സമാധാനം നൽകുന്ന ദൈവം

പുഞ്ചിരിയിൽ പൊതിഞ്ഞ വഞ്ചന
July 5, 2015
കണ്ണുനീരിന്‍റെ പ്രതിഫലം
July 6, 2015

ഒരിടത്ത് ഒരു കുട്ടി ഒട്ടുമിക്ക രാത്രികളിലും ഉറക്കത്തില്‍ പേടിച്ചു നിലവിളിക്കും, ഈ വിഷയം നിരന്തരമായപ്പോള്‍ തന്റെ വീട്ടുകാർക്ക് ആകെ നിരാശയായി. പലതും ചെയ്തിട്ടും ഇതിനു പരിഹാരം ലഭിച്ചില്ല. ഈ വിഷയം ഒരു ദൈവ പൈതല്‍ അറിയുവാ൯ ഇടയായി. അവ൯ വേദനപെടുന്ന ആ കുടുംബത്തോടു യേശുവിനെ പരിചയപെടുത്തി. അവര്‍ അവസാനം സർവ്വ ശക്തനായ ദൈവത്തോട് അടുക്കുകയും ബൈബിള്‍ വായിക്കുവാനും പ്രാർത്ഥിക്കുവാനും തുടങ്ങി. ഇങ്ങനെ കുറച്ചു നാള്‍ ചെയ്തപ്പോള്‍ ആ കുട്ടിയുടെ ഭയത്തിന് പൂർണ്ണ വിടുതല്‍ ദൈവം നല്‍കി.

Spread the love

വായനാ ഭാഗം:- ലേവ്യ പുസ്തകം 26:6

26:6 ഞാൻ ദേശത്തു സമാധാനം തരും; നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല.

പ്രിയ സ്നേഹിതർക്ക് വേഗം വരുന്ന യേശുവിന്റെ വിലയേറിയ നാമത്തില്‍ സ്നേഹ വന്ദനം. ഒരിക്കല്‍ കൂടി ഈ മാധ്യമത്തില്‍ കണ്ട്മുട്ടുവാ൯ ദൈവം സഹായിച്ചതില്‍ കർത്താവിനു അകമഴിഞ്ഞ നന്ദി പറയുന്നു. നിങ്ങൾക്കായി ഞങ്ങള്‍ ദിനവും ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഒരു ചെറിയ ചിന്താശകലത്തിലേക്ക് കടന്നു പോകുവാ൯ ആഗ്രഹിക്കുന്നു.

“ഭയം” മനുഷ്യ ജീവിതത്തെ പലപ്പോഴും തീരാവേദനയിലേക്ക് നയിക്കാറുണ്ട്. ആർക്കും ആരെയും പേടിയില്ലായെന്നു പലപ്പോഴും പലരും പറയുന്നത് നാം കേൾക്കാറുള്ള കാര്യമാണ്. ഈ പറയുന്ന വ്യക്തികൾക്ക് അവരുടെ ഉള്ളിനകത്ത് പലതിലും ഭയങ്കര പേടിയാണ്. ആരോടും തുറന്നു സമ്മതിക്കുന്നില്ല എന്നതാണ് സത്യം. സർവശക്തനായ ദൈവം വേദപുസ്തകത്തില്‍ 365 പ്രാവശ്യം പറഞ്ഞിരിക്കുന്നു “ഭയപെടെണ്ട” എന്ന്. ഒരു വർഷത്തില്‍ സാധാരണ 365 ദിവസമാണല്ലോ നമ്മുക്കുള്ളത്. ഓരോ ദിവസത്തിന്റെയും പ്രഭാതത്തില്‍ നാം ഉറക്കം എഴുന്നേറ്റ് മറ്റൊരാളിനോട് Good morning എന്നു പറയുന്നതിന് മുമ്പ് ദൈവം പറയുന്നു “ഭയപെടെണ്ടാ”, കുഞ്ഞേ, ഞാ൯ നിന്നെ എന്റെ ഉള്ളം കൈയില്‍ താങ്ങിയിരിക്കുന്നു.

മിക്ക മനുഷ്യർക്കും ജീവിത്തില്‍ വളരെ ഭയമാണ്, എന്തിനെ കുറിച്ചാണ് താങ്കള്‍ ഭയപെടുന്നതു എന്നു ചോദിച്ചാല്‍ ഒട്ടനവധി ആൾക്കാർക്കും വ്യക്തമായി മറുപടി ആ വിഷയത്തില്‍ പറയാ൯ കഴിയാത്ത നിലയിലുള്ള അഞ്ജാതമായ ഒരു ഭയം. ഭയമെന്ന പ്രതിഭാസം കൊണ്ടുവരുന്നത് ദൈവമല്ല അത് സാത്താനാണന്ന് നാം മുന്നമേ മനസിലാക്കണം. ഈ ഭയത്തില്‍ നിന്നും പൂർണ്ണവിടുതല്‍ കിട്ടണമെങ്കില്‍ ദൈവ വചനത്തില്‍ കൂടി മാത്രമേ അത് സാധ്യമാകുകായുള്ളു.

ഒരിടത്ത് ഒരു കുട്ടി ഒട്ടുമിക്ക രാത്രികളിലും ഉറക്കത്തില്‍ പേടിച്ചു നിലവിളിക്കും, ഈ വിഷയം നിരന്തരമായപ്പോള്‍ തന്റെ വീട്ടുകാർക്ക് ആകെ നിരാശയായി. പലതും ചെയ്തിട്ടും ഇതിനു പരിഹാരം ലഭിച്ചില്ല. ഈ വിഷയം ഒരു ദൈവ പൈതല്‍ അറിയുവാ൯ ഇടയായി. അവ൯ വേദനപെടുന്ന ആ കുടുംബത്തോടു യേശുവിനെ പരിചയപെടുത്തി. അവര്‍ അവസാനം സർവ്വ ശക്തനായ ദൈവത്തോട് അടുക്കുകയും ബൈബിള്‍ വായിക്കുവാനും പ്രാർത്ഥിക്കുവാനും തുടങ്ങി. ഇങ്ങനെ കുറച്ചു നാള്‍ ചെയ്തപ്പോള്‍ ആ കുട്ടിയുടെ ഭയത്തിന് പൂർണ്ണ വിടുതല്‍ ദൈവം നല്‍കി. ദൈവവചനം പറയുന്നു: “തികഞ്ഞ ദൈവസ്നേഹം ഭയത്തെ പുറത്താക്കുന്നു”. അന്നുവരെ ആ കുട്ടിയെ ഭരിച്ചിരുന്ന ഇരുട്ടിന്റെ ആത്മാവിനെ ദൈവം പുറത്താക്കി സ്വാതന്ത്ര്യം ആ കുടുംബത്തിനു നൽകി. അവർക്കായി ഉന്നതങ്ങളില്‍ വഴി തുറന്നു നല്ലൊരു ഭാവിജീവിതവും മാന്യമായ ജോലിയും ദൈവം ആ നല്കി ദേശത്ത് മാനിച്ചു. പ്രാർത്ഥിച്ചാൽ പ്രവർത്തിക്കുന്ന ഒരു ദൈവമുണ്ട് എന്നു ആ കുടുംബം രുചിച്ചറിഞ്ഞു. ഇപ്പോള്‍ ആ കുടുംബം സ്വന്തദേശത്ത് ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിച്ചുകൊണ്ടിരിക്കുന്നു. ദൈവം എത്ര നല്ലവനെന്ന് ഓരോ നിമിഷവും അവര്‍ ഇപ്പോള്‍ രുചിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.

ഏതു വിധേനെയും നമ്മെ തകർത്ത് കളയുവാ൯ നോക്കികൊണ്ടിരിക്കുന്നവനാണ് സാത്താ൯. നമ്മെ ഭയപെടുത്തുന്ന രീതിയിലുള്ള വിവിധമായ പ്രവർത്തനങ്ങള്‍ ഈ ലോകത്തില്‍ ഓരോ നിമിഷവും നടമാടികൊണ്ടിരിക്കുന്നു എന്നു നാം മറന്നു പോകരുത്. സമാധാനം നഷ്ടമാകുന്ന രീതിയിലുള്ള മനുഷ്യന്റെ ഇടപെടലുകള്‍ നാം ദിനവും നമ്മുടെ ഇടയില്‍ കാണാ൯ ഇടയാകുന്നു.സാത്താന്റെ തന്ത്രത്തെക്കാൾ വലിയ ദൈവകൃപ നമ്മെ സൂക്ഷിക്കുന്നതിനാല്‍ നമ്മുടെ തലയില്‍ നിന്നും ദൈവം അറിയാതെ ഒരു മുടി പോലും നിലത്തു വീഴില്ല. അത്ര മാത്രം ശ്രദ്ധയോടെ നമ്മെ സൂക്ഷിക്കുന്നവന്നാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു.

ഈ ലേഖനം വായിക്കുന്ന പ്രീയരെ, ഭയപെടുത്തുന്ന ഏതെങ്കിലും വിഷയത്തില്‍ വേദനപെടുന്ന വ്യക്തിയാണോ? താങ്കളെ ഭയപ്പെടുത്തുന്ന ഏതെങ്കിലും വിഷയങ്ങള്‍ മുഖാമുഖമായി താങ്കളോട് പോരാടുന്നുവോ? ഏതെങ്കിലും നിലയിലുള്ള, ആരോടും പറയാ൯ പറ്റാത്ത വിഷയങ്ങളില്‍ കൂടി താങ്കള്‍ ഇപ്പോള്‍ കടന്നു പോയികൊണ്ടിരിക്കുന്നുവോ? ഭാവിയെ കുറിച്ചോ, ജോലിയെ കുറിച്ചോ, കുടുംബത്തെ കുറിച്ചോ, മക്കളെ കുറിച്ചോ എന്ത് തന്നെ ഉള്ള വേദന ആകട്ടെ, വരൂ യേശുവിന്റെ അടുക്കല്‍, യേശുക്രിസ്തു സകല വിഷയത്തിന്റെയും പരിഹാരവുമായി നിങ്ങളുടെ അരികിലുണ്ട്. ഒരുകാരണവശാലും പേടിക്കേണ്ട കാര്യമില്ല നിരാശയുടെ ആഴങ്ങളില്‍ പ്രത്യാശയുടെ കിരണങ്ങള്‍ നല്കുന്ന കർത്താവ് സകല ആകുലത്തെയും ഭയത്തെയും മാറ്റി സ്വ൪ഗ്ഗീയ സമാധാനത്താല്‍ ആശ്വാസവും വിടുതലും നല്കും. താങ്കള്‍ ഇപ്പോൾ കർത്താവിന്റെ കീഴിലാണ് ധൈര്യമായിരിക്കുക ദൈവം താങ്കളുടെ ചാരെയുണ്ട്. ദൈവവചനം ഇപ്രകാരം പഠിപ്പിക്കുന്നു

ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ.

(യെശയാവ് 43:1).

ഭയപെടെണ്ടാ എന്നു ദൈവം പറഞ്ഞാല്‍ സംശയിക്കേണ്ട കാര്യമില്ല, കാരണം ദൈവം ഭോഷ്ക്ക് പറയുന്നവനല്ല. ദൈവം ഉവ്വ് എന്നു പറഞ്ഞാല്‍ ഉവ്വ് തന്നെയാണ്. ഭോഷ്ക്ക് പറയുവാ൯ അവ൯ മനുഷ്യനല്ലാ എന്നാണ് വചനം പറയുന്നത്. ഒരു നിമിഷം നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കമോ?

പ്രാർത്ഥന
ദൈവമായ കർത്താവേ, എന്നെ പൂർണ്ണമായി വിടുവിക്കുവാ൯ കഴിയുന്ന കർത്താവ് അങ്ങ് ആണെന്ന് ഞാ൯ വിശ്വസിക്കുന്നു. എന്റെ വേദന, ആകുലചിന്ത, ഭാരം, പെട്ടെന്നുള്ള ഭയം, എന്റെ ജീവിത്തില്‍ വരാ൯ സാധ്യതയുള്ള എല്ലാവിധമായ വിഷയങ്ങൾക്കും പരിഹാരം നല്കുവാ൯ കർത്താവിന്റെ ബലമുള്ള കരത്തിന് കഴിയുമെന്ന് ഞാ൯ പൂർണ്ണമായി വിശ്വസിക്കുന്നു. എന്നെ സമർപ്പിക്കുന്നു. അങ്ങയുടെ പൈതലായി ജീവിക്കുവാനുള്ള എല്ലാ വിധ കൃപകളും എനിക്ക് നല്കി അനുഗ്രഹിക്കേണമേ. പ്രാർത്ഥന കേട്ടതിനാല്‍ അങ്ങേക്ക് നന്ദി. ആമേ൯.

Santhosh Pandalam
Pr. Santhosh Pandalam
പാസ്റ്റർ സന്തോഷ്‌ പന്തളം: ഇപ്പോൾ തമിഴ്നാട്ടില്‍ കര്‍ത്താവിന്റെ വേലചെയ്യുന്നു. വിവിധ ക്രൈസ്തവ മാധ്യമങ്ങളിൽ എഴുതുന്നതിനോടൊപ്പം മിസ്പാ ഗോസ്പെൽ ചർച്ച് ഓഫ് ഗോഡിന്റെ ചെയര്‍മാനായും ലാന്‍ഡ്‌വേ ന്യൂസ്‌പേപ്പറിന്റെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിക്കുന്നു. ഭാര്യ ഷേര്‍ളി. മൂന്ന് മക്കൾ: ഷെറിന്‍, മെര്‍ലിന്‍ ഏബെന്‍.

Comments are closed.