സംശയിക്കേണ്ട

അനുഗ്രഹങ്ങളുടെ കലവറ
June 12, 2015
നിത്യത
June 13, 2015

മനസ്സിന്റെ അകത്തളത്തിൽ നിന്ന് പൂർണ്ണ നിശ്ചയത്തോടെ ചെയ്യുന്നതാണ് സ്ഥിരത ഉള്ള ഫലം നല്കുന്നത്. പലരും പലതും ചെയ്യുമ്പോൾ അതിന്റെ പൂർത്തീകരണത്തില്‍ എത്തുമ്പോള്‍ അത് നിഷ്ഫലമാകുന്നതിന്റെ ഒരു കാരണം സംശയമാണ്. സംശയിച്ചുകൊണ്ട് എന്ത് ചെയ്താലും അത് നന്നായി തീരുകയില്ല. ഉദാഹരണത്തിന്, നാം സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നമ്മുടെ ഒരു വാഹനം സ്നേഹിതരോ അയല്ക്കാരോ തൽക്കാലത്തേക്ക് ഒന്ന് ചോദിച്ചാല്‍ നാം കൊടുത്തേക്കും. എന്നാൽ അത് മനസില്ലാ മനസോടെ ആണ് കൊക്കുന്നതെങ്കിൽ അഥവാ അവരില്‍ നമ്മുക്ക് പൂ൪ണവിശ്വാസം ഇല്ലായെങ്കില്‍ അത് തിരിച്ചു കൊണ്ട് വരുന്നതുവരെ പലവിധ സംശയ ചിന്തകള്‍ മനസ്സില്‍ അലയടിച്ച് കൊണ്ടിരിക്കും. നമ്മുടെ സ്വസ്ഥത തന്നെ അത് ഇല്ലാതെയാക്കും.

Spread the love

ചിന്താഭാഗം:- റോമ൪ 14:1

സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ.

യാക്കോബ്. 1:8 -ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ

മനസ്സിന്‍റെ അകത്തളത്തിൽ നിന്നും  പൂർണ്ണനിശ്ചയത്തോടെ ചെയ്യുന്നതാണ് സ്ഥിരതയുള്ള  ഫലം നല്കുന്നത്. പലരും ചെയ്യുന്നത്  അതിന്‍റെ പൂർത്തീകരണത്തില്‍ എത്താത്തതിന്‍റെ ഒരു കാരണം  ഒരു കാരണം സംശയമാണ്. സംശയിച്ചുകൊണ്ട് എന്ത് ചെയ്താലും അത് തിരുവചന വെളിച്ചത്തില്‍ പൂര്‍ണത ഉണ്ടാകില്ല . ഉദാഹരണത്തിന്, നാം സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നമ്മുടെ ഒരു വാഹനം സ്നേഹിതരോ അയല്ക്കാരോ തൽക്കാലത്തേക്ക് ഒന്ന് ചോദിച്ചാല്‍ നാം കൊടുത്തേക്കും.  എന്നാൽ അത് മനസില്ലാമനസോടെ ആണ് കൊക്കുന്നതെങ്കിൽ അഥവാ അവരില്‍ നമ്മുക്ക് പൂ൪ണവിശ്വാസം ഇല്ലായെങ്കില്‍ അത് തിരിച്ചു കൊണ്ട് വരുന്നതുവരെ പലവിധ സംശയ ചിന്തകള്‍ മനസ്സില്‍ അലയടിച്ച് കൊണ്ടിരിക്കും. നമ്മുടെ സ്വസ്ഥത തന്നെ അത് ഇല്ലാതെയാക്കും.

നമ്മുടെ സംശയങ്ങള്‍ പല നിലവാരത്തിൽ പ്രത്യക്ഷമാകുന്നത് സ്വാഭാവികമാണ്.

1. കുടുംബ ജീവിതത്തില്‍ സംശയം

മിക്ക കുടുംബങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാകുവാ൯ ഉള്ള  പ്രധാന  കാരണം സംശയം ആണ്. സംശയം എന്നത് ഒരു രോഗാവസ്ഥവരെ ആകുമെന്ന് മെഡിക്കല്‍ ശാസ്ത്രം പറയുന്നു. സംശയത്തിന്റെ ഒരു ചെറുവിത്ത് ഹൃദയത്തില്‍ വീണാല്‍ സാഹചര്യം  അനുകൂലം  എങ്കില്‍  അത് വേഗം കിളി൪ത്ത് ശക്തിയായി വള൪ന്നു പന്തലിക്കുകയും ചെയ്യും. ആ൪ക്കും അതിനെ നിയന്ത്രിക്കാ൯ കഴിയാത്ത വിധം അതിന്റെ ശാഖകല്‍ എല്ലായിടങ്ങളിലും വ്യാപിക്കാ൯ വളരെ സാധ്യതയുണ്ട്.

കുടുംബ ജീവിതത്തില്‍ ഭാര്യ ഭ൪ത്താവിനെ സംശയിക്കുന്നു, ഭ൪ത്താവ് ഭാര്യയെ സംശയിക്കുന്നു, മക്കള്‍ അപ്പനമ്മമ്മാരെ സംശയിക്കുന്നു, അപ്പനമ്മമ്മാ൪ മക്കളെ സംശയിക്കുന്നു, എന്നു വേണ്ട എല്ലാ ബന്ധങ്ങളിലും ഈ വികാരം ഉണ്ടാകാം. പല വീടുകളിലും വഴക്കിനു കാരണം ഭഷണത്തിന്റെ കുറവോ, രുചിയുടെ അഭാവമോ അല്ല, മറിച്ച് അന്യോന്യമുള്ള സംശയം തന്നെ ആണ്. കുടുംബ കോടതികളില്‍ ആയിരക്കണക്കിന് കേസുകള്‍ പരിഹാരമില്ലാതെ കെട്ടികിടക്കുന്നു എന്നു ഭരണക൪ത്താക്ക൯മാ൪ പറയുന്നു. കൂടുതലും നമ്മുടെ കൊച്ചു കേരളത്തില്‍ എന്നതിൽ നാണം തോന്നുന്നുണ്ട്! വിദ്യാഭ്യാസത്തില്‍ ഒന്നാം സ്ഥാനം. പക്ഷെ “അഭ്യാസങ്ങൾ” ഒട്ടും കുറഞ്ഞിട്ടുമില്ല! ദൈവത്തിന്റെ സ്വന്തം നാട്(God’s own country) എന്നതാണ് കേരളത്തിന്റെ അപരനാമം. പക്ഷെ കേരളത്തെ തച്ചുടക്കുന്ന പൈശാചിക വാഴ്ച്ചകൾ ദിനംപ്രതി വളർന്ന് വന്നുകൊണ്ടിരിക്കുന്നു. ഈ പ്രവണത മാറുവാ൯ പ്രാർത്ഥനയല്ലാതെ വേറെ ഒരുവഴിയുമില്ല. ദൈവം അത്രെ നമുക്ക് ഏക ആശ്രയം.

ഗലാത്യയ൪ 5:20 – ല്‍ കാണുന്ന “ജാരശങ്ക” എന്നത് “ഭയങ്കര സംശയം” എന്നതാണ് അർത്ഥമാക്കുന്നത്. അത് വിശ്വാസികളായ ഭാര്യാഭർത്തക്കന്മാരുടെ ഇടയിൽ പേർ പറക പോലുമരുത് എന്ന് ദൈവ വചനം ഓർപ്പിക്കുന്നു.

2. ഭാവിയെക്കുറിച്ചുള്ള സംശയം
ഇത് മിക്കവർക്കും ഉള്ള സംശയമാണ്. എന്നാൽ ക്രിസ്തു വിശ്വാസി ഭാവിയെ ഓർത്ത് ആകുലപ്പെടുകയോ ജീവിതത്തെക്കുറിച്ച് സംശയിക്കയോ വേണ്ട. നമ്മുടെ ജീവിത്തില്‍ ദൈവ പ്രവർത്തി വെളിപ്പെടുവാൻ  നാം കർത്താവിന്റെ സന്നിധിയില്‍ മുട്ടുമടക്കുന്നവരായിരിന്നാൽ മതി. നാം ദൈവത്തിന്റെ മുമ്പില്‍ മുട്ടു മടക്കിയാല്‍ മനുഷ്യന്റെ‍ മുമ്പില്‍ മുട്ടുമടക്കേണ്ടി വരുകയില്ല. നമ്മുടെ ഭാവി അനുഗ്രമാകണമെങ്കില്‍ നാം സംശയിക്കാതെ വിഷയങ്ങള്‍ക്കായി ദൈവത്തോട് പ്രാർത്ഥിക്കണം. വലിയവനായ ദൈവം എല്ലാം നല്ലവണ്ണം ചെയ്യുകയും നമുക്കായി പ്രവർത്തിക്കയും ചെയ്യും.

സംശയം കൊണ്ട് വരുന്നത് പിശാചാണ്. അതിനെ ദൈവാശ്രയത്താലും പ്രാർത്ഥനയാലും ദൂരെക്ക് അകറ്റുക. അത് താങ്കളിലും താങ്കളുടെ സമ്പത്തിലും നന്മകളിലും ഒരിക്കലും ഏശാതിരിക്കട്ടെ. സംശയിക്കതെ മുമ്പോട്ടു പോകുക ക൪ത്താവ് കൂടെയുണ്ട്. സ്നേഹിതരെ, ദൈവം നിങ്ങളുടെ കൂടെയുണ്ട്! ഒരുകാരണവശാലും ഭാരപ്പെടരുത്. താങ്കൾക്കായി ദൈവം വലിയ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, ആ ദൈവീക നന്മ കൈകൊണ്ട് പിടിക്കുവാനായി പ്രാർത്ഥനയാല്‍ മുമ്പോട്ട്‌ പോകുക. താങ്കൾക്ക് വേണ്ടി പ്രവ൪ത്തിക്കാ൯ ദൈവത്തിനു ഒരു നിമിഷം പോലും വേണ്ടാ എന്നുള്ളത് താങ്കള്‍ ഒരിക്കലും മറന്നുപോകരുത്. താങ്കളുടെ ഇനിയുള്ള എല്ലാ വഴികളിലും ദൈവം കൂടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ആശംസിക്കുന്നു.

Santhosh Pandalam
Pr. Santhosh Pandalam
പാസ്റ്റർ സന്തോഷ്‌ പന്തളം: ഇപ്പോൾ തമിഴ്നാട്ടില്‍ കര്‍ത്താവിന്റെ വേലചെയ്യുന്നു. വിവിധ ക്രൈസ്തവ മാധ്യമങ്ങളിൽ എഴുതുന്നതിനോടൊപ്പം മിസ്പാ ഗോസ്പെൽ ചർച്ച് ഓഫ് ഗോഡിന്റെ ചെയര്‍മാനായും ലാന്‍ഡ്‌വേ ന്യൂസ്‌പേപ്പറിന്റെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിക്കുന്നു. ഭാര്യ ഷേര്‍ളി. മൂന്ന് മക്കൾ: ഷെറിന്‍, മെര്‍ലിന്‍ ഏബെന്‍.

Comments are closed.