ആത്മാവെന്ന അച്ചാരം

അധികാരികൾക്ക് കീഴടങ്ങുക.
June 5, 2017
വീണ്ടെടുപ്പുകാരന്‍
June 7, 2017

അറുക്കുവാനും മുടിക്കുവാനും കച്ച കെട്ടി ഇറങ്ങിയ മാനവകുല ദ്രോഹിയായ പിശാചിന്റെ പ്രലോഭനതന്ത്ര ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍, വിജയകരമായ ഒരു ക്രിസ്തീയ ജീവിതം കൈവരിക്കാന്‍, മനുഷ്യന്റെ ബലഹീനതകളെ നന്നായി അറിയുന്ന നാഥന്റെ സ്നേഹപദ്ധതിയാണ് ആത്മാവിന്റെ ദാനം. ആര്‍ക്കും തടുക്കാന്‍ കഴിയാത്ത ശക്തിയും ആര്‍ക്കും മെരുക്കാന്‍ കഴിയാത്ത സ്വഭാവവും ആരെയും നിയന്ത്രിക്കുന്ന നിയന്ത്രിതാവും അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നവനും ആശങ്കകളില്‍ ആലംബവും ആവശ്യങ്ങളില്‍ സഹായകനും ആശ്വാസത്തിന്റെ നായകനും ആഴങ്ങളെ ആരായുന്നവനുമായുള്ള ബന്ധം ക്രിസ്ത്യാനിയെ ഈ നശ്വരലോകത്തില്‍ വേറിട്ടുനിര്‍ത്തും.

Spread the love

വായനാഭാഗം. 2 കൊരിന്ത്യർ. 1:20-22.

ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ എത്ര ഉണ്ടെങ്കിലും അവനില്‍ ഉവ്വ് എന്നത്രേ; അതുകൊണ്ടു ഞങ്ങളാല്‍ ദൈവത്തിനു മഹത്ത്വം ഉണ്ടാകുമാറ് അവനില്‍ ആമേന്‍ എന്നും തന്നേ. ഞങ്ങളെ നിങ്ങളോടു കൂടെ ക്രിസ്തുവില്‍ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്യുന്നതും ദൈവമല്ലോ. അവന്‍ നമ്മെ മുദ്രയിട്ടും ആത്മാവെന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളില്‍ തന്നുമിരിക്കുന്നു.

കുറിവാക്യം. 2 കൊരിന്ത്യർ .1:22.

അവന്‍ നമ്മെ മുദ്രയിട്ടും ആത്മാവെന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളില്‍ തന്നുമിരിക്കുന്നു.

ക്രയവിക്രയ രംഗത്ത് പ്രചുരപ്രചാരമായ ഇടപാടു വ്യവസ്ഥയാണ്‌ down payment. വാങ്ങുന്നവന്‍ തനിക്കു കൈവരുന്ന ലാഭമോ നേട്ടമോ അഭിമാനമോ സ്വപ്നം കണ്ടുകൊണ്ടു ഒട്ടും മടിക്കാതെ താന്‍ മുടക്കുന്ന ധനത്തെ അച്ചാരം എന്നു പറയുമ്പോള്‍ നാം ഒന്നും തന്നെ മുടക്കാതെ ഇങ്ങോട്ട് തരാന്‍ ആഗ്രഹിക്കുന്ന വലിയ ഉടയവന്‍, താന്‍ തരാന്‍ ഉദ്ദേശിക്കുന്നതിന്റെ നല്ലൊരുഭാഗം സൗജന്യമായി തന്നിരിക്കുമ്പോള്‍ അതിനെ അച്ചാരം എന്നു വിളിക്കാമോ എന്നറിയില്ല. എന്നാല്‍ ഇത് പുരാതനമേയുള്ള വാഗ്ദത്തം ആയതുകൊണ്ട് ആദ്യഭാഗം തന്നു അനുഗ്രഹിക്കുന്ന ഒരു സ്നേഹനിധിയായ ഉടയവന്റെ ആത്മാര്‍ത്ഥ ഇടപെടലാണ് ആത്മാവെന്ന അച്ചാരം.

അറുക്കുവാനും മുടിക്കുവാനും കച്ച കെട്ടി ഇറങ്ങിയ മാനവകുല ദ്രോഹിയായ പിശാചിന്റെ പ്രലോഭനതന്ത്ര ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍, വിജയകരമായ ഒരു ക്രിസ്തീയ ജീവിതം കൈവരിക്കാന്‍, മനുഷ്യന്റെ ബലഹീനതകളെ നന്നായി അറിയുന്ന നാഥന്റെ സ്നേഹപദ്ധതിയാണ് ആത്മാവിന്റെ ദാനം. ആര്‍ക്കും തടുക്കാന്‍ കഴിയാത്ത ശക്തിയും ആര്‍ക്കും മെരുക്കാന്‍ കഴിയാത്ത സ്വഭാവവും ആരെയും നിയന്ത്രിക്കുന്ന നിയന്ത്രിതാവും അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നവനും ആശങ്കകളില്‍ ആലംബവും ആവശ്യങ്ങളില്‍ സഹായകനും ആശ്വാസത്തിന്റെ നായകനും ആഴങ്ങളെ ആരായുന്നവനുമായുള്ള ബന്ധം ക്രിസ്ത്യാനിയെ ഈ നശ്വരലോകത്തില്‍ വേറിട്ടുനിര്‍ത്തും.

സ്വയപ്രയത്നം കൊണ്ട് പലതും പരാജയപ്പെട്ട് ഇനി ജീവിതവിജയം അകലെ എന്ന ആശങ്കകളാല്‍ ഗതിയില്ലാതലയേണ്ടി വന്ന അനേകരെ പുത്തന്‍ ഉണര്‍വ്വ് നല്‍കി, പുതിയ ബലം നല്‍കി, നിര്‍ജ്ജീവ ഗര്‍ഭപാത്രം പോലും ജീവനുള്ളതാക്കി, മടുത്തും മങ്ങിയും പോയ ജീവിത അനുഭവങ്ങളെ പുതിയ പ്രകാശപാതയില്‍ എത്തിച്ചു നടത്താന്‍ കഴിയുന്ന പരിശുദ്ധാത്മാവിന്റെ സാന്നിധ്യം ആഗ്രഹിക്കുന്നവരെ നിറയ്ക്കാന്‍ ദൈവം കാത്തിരിക്കുന്നു, തന്നിരിക്കുന്നു. ഇതാണ് നമ്മുടെ ജീവിത രഹസ്യം. ആഗ്രഹിക്കൂ പ്രാപിക്കൂ ഇതു നമുക്കുള്ളതാണ്.

Peter K Manuel
Pr. Peter K Manuel
പാസ്റ്റർ പീറ്റർ കെ മാനുവൽ - സ്വദേശം ചെങ്ങന്നൂര്‍, കോടുകുളഞ്ഞി. വര്‍ഷങ്ങളായി എറണാകുളത്ത് താമസം ആക്കിയിരുന്നു. 25 വര്‍ഷം കേരളത്തില്‍ AG യില്‍ സഭാശുശ്രൂഷകനായിരുന്നു. ചില വര്‍ഷങ്ങള്‍ പ്രസ്ബിറ്ററായും ചുമതല വഹിച്ചിട്ടുണ്ട. ഇപ്പോള്‍ ബീഹാറില്‍ പാറ്റ്നയില്‍ താമസിച്ച് കര്‍ത്താവിന്‍റെ വേല ചെയ്യുന്നു. ഭാര്യ ഓമന, മക്കള്‍, അലീന എസ്ഥേര്‍ പീറ്റര്‍, ആഷ്ലി ശാന്താ പീറ്റര്‍. അലീന എന്‍ജീനീയറിംഗിന് പഠിക്കുന്നു. ആഷ്ലി പത്താം ക്ളാസ്സില്‍ പഠിക്കുന്നു.

Comments are closed.