സന്തോഷം പൂർണ്ണമാക്കുക

നന്മ തിന്മകളെ തിരഞ്ഞെടുക്കല്‍
August 9, 2016
അനാഥരെ സ്നേഹിക്കുന്ന ദൈവം; നമ്മെയും….
August 11, 2016

വളരെ ചെറിയ വിഷയമാണ്. അതു കണ്ട് ബാക്കി കുട്ടികൾ ചുറ്റും കൂടി. വാക്കേറ്റം മൂത്ത് ഇവർ തമ്മിൽ അടിയായി. കൂടി വന്ന കുട്ടികൾ രണ്ടു പക്ഷത്തുനിന്ന് ഒരു കുട്ടി തോൽക്കുമെന്നായപ്പോൾ ഇങ്ങനെ പറഞ്ഞു, എൻ്റെ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ നിന്നെ അടിച്ചു ശരിയാക്കിയേനേ.  പെട്ടെന്ന് അത് കേട്ടപ്പോൾ മറ്റവൻ പെട്ടെന്ന് വഴക്ക് നിർത്തി. കുട്ടികളുടെ ഇടയിലെങ്ങാനും ചേട്ടൻ ഉണ്ടെങ്കിലോ, അല്ലെങ്കിൽ ആരെങ്കിലും വിളിച്ചു കൊണ്ട് വന്നാലോ? അവൻ വന്നു തന്നെ അടിച്ചു ശരിയാക്കിയാലോ എന്നു പേടിച്ചു. എന്തായാലും ആരും അവിടെ വന്നില്ല അപ്പോൾ ആകാംഷയോടെ സംശയം കൊണ്ട് മറ്റവർ ചോദിച്ചു. നിൻ്റെ ചേട്ടൻ ഈ സ്കൂളിലാണോ പഠിക്കുന്നത്? അതോ ഇവിടെ അടുത്തെവിടെയെങ്കിലുമാണോ?അപ്പോൾ ആ കുട്ടി പറഞ്ഞു ഞാനാണ് വീട്ടിലെ മൂത്ത മകൻ അല്ല എനിക്ക് ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ നിന്നെ ശരിയാക്കിയേനേ എന്നാണ് പറഞ്ഞത്. !!!

Spread the love

വായനാഭാഗം: ഫിലിപ്പിയർ 2:1-3

2:1 ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ,
2:2 നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂർണ്ണമാക്കുവിൻ.
2:3 ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.

കുറി വാക്യം:
2:2 നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂർണ്ണമാക്കുവിൻ.

എവിടെയോ കേട്ട ഒരു കഥ ഓർമ്മ വരുന്നു. ഒരു സ്കൂളിൽ രണ്ടു കുട്ടികൾ തമ്മിൽ വാക്കേറ്റമുണ്ടായി. എന്തോ വളരെ ചെറിയ വിഷയമാണ്. അതു കണ്ട് ബാക്കി കുട്ടികൾ ചുറ്റും കൂടി. വാക്കേറ്റം മൂത്ത് ഇവർ തമ്മിൽ അടിയായി. കൂടി വന്ന കുട്ടികൾ രണ്ടു പക്ഷത്തുനിന്ന് ഒരു കുട്ടി തോൽക്കുമെന്നായപ്പോൾ ഇങ്ങനെ പറഞ്ഞു, എൻ്റെ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ നിന്നെ അടിച്ചു ശരിയാക്കിയേനേ. പെട്ടെന്ന് അത് കേട്ടപ്പോൾ മറ്റവൻ പെട്ടെന്ന് വഴക്ക് നിർത്തി. കുട്ടികളുടെ ഇടയിലെങ്ങാനും ചേട്ടൻ ഉണ്ടെങ്കിലോ, അല്ലെങ്കിൽ ആരെങ്കിലും വിളിച്ചു കൊണ്ട് വന്നാലോ? അവൻ വന്നു തന്നെ അടിച്ചു ശരിയാക്കിയാലോ എന്നു പേടിച്ചു. എന്തായാലും ആരും അവിടെ വന്നില്ല അപ്പോൾ ആകാംഷയോടെ സംശയം കൊണ്ട് മറ്റവർ ചോദിച്ചു. നിൻ്റെ ചേട്ടൻ ഈ സ്കൂളിലാണോ പഠിക്കുന്നത്? അതോ ഇവിടെ അടുത്തെവിടെയെങ്കിലുമാണോ? അപ്പോൾ ആ കുട്ടി പറഞ്ഞു: “ഞാനാണ് വീട്ടിലെ മൂത്ത മകൻ, പക്ഷെ എനിക്ക് ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ നിന്നെ ശരിയാക്കിയേനേ എന്നാണ് പറഞ്ഞത്”. !!!

പലപ്പോഴും ഇല്ലാത്ത കാര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് വീരവാദം നാം മുഴക്കാറുണ്ട്. അവനുള്ളതുപോലെ സമ്പത്ത് ഉണ്ടായിരുന്നെങ്കിൽ, വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ, സാഹചര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ചിലതു ചെയ്തെടുത്തേന്നെ എന്ന് ചിന്തിക്കാറില്ലേ? ചിലപ്പോൾ പരാജയം സംഭവിക്കുമ്പോൾ അങ്ങനെയുള്ള “ഇല്ലായ്മകളെ” ഓർത്ത് പരാജയം അവയുടെ മേൽ കെട്ടിവെയ്കാറില്ലേ? എന്നാൽ പലപ്പോഴും നമുക്ക് ഉള്ള കാര്യങ്ങളെ വേണ്ട വിധം ഉപയോഗിക്കുന്നതിൽ നാം പരാജയപ്പെടാറില്ലേ? ഈ ഭാഗത്ത് പലകാര്യങ്ങൾ ഉണ്ടായിട്ടും ശാഠ്യത്താലും ദുരഭിമാനത്താലും “ഉള്ള” കാര്യങ്ങളെ അറിയാതെ ആയിരിക്കുന്ന ഫിലിപ്പിയിലേ സഭയിലേക്ക് നോക്കി അവിടുത്തെ കുറവു ചൂണ്ടിക്കാട്ടിയും, എപ്പോഴും സന്തോഷിപ്പിൻ എന്നു സഭയേ പഠിപ്പിച്ചും, പൗലോസ് തൻറെ സന്തോഷം പൂർണ്ണമാക്കുവാൻ അവരെ ഉദ്ബോധിപ്പിക്കുന്ന വാക്യമാണ് നാം വായിച്ച കുറിവാക്യം. സന്തോഷം പൂർണ്ണമാകാത്തതിൻറെ കാരണം സഹോദരൻമാരുടെ ഇടയിൽ ഏകഭാവവും, സ്നേഹവും ഐക്യതയും ഇല്ലാത്തതും ശാഠ്യവും, ദുരഭിമാനവും ഉയർന്നു നിന്നതിനാലുമാണ്.

ഒന്നാം അധ്യായത്തിൽ താൻ കടന്നു പോയ വെളിയിലുള്ള കഷ്ടത തന്നെ ഒട്ടും ബാധിച്ചിട്ടില്ല എന്ന് പറയുന്നുണ്ട്.  തൻറെ ജയിൽവാസം കൊണ്ട് പല ഗുണങ്ങൾ ഉണ്ടായി – അതു കൊണ്ട് ഒന്നാം അദ്ധ്യായം.8-ാം വാക്യത്തിൽ പറയുകയാണ്. “ഞാൻ സന്തോഷിക്കും ഇനിയും സന്തോഷിക്കും”. പുറമേയുള്ള കഷ്ടത ഒരു വിധത്തിലും തന്റെ സന്തോഷത്തെ ബാധിച്ചില്ല, എന്നാൽ വിശ്വാസികളുടെ ഇടയിൽ തങ്ങൾക്ക് ലഭിച്ച ദൈവീക കൃപയുടെ ആഴം മനസ്സിലാക്കാതെ ഏക മനസ്സും, സ്നേഹഭാവവും ഇല്ലാത്തവരായി തീർന്നത് തൻറെ സന്തോഷം പൂർണ്ണമാക്കുന്നതിന് തടസ്സം എന്ന് വ്യക്തമാക്കുകയാണ്. അതിൻറെ കാരണം പൗലോസ് പറയുന്നത് ശാഠ്യത്താലും, ദുരഭിമാനത്തിലും ആയി സ്വയം വലിയവരെന്നും ശ്രേഷ്ഠരെന്നും ഫിലിപ്പ്യയിൽ ഉള്ളവർ ചിന്തിച്ചു. പലപ്പോഴും ശാഠ്യവും ദുരഭിമാനവും ഉണ്ടാകുന്നത് നാം  സ്വയം വലിയവരെന്നുള്ള ചിന്തയും എല്ലാം സ്വയം നേടിയെടുത്തെന്ന അഹങ്കാരത്തിൽ നിന്നുമാണ്. ക്രിസ്തീയ ജീവിതത്തിൻ്റെ അന്തസത്ത  അറിയാതെ, സകലവും ദൈവീക ദാനവും ക്യപയും ആണെന്നുള്ള അജ്ഞതയും, സ്വയ പരിശ്രമത്താൽ ക്രിസ്തീയ ജീവിതം കെട്ടിപ്പൊക്കി എന്നുള്ള ചിന്തയുമാകാം അതിനു കാരണം. എന്നാൽ അവർക്ക് ദാനമായി ലഭിച്ച നാലു കാര്യങ്ങൾ (നമുക്കും) പൗലോസ് അടിവരയിട്ട് പറയുകയാണ്. അത് തൻറെ പ്രസംഗ പാടവത്തിൻ്റെ കഴിവിൽ കൂടെ ബോധിപ്പിക്കുകയാണ് ആദ്യത്തെ വാക്യത്തിൽ.

  1. ക്രിസ്തുവിൽ കൂടെ നിങ്ങൾക്ക് വല്ല ആശ്വാസവും ലഭിച്ചിട്ടുണ്ടെങ്കിൽ
  2. സ്നേഹത്തിൽ കൂടെ വല്ല സാന്ത്വനവും ലഭിച്ചിട്ടുണ്ടെങ്കിൽ
  3. ആത്മാവിൽ കൂടെ വല്ല കൂട്ടായ്മയം ലഭിച്ചിട്ടുണ്ടെങ്കിൽ
  4. അങ്ങനെ ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ

ഇങ്ങനെ ലഭിച്ചിട്ടുള്ളവരാണെങ്കിൽ എൻറെ സന്തോഷം പുർണ്ണമാക്കണം. അതായത് തങ്ങളുടെ ജീവതത്തിൽ “ഉണ്ടെന്ന്”, “ലഭിച്ചെന്ന്” മനസ്സിലാക്കുന്നത് എല്ലാം ദൈവീക ദാനമാണെന് മനസ്സിലാക്കുന്ന മാത്രമേവർക്ക് ഏക മനസ്സുള്ളവരായി, ഏക സ്നേഹം പൂണ്ട്, ഐക്യമത്യപ്പെട്ട്, ഏക ഭാവമുള്ളവരായി, ജീവിക്കാൻ സാധിക്കൂ. ഇവിടെ പുതിയ നിയമത്തിൻറെ യഥാർത്ഥ സത്യം പൗലോസ് പറയുകയാണ്. ദൈവം നല്കുന്ന യഥാർത്ഥ ക്രിസ്തീയ ജീവിതം അനുഭവിക്കണമെങ്കിൽ ക്രിസ്തുവിൽ കൂടെ ദാനമായി നമുക്ക് ലഭിച്ച വലിയ ആത്മീക നന്മകൾ മനസ്സിലാക്കണം. ഇന്ന് ഇതു വായിക്കുനന്ന വരും ഈ ഒരു കാര്യം മനസ്സിലാക്കിയാൽ ക്രിസ്തീയ ജീവിതം വിജയം ആകും. പലരും സ്വയാധിഷ്ഠിത ക്രിസ്തീയ ജീവിതത്തിൻ്റെ വ്യക്താക്കൾ ആയി മാറുമ്പോഴും ഇന്ന് ഒരിക്കൽ കൂടി ദൈവാത്മാവ് ഈ യഥാർത്ഥ സത്യം നമ്മെ ബോധിപ്പിക്കുകയാണ്. ഈ സത്യം മനസ്സിലാക്കാൻ അന്യോന്യം സന്തോഷം പൂർണ്ണമാക്കാൻ ഒരു ശുഭദിനം ആശംസിക്കുന്നു.!!!

Saji Maniyatt
Pr. Saji Maniyatt
പാസ്റ്റർ സജി മണിയാറ്റ് - സ്വന്ത സ്ഥലം പത്തനംതിട്ട, വടശ്ശേരിക്കര, ജോലിയും ശുശ്രൂഷയും ആയിട്ടുള്ള ബന്ധത്തിൽ U .A .E യിൽ അജ് മാനിൽ ആയിരിക്കുന്നു.. ഭാര്യ ദീപ. മക്കൾ: കൃപ, ക്രിസ്റ്റിൻ.

Comments are closed.