നാലാം ദിവസം

ക്രമങ്ങളുടെ ദൈവം!
July 25, 2016
ഏശാവിന്റെ അവകാശം
July 27, 2016

പ്രാർത്ഥനാവീരൻ എന്നറിയപ്പെടുന്ന ജോർജ്ജ് മുള്ളറുടെ അനാഥാലയത്തിൽ ഒരു ദിവസം രാവിലെ കുഞ്ഞുങ്ങൾക്ക് പ്രഭാതഭക്ഷണം കൊടുക്കുവാൻ ആഹാരസാധനങ്ങൾ ഒന്നും ഇല്ലാത്ത ഒരു അവസ്ഥ വന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പണസഞ്ചി അക്ഷരാര്‍ത്ഥത്തിൽ കാലിയായിരുന്നു. എന്നിരുന്നാൽ തന്നെ, അദ്ദേഹം വിശ്വാസത്താൽ ഭക്ഷണ മുറിയിലേക്ക് കടന്ന് ചെന്ന് പതിവ് പോലെ പാത്രങ്ങളും കപ്പുകളും നിരത്തി വച്ച് കുഞ്ഞുങ്ങളെ ഭക്ഷണത്തിന് വിളിച്ചു. തങ്ങൾക്ക് അന്നേ ദിവസം കഴിക്കുവാൻ ആഹാരം ഇല്ലെന്നും എന്നാൽ സ്വർഗ്ഗസ്ഥനായ പിതാവ് തക്ക സമയത്ത് അത് കരുതിക്കൊള്ളും എന്നതിനാൽ പ്രാർത്ഥിക്കുവാൻ ആരംഭിക്കുവാനും അദ്ദേഹം കുഞ്ഞുങ്ങളോട് പറഞ്ഞു. അധികം താമസിയാതെ കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് വാതിൽ തുറന്ന മുള്ളർ ആ പ്രദേശത്തെ പ്രമുഖനായ ഒരു ബേക്കറി ഉടമയെ ആണ് കണ്ടത്. മുള്ളറുടെ അനാഥാലയത്തിൽ ഭക്ഷണമില്ലെന്ന തോന്നൽ കൊണ്ട് തലേ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും ആയതിനാൽ രാത്രി തന്നെ അവർക്ക് വേണ്ടി ബ്രഡ് ഉണ്ടാക്കി എന്നും അതും കൊണ്ടാണ് താൻ വന്നിരിക്കുന്നതെന്നും അയാൾ മുള്ളറെ അറിയിച്ചു. ഏകദേശം അതേ സമയം ഒരു പാൽക്കാരന്റെ വണ്ടി അനാഥാലയത്തിന് സമീപം വച്ച് കേടാകുകയും അത് നന്നാക്കുവാൻ ആ പാൽ മുഴുവൻ കാലിയാക്കേണ്ടതുള്ളത് കൊണ്ട് ആ പാൽ മുഴുവൻ അനാഥാലയത്തിന് അയാൾ ദാനം ചെയ്യുകയും ഉണ്ടായി.

Spread the love

വായനാഭാഗം. യോഹന്നാൻ. 11: 20-23, 31-33, 38-44.

20 മാര്‍ത്ത യേശുവിനോടു: “കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്റെ സഹോദരന്‍ മരിക്കയില്ലായിരുന്നു. 21 ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാന്‍ അറിയുന്നു” എന്നു പറഞ്ഞു. യേശു അവളോടു: “നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേൽക്കും” എന്നു പറഞ്ഞു. 23 മാര്‍ത്ത അവനോടു: “ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേൽക്കും” എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.

31 യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്റെ കാല്‍ക്കല്‍ വീണുകര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്റെ സഹോദരന്‍ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. 32 അവള്‍ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാര്‍ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി 33 അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു.

38 കല്ലു നീക്കുവിന്‍ എന്നു യേശു പറഞ്ഞു. മരിച്ചവന്റെ സഹോദരിയായ മാര്‍ത്ത “കര്‍ത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലു ദിവസമായല്ലോ” എന്നു പറഞ്ഞു. 39 യേശു അവളോടു: “വിശ്വസിച്ചാല്‍ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലയോ” എന്നു പറഞ്ഞു. 40 അവര്‍ കല്ലു നീക്കി. യേശു മേലോട്ടു നോക്കി: “പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു. 41 നീ എപ്പോഴും എന്റെ അപേക്ഷ കേള്‍ക്കുന്നു എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നിലക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാന്‍ പറയുന്നു” എന്നു പറഞ്ഞു. 42 ഇങ്ങനെ പറഞ്ഞിട്ടു അവന്‍: “ലാസരേ, പുറത്തുവരിക” എന്നു ഉറക്കെ വിളിച്ചു. 43 മരിച്ചവന്‍ പുറത്തുവന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാല്‍കൊണ്ടു മൂടിയുമിരുന്നു. “അവന്റെ കെട്ടു അഴിപ്പിന്‍; അവന്‍ പോകട്ടെ” എന്നു യേശു അവരോടു പറഞ്ഞു. 44 മറിയയുടെ അടുക്കല്‍ വന്ന യെഹൂദന്മാരില്‍ പലരും അവന്‍ ചെയ്തതു കണ്ടിട്ടു അവനില്‍ വിശ്വസിച്ചു.

ചിന്താഭാഗം. വാക്യം 38, 39 – മരിച്ചവന്റെ സഹോദരിയായ മാര്‍ത്ത “കര്‍ത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലു ദിവസമായല്ലോ” എന്നു പറഞ്ഞു. യേശു അവളോടു: വിശ്വസിച്ചാല്‍ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.

പ്രാർത്ഥനാവീരൻ എന്നറിയപ്പെടുന്ന ജോർജ്ജ് മുള്ളറുടെ അനാഥാലയത്തിൽ ഒരു ദിവസം രാവിലെ കുഞ്ഞുങ്ങൾക്ക് പ്രഭാതഭക്ഷണം കൊടുക്കുവാൻ ആഹാരസാധനങ്ങൾ ഒന്നും ഇല്ലാത്ത ഒരു അവസ്ഥ വന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പണസഞ്ചി അക്ഷരാര്‍ത്ഥത്തിൽ കാലിയായിരുന്നു. എന്നിരുന്നാൽ തന്നെ, അദ്ദേഹം വിശ്വാസത്താൽ ഭക്ഷണ മുറിയിലേക്ക് കടന്ന് ചെന്ന് പതിവ് പോലെ പാത്രങ്ങളും കപ്പുകളും നിരത്തി വച്ച് കുഞ്ഞുങ്ങളെ ഭക്ഷണത്തിന് വിളിച്ചു. തങ്ങൾക്ക് അന്നേ ദിവസം കഴിക്കുവാൻ ആഹാരം ഇല്ലെന്നും എന്നാൽ സ്വർഗ്ഗസ്ഥനായ പിതാവ് തക്ക സമയത്ത് അത് കരുതിക്കൊള്ളും എന്നതിനാൽ പ്രാർത്ഥിക്കുവാൻ ആരംഭിക്കുവാനും അദ്ദേഹം കുഞ്ഞുങ്ങളോട് പറഞ്ഞു. അധികം താമസിയാതെ കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് വാതിൽ തുറന്ന മുള്ളർ ആ പ്രദേശത്തെ പ്രമുഖനായ ഒരു ബേക്കറി ഉടമയെ ആണ് കണ്ടത്. മുള്ളറുടെ അനാഥാലയത്തിൽ ഭക്ഷണമില്ലെന്ന തോന്നൽ കൊണ്ട് തലേ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും ആയതിനാൽ രാത്രി തന്നെ അവർക്ക് വേണ്ടി ബ്രഡ് ഉണ്ടാക്കി എന്നും അതും കൊണ്ടാണ് താൻ വന്നിരിക്കുന്നതെന്നും അയാൾ മുള്ളറെ അറിയിച്ചു. ഏകദേശം അതേ സമയം ഒരു പാൽക്കാരന്റെ വണ്ടി അനാഥാലയത്തിന് സമീപം വച്ച് കേടാകുകയും അത് നന്നാക്കുവാൻ ആ പാൽ മുഴുവൻ കാലിയാക്കേണ്ടതുള്ളത് കൊണ്ട് ആ പാൽ മുഴുവൻ അനാഥാലയത്തിന് അയാൾ ദാനം ചെയ്യുകയും ഉണ്ടായി.

“വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും” എന്ന യേശുവിന്റെ വാക്കുകൾ തത്സമയം നടക്കുവാൻ പോകുന്ന ഒരു വലിയ അത്ഭുതത്തെ ആണ് ഉദ്ദേശിച്ചതെന്ന് മാർത്തയ്ക്ക് മനസിലായില്ല. അവളുടെ പ്രതീക്ഷ തന്റെ സഹോദരൻ പുനുരുത്ഥാന ദിവസം ഉയിർക്കുമെന്നായിരുന്നു. ദൈവപ്രവർത്തി കാണുവാൻ തന്റെ ജീവിത കാലത്ത് സാധിക്കുമെന്ന് അവൾ കരുതിയില്ല. കാരണം മാനുഷീകമായ യുക്തിയിൽ യേശുവിന് പ്രവർത്തിക്കുവാനുള്ള സമയം കഴിഞ്ഞു എന്ന് ആ രണ്ട് സഹോദരിമാരും കരുതി. (വാക്യം 20, 31). അവരുടെ കാഴ്ചപ്പാടിൽ യേശുവിന് ചെയ്യുവാൻ കഴിയുന്നതിന് മരണം ഒരു പരിധി ആയിരുന്നു. മരണത്തിന് മുൻപ് ആയിരുന്നെങ്കിൽ രോഗസൌഖ്യം കൊടുക്കുവാൻ യേശുവിന് കഴിയുമായിരുന്നു എന്നവർക്ക് അറിയാമായിരുന്നു. എന്നാൽ മരണത്തിൽ നിന്ന് ഒരു വിടുതൽ അവരുടെ ചിന്തകൾക്ക് അപ്പുറമായിരുന്നു.

നമ്മുടെ ജീവിതത്തിലും പല വിഷയങ്ങൾക്കും ദൈവപ്രവർത്തിക്ക് പരിധി വച്ച് പ്രതീക്ഷ അവസാനിപ്പിക്കുന്ന അവസരങ്ങൾ ഇല്ലേ? നാം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന വിധത്തിൽ തന്നെ ദൈവം പ്രവർത്തിക്കണം എന്ന ചിന്തയാണ് പലപ്പോഴും നമ്മെ നിരാശയിൽ കൊണ്ടെത്തിക്കുന്നത്. ദൈവത്തിന്റെ കഴിവുകൾക്ക് അതിര് നിശ്ചയിക്കുന്ന സമയമാണ് നമ്മുടെ വിശ്വാസം നഷ്ടപ്പെടുന്നത്. നാം കാണാത്തത് ഒന്ന് കാണുന്നവനാണ് നമ്മുടെ ദൈവം. ആയതിനാൽ ദൈവം ഒരിക്കലും വൈകുന്നില്ല എന്നത് നാം മനസ്സിലാക്കേണം. ദൈവ മഹത്വം നമ്മുടെ ജീവിതത്തിൽ വെളിപ്പെടുവാൻ ചിലപ്പോൾ കാലതാമസം ഉണ്ടായേക്കാം. എന്നാൽ അത് ഏറ്റവും നല്ലതൊന്ന് വെളിപ്പെടുവാൻ ആണെന്ന് വിശ്വസിച്ച് പ്രാർത്ഥനയിൽ ഉറ്റിരിക്കുവാൻ ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നു.

ലാസറിന്റെ കല്ലറയുടെ കല്ല് മാറ്റുവാൻ യേശു പറയുമ്പോൾ മാർത്ത പറയുന്നു “നാല് ദിവസമായി, നാറ്റം വച്ചു”. ചില യഹൂദന്മാരുടെ വിശ്വാസമനുസരിച്ച് മരണം കഴിഞ്ഞാൽ മൂന്ന് ദിവസം ആത്മാവ് ശരീരത്തിനോടൊപ്പം ഉണ്ടാകുമെന്നാണ്. അതിനാൽ ചിലർ ജീവന്റെ അംശം വന്നുവോ എന്നറിയുവാൻ മൂന്ന് ദിവസം വരെ കല്ലറെയ്ക്കൽ പോകുകയും ചെയ്യും. ഇവിടെ ആ സമയവും അതിക്രമിച്ചു. യാതൊരു പ്രതീക്ഷയ്ക്കും വകയില്ല. ശരീരം കൂടി അഴുകുവാൻ തുടങ്ങി. നാറ്റം വച്ചു. എന്നാൽ യേശു ലാസറിന്റെ പേരെടുത്ത് വിളിച്ച് ജീവൻ കൊടുക്കുക മാത്രമല്ല അഴുകി തുടങ്ങിയ ശരീരത്തെ മാംസവും മജ്ജയും സൌഖ്യമാക്കുക കൂടി ചെയ്യുകയാണ്. ഒരു സമ്പൂർണ്ണ വിടുതൽ ആണ് യേശു ചെയ്യുന്നത്.

പ്രീയ സഹോദരാ സഹോദരീ, താങ്കളുടെ വിഷയം എത്ര തന്നെ കാലതാമസം ഉണ്ടായതായി കൊള്ളട്ടെ, ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്ന് കരുതി എഴുതി തള്ളിയതായിക്കൊള്ളട്ടെ, താങ്കളുടെ പേരെടുത്ത് വിളിച്ച് പ്രശ്ന പരിഹാരം വരുത്തുവാൻ കഴിവുള്ള ഒരു ദൈവത്തെ ആണ് ഞാനും നിങ്ങളും സേവിക്കുന്നത്. വളരെ താമസിച്ചു പോയി എന്ന് കരുതുന്ന വിഷയങ്ങൾക്കും വിടുതൽ തരുവാൻ യേശുവിന് കഴിയും. തങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തിട്ടും കാറ്റും കോളും കാരണം പടക് കരയിൽ എത്തില്ല എന്ന് കരുതിയ ശിഷ്യന്മാർക്ക് അരികിലേക്ക് നാലാം യാമത്തിൽ യേശു കടന്ന് അവരെ ധൈര്യപ്പെടുത്തുക മാത്രമല്ല, ഏത് പ്രശ്നത്തെ ആണോ അവർ ആപൽക്കരമായി കണ്ടത് അതേ പ്രശ്നത്തിന് മുകളിലൂടെ നടക്കുവാൻ പത്രോസിനെ ഇടയാക്കുകയും ചെയ്തു. അതെ, യേശു ഒരിക്കലും വൈകില്ല. ആയതിനാൽ വിശ്വസിക്കൂ എങ്കിൽ ദൈവത്തിന്റെ മഹത്വം കാണാം.

Finny Samuel
Pr. Finny Samuel
പാസ്റ്റർ ഫിന്നി സാമുവെൽ - സ്വന്ത സ്ഥലം തിരുവനന്തപുരം. ജോലിയോട് അനുബന്ധിച്ച് യു.എസിൽ ആയിരിക്കുന്നു. ലിവിംഗ് വോയിസ് മിനിസ്ട്രീസിന്റെ ഡയറക്റ്റർമാരിൽ ഒരാളായും സേവനമനുഷ്ടിക്കുന്നു. ഭാര്യ കെസിയ. രണ്ട് മക്കൾ - എവെലിൻ, ഇവാൻജലിൻ.

Comments are closed.