ചെറുകുറുക്കന്മാരെ കെട്ടഴിച്ചു വിടരുത്!

നിസ്തുലമായ ദൈവവചനം
June 14, 2017
ദൈവസഭ എന്ന  ക്രിസ്തുവിന്‍റെ ശരീരവും: മനുഷ്യ നിർമ്മിത സംഘടനയായ ബാബിലോണും
August 15, 2017

കുടുംബജീവിതത്തില്‍ ഉണ്ടാവുന്ന അപസ്വരങ്ങള്‍, പ്രശ്നങ്ങള്‍ സാങ്കേതികത്വത്തിന്‍റെ പേരില്‍ പരിഹരിക്കാതെ മുന്നോട്ടു പോയാല്‍, കപ്പല്‍ ചാലില്‍ നിന്നും വഴുതിപ്പോയ കപ്പല്‍ മൺ തിട്ടയില്‍ ഇടിച്ചു തകർന്നു തരിപ്പണമാകുന്നത് പോലെ നമ്മുടെ കുടുംബവും തകര്‍ന്നുപോകും. കുടുംബബന്ധങ്ങള്‍  അരക്കിട്ടുറപ്പിക്കണമെങ്കില്‍, നമ്മുടെ  ഇടയിലെ സ്നേഹബന്ധങ്ങള്‍  വളരണമെങ്കില്‍ പരസ്പരം ഹൃദയം തുറന്നു സംസാരിക്കാന്‍ അവസരം നാം ഉണ്ടാക്കണം. അതിനായി എത്ര തിരക്കേറിയ  ജീവിതയാത്രയിലും അര്‍ത്ഥവത്തായ കുറെ നിമിഷങ്ങള്‍ കണ്ടെത്തെണം.  മനുഷ്യന്‍  സങ്കിര്‍ണങ്ങളായ  ആധുനിക യന്ത്രസാമഗ്രഹികള്‍ അവന്‍റെ ജീവിതത്തിന്‍റെ ആയാസം കുറക്കാന്‍ ഉപയോഗിക്കുന്നെങ്കിലും, അതൊന്നും അവന്‍റെ ജീവിതത്തിലെ തിരക്കുകള്‍ കുറക്കുന്നതിന് പര്യായാപ്തമല്ലെന്ന് ചരിത്രവും നമ്മുടെ ജീവിതവും സാക്ഷിയാകുന്നു.

Spread the love

വായനഭാഗം: ഉത്തമഗീതം 2:14-17

“പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു. ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിൻ. എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു. വെയിലാറി, നിഴൽ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങി ദുർഘടപർവ്വതങ്ങളിലെ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യനായിരിക്ക”.

ചിന്താധാര: “മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിൻ”

ദൈവദാസനായ ശലോമോന്‍ ഹൃദയസ്പര്‍ശിയായ കാവ്യഭാഷയുടെ അകമ്പടിയോടെ കുടുംബജീവിതത്തിലെ അതുല്യമായ   സ്നേഹബന്ധത്തെ  വര്‍ണ്ണിച്ചിരിക്കുന്ന ഭാഗങ്ങളിലൂടെ നാം കണ്ണോടിച്ചാല്‍ അതില്‍ അന്തര്‍ലീനമായിരിക്കുന്ന അഗാധ സ്നേഹത്തെപറ്റി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ദൈവിക ഉടമ്പടിയില്‍, ആരംഭിച്ചു സ്നേഹത്തില്‍ പരിപോഷിപ്പിക്കുന്ന, സ്വാന്തനം കൊണ്ട് കണ്ണുനീര്‍ തുടക്കുന്ന, അലിവിന്‍റെ കരം കൊണ്ട് ആലിംഗനം ചെയ്യുന്ന, ഹൃദയം കൊണ്ട് ഹൃദയതുടിപ്പ് അറിയുന്ന ജീവിതങ്ങള്‍ ഒരു കാറ്റില്‍ ആടിയുലഞ്ഞു നിലംപരിചായി പോകില്ല. മുന്തിരിതോട്ടം നശിപ്പിക്കുന്ന ചെറുകുറുക്കന്മാരുടെ ഉപമാനത്തിലൂടെ നാമും ജീവിതത്തില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ദൈവിക തത്വമാണ് ശലോമോന്‍ നമ്മുടെ മുന്‍പില്‍ വരച്ചു കാട്ടുന്നത്. ആക്ഷരിക ചെറുകുറുക്കന്മാര്‍ മുന്തിരിതോട്ടങ്ങളെ തകര്‍ത്തു നാമാവിശേഷമാക്കി കളയുന്നതിനെ ആലങ്കാരികമായി കുടുംബജീവിതത്തില്‍ പല ഘട്ടങ്ങളില്‍ ഒരുത്തിരിഞ്ഞു വരുന്ന ചെറിയ ചെറിയ പ്രശ്നങ്ങള്‍ കുടുംബബന്ധത്തെ തച്ചുടച്ചു കളയുന്നതിനോട് ഉപമിച്ചിരിക്കുന്നു. ചെറുകുറുക്കന്മാരെ പിടിച്ചുകെട്ടാതെ പുഷ്പ്പിക്കാന്‍ തളിര്‍ക്കുന്ന മുന്തിരി കൊമ്പുകള്‍ ഫലം പുറപ്പെടുവിക്കാന്‍ പാകത്തില്‍ വളരില്ല. അതുപോലെ കുടുംബജീവിതത്തില്‍ ഉണ്ടാവുന്ന അപസ്വരങ്ങള്‍, പ്രശ്നങ്ങള്‍ സാങ്കേതികത്വത്തിന്‍റെ പേരില്‍ പരിഹരിക്കാതെ മുന്നോട്ടു പോയാല്‍, കപ്പല്‍ ചാലില്‍ നിന്നും വഴുതിപ്പോയ കപ്പല്‍ മൺ തിട്ടയില്‍ ഇടിച്ചു തകർന്നു തരിപ്പണമാകുന്നത് പോലെ നമ്മുടെ കുടുംബവും തകര്‍ന്നുപോകും. ഹൃദയം തകര്‍ന്നു കരയുന്ന കുട്ടികളുടെ കണ്ണുനീര്‍ പലപ്പോഴും നാം കാണാറില്ല, അവരെപ്പറ്റി ഓര്‍ക്കാറില്ല.
കുടുംബജീവിതത്തിന്‍റെ മറ്റൊരു സവിശേഷതയാണ് ഭാര്യാഭര്‍ത്താക്കന്മാരുടെ ഇടയില്‍ മനപൂര്‍വ്വം ഒരുക്കിയെടുക്കുന്ന സ്വകാര്യനിമിഷങ്ങള്‍. ഈ സ്വകാര്യ നിമിഷങ്ങള്‍ക്കായി അവരുടെ ഹൃദയങ്ങള്‍ ദാഹിച്ചുകൊണ്ടിരിക്കും. കുടുംബബന്ധങ്ങള്‍  അരക്കിട്ടുറപ്പിക്കണമെങ്കില്‍, നമ്മുടെ  ഇടയിലെ സ്നേഹബന്ധങ്ങള്‍  വളരണമെങ്കില്‍ പരസ്പരം ഹൃദയം തുറന്നു സംസാരിക്കാന്‍ അവസരം നാം ഉണ്ടാക്കണം. അതിനായി എത്ര തിരക്കേറിയ  ജീവിതയാത്രയിലും അര്‍ത്ഥവത്തായ കുറെ നിമിഷങ്ങള്‍ കണ്ടെത്തെണം.  മനുഷ്യന്‍  സങ്കിര്‍ണങ്ങളായ  ആധുനിക യന്ത്രസാമഗ്രഹികള്‍ അവന്‍റെ ജീവിതത്തിന്‍റെ ആയാസം കുറക്കാന്‍ ഉപയോഗിക്കുന്നെങ്കിലും, അതൊന്നും അവന്‍റെ ജീവിതത്തിലെ തിരക്കുകള്‍ കുറക്കുന്നതിന് പര്യായാപ്തമല്ലെന്ന് ചരിത്രവും നമ്മുടെ ജീവിതവും സാക്ഷിയാകുന്നു.

ശാസ്ത്രസാങ്കേതിക മേഖലയില്‍ വളര്‍ച്ച പ്രാപിക്കും തോറും മനുഷ്യനു അവന്‍റെ സ്വകാര്യത നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കിടപ്പറകളും ആധുനിക വിവരസാങ്കേതിക ഉപകരണങ്ങള്‍ ഘടിപ്പിച്ച മറ്റൊരു ഓഫീസ് മുറിയായി മാറിയതിനാല്‍ അവിടെയും ലാഭനഷ്ട്ടങ്ങളുടെ കണക്കുകള്‍ നിരത്തി തന്ത്രങ്ങള്‍ മെനയുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പല കുടുംബങ്ങളും തകരുന്നതിന്‍റെ ഒരു കാരണം ഭാര്യാഭര്‍ത്താകന്മാരുടെ ഇടയില്‍ പരസ്പരം ഉള്ള സമ്പര്‍ക്കം കുറയുന്നതിനാല്‍ ആണ്. നാം കേവലം വഴിയില്‍ കണ്ടുമുട്ടുന്ന യാത്രക്കാര്‍ അല്ല. ഒരുമിച്ചു വഞ്ചി തുഴയുന്ന തുഴച്ചില്‍ക്കാരാണ്.
നമുക്കെത്ര തിരക്കുണ്ടെങ്കിലും  മനസ്സുവെച്ചാല്‍ കര്‍ത്താവിന്‍റെ കൃപയാല്‍, കുടുംബജീവിതത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ദൈവിക അനുഗ്രഹങ്ങളോടുകൂടെ  ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കും. സ്നേഹിക്കാന്‍, സഹായിക്കാന്‍, കരുതാന്‍, വചനം ധ്യാനിക്കാന്‍, പ്രാര്‍ത്ഥിക്കാന്‍, നാം സമയം കണ്ടെത്തുന്നു എങ്കില്‍ നമ്മുടെ കുടുംബജീവിതം ധന്യമായി തീരും. ദൈവം അതിനായി നമ്മെ സഹായിക്കട്ടെ!

ഓര്‍മ്മക്കായി: കൊടും ചൂടില്‍ വാടാത്ത ഇളംതണ്ട് കാണില്ല!

Reji Philip
Reji Philip
പാസ്റ്റർ റെജി ഫിലിപ്പ് - ഓസ്ട്രേലിയയിലെ ഫ്രാങ്ക്സ്റ്റണിൽ ഫിലഡെഫിയ ക്രിസ്ത്യൻ അസ്സംബ്ലിയുടെ ഇടയനായിരിക്കുന്നു. ഭാര്യ - ജെയിസ്. മക്കൾ - ജെഫ്രി, ജെന്നിഫർ

Comments are closed.