ഇത് എങ്ങനെ സംഭവിക്കും!

നാം വിശ്വാസത്തില്‍ തന്നേയോ?
July 29, 2015
കെട്ടിയടച്ച പൂന്തോട്ടം
July 31, 2015

ജീവിതത്തിലെ സാഹചര്യവും ദൈവത്തിന്റെ വാഗ്‌ദാനവും തമ്മിൽ ഉള്ള പൊരുത്തക്കേടുകൾക്കിടയിൽ അറിയാതെ ആവർത്തിച്ച് ചോദിച്ചു പോകുന്ന ഒരു ചോദ്യം ആണ്, ഇതു എങ്ങനെ സംഭവിക്കും? ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ ഓർമയിൽ ഉണ്ടെങ്കിലും പലപ്പോഴും ഈശാനമൂലൻ ആഞ്ഞ് അടിക്കുമ്പോൾ ഉലഞ്ഞ് പോകുന്ന സമയത്ത് നാം സ്വയം ചോദിച്ചു പോകുന്നു ദൈവമേ ഇതു വല്ലതും നടക്കുമോ?

Spread the love

വായന ഭാഗം:- ലൂക്കോസ് 1: 34 – 37

മറിയ ദൂതനോടുഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. 35 അതിന്നു ദൂതന്‍ പരിശുദ്ധാത്മാവു നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലിടും; ആകയാല്‍ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. 36 നിന്റെ ചാര്‍ച്ചക്കാരത്തി എലീശബെത്തും വാര്‍ദ്ധക്യത്തില്‍ ഒരു മകനെ ഗര്‍ഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവള്‍ക്കു ഇതു ആറാം മാസം. 37 ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.

ജീവിതത്തിലെ സാഹചര്യവും ദൈവത്തിന്റെ വാഗ്‌ദാനവും തമ്മിൽ ഉള്ള പൊരുത്തക്കേടുകൾക്കിടയിൽ അറിയാതെ ആവർത്തിച്ച് ചോദിച്ചു പോകുന്ന ഒരു ചോദ്യം ആണ്, ഇതു എങ്ങനെ സംഭവിക്കും? ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ ഓർമയിൽ ഉണ്ടെങ്കിലും പലപ്പോഴും ഈശാനമൂലൻ ആഞ്ഞ് അടിക്കുമ്പോൾ ഉലഞ്ഞ് പോകുന്ന സമയത്ത് നാം സ്വയം ചോദിച്ചു പോകുന്നു ദൈവമേ ഇതു വല്ലതും നടക്കുമോ? ദൈവവചനം പറയുന്നു

“ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ എത്ര ഉണ്ടെങ്കിലും അവനില്‍ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാല്‍ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനില്‍ ആമേന്‍ എന്നും തന്നേ.”

യേശുവിന്റെ ജനനത്തിനായി കാത്തിരുന്ന ഒരു സമൂഹത്തിലെ അംഗം ആയിരുന്ന മറിയ, ദൈവ ദൂതന്റെ സന്ദേശത്തിന് പെട്ടെന്ന് പ്രതികരിക്കുന്നത് “ഇതു എങ്ങനെ സംഭവിക്കും എന്നാണ്”. സമാനമായ ഒരു സംഭവം യേശുവിന്റെ പരസ്യശുശ്രൂഷയിലും ഉണ്ടായി,

“യേശു വലിയൊരു പുരുഷാരം തന്റെ അടുക്കല്‍ വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടു: ഇവര്‍ക്കും തിന്നുവാന്‍ നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു. ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചതു; താന്‍ എന്തു ചെയ്‍വാന്‍ പോകുന്നു എന്നു താന്‍ അറിഞ്ഞിരുന്നു. ഫിലിപ്പൊസ് അവനോടുഔരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു. ശിഷ്യന്മാരില്‍ ഒരുത്തനായി ശിമോന്‍ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോടു ഇവിടെ ഒരു ബാലകന്‍ ഉണ്ടു; അവന്റെ പക്കല്‍ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേര്‍ക്കും അതു എന്തുള്ളു എന്നു പറഞ്ഞു. ആളുകളെ ഇരുത്തുവിന്‍ എന്നു യേശു പറഞ്ഞു.” (യോഹന്നാൻ 6: 5-10)

ശിഷ്യന്മാരോട് ചോദിക്കുമ്പോൾ തന്നെ താനെന്ത് ചെയ്യാൻ പോകുന്നുവെന്ന് യേശുവിന് നല്ല നിശ്ചയമുണ്ടായിരുന്നു. എന്നാൽ അവിടെ ശിഷ്യന്മാരിൽ നിന്ന് യേശു ആഗ്രഹിക്കുന്നത് ഒരു സമർപ്പണം ആണ്. നമ്മുടെ പരിമിതികൾ കർത്താവിനു പ്രവർത്തിക്കാൻ ഒരു തടസമല്ല എന്ന് അറിഞ്ഞ് വിഷയങ്ങളെ ധൈര്യമായി ദൈവകരങ്ങളിൽ സമർപ്പിക്കാം.

മറിയയെ പോലെ നമുക്കും ദൈവസന്നിധിയിൽ സമർപ്പിക്കാം, നമ്മുടെ താത്പര്യം, ആശയങ്ങൾ എന്നിവ ദൈവത്തോട് പറയാതെ, ദൈവത്തിൻറെ പദ്ധതിക്കായി ഏൽപ്പിച്ച് കൊടുക്കാം. അവന്റെ വിചാരം നമ്മുടെ വിചാരങ്ങളെക്കാളും ഉന്നതമാണ്. നമുക്ക് എന്ത് വേണം എന്നുള്ളത് നമ്മെക്കാൾ നന്നായി ദൈവം അറിയുന്നു. നമുക്ക് ദൈവസന്നിധിയിൽ സമർപ്പിക്കാം: ഇത് എങ്ങനെ സംഭവിക്കും എന്ന് എനിക്ക് അറിയില്ല, എങ്കിലും ഒന്ന് ഞാൻ അറിയുന്നു ദൈവത്തിനു ഒന്നും അസാധ്യമല്ല

Aasish Purackal
Aasish Purackal
ബ്രദർ ആശിഷ് പുരയ്ക്കൽ - സ്വദേശം തിരുവല്ലയിൽ മേപ്രാൽ. മാനേജ്മെന്റിലും ക്രിസ്റ്റ്യൻ സ്റ്റഡീസിലും ബിരുദാനന്തര ബിരുദത്തിനു ശേഷം ഇപ്പോൾ തിരുവനനതപുരത്ത് ജോലി ചെയ്യുന്നു. പാസ്റ്റർ ചെറിയാൻ ഉമ്മന്റെയും സിസ്റ്റർ ലില്ലി ചെറിയാന്റെയും മകനാണ്.

Comments are closed.