അധികാരങ്ങൾക്ക് കീഴടങ്ങുക

ദൈവത്തെ പ്രസാദിപ്പിക്കുക
July 25, 2015
നടക്കേണ്ടുന്ന വഴി
July 27, 2015

ഒരു സ്ഥലത്ത് ഒരു പിതാവ് ജീവിച്ചിരുന്നു. തനിക്കു ജോലിചെയ്തു ലഭിക്കുന്ന ഏറിയ പങ്കു നന്മയും പാവപെട്ടവര്ക്കും ദൈവവേലയില്‍ കഷ്ടപെടുന്നവർക്കും കൊടുക്കുമായിരുന്നു. ഓരോ ദിവസവും തന്റെ കുടുംബം വളരെ പ്രയാസത്തിലായിരുന്നു പൊയ്കൊണ്ടിരുന്നതെങ്കിലും ആ കുടുംബത്തിലുള്ളവർക്ക് യാതൊരു പരിഭവമോ, പരാതിയോ ആരോടും ഈ കാര്യത്തില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. കർത്താവിനു വേണ്ടി ചെയ്യുന്നതില്‍ അവര്‍ എല്ലാവരും എപ്പോഴും വളരെ സന്തോഷത്തിലായിരുന്നു. പിതാവും മാതാവും 4 ആണ്‍ കുട്ടികളും 2 പെൺകുട്ടികളും ഉള്ള 8 പേ൪ അടങ്ങുന്ന കുടുംബം. ദൈവം അവർക്കായി ദിനവും അനുഗ്രഹിച്ചുകൊണ്ടേയിരുന്നു, ഈ വീട്ടിലേ മക്കളെല്ലാം പഠിക്കാ൯ മിടുക്കരും ആത്മീക കാര്യങ്ങളില്‍ മുൻപന്തിയിലുമായിരുന്നതിനാല്‍ അത് മാതാപിതാക്കൾക്ക് വളരെ ആശ്വാസകരമായിരുന്നു. പിതാവ് എപ്പോഴും പറയുന്ന ഒരു വാക്ക് ഇപ്രകാരമായിരുന്നു. കർത്താവ് ആരുടേയും കടക്കാരനല്ല മക്കളെ. അതുപോലെ തന്നെ മക്കളും ആ വാചകം ഏറ്റുപറയും. കർത്താവ് ആരുടേയും കടക്കാരനല്ല പപ്പാ.

Spread the love

വായനാ ഭാഗം:- റോമ൪ 13:1-6

ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.
ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും.
വാഴുന്നവർ സൽപ്രവൃത്തിക്കല്ല ദുഷ്‌പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അവനോടു പുകഴ്ച ലഭിക്കും.
നിന്റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു; നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ.
അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.
അതുകൊണ്ടു നിങ്ങൾ നികുതിയും കൊടുക്കുന്നു. അവർ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു.

ചിന്താവിഷയം:- അതുകൊണ്ട് നിങ്ങള്‍ നികുതിയും കൊടുക്കുന്നു. അവര്ദൈശവത്തിന്റെന ശുശ്രുഷകന്മാരും ആ കാര്യം തന്നെ നോക്കുന്നവരുമാകുന്നു (റോമ൪ 13:6)

ലോകത്തില്‍ നാം ജീവിക്കുമ്പോള്‍ നമ്മുടെ രാജ്യനിയമങ്ങളെ അനുസരിക്കുവാ൯ നമ്മൾ ബാധ്യസ്ഥരാണ്. ആ നിയമങ്ങളെ ഒരു കാരണവശാലും തെറ്റിക്കുവാ൯ നാം ശ്രമിക്കരുത്. ഉദാഹരണമായി വാഹനം ഓടിക്കുമ്പോള്‍ എല്ലാ നിയമങ്ങളും ശ്രദ്ധയോടെ പാലിക്കുന്നത് നമ്മുടെ കടമയാണ്. അത്പോലെ തന്നെ രാജ്യനിയമങ്ങളും കർത്താവിന്റെ വചനവും പറയുന്ന പ്രകാരം നാം നമ്മുടെ നികുതി കൊടുക്കെണ്ടാവരാണ്.

കർത്താവായ യേശു തന്റെ പരസ്യശുശ്രൂഷയുടെ കാലത്ത് തനിക്കു നികുതി കൊടുക്കുവാ൯ വകയില്ലാത്തതിനാല്‍ കടലില്‍ കൂടി സഞ്ചരിച്ച മീനിനെ ചൂണ്ടയിട്ടു പിടിക്കുവാൻ ശിഷ്യനോട് പറഞ്ഞു. ആ മീനിന്റെ അകത്ത് നിന്നും കിട്ടുന്ന പണമെടുത്ത് യേശുവിനും മീ൯ പിടിച്ച ശിഷ്യനും നികുതി കൊടുക്കുവാ൯ യേശു കൽപ്പിച്ചതായി മത്തായി 17:27 ൽ വായിക്കുന്നു. ചുങ്കംപിരിവുകാരനായ (Tax Collector) മത്തായിയെ യേശു അവന്റെ സമർപ്പണം കണ്ടു തന്റെ ശിഷ്യനാക്കി തീർത്തു.

മുകളില്‍ പറഞ്ഞിരിക്കുന്നതു പോലെ നാം അധികാരങ്ങൾക്ക് കീഴ്പെടുവാ൯ ബാധ്യസ്ഥരും ദൈവത്തിന്റെ കല്പ്പനകള്‍ പൂ൪ണമായി അനുസരിക്കുകയും കർത്താവിനെ ധനംകൊണ്ടും മാനംകൊണ്ടും നാം സ്നേഹിക്കുകയും ചെയ്യണം. യേശു താനും ഈ ഭൂമിയിൽ ആയിരുന്നപ്പോൾ കൈസർക്ക് ഉള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവാൻ പ്രബോധിപ്പിച്ചിരുന്നു. ഒരിക്കലും കർത്താവിന്റെ വചനത്തിനു എതിരായി ഇടപെടുകയോ, ഈ ലോക നിയമങ്ങൾക്കൊ അധികാരങ്ങൾക്കൊ മറുത്ത് നില്ക്കുകയോ ചെയ്യാതിരികുക എന്നത് ദൈവമക്കൾ എന്ന നിലയിൽ നമ്മുടെ ചുമതലയാണ്.

പലപ്പോഴും ഇത്തരം വിഷയങ്ങൾ നാം അത്രയ്ക്ക് ഗൗരവമായി ചിന്തിക്കാറില്ല എന്നതാണ് യഥാർഥ സത്യം. ചിലപ്പോള്‍ നമ്മുടെ കുടുംബത്തിന്റെ ബാദ്ധ്യതകള്‍ കൂടുതലായതു കൊണ്ടായിരിക്കാം അല്ലെങ്കിൽ അതിന് വേണ്ട പ്രാധാന്യം തോന്നാത്തനിനാലാകാം. എന്നാൽ ഇന്നു മുതലെങ്കിലും പുതിയ ഒരു തീരുമാനത്തിലേക്ക് തിരിയാ൯ കഴിയുമെങ്കില്‍ വളരെ നന്നായിരിക്കും. ഈ ലോക അധികാരികൾക്ക് മാത്രമല്ല, ദൈവത്തിനു കൊടുക്കേണ്ടതും ഒരു കാരണവശാലും നാം പിടിച്ചു വയ്ക്കരുത് എന്നത് ഓർക്കുക.

ചില വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവം ഇവിടെ കുറിക്കട്ടെ. മിക്കവാറും നമ്മള്‍ എല്ലാവരും അറിയാ൯ സാധ്യതയുള്ള ഒരു സ്ഥലത്ത് ഒരു പിതാവ് ജീവിച്ചിരുന്നു. തനിക്കു ജോലിചെയ്തു ലഭിക്കുന്ന ഏറിയ പങ്കു നന്മയും പാവപെട്ടവര്ക്കും ദൈവവേലയില്‍ കഷ്ടപെടുന്നവർക്കും താൻ കൊടുക്കുമായിരുന്നു. ഓരോ ദിവസവും തന്റെ കുടുംബം വളരെ പ്രയാസത്തിലായിരുന്നു പൊയ്കൊണ്ടിരുന്നതെങ്കിലും ആ കുടുംബത്തിലുള്ളവർക്ക് യാതൊരു പരിഭവമോ, പരാതിയോ ആരോടും ഈ കാര്യത്തില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. കർത്താവിനു വേണ്ടി ചെയ്യുന്നതില്‍ അവര്‍ എല്ലാവരും എപ്പോഴും വളരെ സന്തോഷത്തിലായിരുന്നു. പിതാവും മാതാവും 4 ആണ്‍ കുട്ടികളും 2 പെൺകുട്ടികളും ഉള്ള 8 പേ൪ അടങ്ങുന്ന കുടുംബം. ദൈവം അവർക്കായി ദിനവും അനുഗ്രഹിച്ചുകൊണ്ടേയിരുന്നു. ഈ വീട്ടിലേ മക്കളെല്ലാം പഠിക്കാ൯ മിടുക്കരും ആത്മീക കാര്യങ്ങളില്‍ മുൻപന്തിയിലുമായിരുന്നതിനാല്‍ അത് മാതാപിതാക്കൾക്ക് വളരെ ആശ്വാസകരമായിരുന്നു. പിതാവ് എപ്പോഴും പറയുന്ന ഒരു വാക്ക് ഇപ്രകാരമായിരുന്നു. കർത്താവ് ആരുടേയും കടക്കാരനല്ല മക്കളെ. അതുപോലെ തന്നെ മക്കളും ആ വാചകം ഏറ്റുപറയും. കർത്താവ് ആരുടേയും കടക്കാരനല്ല പപ്പാ. ഒരു മനുഷ്യരും ചിന്തിക്കാത്ത നിലയില്‍ ആ കുട്ടികളുടെ ഭാവിക്ക് വേണ്ടി ദൈവം ഓരോ നിമിഷവും ഉന്നതമായ വഴികളും മാനിക്കപെട്ട ജോലികളും നല്കി സ്വദേശത്തും, വിദേശത്തും മാനിച്ചു.

സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു എന്നാണല്ലോ ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്‌. സന്തോഷത്തോടെ കർത്താവിന്റെ കല്പനകൾ നാം പാലിക്കുമ്പോള്‍ നാം മാത്രമല്ല നമ്മുടെ മക്കളും കുടുംംബാംഗങ്ങളും നമ്മിലൂടെ അനുഗ്രഹിക്കപ്പെടുകയും ചെയ്യും. നാം അനുഗ്രഹപാത്രമാകണമെങ്കില്‍ നാം മറ്റുള്ളവരെ അനുഗ്രഹിക്കുന്നവരും, അവർക്കായി പ്രാർത്ഥിക്കുന്നവരും ദൈവത്തിന്റെ വേലയില്‍ കൈത്താങ്ങ്‌ കൊടുക്കുന്നവരും അധികാരികൾക്ക് കീഴ്പെടുന്നവരുമാകണം. നമ്മുടെ തലമുറകളെ ഒരു കാരണവശാലും പരാജയപ്പെടുവാൻ ദൈവം സമ്മതിക്കുകയില്ല. നമ്മുടെ തലമുറകളുടെ ഭാവിയെല്ലാം ദൈവം നോക്കികൊള്ളും എന്ന് ഉറച്ചു നാമും ദൈവത്തില്‍ വിശ്വസിക്കണം.

ഒരു പുതിയ തീരുമാനത്തിലേക്ക് തിരിയുവാ൯ താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി ഒരു നിമിഷം കർത്താവിന്റെ കരത്തിൽ സമർപ്പിക്കാമോ?

പ്രാർത്ഥന:-
എന്നെ അഗാധമായി സ്നേഹിക്കുന്ന കർത്താവേ, മുകളില്‍ ഞാ൯ വായിച്ചതുപോലെ എന്നാൽ കടപ്പെട്ടത്, അത് ഈ ലോകത്തിലെ അധികാരങ്ങൾക്ക് വേണ്ടി ആണെങ്കിലും അങ്ങയുടെ നാമത്തിനു വേണ്ടി ആണെങ്കിലും പൂർണ്ണ സന്തോഷത്തോടെ ചെയ്യുവാൻ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു. ഞങ്ങൾക്ക് ദൈവം തരുന്ന നന്മയില്‍ ഒരു ഓഹരി, തിരുവചനം പഠിപ്പിക്കുന്നത്‌ പോലെ ഇന്നു മുതല്‍ അങ്ങയുടെ വേലക്കു വേണ്ടി ചിലവാക്കുമെന്ന് തീരുമാനമെടുക്കുന്നു. അതിനായി എന്നെയും എന്റെ കുടുംബാംഗങ്ങളെയും ശക്തികരിക്കേണമേ, യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു, ആമേ൯.

Santhosh Pandalam
Pr. Santhosh Pandalam
പാസ്റ്റർ സന്തോഷ്‌ പന്തളം: ഇപ്പോൾ തമിഴ്നാട്ടില്‍ കര്‍ത്താവിന്റെ വേലചെയ്യുന്നു. വിവിധ ക്രൈസ്തവ മാധ്യമങ്ങളിൽ എഴുതുന്നതിനോടൊപ്പം മിസ്പാ ഗോസ്പെൽ ചർച്ച് ഓഫ് ഗോഡിന്റെ ചെയര്‍മാനായും ലാന്‍ഡ്‌വേ ന്യൂസ്‌പേപ്പറിന്റെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിക്കുന്നു. ഭാര്യ ഷേര്‍ളി. മൂന്ന് മക്കൾ: ഷെറിന്‍, മെര്‍ലിന്‍ ഏബെന്‍.

Comments are closed.