ഭാവന കൊള്ളാം എന്നാല്‍ ഭാവിച്ചുയരരുത്!

സഹിഷ്ണുത എന്ന ഭാഗ്യപദവി
August 12, 2016
സത്യവെളിച്ചം
June 2, 2017

ഞങ്ങള്‍ അയര്‍ലണ്ടില്‍ കൂടാരം അടിച്ചിരുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന ഒരു സഹോദരന് സംഭവിച്ച ഒരു സംഭവം എന്‍റെ ഒരു സ്നേഹിതന്‍ എന്നോട് പങ്കുവെക്കുവാന്‍ ഇടയായി. ആ സഹോദരന്‍ ഒരു സകലകലാവല്ലഭനും, ബുദ്ധിമാനും, വിദ്യാസമ്പന്നനും ആയിരുന്നു. അദ്ധേഹത്തിന്‍റെ പ്രാവീണ്യത്തിനനുസരിച്ചു ഒരു സ്ഥാപനത്തില്‍ ജോലി ലഭിച്ചു. എന്നാല്‍ അദ്ധേഹത്തിന് മുകളില്‍ സ്ഥാനംവഹിച്ച ആ രാജ്യക്കാരനായ വ്യക്തിക്ക് ഇവര്‍ വേലചെയ്യുന്ന മേഖലയില്‍ അത്ര പ്രാവീണ്യം ഇല്ലായിരുന്നു. അതിനാല്‍ പലപ്പോഴും ഈ സഹോദരന്‍, അദ്ധേഹം ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെടുകയും അല്പം മിടുക്കന്‍ ആകാനും ബോസ് ആകാനും ശ്രമിച്ചു. അനന്തരഫലമായി ഒരു ദിവസം ആ സഹോദരന്‍റെ അവിടെയുള്ള ജോലിക്ക് അവര്‍ വിരാമമിട്ടു. ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്‌ നമ്മെ ഏല്‍പിച്ച ധൗത്യം ഭംഗിയായി ചെയ്യുന്നതോടൊപ്പം മറ്റുള്ളവരെ ഏല്‍പിച്ച അധികാരത്തില്‍ കൈകടത്താതെ ഇരിക്കുക എന്നു കൂടെയാണ്.

Spread the love

വായനാഭാഗം. സംഖ്യാപുസ്തകം 3:5-10

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്‍റെ മുമ്പാകെ നിർത്തുക. അവർ സമാഗമനകൂടാരത്തിന്‍റെ മുമ്പിൽ അവന്‍റെ കാര്യവും സർവ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം. അവർ സമാഗമനകൂടാരത്തിന്നുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേൽമക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം. നീ ലേവ്യരെ അഹരോന്നും അവന്‍റെ പുത്രന്മാർക്കും കൊടുക്കേണം; യിസ്രായേൽമക്കളിൽനിന്നു അവർ അവന്നു സാക്ഷാൽ ദാനമായുള്ളവർ ആകുന്നു. അഹരോനെയും പുത്രന്മാരെയും പൗരോഹിത്യം നടത്തുവാൻ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യൻ മരണശിക്ഷ അനുഭവിക്കേണം.

ചിന്താവിഷയം “നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്‍റെ മുമ്പാകെ നിർത്തുക”.

അയര്‍ലണ്ടില്‍  ഞങ്ങള്‍  കൂടാരം അടിച്ചിരുന്ന കാലഘട്ടത്തില്‍  അവിടെ ഒരു സഹോദരന് ഉണ്ടായ ഒരനുഭവം  എന്‍റെ സ്നേഹിതന്‍ എന്നോട് പങ്കുവെക്കുവാന്‍ ഇടയായി. സകലകലാവല്ലഭനും, ബുദ്ധിമാനും, വിദ്യാസമ്പന്നനുമായ  ഒരു   സഹോദരന്  അദ്ധേഹത്തിന്‍റെ പ്രാവീണ്യത്തിനനുസരിച്ചു അവിടെ ഒരു സ്ഥാപനത്തില്‍ ജോലി  ലഭിച്ചു. എന്നാല്‍ ആ  സ്ഥാപനത്തില്‍  അദ്ധേഹത്തിന്‍റെ മാനേജര്‍  സ്ഥാനംവഹിച്ചിരുന്ന  ആ രാജ്യക്കാരനായ വ്യക്തിക്ക് ഇവര്‍ വേലചെയ്യുന്ന മേഖലയില്‍ പ്രാവീണ്യം അല്പം കുറവായിരുന്നു . അതിനാല്‍ പലപ്പോഴും ഈ സഹോദരന്‍  ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെടുകയും അല്പം മിടുക്കനാകാനും  ബോസകാനും  ശ്രമിച്ചു കൊണ്ടിരുന്നു. അനന്തരഫലമായി ഒരു ദിവസം വിചാരിച്ചതിനു വിപരീതമായി ആ സഹോദരന്‍റെ ജോലിക്ക് അവര്‍ വിരാമമിട്ടു. ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്‌ നമ്മെ ഏല്‍പിച്ച ധൗത്യം ഭംഗിയായി ചെയ്യുന്നതോടൊപ്പം മറ്റുള്ളവരെ ഏല്‍പിച്ച അധികാരത്തില്‍ കൈകടത്താതെ ഇരിക്കുക എന്നു കൂടെയാണ്. ലോകത്തില്‍ വിവിധ സേവന ഭരണ മേഖലകളില്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മനസ്സിലാക്കിയിരിക്കണം അധികാരികള്‍ നമ്മെ നമ്മുടെ ജോലിയുടെ മൂല്യത്തില്‍ ആദരിക്കും വരെ ക്ഷമയോട് കാത്തിരിക്കുക. ദൂതന്മാര്‍ നടക്കാന്‍ അറക്കുന്ന പാതയില്‍ മനുഷ്യന്‍ ചാടി കയറുമെന്നൊരു ജ്ഞാനവചനം ഉണ്ട്.

ലേവ്യര്‍ക്കു കൊടുത്ത ജോലികള്‍ ചെയ്യുക എന്നതാണ് അവരെകുറിച്ചുള്ള ദൈവിക ഉദ്ദേശം. മറ്റുളളവരെ ദൈവം  ഉപയോകിക്കുന്നതില്‍  നീരസപ്പെട്ട  മിര്യാമിന്‍റെ, കോരഹിന്‍റെ ചരിത്രങ്ങള്‍ നമുക്കറിയാം.  അധികാരഭ്രമത്തില്‍  മത്തനായി ദൈവം എല്പിക്കാത്ത പദവി കവര്‍ന്നെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഉസിയാ രാജാവിന്  ഉണ്ടായ അനുഭവം  നാം മറന്നുപോകില്ല.
പുതിയനിയമ സഭയില്‍ ജനങ്ങളുടെ മേല്‍ കര്‍തൃത്വം നടത്താന്‍ പുരോഹിതന്‍ എന്നൊരു അധികാരസ്ഥാനം ഉണ്ടെന്ന് ധരിച്ചുകളയരുത്. ദൈവസഭയിലെ സകലവിശ്വാസികളും രാജകിയപുരോഹിത വര്‍ഗമെന്ന പദവിയില്‍ ഉപവിഷ്ടരാണ്. എന്നാല്‍ എല്ലാവരും സഭയിലെ ശുശ്രുഷ പദവികള്‍ വഹിക്കുന്നില്ല. അപോസ്തോലന്‍ അല്ലെങ്കില്‍ ആ പദവി അവകാശപ്പെടരുത്. ഉപദേശകന്‍ അല്ലെങ്കില്‍ അധികം ശിക്ഷാവിധി ഉണ്ടാകാതിരിക്കാന്‍ ഉപദേശിയുടെ കുപ്പായം ഇടരുത്.

ദൈവിക വേലയില്‍ ദൈവം നമുക്ക് തന്ന ശുശ്രുഷകള്‍, കൃപാവരങ്ങള്‍ തിരിച്ചറിഞ്ഞു, ഭയം കൂടാതെ സേവചെയ്യുക. പൌലോസ് പ്രബോധിപ്പിക്കുന്നത്, നാം ഭാവിച്ചു ഉയരാതെ, വിശ്വാസം പങ്കിട്ടത്പോലെ ശുശ്രുഷിക്കുക. ദൈവമാണ് കൃപകളും, ശുശ്രുഷ പദവികളും ദാനം നല്‍കുന്നത്. ദൈവം നീതിമാന്‍ ആകയാല്‍ മുഖപക്ഷം കാണിക്കില്ല. ലഭിച്ച ശുശ്രുഷയുടെ പേരിലോ, കൃപാവരത്തിന്‍റെ പേരിലോ പ്രശംസയോ, പ്രതിഫലമോ ലഭിക്കില്ല. എങ്ങനെ ആ ശുശ്രുഷകള്‍ നിര്‍വഹിച്ചു എന്നതാണ് പ്രധാന വിഷയം. കണക്കു കൊടുക്കേണ്ട ദിവസം കരം ബലപ്പെട്ടിരിക്കണം.

അല്പത്തില്‍ വിശ്വസ്തനായ  ദാസനെ അധികത്തില്‍ വിചാരകന്‍ ആക്കുന്ന കര്‍ത്താവില്‍ ശരണപ്പെട്ടു നമുക്ക് കര്‍ത്താവിന്‍റെ വേല തുടരാം. ദാനിയേലിന് ഏറ്റവും പ്രിയപുരുഷനായ ദാനിയേലേ എന്നൊരു പ്രശംസ ലഭിച്ചതുപോലെ, മോശ ദൈവഗ്രഹത്തില്‍ വിശ്വസ്തന്‍ ആയിരുന്നതുപോലെ  കര്‍ത്താവിന്‍റെ വേലയില്‍  നമുക്ക് കൃപയാല്‍ ലഭിക്കുന്ന അവന്‍റെ ആത്മാവിന്‍റെ ശക്തിയാല്‍ തുടരാം . അര്‍ഹിക്കാത്ത പദവി കവര്‍ന്നെടുക്കാതെ, ദൈവം നല്കാത്ത ശുശ്രുഷകളുടെ  വക്താവ് ആകാതെ അവന്‍ നല്‍കുന്ന കൃപക്കനുസരിച്ചു ദൈവത്തെ സേവിക്കാം.

ഓര്‍മ്മക്കായി: ദൈവം നീതിമാനും, വിശുദ്ധനും ആണ് എന്നാല്‍ അവന്‍ എല്ലാവര്‍ക്കും ഏല്ലാം തുല്യമായി കൊടുക്കുന്നില്ല.

Reji Philip
Reji Philip
പാസ്റ്റർ റെജി ഫിലിപ്പ് - ഓസ്ട്രേലിയയിലെ ഫ്രാങ്ക്സ്റ്റണിൽ ഫിലഡെഫിയ ക്രിസ്ത്യൻ അസ്സംബ്ലിയുടെ ഇടയനായിരിക്കുന്നു. ഭാര്യ - ജെയിസ്. മക്കൾ - ജെഫ്രി, ജെന്നിഫർ

Comments are closed.