താങ്ങും കരങ്ങള്‍

എന്റെ രക്ഷയായ കോട്ട
July 23, 2016
ക്രമങ്ങളുടെ ദൈവം!
July 25, 2016

നാം ആയിരിക്കുന്ന ചുറ്റുപാടില്‍ ഒരു യുദ്ധക്കളത്തില്‍ തന്നെയാണ്. ശത്രുവായ ദുഷ്ട പിശാച് നമ്മെ വിഴുങ്ങുവനായി ഒരു അവസരത്തിനായി കാത്തിരിക്കുന്നു. ഈ പോര്‍ക്കളത്തില്‍ പോരാടുവനായി നാം ഒരു കരുത്തുറ്റ പടയാളിയുടെ ശിരസ്ത്രവും പരിചയും ധരിക്കണം. വിശുദ്ധ പൗലോസ്‌ എഫെസ്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ ആറാം അദ്ധ്യായം 14 മുതല്‍ 17 വരെയുള്ള വാക്യങ്ങളില്‍ പറയുന്ന പോലെ ദൈവത്തിന്‍റെ സര്‍വായുധവര്‍ഗ്ഗം നാം എടുക്കണം. അരയില്‍ സത്യം കെട്ടുകയും, നീതി എന്ന കവചം ധരിക്കുകയും ചെയ്യണം. സമാധാന സുവിശേഷതിനായുള്ള ഒരുക്കം കാലിനു ചെരിപ്പാക്കുകയും, വിശ്വാസം എന്ന പരിച എടുക്കുകയും വേണം. രക്ഷ എന്ന ശിരസ്ത്രവും, ദൈവ വചനം എന്ന ആത്മാവിന്‍റെ വാളും കൈക്കൊള്ളണം.

Spread the love

വായനഭാഗം: സങ്കീര്‍ത്തനങ്ങള്‍ 3. 1-5

1 യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിർക്കുന്നവർ അനേകർ ആകുന്നു.
2 അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.
3 നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
4 ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തന്റെ വിശുദ്ധപർവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.
5 ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.

ചിന്താഭാഗം: 5 ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.

ദാവീദിന്റെ ഒരു സങ്കീര്‍ത്തന ഭാഗമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. രാജസ്ഥാനത്തിനു വേണ്ടി ദാവീദിന്റെ മകനായ അബ്ശാലോം യിസ്രായേല്യരുടെ പ്രീതി സമ്പാദിക്കുകയും അവരുടെ വ്യവഹാരത്തിന് തീര്‍പ്പ്‌ കല്‍പ്പിക്കുകയും ചെയ്തു പോന്നു. ഇതറിഞ്ഞ ദാവീദ് രാജാവ് തന്‍റെ ഭൃത്യന്‍മാരെയും കൂട്ടി അബ്ശാലോമിന്റെ സന്നിധിയില്‍ നിന്ന് ഓടി പോയപ്പോള്‍ ചമച്ചതാണ് ഈ സങ്കീര്‍ത്തനം. (2 ശമുവേല്‍ 15: 13,14)

ദാവീദ് താന്‍ ആയിരിക്കുന്ന ആ ചുറ്റുപാടില്‍ സഹായത്തിനായി യഹോവയെ വിളിക്കുകയാണ്‌. ദാവീദിന് അറിയാം, എപ്പോള്‍ വേണമെങ്കിലും അബ്ശാലോമിന്റെ സൈന്യം തന്നെ വളയുകയും, ആക്രമിക്കുകയും ചെയ്യും. അവരെ എതിര്‍ത്തു നില്‍ക്കുവാനുള്ള കരുത്തോ, സൈന്യബലമോ തനിക്കില്ല. അതിനാല്‍ യഹോവയുടെ സ്വര്‍ഗീയ സേനയുടെ പിന്‍ബലം തനിക്കാവശ്യമാണ്. അതിനു വേണ്ടി യഹോവയുടെ ഭക്തന്‍ ഉച്ചത്തില്‍ നിലവിളിക്കുകയാണ്.

നാമും ആയിരിക്കുന്ന ചുറ്റുപാടില്‍ ഒരു യുദ്ധക്കളത്തില്‍ തന്നെയാണ്. ശത്രുവായ ദുഷ്ട പിശാച് നമ്മെ വിഴുങ്ങുവനായി ഒരു അവസരത്തിനായി കാത്തിരിക്കുന്നു. ഈ പോര്‍ക്കളത്തില്‍ പോരാടുവനായി നാം ഒരു കരുത്തുറ്റ പടയാളിയുടെ ശിരസ്ത്രവും പരിചയും ധരിക്കണം. വിശുദ്ധ പൗലോസ്‌ എഫെസ്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ ആറാം അദ്ധ്യായം 14 മുതല്‍ 17 വരെയുള്ള വാക്യങ്ങളില്‍ പറയുന്ന പോലെ ദൈവത്തിന്‍റെ സര്‍വായുധവര്‍ഗ്ഗം നാം എടുക്കണം. അരയില്‍ സത്യം കെട്ടുകയും, നീതി എന്ന കവചം ധരിക്കുകയും ചെയ്യണം. സമാധാന സുവിശേഷതിനായുള്ള ഒരുക്കം കാലിനു ചെരിപ്പാക്കുകയും, വിശ്വാസം എന്ന പരിച എടുക്കുകയും വേണം. രക്ഷ എന്ന ശിരസ്ത്രവും, ദൈവ വചനം എന്ന ആത്മാവിന്‍റെ വാളും കൈക്കൊള്ളണം.

ഈ സര്‍വായുധവര്‍ഗങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ശീലമാക്കി കഴിഞ്ഞാല്‍ പിശാചിന് നമ്മോടു അടുക്കുവാന്‍ സാധിക്കയില്ല. ഈ ആത്മീക യുദ്ധത്തില്‍ കരുതലോടെ പോരാടിയാല്‍ തീര്‍ച്ചയായും വിജയം നമ്മുടെ ഭാഗത്ത്‌ തന്നെയായിരിക്കും.

വിശ്വാസ ജീവിതത്തില്‍ വരുന്ന പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മെ താങ്ങുവാനായി ഉറങ്ങാതെ ഉണര്‍ന്നിരിക്കുന്ന ഒരു ദൈവമുണ്ട്. അവന്‍റെ കരങ്ങളില്‍ നാം സുരക്ഷിതരാണ്‌. ഒരു തള്ളക്കോഴി തന്‍റെ ചിറകിനടിയില്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പോലെ നാം നിലവിളിക്കുന്ന അവസരങ്ങളില്‍ യഹോവയുടെ കരം നമുക്ക് പരിചയും പലകയും ആകുന്നു.

2 ശമുവേല്‍ 18-ആം അദ്ധ്യായത്തിലേക്ക് വരുമ്പോള്‍ ദാവീദിന്റെ പ്രാര്‍ത്ഥനയുടെ മറുപടി നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കും. അവിടെ അബ്ശാലോമിന്റെ അന്ത്യം വിവരിച്ചിരിക്കുന്നു. അതെ, നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം അധികം താമസിക്കാതെ മറുപടി തരുന്നു. നമ്മെ എതിര്‍ത്തു നില്‍ക്കുന്ന ദുഷ്ട വൈരികള്‍ക്കെതിരെ പോരാടുവാന്‍ ദൈവം തന്‍റെ ദൂതന്മാരെ നിയോഗിച്ചിരിക്കുന്നു. അതിനു വേണ്ടി ദൈവം തന്‍റെ ഭക്തന്‍റെ നിലവിളിക്കായി കാതോര്‍ക്കുന്നു. ആ ബലമുള്ള കരങ്ങളുടെ വല്ലഭത്വം കാണുവാന്‍ നാം സജ്ജരാണോ? വിലയിരുത്തുവാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു.

പ്രാര്‍ത്ഥന: ദൈവമേ, ശത്രുവിന്റെ എല്ലാ പോരുകളോടും നിന്നും എതിര്‍ത്തു നില്‍ക്കുവാനുള്ള സര്‍വായുധ വര്‍ഗ്ഗം ഞങ്ങള്‍ക്ക് തന്നിരിക്കയാല്‍ സ്തോത്രം ചെയ്യുന്നു. അങ്ങയുടെ  കരങ്ങള്‍ ഞങ്ങള്‍ക്ക്ബലമുള്ള പരിചയും പലകയുമായി എല്ലാ പ്രതിസന്ധിയിലും കൂടെയുണ്ടാകണമെന്നു അപേക്ഷിക്കുന്നു. ആമേൻ

Arun Unni
Arun Unni
ബ്രദര്‍ അരുണ്‍. സി. ഉണ്ണി. സ്വദേശം എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത്. ഇപ്പോള്‍ ജോലിയോടുള്ള ബന്ധത്തില്‍ റിയാദില്‍ ആയിരിക്കുന്നു.

Comments are closed.