ഭീരുവിനെ ശൂരനാക്കുന്ന പാഠശാല

ക്രിസ്തുവിനോടു ചേരുവാൻ
June 26, 2015
തിരിച്ചറിവുള്ള ഹൃദയം
June 27, 2015

ഒരു വേള ദാവീദിന്റെ അടുക്കല്‍ കൂടിവന്നവര്‍ ഞെരുക്കമുള്ളവര്‍ കടമുള്ളവര്‍ സന്തുഷ്ടിയില്ലാത്തവര്‍ എന്നീ വകക്കാര്‍ ആയിരുന്നു. അത്താഴത്തിനു വകയില്ലെങ്കിലും അഭിഷേകം നഷ്ടപ്പെട്ടവന്റെ കൂടെ പോയി അപദാനം പാടി ജീവിക്കാന്‍ തയ്യാറാകാതെ അഭിഷിക്തന്റെ കൂടെ കല്ലും മുള്ളും മലയും ചവുട്ടി നടക്കുന്നതായിരുന്നു ദൈവീക പദ്ധതി എന്ന് തിരിച്ചരിഞ്ഞവരായിരുന്നു അവര്‍. കാടുകളും മേടുകളും താണ്ടി വലഞ്ഞു നടന്നവരെ വലന്കൈയും ഇടങ്കൈയ്യും ഒരുപോലെ വിനിയോഗിച്ചു ശത്രുവുവിനെ തുരത്തുന്ന ശൂരന്മാരക്കിയത് ദൈവത്തിന്റെ പാഠശാലയുടെ പ്രത്യേകതയാണ്.

Spread the love

വേദഭാഗം. 1 ദിന. 12:1 – 14
12:1 കീശിന്റെ മകനായ ശൌലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാർത്തിരുന്നപ്പോൾ സീക്ലാഗിൽ അവന്റെ അടുക്കൽ വന്നവർ ആവിതു-അവർ വീരന്മാരുടെ കൂട്ടത്തിൽ അവന്നു യുദ്ധത്തിൽ തുണചെയ്തു;
12:2 അവർ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ടു അമ്പെയ്‍വാനും സമർത്ഥന്മാരുമായിരുന്നു:-ബെന്യാമീന്യരായ ശൌലിന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ തലവനായ അഹീയേസെർ, യോവാശ്,
12:3 ഗിബേയാത്യനായ ശെമായയുടെ പുത്രന്മാർ, അസ്മാവെത്തിന്റെ പുത്രന്മാർ യസീയേൽ, പേലെത്ത്, ബെരാഖാ, അനാഥോത്യൻ യേഹൂ.
12:4 മുപ്പതുപേരിൽ വീരനും മുപ്പതുപേർക്കു നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവു, യിരെമ്യാവു, യഹസീയേൽ, യോഹാനാൻ, ഗെദേരാത്യനായ യോസാബാദ്,
12:5 എലൂസായി, യെരീമോത്ത്, ബെയല്യാവു, ശെമർയ്യാവു, ഹരൂഫ്യനായ ശെഫത്യാവു,
12:6 എൽക്കാനാ, യിശ്ശീയാവു, അസരേൽ, കോരഹ്യരായ യോവേസെർ, യാശൊബ്യാം;
12:7 ഗെദോരിൽനിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവു,
12:8 പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞുവന്നു മരുഭൂമിയിൽ ദുർഗ്ഗത്തിൽ ദാവീദിനോടു ചേർന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
12:9 അവരാരെന്നാൽ: തലവൻ ഏസെർ, രണ്ടാമൻ ഓബദ്യാവു, മൂന്നാമൻ എലീയാബ്,
12:10 നാലാമൻ മിശ്മന്നാ, അഞ്ചാമൻ യിരെമ്യാവു,
12:11 ആറാമൻ അത്ഥായി, ഏഴാമൻ എലീയേൽ,
12:12 എട്ടാമൻ യോഹാനാൻ, ഒമ്പതാമൻ എൽസാബാദ്,
12:13 പത്താമൻ യിരെമ്യാവു, പതിനൊന്നാമൻ മഖ്ബന്നായി.
12:14 ഇവർ ഗാദ്യരിൽ പടനായകന്മാർ ആയിരുന്നു; അവരിൽ ചെറിയവൻ നൂറുപേർക്കും വലിയവൻ ആയിരംപേർക്കും മതിയായവൻ.

കുറിവാക്യം. 2 അവർ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ടു അമ്പെയ്‍വാനും സമർത്ഥന്മാരുമായിരുന്നു

ശാരീരിക മാനസികസാമ്പത്തിക പ്രതിസന്ധികളാകുന്ന വെല്ലുവിളികള്‍ വിടാതെ പിന്തുടര്‍ന്നാല്‍ ഏതു ശൂരനും ഭീരുവാകുനത് സ്വാഭാവികമാണ്. എന്നാല്‍ അത്തരം അവസ്ഥകളിലൂടെ കൈ പിടിച്ചു നടത്തി ഉറപ്പിച്ചു വളര്‍ത്തിയെടുത്ത് യുദ്ധനിരയുടെ മുന്നണിയില്‍ കൊണ്ട് നിര്‍ത്തുന്ന ദൈവത്തിന്റെ അയോധനക്കളരി അനുഭവിച്ചറിഞ്ഞ അനേക വീരന്മാരുണ്ട്.

ഒരു വേള ദാവീദിന്റെ അടുക്കല്‍ കൂടിവന്നവര്‍ ഞെരുക്കമുള്ളവര്‍ കടമുള്ളവര്‍ സന്തുഷ്ടിയില്ലാത്തവര്‍ എന്നീ വകക്കാര്‍ ആയിരുന്നു. അത്താഴത്തിനു വകയില്ലെങ്കിലും അഭിഷേകം നഷ്ടപ്പെട്ടവന്റെ കൂടെ പോയി അപദാനം പാടി ജീവിക്കാന്‍ തയ്യാറാകാതെ അഭിഷിക്തന്റെ കൂടെ കല്ലും മുള്ളും മലയും ചവുട്ടി നടക്കുന്നതായിരുന്നു ദൈവീക പദ്ധതി എന്ന് തിരിച്ചരിഞ്ഞവരായിരുന്നു അവര്‍. കാടുകളും മേടുകളും താണ്ടി വലഞ്ഞു നടന്നവരെ വലന്കൈയും ഇടങ്കൈയ്യും ഒരുപോലെ വിനിയോഗിച്ചു ശത്രുവുവിനെ തുരത്തുന്ന ശൂരന്മാരക്കിയത് ദൈവത്തിന്റെ പാഠശാലയുടെ പ്രത്യേകതയാണ്.

കൂടിവന്ന നാളില്‍ മ്ലാന വദനര്‍ ആയിരുന്നവര്‍ പിന്നീട് സിംഹ മുഖന്മാരായ്ത് ദൈവ പദ്ധതിയാണ്. ജീവിതത്തില്‍ ക്രിസ്തീയ അനുഭവത്തില്‍ നേരിടെണ്ടതായ വിവധ പരിശോധന മേഘലകള്‍ ഉണ്ട്. ആയവയുടെ അനുഭവങ്ങള്‍ കഠിനം എന്ന് പറഞ്ഞു ലോകസ്നേഹത്തിലേക്ക് വലിഞ്ഞുപോയ പലരും പിന്നീട് ഒരു പരാജയം ആയി തകര്‍ന്നു വീഴുമ്പോള്‍ ദൈവഹിതപ്രകാരമുള്ള പരിശോധനകളിലൂടെ നമ്മെ പണിതെടുത്തു പിശാചിന്റെ പ്രവര്‍ത്തികളെ നിഷ്പ്രയാസം ജയിച്ചു മുന്നേറുന്ന ദൈവത്തിന്റെ സേനയാക്കി അവിടുന്ന് നമ്മെ മാറ്റുകയാണ്. ചെറിയവര്‍ നൂറു പേര്‍ക്കും വലിയവര്‍ ആയിരം പേര്‍ക്കും പോന്നവരാക്കുന്ന വളര്‍ച്ച, അതാണ്‌ ശത്രു ലജ്ജിക്കുന്ന വളര്‍ച്ച. ആയതിനു ദൈവം ഉപയോഗിക്കുന്ന വഴികളെ സസ്സന്തോഷം സ്വീകരിക്കാനുള്ള മനസ്സുണ്ടെങ്കില്‍ കൃപയുടെ വിശാല വഴികള്‍ നമുക്ക് മുന്‍പില്‍ തുറന്നു കിടക്കുകയാണ്. ക്രിസ്തുനാഥന്‍ നമുക്കായി ഒരുക്കിയ വഴി നമ്മുടെ ജൈത്ര യാത്ര തുടരാം. വിജയം നമുക്കൊപ്പം ഉണ്ട്. ഭീരുവിനെ ശൂരനാക്കുന്നവന്‍ കൂടെയുണ്ട്.

Radhamony S
Radhamony S
സിസ്റ്റർ രാധാമണി എസ്. ഹിന്ദു വിഭാഗത്തില്‍ നിന്നും ഒറ്റക്ക് വിശ്വാസത്തില്‍ വന്നു . മൂന്ന് വർഷം ബൈബിള്‍ കോളേജ് പഠനം ലഭിച്ചു. പാസ്റ്റർ പീറ്റര്‍ കെ മാനുവലിന്റെ സഹധര്‍മ്മിണി ആണ് . അദ്ദേഹത്തോടൊപ്പം ബീഹാറില്‍ കര്‍ത്താവിന്റെ വേല ചെയ്യുന്നു.

Comments are closed.