അടയാളം

നമുക്ക് ക്ഷമിക്കാം; അവയെ മറക്കാം
June 10, 2015
സൗഖ്യമാകുവാൻ നിനക്ക് മനസ്സുണ്ടോ?
June 11, 2015

നാം സേവിക്കുന്ന ദൈവം ജീവനുള്ള ദൈവമാണ്, സകലത്തിന്റെയും സൃഷ്ടാവാണ്, സർവ്വാധിപതിയാണ്, സകലത്തിനും ജീവൻ നൽകുന്നവനാണ്. ആകയാൽ ആ ദൈവം താൻ ചെയ്യുന്ന പ്രവത്തികൾ ആഴവും അഗോചരവും ആയിരിക്കും. അവ എന്നും നമുക്ക്‌ അനുഗ്രഹവും ബലവും ആയിരിക്കും. എന്നാൽ ദൈവത്തിന്റെ ജ്ഞാനത്താൽ സൃഷ്ടിച്ച അനേകം സൃഷ്ടികളിൽ ഒന്ന് മാത്രമാണു നാം!

Spread the love

വായനഭാഗം: മത്തായി 16:1-4

16:1 അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നു: ആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.
16:2 അവരോടു അവൻ ഉത്തരം പറഞ്ഞതു: “സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാൽ നല്ല തെളിവാകും എന്നും
16:3 രാവിലെ ആകാശം മൂടി ചുവന്നുകണ്ടാൽ ഇന്നു മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാൻ നിങ്ങൾ അറിയുന്നു; എന്നാൽ കാല ലക്ഷണങ്ങളെ വിവേചിപ്പാൻ കഴികയില്ലയോ?
16:4 ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല;” പിന്നെ അവൻ അവരെ വിട്ടുപോയി.

 

ചിന്താഭാഗം:മത്തായി 16 : 3. രാവിലെ ആകാശം മൂടി ചുവന്നുകണ്ടാൽ ഇന്നു മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാൻ നിങ്ങൾ അറിയുന്നു; എന്നാൽ കാല ലക്ഷണങ്ങളെ വിവേചിപ്പാൻ കഴികയില്ലയോ?

എല്ലാക്കാലത്തേയും മനുഷ്യർക്ക്‌ ഉള്ള പ്രത്യേകതയാണു ദൈവത്തെക്കാൾ ദൈവപ്രവർത്തികൾക്ക്‌ പ്രാധാന്യം കൽപ്പിക്കുക എന്നത്‌. ജീവനുള്ള എന്തിന്റെയും പ്രത്യക്ഷമായ അടയാളമാണ് ചലിക്കുക എന്നത്‌. നാം സേവിക്കുന്ന ദൈവം ജീവനുള്ള ദൈവമാണ്, സകലത്തിന്റെയും സൃഷ്ടാവാണ്, സർവ്വാധിപതിയാണ്, സകലത്തിനും ജീവൻ നൽകുന്നവനാണ്. ആകയാൽ ആ ദൈവം താൻ ചെയ്യുന്ന പ്രവത്തികൾ ആഴവും അഗോചരവും ആയിരിക്കും. അവ എന്നും നമുക്ക്‌ അനുഗ്രഹവും ബലവും ആയിരിക്കും. എന്നാൽ ദൈവത്തിന്റെ ജ്ഞാനത്താൽ സൃഷ്ടിച്ച അനേകം സൃഷ്ടികളിൽ ഒന്ന് മാത്രമാണു നാം! ദൈവം നമുക്ക്‌ വിവേചനബുദ്ധിയും ജ്ഞാനവും നൽകിയിട്ടുണ്ട്‌ എന്നത്‌ സത്യം തന്നെ, എന്നാൽ ദൈവത്തോളം അത്‌ വരില്ല എന്ന് നാം സമ്മതിച്ചാൽ ദൈവപ്രവർത്തികളിലൂടെ അല്ല, ദൈവീക മർമ്മങ്ങളാൽ നമ്മെക്കുറിച്ചുള്ള പദ്ധതിയിൽ ജയകരമായി ജീവിക്കുവാൻ നമുക്ക്‌ സാധിക്കും.

അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോടു: ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോടു ഉത്തരം പറഞ്ഞതു: “ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. മത്തായി 12:38,39

അവൻ ആത്മാവിൽഞരങ്ങി: “ഈ തലമുറ അടയാളം അന്വേഷിക്കുന്നതു എന്തു? ഈ തലമുറെക്കു അടയാളം ലഭിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. മർക്കൊസ് 8:12

അടയാളങ്ങൾ അനേഷിക്കുന്ന മനോഭാവത്തോട്‌ യേശുവിനു എന്നും കോപമാണ്. അടയാളം അന്വേഷിച്ചവരോട്‌ യേശു പറഞ്ഞത്‌ യോനയുടെ അടയാളം ഉണ്ടാകും എന്നാണ്. എന്താണു യോനയുടെ അടയാളം? “ദൈവവചനം” അതേ ഈ തലമുറയ്ക്‌ ഉണ്ടാകൂ… അതാണു ഏറ്റവും വലിയ അടയാളം. നമുക്ക്‌ ദൈവവചനത്തിലേയ്ക്‌ മടങ്ങിവരാം.

Binu Dominic
Pr. Binu Dominic
പാസ്റ്റർ ബിനു ഡോമിനിക്. കോട്ടയം പുതുപള്ളിയിൽ താമസിക്കുന്നു. കഴിഞ്ഞ ഇരുപതിൽ പരം വർഷങ്ങളായി കർതൃശുശ്രൂഷയിൽ ആയിരിക്കുന്നു. വിവാഹിതനാണു. ഭാര്യ മഞ്ജു, രണ്ട് മക്കൾ - അഭിഷേക്‌, അഭിഷിതാ.

Comments are closed.