ജീവനുള്ള രക്തം

ക്രിസ്തുവിനാൽ നിയന്ത്രിതമായ ജീവിതം
March 26, 2016
സഭയും വിശ്വാസികളും .
March 28, 2016

പാപത്തിന് പരിപൂർണ്ണ പരിഹാരം വരുത്തുവാൻ അനാദികാലം മുതലേ ഉള്ള ദൈവീക പദ്ധതിയുടെ പൂർത്തീകരണമായും വാഗ്ദത്തങ്ങളുടെ നിവർത്തിയായും തന്റെ സ്നേഹ നിധിയായ പുത്രനായ യേശുവിനെ ഈ ലോകത്തില്‍ അയയ്ക്കുവാൻ ദൈവത്തിനു തിരുവുള്ളമുണ്ടായി. ലേവ്യാ 17:11 – ല്‍ പറയുന്നു മാംസത്തിന്‍റെ ജീവന്‍ രക്തതിലല്ലോ നിലനില്‍ക്കുന്നത്. പാപത്തിനു മറുവിലയായി യേശു തന്റെ രക്തം ചിന്തി. യേശുവിന്‍റെ ശരീരം നമുക്കായി ഉഴവുച്ചാലുപോലെ കീറിമുറിച്ചു (യെശയ്യാവ് 53:7). യേശു നമുക്കായി അവസാനതുള്ളി രക്തം വരെയും ഊറ്റിതന്നു.

Spread the love

പഠനഭാഗം: ലേവ്യാപുസ്തകം 17 : 8-12

8 നീ അവരോടു പറയേണ്ടതു എന്തെന്നാല്‍യിസ്രായേല്‍ഗൃഹത്തിലോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും ഹോമയാഗമോ ഹനനയാഗമോ അര്‍പ്പിക്കയും
9 അതു യഹോവേക്കു അര്‍പ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവരാതിരിക്കയും ചെയ്താല്‍ അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.
10 യിസ്രായേല്‍ഗൃഹത്തിലോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാല്‍ രക്തം ഭക്ഷിച്ചവന്റെ നേരെ ഞാന്‍ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിന്റെ ഇടയില്‍നിന്നു ഛേദിച്ചുകളയും.
11 മാംസത്തിന്റെ ജീവന്‍ രക്തത്തില്‍ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേല്‍ നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഞാന്‍ അതു നിങ്ങള്‍ക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവന്‍ മൂലമായി പ്രായശ്ചിത്തം ആകുന്നതു.
12 അതുകൊണ്ടത്രേ നിങ്ങളില്‍ യാതൊരുത്തനും രക്തം ഭക്ഷിക്കരുതു; നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിയും രക്തം ഭക്ഷിക്കരുതു എന്നു ഞാന്‍ യിസ്രായേല്‍ മക്കളോടു കല്പിച്ചതു.

ഗുണകരമായ പാഠം: യേശുവിന്‍റെ രക്തം നമ്മെ വീണ്ടെടുത്തു.

ലേവ്യാപുസ്തകത്തില്‍ യാഗങ്ങളുടെ നീണ്ട പട്ടികയാണ് കാണുവാന്‍ കഴിയുന്നത്. പഴയനിയമത്തില്‍ മനുഷ്യന്‍റെ പാപ പരിഹാരത്തിനായി അവനവന്‍റെ കഴിവ് പോലെ  കാള, ആട്, പ്രാവ് എന്നിവയെകൊണ്ട് ദൈവത്തിനു യാഗം അര്‍പ്പിച്ചു പാപത്തില്‍ നിന്നും അവനവന്‍ വിടുതല്‍ പ്രാപിക്കണം എന്നതാണ് നിയമം. ഇത് അന്നത്തെ മനുഷ്യര്‍ ചെയ്യുവാന്‍ തുടങ്ങിയപ്പോള്‍ ദൈവത്തെ മറന്നുള്ള യാത്രയില്‍കൂടി പാപം ചെയ്യുവാനുള്ള ലൈസന്‍സ് ആക്കി ഇതിനെ മാറ്റി. ലോകം രക്ത പുഴയായി മാറികൊണ്ടിരുന്നു. മാത്രമല്ല എവിടെ നോക്കിയാലും രക്തത്തിന്‍റെ മണം തളംക്കെട്ടിനില്ക്കുന്ന സാഹചര്യമായി മാറി. കാളയുടെ ശബ്ദം, ആടിന്‍റെ നിലവിളി, പ്രാവിന്‍റെ മുറുകല്‍  ഇവ കേള്‍ക്കാത്ത സ്ഥലമില്ല എന്നതാണ് സത്യം. പാപത്തിന്റെ പരിഹാരം മനുഷ്യന്‍റെ സമ്പത്ത് കൊണ്ട് തേയ്ച്ചുമായ്ക്കുവാന്‍ തുടങ്ങി. യാഗപ്രവര്‍ത്തികൊണ്ട് ദൈവം ക്ഷമിച്ചു കാണുമെന്നു പലരും ചിന്തിച്ചു. ദൈവം ക്ഷമിച്ചില്ലതാനും. മനുഷ്യന്‍റെ നീതിപ്രവര്‍ത്തികൾ പോലും ദൈവത്തിന്‍റെ മുമ്പില്‍ കറപുരണ്ടത്തുണിപോലെ ഇരിക്കുന്നു എന്നതാണ് യഥാര്‍ത്ഥ സത്യം.

എന്നാൽ, പാപത്തിന് പരിപൂർണ്ണ പരിഹാരം വരുത്തുവാൻ അനാദികാലം മുതലേ ഉള്ള ദൈവീക പദ്ധതിയുടെ പൂർത്തീകരണമായും വാഗ്ദത്തങ്ങളുടെ നിവർത്തിയായും തന്റെ സ്നേഹ നിധിയായ പുത്രനായ യേശുവിനെ ഈ ലോകത്തില്‍ അയയ്ക്കുവാൻ ദൈവത്തിനു തിരുവുള്ളമുണ്ടായി. ലേവ്യാ 17:11 – ല്‍ പറയുന്നു മാംസത്തിന്‍റെ ജീവന്‍ രക്തതിലല്ലോ നിലനില്‍ക്കുന്നത്. പാപത്തിനു മറുവിലയായി യേശു തന്റെ രക്തം ചിന്തി. യേശുവിന്‍റെ ശരീരം നമുക്കായി ഉഴവുച്ചാലുപോലെ കീറിമുറിച്ചു (യെശയ്യാവ് 53:7). യേശു നമുക്കായി അവസാനതുള്ളി രക്തം വരെയും ഊറ്റിതന്നു. നമ്മെ സ്നേഹിച്ചു. ഇതുപോലെ സ്നേഹിക്കുന്ന മറ്റൊരു ദൈവവുമില്ല.

നാം ജനിച്ച ഇന്ത്യ ഇതരമതങ്ങളുള്ള രാജ്യമാണല്ലോ? പല മതത്തിലുമുള്ള  ദൈവങ്ങളും മനുഷ്യന്‍റെ രക്തമോ, മറ്റു മിണ്ടാപ്രാണികളുടെ രക്തമോ ഊറ്റി കുടിച്ചല്ലാത നന്മ ചെയ്യുകയില്ല എന്ന് അവരുടെ ഭക്തർ വിശ്വസിക്കുന്നു.  എന്നാല്‍ യേശു തന്‍റെ രക്തം മാനവ ജാതികള്‍ക്കു സകലജനവും കാണ്‍കെ ക്രൂശില്‍ ചൊരിഞ്ഞ് നമ്മെ വീണ്ടെടുത്തു.  ഈ വീണ്ടെടുപ്പില്‍ ഞാനും താങ്കളും ഉള്‍പെടും ഒരു മാറ്റവുമില്ല.

ഈ ലോകത്തില്‍ നാം ജീവിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ജീവന്‍ നിലനില്‍ക്കണമെങ്കിൽ രക്തം ആവശ്യമാണ്. ഞാന്‍ മനുഷ്യ ശരീരത്തെകുറിച്ച് ഒരു പഠനം നടത്തിയപ്പോള്‍ ഇപ്രകാരം മനസിലാക്കുവാന്‍ ഇടയായി.സാധാരണ നിലയിലുള്ള ഒരു മനുഷ്യ ശരീരത്തില്‍ 5 ലിറ്ററോളം രക്തവും, 96560 Km വരുന്ന രക്തധമനികളും, 1315 gm തൂക്കമുള്ള തലച്ചോറും, ഒരു മുഷ്ടിയോളം വലുപ്പമുള്ള, മിനിറ്റില്‍ 72 പ്രാവശ്യം സ്പന്ദിക്കുന്ന ഹൃദയവും  ഉണ്ട്. ഒരു സെക്കന്റിൽ 40 Cm  വേഗതയില്‍ രക്തം പമ്പ് ചെയ്തുകൊണ്ടിരിക്കുന്നു. ഈ രക്ത ഓട്ടമാണ് ശരീരത്തിൽ ജീവൻ നിലനിർത്തുന്നത്. രക്തവും ജീവനും തമ്മിലുള്ള ബന്ധം അഭേദ്യമാണ്.

ഈ ലേഖനം വായിക്കുന്ന പ്രീയരേ, എത്രമാത്രം നിങ്ങളെ ദൈവം സ്നേഹിച്ചു! ഈ ലോകത്തില്‍ ജീവിക്കുവാനുള്ള സാവകാശവും ദൈവം ദാനമായി നല്‍കി. ഈ കര്‍ത്താവുമായി താങ്കള്‍ ബന്ധം സ്ഥാപിക്കയാണെന്ന് വരികില്‍ ദൈവം താങ്കളുടെ ജീവിതം ഏറ്റെടുത്തിരിക്കുന്നു. യേശുവിന്റെ രക്തത്തിന്‍റെ വില ഇന്നുവരെ ആര്‍ക്കും മതിക്കുവാൻ കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല. ശരീരവും രക്തവും തമ്മിലുള്ള ബന്ധത്തേക്കാൾ വലിയതാണ് നമ്മുടെ നിത്യ ജീവനും യേശുവിന്‍റെ രക്തവും തമ്മില്‍! താങ്കള്‍ അഭിമുഖീകരിക്കുന്ന എത് വിഷയത്തിനും യേശുവിന്റെ രക്തത്തിനു പരിഹാരം നല്‍കുവാന്‍ കഴിയും. ആയതിനാൽ യേശുവില്‍ ആശ്രയിക്കൂ. ദൈവത്തിന്റെ കരുതൽ അനുഭവിച്ചറിയുവാൻ സർവ്വശക്തൻ നിങ്ങളെ സഹായിക്കട്ടെ.

Santhosh Pandalam
Pr. Santhosh Pandalam
പാസ്റ്റർ സന്തോഷ്‌ പന്തളം: ഇപ്പോൾ തമിഴ്നാട്ടില്‍ കര്‍ത്താവിന്റെ വേലചെയ്യുന്നു. വിവിധ ക്രൈസ്തവ മാധ്യമങ്ങളിൽ എഴുതുന്നതിനോടൊപ്പം മിസ്പാ ഗോസ്പെൽ ചർച്ച് ഓഫ് ഗോഡിന്റെ ചെയര്‍മാനായും ലാന്‍ഡ്‌വേ ന്യൂസ്‌പേപ്പറിന്റെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിക്കുന്നു. ഭാര്യ ഷേര്‍ളി. മൂന്ന് മക്കൾ: ഷെറിന്‍, മെര്‍ലിന്‍ ഏബെന്‍.

Comments are closed.