ്ട് പുറത്ത് ഒരു കസേരയിൽ ഇരിക്കുന്നു. ഈ അപ്പച്ചന്റെ മുഖത്ത് ലവലേശം പോലും നിരാശയോ ദുഃഖമോ കാണാനില്ല. ആ മനുഷ്യന്‍ പൂര്‍ണ്ണസംതൃപ്തനാണ്. ഇത് കണ്ട സ്റ്റീവ് അപ്പച്ചന്റെ അടുക്കൽ വന്നിട്ട് ഇപ്രകാരം പറഞ്ഞു. അല്ലയോ വയോവൃദ്ധനായ പിതാവേ ഈ പൂന്തോട്ടം വളരെ മനോഹരമായിരിക്കുന്നു. ഞാന്‍ അകത്ത് ചെപ്പോള്‍ ചില ബോര്‍ഡുകള്‍ എന്നെ നോക്കുന്നതായി എനിക്ക് തോന്നി. ആ ബോര്‍ഡിൽ ഇപ്രകാരം എഴുതിയിരിക്കുന്നതും ഞാന്‍ വായിച്ച് “പുല്ലിൽ ചവിട്ടരുത്, പൂവ് പറിക്കരുത്”. മാത്രമല്ല വളരെ വൃത്തിയുള്ള വഴിയോരപാതകള്‍ കുറച്ച് മുന്നൊട്ട് ചെന്നപ്പോള്‍ കുടിക്കുവാന്‍ ദാഹജലവും ഞാന്‍ കണ്ടു. എന്റെ ദാഹം തീരുവോളം ഞാന്‍ അവിടെ നിന്നും വെള്ളം കുടിച്ചു. പിന്നെ അതിന്റെ അടുക്കലായി ക്രമീകരിച്ചിരിക്കുന്ന വിശ്രമമുറിയിൽ അല്പസമയം ചെലവഴിച്ചു. എല്ലം കൊണ്ടും മനോഹരം തന്നെ. ഞാന്‍ അങ്ങയോട് ഒരു ചോദ്യം ചോദിക്കട്ടെ? സ്റ്റീവ് ചോദിച്ചതിന് നിറഞ്ഞ പുഞ്ചിരിയോടെ അപ്പച്ചന്‍ പറഞ്ഞു, ചോദിച്ചോളൂ. സ്റ്റീവ് വളരെ ചിന്തിച്ച് അല്പനേരം മൗനം പാലിച്ച് തന്റെ ചോദ്യത്തിനായി തയ്യാറെടുത്ത് ചോദ്യം ചോദിക്കുമ്പോഴും പിതാവിന്റെ മുഖത്ത് പുഞ്ചിരി മാത്രം. പിതാവ് ചോദിച്ചു എന്താ ചോദ്യം കേട്ടില്ലല്ലോ? എന്താ ചിന്തിക്കുന്നത്? സ്റ്റീവ് പറഞ്ഞു: “ശരി, എന്റെ ചോദ്യം ഇതാണ്, ഈ പൂന്തോട്ടം വളരെ ഭംഗിയും മനോഹരവുമാണ് എന്ന് ഞാന്‍ പറഞ്ഞുവല്ലോ, ഈ പൂന്തോട്ടത്തിന്റെ അടുക്കൽ ബുദ്ധിമാന്മാർ, അല്ലെങ്കിൽ ഉന്നതർ ആരെങ്കിലും ജനിച്ചിട്ടുണ്ടോ? ഈ പൂന്തോട്ടത്തിന്റെ തൊട്ട് അടുക്കലായി അനേകം വീടുകളുണ്ടല്ലോ? അതു കൊണ്ടാണ് ഞാന്‍ ചോദിച്ചത്”. വൃദ്ധനായ മനുഷ്യന്‍ ഉറക്കെ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. ഇവിടെ ജനിച്ചവരെല്ലാം ശിശുക്കളായിരുന്നു. അവരവരുടെ ആശകൊണ്ട് പലരും ഉന്നതന്മാരും അറിയപ്പെട്ടവരുമായി എതാണ് സത്യം. ഈ സമയമാണ് സ്റ്റീവിന് മനസിലായത്, നമ്മുടെ ആഗ്രഹവും ആശകളുമാണ് നമ്മെ ഉന്നതികളിൽ കൊണ്ടെത്തിക്കുന്നത് എന്ന്.

ഈ ഭാഗം വായിക്കുന്ന ദൈവത്തിന്റെ പൈതലേ നാം ആശയോടെ കര്‍ത്താവിന്റെ കരങ്ങളിൽ നമ്മെ സമര്‍പ്പിച്ചാൽ ദൈവം നമ്മെ ഉന്നതരും അനുഗ്രഹിക്കപ്പെട്ടവരും ആക്കും. ആകയാൽ നമ്മുടെ ആശ കൈവിട്ടു പോകാതെ വിലയേറിയ പ്രത്യാശക്ക് വേണ്ടി കാത്തിരിക്കുകയും നിത്യസന്തോഷത്തിന്റെ ഉറവിടമായ നിത്യതയിൽ നാം എത്തിച്ചേരുകയും ചെയ്യണം. ആശ നഷ്ടപ്പെടുമ്പോള്‍ ചിലര്‍ ചില അബദ്ധങ്ങള്‍ കാണിക്കാറുണ്ട്. നമുക്ക് എന്തെങ്കിലും നഷ്ടപ്പെട്ടു എന്നു ചിന്തിച്ച് ഭാരപ്പെടേണ്ടാ. നാം ഈ ലോകത്തിൽ ഒന്നും കൊണ്ടുവന്നവരല്ല. ഇവിടെ വച്ച് ദൈവം നമുക്ക് എല്ലാം നൽകിയതാണ്. നാം ചോദിച്ചതിലും ചിന്തിച്ചതിലും അപ്പുറമല്ലേ ദൈവം ദിനവും നൽകിയത്. എന്തെങ്കിലും നഷ്ടമായിപ്പോയി എന്ന് പറഞ്ഞ് ആയുസ്സിനെ നഷ്ടപ്പെടുത്തുവാന്‍ ശ്രമിക്കരുത്. ആത്മഹത്യ എന്ന് പറയുത് ഒരു തരത്തിലുള്ള ഒളിച്ചോട്ടമാണ്. ഒളിച്ചോട്ടം അനുഗ്രഹത്തിലേക്കോ നന്മയിലേക്കോ ആരെയും ഇതുവരെ കൊണ്ടെത്തിച്ചിട്ടില്ല. വിഷയങ്ങള്‍ വന്നാൽ മുട്ടിന്മേൽ ഇരുന്ന് പ്രാര്‍ത്ഥനയിൽ നാം പരിഹാരം കാണണം അതാണ് ഏറ്റവും ഉത്തമം. ആകയാൽ സഹോദരങ്ങളെ നിങ്ങളെ വിളിച്ച വിളിയെ അധികം ഉറപ്പാക്കിക്കൊണ്ട് നിത്യതക്കായി ഒരുങ്ങിക്കൊള്‍ക.

നമ്മുടെ വിഷയങ്ങളിലെല്ലാം ദൈവഹിതമുണ്ടോ എന്ന് പ്രാര്‍ത്ഥിച്ച് ദൈവഹിതം ആരായുന്നത് വളരെ നല്ലതായിരിക്കും. വിഷയങ്ങളെ അതിന്റെ ഗൗരവത്തിൽ ചിന്തിക്കുകയും തെറ്റുകള്‍ തിരുത്തേണ്ടതിനെ തിരുത്തുവാനുമുള്ള മനോഭാവം നാം മുന്‍കൂട്ടി തയ്യാര്‍ ചെയ്യണം. ആരും ഈ ലോകത്തിൽ പൂര്‍ണ്ണരല്ലായെന്ന് ചിന്തിച്ച് വേണം എല്ലാവരോടും ചിന്തകള്‍ പങ്കുവയ്ക്കുവാന്‍. ഞാന്‍ പറയുത് മാത്രം ശരിയെ ചിന്ത ഉപേക്ഷിച്ചിട്ട് നമുക്ക് ഒരുമിച്ച് ചിന്തിക്കാം തീരുമാനിക്കാം എന്ന് മറ്റുള്ളവരോട് പറയുന്നത് ഏറെ പ്രയോജനം ചെയ്യും. മൂല്യങ്ങള്‍ നഷ്ടപ്പെട്ട വിഷയങ്ങളിൽ തപ്പിതടയാതെ അമൂല്യമായ വിഷയങ്ങളിൽ കഴിവതും ശ്രദ്ധ ചെലുത്തുവാന്‍ ശ്രമിച്ചാൽ ഉത്തമമായ വിജയാനുഭവങ്ങള്‍ നേടിയെടുക്കാന്‍ കഴിയും.

വന്നു പോയ പരാജയങ്ങളെയും നിരാശയയെയും ഒരു നിമിഷം ദൈവ കരങ്ങളിൽ സമര്‍പ്പിച്ച് ഇപ്രകാരം പറയുക. ദൈവമേ ആശയില്ലാത്ത മനുഷ്യനെപ്പോലെ ഞാന്‍ ആയിട്ടുണ്ട്. ഇനിയുള്ള കാര്യങ്ങളിൽ പുത്തന്‍ ആശയുടെ അനുഭവങ്ങള്‍ എനിക്ക് തന്നാലും ഇനി വേണ്ടാത്ത വിധത്തിലുള്ള വിഷയങ്ങളിൽ ഞാന്‍ ചിന്തിക്കുകയോ ഇടപെടുകയോ ചെയ്യുകയില്ല. എന്നെ ദയവായി ശക്തീകരിച്ചാലും. എന്റെ വാക്ക് കൊണ്ട് മറ്റുള്ളവര്‍ക്ക് അനുഗ്രഹമാകുന്ന അനുഭവങ്ങള്‍ ദൈവം ഇന്നു മുതൽ നൽകുമെന്ന് വിശ്വസിച്ചുകൊണ്ട് എന്നെ സമര്‍പ്പിക്കുന്നു. ആമേന്‍.

Santhosh Pandalam
Pr. Santhosh Pandalam
പാസ്റ്റർ സന്തോഷ്‌ പന്തളം: ഇപ്പോൾ തമിഴ്നാട്ടില്‍ കര്‍ത്താവിന്റെ വേലചെയ്യുന്നു. വിവിധ ക്രൈസ്തവ മാധ്യമങ്ങളിൽ എഴുതുന്നതിനോടൊപ്പം മിസ്പാ ഗോസ്പെൽ ചർച്ച് ഓഫ് ഗോഡിന്റെ ചെയര്‍മാനായും ലാന്‍ഡ്‌വേ ന്യൂസ്‌പേപ്പറിന്റെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിക്കുന്നു. ഭാര്യ ഷേര്‍ളി. മൂന്ന് മക്കൾ: ഷെറിന്‍, മെര്‍ലിന്‍ ഏബെന്‍.

Comments are closed.