ദുഖത്തിലുമുള്ള പ്രത്യാശ

ഊറീമും തുമ്മീമും
June 29, 2015
ദൈവം പ്രസാദിക്കുന്ന യാഗം
June 30, 2015

ഏതു സമയത്തും ധൈര്യമായി കടന്നു ചെല്ലുവാനും നമ്മുടെ കാര്യങ്ങള്‍ തുറന്നുപറയുവാനും ഒരിടമുണ്ടെങ്കിൽ അത് നമ്മുടെ കർത്താവിന്റെ കൃപാസനം മാത്രമേ ഉള്ളൂ. നമ്മുടെ വിഷയങ്ങള്‍ കേൾക്കുവാൻ എപ്പോഴും തുറന്നിരിക്കുന്ന ഒരു കോടതി സ്വർഗ്ഗത്തില്‍ ഉണ്ട്. ഈ ലോക കോടതികള്‍ 8 മണിക്കൂ൪ മാത്രം തുറന്നിരിക്കുമ്പോള്‍ സ്വർഗ്ഗീയ കോടതി 24 മണിക്കൂറും നമുക്കായി തുറന്നിരിക്കുന്നു. ഈ ലോക കോടതികളും മനുഷ്യരും കരുണയില്ലാത്തവരും മനുഷ്യനെ വെറുതെ ശിക്ഷിക്കുന്നവരുമാണ്. പക്ഷെ സ്വർഗ്ഗീയ കോടതി അങ്ങനെയല്ല, ന്യായമായി കാര്യങ്ങള്‍ കേൾക്കുകയും ന്യായമായി പ്രതികരിക്കുകയും ചെയ്യുന്ന നീതിപീഠമാണ് സ്വർഗം.

Spread the love

ചിന്താഭാഗം. റോമര്‍ 9: 1

ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നതു ഭോഷ്കല്ല. എനിക്കു വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ടു എന്നു എന്റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു.

ദൈവത്താല്‍ വിളിക്കപ്പെട്ട ദൈവമക്കൾക്ക് വേഗം വരുന്ന യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നേഹ വന്ദനം. നിങ്ങൾക്കായി ഞങ്ങള്‍ ദൈവത്തോട് ദിനവും പ്രാർത്ഥിക്കുന്നു.

അപ്പോസ്തലനായ പൗലോസ് ഇവിടെ തനിക്കുള്ള വലിയ ദുഖത്തിന്റെ ചിത്രം വരച്ചു കാട്ടുകയാണ്. എന്നാൽ ഉടൻ തന്നെ തുടർന്നുള്ള ഭാഗങ്ങളിൽ തന്റെ പ്രത്യാശ വിവരിച്ച് താൻ അതിനെ അതിജീവിക്കുന്നതായി നമുക്ക് കാണാം.

ദുഖവും പ്രയാസവും ഏവർക്കും ഉള്ളതാണ്. ഈ ലോകത്തിൽ അനേകർ പ്രയാസങ്ങൾ വരുമ്പോൾ ജീവിതത്തിൽ പ്രത്യാശ നഷ്ടപ്പെട്ട് എങ്ങനെ മുൻപോട്ട് പോകുമെന്ന് അറിയാതെ ഭാരപെടുന്നവരാണ്. എന്നാൽ, ദൈവത്തിന്റെ കരത്തിനുള്ളില്‍ നാം സൂക്ഷിക്കപ്പെടുന്നു എന്ന വലിയ പ്രത്യാശ  ദൈവമക്കളായ നമുക്ക് ദൈവം നൽകുന്നതിനാൽ മറ്റുള്ളവരെ പോലെ നാം ആശയറ്റവരാകാതിരിക്കുവാൻ സഹായിക്കുന്നു. നമ്മുടെ ഏത് പ്രശ്നത്തിനും പരിഹാരം നൽകുവാൻ യേശു മതിയായവനെന്ന് നമുക്ക് ഉറപ്പുണ്ട്.

നമുടെ ചെറിയ ബുദ്ധികൊണ്ട് ചിന്തിക്കുവാനോ അളക്കുവാനോ ഒരിക്കലും കഴിയാത്ത വിധത്തിലുള്ള വലിയ ഒരു അത്ഭുത പ്രതിഭാസമാണ് മനുഷ്യമനസ്സ്. ഈ ലോകത്തിലെ  മനശാസ്ത്രജ്ഞന്മാർ നിരവധി തവണ പഠനങ്ങള്‍ നടത്തിയിട്ടും ഇപ്പോഴും പല മനസിലാക്കാൻ കഴിയാത്തതായ, മറഞ്ഞിരിക്കുന്ന അനവധി വിഷയങ്ങൾ മനുഷ്യ മനസിനെ സംബന്ധിച്ചുണ്ട്.   എന്നാൽ നമ്മെ നന്നായി അറിയുന്ന, സൃഷ്ടിതാവായ ദൈവം നമ്മുടെ മനസ്സിന്റെ എല്ലാ സങ്കീർണ്ണതകളേയും വ്യക്തമായി അറിയുന്നു. തന്റെ മക്കളായ നമുക്കു വേണ്ടി പ്രവർത്തിക്കുന്ന നല്ലവനായ ദൈവം നമുക്കായി വലിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് സത്യം.

പ്രതീക്ഷകള്‍ നഷ്ടപ്പെടുമ്പോള്‍ പുതുപുത്ത൯ അനുഗ്രഹവുമായി ദൈവം താങ്കളുടെ അരികിലുണ്ട്. താങ്കള്‍ വല്ലാതെ ഭാരപ്പെടുകയോ, വേദനിക്കുകയോ ചെയ്യുമ്പോള്‍ സ്നേഹ നിധിയായ കർത്താവിന്റെ മനസും വേദനിക്കും. താങ്കളുടെ മുഖം വാടിയാല്‍ ദൈവത്തിന്റെ മുഖവും വാടും, താങ്കളുടെ കണ്ണ് നിറഞ്ഞാല്‍ ദൈവത്തിന്റെ കണ്ണ് നിറയും. ഈ ലോകത്തിലുള്ള ഒരു ഊമ വിഗ്രഹമല്ല നമ്മുടെ ദൈവം. വിളിച്ചാല്‍ വിളി കേൾക്കുന്ന നമ്മുടെ ദൈവം പ്രാർത്ഥന കേൾക്കുന്നവനും  തക്കസമയത്തു പ്രവർത്തിക്കുന്നവനുമാണ്. കഷ്ടകാലത്ത് കൈ വിടാത്തവനും പെറ്റ തള്ള തന്റെ കുഞ്ഞിനെ മറന്നാലും നമ്മെ മറക്കത്തവനുമാണ് നമ്മുടെ ദൈവം. ഏതു സമയത്തും ധൈര്യമായി കടന്നു ചെല്ലുവാനും നമ്മുടെ കാര്യങ്ങള്‍ തുറന്നുപറയുവാനും ഒരിടമുണ്ടെങ്കിൽ അത് നമ്മുടെ കർത്താവിന്റെ കൃപാസനം മാത്രമേ ഉള്ളൂ. നമ്മുടെ വിഷയങ്ങള്‍ കേൾക്കുവാൻ എപ്പോഴും തുറന്നിരിക്കുന്ന ഒരു കോടതി സ്വർഗ്ഗത്തില്‍ ഉണ്ട്. ഈ ലോക കോടതികള്‍ 8 മണിക്കൂ൪ മാത്രം തുറന്നിരിക്കുമ്പോള്‍ സ്വർഗ്ഗീയ കോടതി 24 മണിക്കൂറും നമുക്കായി തുറന്നിരിക്കുന്നു. ഈ ലോക കോടതികളും മനുഷ്യരും കരുണയില്ലാത്തവരും മനുഷ്യനെ വെറുതെ ശിക്ഷിക്കുന്നവരുമാണ്. പക്ഷെ സ്വർഗ്ഗീയ കോടതി അങ്ങനെയല്ല, ന്യായമായി കാര്യങ്ങള്‍ കേൾക്കുകയും ന്യായമായി പ്രതികരിക്കുകയും ചെയ്യുന്ന നീതിപീഠമാണ് സ്വർഗം.

സർവ്വശക്തനായ ദൈവത്തിന് നമ്മെ കുറിച്ചുള്ള പദ്ധതി വളരെ വലുതാണെന്ന് നാം ഓർക്കേണം. ഈ ലേഖനം വായിക്കുന്ന ദൈവ പൈതലേ ലോകത്തിന്റെ കാറ്റ് കണ്ടു താങ്കള്‍ പേടിക്കരുത്. കാരണം ലോകത്തെ ജയിച്ച് സാത്താന്റെ തലയെ തകർത്ത യേശുക്രിസ്തു ഇന്നും നമ്മുക്കായി ജീവിക്കുന്നു. മാത്രമല്ല നമ്മുടെ കർത്താവ് എപ്പോഴും നമ്മോട് കൂടെ ഉണ്ട്! കരുണയുള്ള യേശു നാഥ൯ താങ്കളെ ഒരിക്കലും കൈവിടുകയില്ല ഒരിക്കലും ഉപേക്ഷിക്കുകയുമില്ല എന്നു പൂർണ്ണമായി വിശ്വസിക്കുക. ഏതെങ്കിലും വിഷയങ്ങളില്‍ താങ്കള്‍ പ്രയാസമനുഭാവിക്കുന്നു എങ്കില്‍ ക൪ത്താവിനോടു വിഷയങ്ങള്‍ തുറന്നു പറയൂ. ദൈവത്തില്‍ ശക്തിപ്പെടൂ. കർത്താവിൽ ആശ്രയിച്ചാൽ താങ്കളുടെ വിഷയത്തിന് പരിഹാരം നേടാം. ദൈവം മനസാക്ഷിയുള്ളവനും സഹായിക്കുന്നവനുമാണ്. ഏതു വിഷയത്തിനും പരിഹാരം നല്കുവാ൯ കഴിയുന്ന ദൈവമാണ് യേശു. വേദനയാകുന്ന ഭാരം വഹിച്ചുകൊണ്ട് പോകുന്ന ഒരു വണ്ടിയല്ല തങ്ങള്‍. നിന്റെവ ഭാരം എന്റെന മേല്‍ വച്ചുകൊല്കു എന്ന് പറഞ്ഞ മനസലിവുള്ള മഹാദൈവം നമുക്കായി ഇന്നും ജീവിക്കുന്നു.

Santhosh Pandalam
Pr. Santhosh Pandalam
പാസ്റ്റർ സന്തോഷ്‌ പന്തളം: ഇപ്പോൾ തമിഴ്നാട്ടില്‍ കര്‍ത്താവിന്റെ വേലചെയ്യുന്നു. വിവിധ ക്രൈസ്തവ മാധ്യമങ്ങളിൽ എഴുതുന്നതിനോടൊപ്പം മിസ്പാ ഗോസ്പെൽ ചർച്ച് ഓഫ് ഗോഡിന്റെ ചെയര്‍മാനായും ലാന്‍ഡ്‌വേ ന്യൂസ്‌പേപ്പറിന്റെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിക്കുന്നു. ഭാര്യ ഷേര്‍ളി. മൂന്ന് മക്കൾ: ഷെറിന്‍, മെര്‍ലിന്‍ ഏബെന്‍.

Comments are closed.