മനസ്സ് തുറക്കുമ്പോൾ

വിലയേറിയ രണ്ട്‌ കാര്യങ്ങൾ
July 9, 2016
യഹോവയ്ക്ക് ഒരു വിശുദ്ധജനം
July 11, 2016

ജീവിതത്തിൽ ഏതെങ്കിലും ഒരു വേളയിൽ നിന്ദകളും പരിഹാസങ്ങളും അനുഭവിക്കാത്തവർ ചുരുക്കമാണ്. ചിലർ അവയിൽ തളർന്നു പോകാറുണ്ട്. ചിലർ ജീവിത കാലം മുഴുവൻ ഇവ ഉള്ളിൽ ഒതുക്കി ജീവിക്കാറുമുണ്ട്. വാക്കുകളിൽ കൂടിയോ, ശാരീരിക, മാനസിക, വൈകാരികമായോ പീഡനങ്ങളിൽ തളർന്നു പോകാതെ അവയിൽ നിന്ന് വിടുതൽ നേടുകയാണ് മുഖ്യം. അതിനു വേണ്ടത് ഇവ തുറന്നു പറയുവാൻ ഒരാളെ കണ്ടെത്തുക എന്നതാണ്.

Spread the love

വായന ഭാഗം: സങ്കീർത്തനങ്ങൾ 39:1-4

1. നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാൻ പറഞ്ഞു.
2. ഞാൻ ഉരിയാടാതെ ഊമനായിരുന്നു; നന്മയെ ഗണ്യമാക്കാതെ മൌനമായിരുന്നു; എന്റെ സങ്കടം പൊങ്ങിവന്നു.
3. എന്റെ ഉള്ളിൽ ഹൃദയത്തിന്നു ചൂടു പിടിച്ചു, എന്റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോൾ ഞാൻ നാവെടുത്തു സംസാരിച്ചു.
4. യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ.

ചിന്താഭാഗം: സങ്കീർത്തനങ്ങൾ 39:2,3

ജീവിതത്തിൽ ഏതെങ്കിലും ഒരു വേളയിൽ നിന്ദകളും പരിഹാസങ്ങളും അനുഭവിക്കാത്തവർ ചുരുക്കമാണ്. ചിലർ അവയിൽ തളർന്നു പോകാറുണ്ട്. ചിലർ ജീവിത കാലം മുഴുവൻ ഇവ ഉള്ളിൽ ഒതുക്കി ജീവിക്കാറുമുണ്ട്.
വാക്കുകളിൽ കൂടിയോ, ശാരീരിക, മാനസിക, വൈകാരികമായോ പീഡനങ്ങളിൽ തളർന്നു പോകാതെ അവയിൽ നിന്ന് വിടുതൽ നേടുകയാണ് മുഖ്യം. അതിനു വേണ്ടത് ഇവ തുറന്നു പറയുവാൻ ഒരാളെ കണ്ടെത്തുക എന്നതാണ്.

യേശു പറഞ്ഞു

സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും(യോഹന്നാൻ 8:32)

ഉള്ളു തുറന്നു വിഷയത്തിൽ നിന്ന് വിടുതൽ പ്രാപിക്കുന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യം.

ബൈബിളിൽ നിന്ദകളിലും പരിഹാസങ്ങളിലും കൂടെ കടന്നു പോയ ഒരാളെ ചിന്തിക്കുമ്പോൾ പെട്ടന്ന് നാം ഓർക്കുന്ന ഒരു പേരാണ് ദാവീദ്. ഏറ്റവും കൂടുതൽ സങ്കീർത്തനങ്ങൾ എഴുതിയ രാജാവായ ദാവീദ് തന്റെ ജീവിതത്തിൽ ഇത്തരം സന്ദർഭങ്ങളിൽ കൂടെ കടന്നു പോയിട്ടുണ്ട്. തന്നെ അവഗണിക്കുകയും, പരിഹാസിക്കുകയും, ഒറ്റപ്പടുത്തുകയും, കൊല്ലുവാൻ വരെ ആളുകൾ ശ്രമിക്കുന്നതായി നമുക്ക് മനസ്സിലാക്കാം. 100 -ൽ പരം പ്രാവശ്യം സങ്കീർത്തനങ്ങളിൽ ദാവീദ് തന്നെ വേദനിപ്പിക്കുന്ന ശത്രുക്കളെ പറ്റി പരാമർശിച്ചിട്ടുണ്ട്. ആ സ്വഭാവം നമുക്കും അനുകരണീയമാണ്. ഈ വിഷയങ്ങൾ താൻ മൂടി വെക്കുന്നില്ല. തന്റെ രഹസ്യ ജീവിതത്തിൽ താൻ അനുഭവിക്കുന്ന വേദനകൾ ഇവിടെ തുറന്നു പറയുന്നു.

“നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാൻ പറഞ്ഞു.
ഞാൻ ഉരിയാടാതെ ഊമനായിരുന്നു; നന്മയെ ഗണ്യമാക്കാതെ മൌനമായിരുന്നു; എന്റെ സങ്കടം പൊങ്ങിവന്നു.
എന്റെ ഉള്ളിൽ ഹൃദയത്തിന്നു ചൂടു പിടിച്ചു, എന്റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോൾ ഞാൻ നാവെടുത്തു സംസാരിച്ചു.
യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ.”

ഇങ്ങനെയുള്ള തുറന്നു പറച്ചിൽ ഉദാത്തമായ ഒരു മാതൃകയാണ്. തുറന്നു പറയാൻ ദാവീദ് ആദ്യം മടിച്ചു, ആ മൌനത വിഷയം കൂടുതൽ വഷളാക്കി.

ഞാൻ ഉരിയാടാതെ ഊമനായിരുന്നു; നന്മയെ ഗണ്യമാക്കാതെ മൌനമായിരുന്നു; എന്റെ സങ്കടം പൊങ്ങിവന്നു.(വാക്യം 2)

പ്രിയ സ്നേഹിതാ , താങ്കൾ ഇപ്പോൾ ഇപ്രകാരമുള്ള അനുഭവത്തിലൂടെയാണോ കടന്നു പോകുന്നത്? എനിക്ക് താങ്കളോട് പറയുവാനുള്ളത് ദൈവം താങ്കളെ കരുതുന്നു. ഒരു പ്രത്യാശ നമുക്ക് ഉണ്ട്. കർത്താവായ യേശു ക്രിസ്തു ഈ ഭൂമിയിൽ ജനിച്ച്, ജീവിച്ച്, നമ്മുടെ പാപങ്ങളുടെ മോചനത്തിനായി കാൽവറി ക്രൂശിൽ നമുക്കു വേണ്ടി മരിച്ചു. മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു സ്വർഗത്തിൽ വസിക്കുന്നു.

കർത്താവായ യേശു ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെ പ്രവാചകൻ വിവരിക്കുന്നത് ;

“അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.” (യെശയ്യാവു 53:3)

ഇങ്ങനയുള്ള അനുഭവത്തിൽ കൂടി കടന്നു പോയ കർത്താവിനു നമ്മുടെ വിഷയങ്ങൾ നന്നായി മനസിലാകും. അതിനാൽ നാം ചെയ്യേണ്ടത്, ദൈവ സന്നിധിയിൽ നമ്മുടെ ഉള്ളു തുറന്നു, വേദനകൾ തുറന്നു പറഞ്ഞു, ഈ ലോകത്തിനു തരുവാൻ കഴിയാത്ത ആ ദിവ്യമായ സമാധാനം സ്വീകരിക്കാം. ആന്തരിക സൗഖ്യം പ്രാപിച്ച് ജയകരമായ ക്രിസ്തീയ ജീവിതം നമുക്ക് നയിക്കാം.

Sam Adoor
Sam Adoor
പാസ്റ്റർ സാം അടൂർ: ഷാര്‍ജയില്‍(U.A.E) ജോലിയോടുകൂടെ കർത്താവിന്റെ വേല ചെയ്യുന്നു. ഭാര്യ: മിൻസി. മക്കള്‍: സോഫിയ, സാമുവേൽ

Comments are closed.