വിജയിയുടെ അനുയായിക്കൾ

നീ കണ്ട മാതിരിക്കൊത്തവണ്ണം
April 17, 2015
ക്രിസ്തുവിൽ വളരുക
April 19, 2015

മറ്റ് എല്ലാ സൃഷ്ടികളിലും അധികം ദൈവം മനുഷനെ സ്നേഹിച്ച്, ഏദൻ എന്ന മനോഹര ഉദ്യാനമുണ്ടാക്കി തന്റ്റെ കൈപണിയായ മനുഷനെ അവിടെ നിയമിച്ചു. ദിവസവും വൈകുന്നേരങ്ങളിൽ മനുഷനെ സന്ദർശിച്ച് കൂട്ടായ്മയിൽ ഒരു മനോഹര ബന്ധം വളർന്ന് വന്നു കൊണ്ടിരിക്കുമ്പോൾ, ആദ്യ മനുഷനായ ആദമിനെ പിശാച് പരീക്ഷിച്ച് പാപത്തിൽ പരാജയപ്പെടുത്തി. ദൈവത്തോട് അനുസരണക്കേട് ചെയ്ത മനുഷനെ ദൈവം ഏദനിൽ നിന്ന് പുറത്താക്കി. ദൈവം മനുഷനെ സ്നേഹികുന്നു. പക്ഷെ അവൻ പാപത്തെ വെറുക്കുന്നു.

Spread the love

വായനാഭാഗം. ലൂക്കോസ് 4:12-15.  

12 യേശു അവനോടുനിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതു എന്നു അരുച്ചെയ്തിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
13 അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി.
14 യേശു ആത്മാവിന്റെ ശകതിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടില്‍ ഒക്കെയും പരന്നു.
15 അവന്‍ അവരുടെ പള്ളികളില്‍ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.

മറ്റ് എല്ലാ സൃഷ്ടികളിലും അധികം ദൈവം മനുഷനെ സ്നേഹിച്ച്, ഏദൻ എന്ന മനോഹര ഉദ്യാനമുണ്ടാക്കി തന്റ്റെ കൈപണിയായ മനുഷനെ അവിടെ നിയമിച്ചു. ദിവസവും വൈകുന്നേരങ്ങളിൽ മനുഷനെ സന്ദർശിച്ച് കൂട്ടായ്മയിൽ ഒരു മനോഹര ബന്ധം വളർന്ന് വന്നു കൊണ്ടിരിക്കുമ്പോൾ, ആദ്യ മനുഷനായ ആദമിനെ പിശാച് പരീക്ഷിച്ച് പാപത്തിൽ പരാജയപ്പെടുത്തി. ദൈവത്തോട് അനുസരണക്കേട് ചെയ്ത മനുഷനെ ദൈവം ഏദനിൽ നിന്ന് പുറത്താക്കി. ദൈവം മനുഷനെ സ്നേഹികുന്നു. പക്ഷെ അവൻ പാപത്തെ വെറുക്കുന്നു.  അന്ന് ദൈവം പിശാചിനോട്  കല്പിച്ചു: ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും;ഉൽപത്തി 3.15 . പിശാചിന്റെ കൈയിൽ നിന്ന് മനുഷ്യന് ദൈവം ഒരുക്കുന്ന വീണ്ടെടുപ്പിനെയാണ്  ഇവിടെ ഉദേശിക്കുനത്.

ദൈവത്തിന്റെ വീണ്ടെടുപ്പിന്റ്റെ പദ്ധതിയുമായി യേശു ഭൂമിയിൽ വന്നപ്പോഴും പിശാച് വീണ്ടും പരീക്ഷയുമായി യേശുവിന്റെ അടുക്കൽ വന്നു. എന്നാൽ ഒന്നാമത്തെ ആദമിനെ പരാജയപ്പെട്ട സ്ഥാനത്ത് ഒടുക്കത്തെ ആദമായ ക്രിസ്തു നിത്യവിജയം നേടി.

ദൈവം മനുഷ്യനു വേണ്ടി ഒരുക്കിയ വീണ്ടെടുപ്പ് ഇല്ലാതെയാക്കുവാൻ ഉള്ള സാത്താന്യ ശ്രമം ആയിരുന്നു മരുഭൂമിയിലെ ആ പരീക്ഷ. ദൈവ വചനത്താലും ദൈവാശ്രയത്താലും ശത്രുവിന്റെ തന്ത്രങ്ങളെ പരാജയപ്പെടുത്തുന്നത് പ്രയോഗികവും സാധ്യവും ആണ് എന്ന് യേശു അവിടെ തെളിയിച്ചു. അതെ, നാം ഒരു വിജയിയുടെ അനുയായികൾ ആണ്!! നമ്മുടെ പരീഷകളെ ജയിക്കുവാൻ യേശുവിന്റെ മാതൃക പിൻപറ്റാം.

താന്‍ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാല്‍ പരീക്ഷിക്കപ്പെടുന്നവര്‍ക്കും സഹായിപ്പാന്‍ കഴിവുള്ളവന്‍ ആകുന്നു. Heb 2;18 .

നമ്മുടെ വിജയം ആഗ്രഹിക്കുന്ന ഒരു ഉടയവൻ നമുക്ക് ഉള്ളത് തന്നെ ഒരു ധൈര്യം ആണ്. രണ്ട് സ്ഥലങ്ങളിലും പിശാച് കൊണ്ട് വന്ന തന്ത്രം ഒന്ന് തന്നെ ആയിരുന്നു. ഇന്നും ഇതേ തന്ത്രങ്ങളുമായി ആണ് പിശാച് അനേകം പേരെ പരാജയപ്പെടുത്താൻ ശ്രമിക്കുനത്. അതിനെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം.

1. Doubt (സംശയം) – ദൈവത്തിലും തന്റ്റെ വചനത്തിലും സംശയം ജനിപ്പിക്കുവാൻ ആണ് ശത്രു ആദ്യം നടത്തുന്ന ശ്രമം. എദനിലും യേശുവിന്റെ അടുത്തും പിശാച് ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് അത് അത് വ്യക്തമാണ്. ദൈവത്തിലും തന്റ്റെ വചനത്തിലും ഉറപ്പ് ഇല്ലാത്തവർക്ക് ഈ ഘട്ടം അതിജീവിക്കുക പ്രയാസം ആണ്. നല്ല നിലത്ത് വിണ വിത്ത് പോലെ വചനത്തിൽ വേര് ഉന്നി  ജീവിക്കാം. സംശയത്തിന്റെ പരീഷകളെയും പ്രലോഭനങ്ങളേയും  അതിജീവിക്കുവാൻ അത് കാരണമാകട്ടെ.
2. Discouragement ( നിരാശ ) – സംശയം ജനിപ്പിച്ചു കഴിഞ്ഞാൽ ചില താരതമ്യങ്ങളിലൂടെ നിലവിലെ സഹാചര്യത്തിൽ അസംതൃപ്തി ഉണ്ടാക്കി നിരാശയിലേക്ക് നയികുന്നത് ആണ് രണ്ടാം ഘട്ടം. ഏദനിൽ വെച്ച് വിലക്കപ്പെട്ട പഴം തിന്നാൽ ദൈവത്തെ പോലെ ആകും എന്ന് വരെ പറഞ്ഞ പിശാച് സകലത്തിന്റെയും ഉടയവന്റെ മുന്നിൽ വച്ച് നീട്ടിയത് ഈ ലോകത്തിന്റെ അധികാരമായിരുന്നു. ഇന്നും അനേകരിൽ ശത്രു പ്രലോഭനങ്ങളാൽ നിലവിലുള്ള സാഹചര്യങ്ങളിൽ അസംതൃപ്തി നിറച്ച് നിരാശയിലേക്ക് നയിക്കുവാൻ ശ്രമിക്കുന്നു .
ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാന്‍ കഴിയുന്നതുമല്ല.  ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കില്‍ മതി എന്നു നാം വിചാരിക്ക. ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കണിയിലും കടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപോകുവാന്‍ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധദോഷത്തിന്നും മൂലമല്ലോ. ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹു ദുഃഖങ്ങള്‍ക്കു അധീനരായിത്തീര്‍ന്നിരിക്കുന്നു.  നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക 1 തിമോഥെയോസ് 6; 6-8 .
3.Diversion ( വതിചലനം ) – മൂന്നാമതായി ദൈവത്തിൽ നിന്നും തന്റെ പ്രമാണങ്ങളിൽ നിന്നും വ്യതിചലിച്ചു ദൈവം ഒരുക്കിയിട്ടുള്ള വീണ്ടെടുപ്പിൽ നിന്നും ദൈവിക പദ്ധതികളിൽ നിന്നും മനുഷനെ അകറ്റുവാൻ ആണ് ശത്രു ശ്രമിക്കുന്നത്. അതിനായി ദൈവ വചനം ഉദ്ധരിക്കുവാനും അവന് മടിയില്ലാ എന്ന് യേശുവിന്റെ പരീക്ഷയിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.
ആകയാൽ, സാത്താന്‍ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ. (2  കൊരി 2:11). ദൈവത്തിലും തന്റ്റെ വചനത്തിലും ഉറച്ചവരായി നമുക്ക് സ്ഥിരതയോടെ നമുക്ക് മുന്നിൽ വച്ചിരിക്കുന്ന ഓട്ടം ഓടാം. ദൈവം അതിനായി നമ്മെ സഹായിക്കട്ടെ.
Aasish Purackal
Aasish Purackal
ബ്രദർ ആശിഷ് പുരയ്ക്കൽ - സ്വദേശം തിരുവല്ലയിൽ മേപ്രാൽ. മാനേജ്മെന്റിലും ക്രിസ്റ്റ്യൻ സ്റ്റഡീസിലും ബിരുദാനന്തര ബിരുദത്തിനു ശേഷം ഇപ്പോൾ തിരുവനനതപുരത്ത് ജോലി ചെയ്യുന്നു. പാസ്റ്റർ ചെറിയാൻ ഉമ്മന്റെയും സിസ്റ്റർ ലില്ലി ചെറിയാന്റെയും മകനാണ്.

Comments are closed.