ക്രിസ്തുവിനാൽ നിയന്ത്രിതമായ ജീവിതം

സ്വർഗീയ കോടതിയിലെ പ്രാർഥന
March 25, 2016
ജീവനുള്ള രക്തം
March 27, 2016

ദൈവം ആഗ്രഹിക്കുന്നത് സ്വയ നിയന്ത്രിതമായ ജീവിതമല്ല, മറിച്ചു ക്രിസ്തുവിനാൽ നിയന്ത്രിതമായ ജീവിതമാണ്. അവ സ്വാർതഥരഹിതവും നിത്യനായ ദൈവത്താൽ നിയന്ത്രിക്കപ്പെടുകയും, ജീവിതത്തിനു ലക്ഷ്യവും ഭദ്രതയും പ്രദാനം ചെയ്യുന്നവയുമായ താത്പര്യങ്ങൾ ആയിരിക്കും.

Spread the love

ചിന്താഭാഗം: ഗലാത്യർ 2:20 

ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു.

കർത്താവായ യേശു ക്രിസ്തു നമ്മോട് ആജ്ഞാപിക്കുന്ന കാര്യങ്ങൾ ചെയ്യുവാൻ നാം ഒറ്റയ്ക്ക് പ്രാപ്തരല്ലയെന്നു അവിടുന്ന് അറിയാം. അതിനാൽ നമ്മിൽ പകർന്നിരിക്കുന്ന പരിശുദ്ധമാവിനാൽ ദൈവീക സാന്നിദ്ധ്യം നമ്മോടു കൂടെ എപ്പോഴും ഉണ്ട്. അതിനാൽ നമ്മുക്ക് പറയാം “ക്രിസ്തു എന്നിൽ ജീവിക്കുന്നു”.

ഇങ്ങനെയുള്ള പുതു ജീവനിലേക്കു നാം കടക്കുമ്പോൾ നമുക്ക് സ്വയമായി മുൻപോട്ടു പോകുവാൻ കഴിയുകയില്ല. ദൈവം നമ്മെ ക്രിസ്തുവിന്റെ ജീവനോട്‌ രൂപാന്തരപ്പെടുത്തിയിരിക്കുന്നു. അതിനാൽ നാം ക്രിസ്തുവിൽ ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നു. (പ്രവർത്തികൾ 17:28)

എന്നാൽ പലപ്പോഴും നാം നമ്മുടെ ജീവിതത്തിൽ സ്വയത്താൽ മുന്നേറുവാൻ ശ്രമിക്കാറുണ്ട്, അവ പരാജയത്തിലും ഭിന്നിപ്പിലും കലാശിക്കുന്നു.

ദൈവം ആഗ്രഹിക്കുന്നത് സ്വയ നിയന്ത്രിതമായ ജീവിതമല്ല, മറിച്ചു ക്രിസ്തുവിനാൽ നിയന്ത്രിതമായ ജീവിതമാണ്. അവ സ്വാർതഥരഹിതവും നിത്യനായ ദൈവത്താൽ നിയന്ത്രിക്കപ്പെടുകയും, ജീവിതത്തിനു ലക്ഷ്യവും ഭദ്രതയും പ്രദാനം ചെയ്യുന്നവയുമായ താത്പര്യങ്ങൾ ആയിരിക്കും.

ഈ ദിനത്തിൽ നമുക്ക് പറയാം, എന്റെ ജീവിതത്തിൽ പ്രവർത്തിക്കുന്നത് ഞാനല്ല, ക്രിസ്തുവാണ്‌. കാരണം;

“ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു”. (ഗലാത്യർ 2:20)

Sam Adoor
Sam Adoor
പാസ്റ്റർ സാം അടൂർ: ഷാര്‍ജയില്‍(U.A.E) ജോലിയോടുകൂടെ കർത്താവിന്റെ വേല ചെയ്യുന്നു. ഭാര്യ: മിൻസി. മക്കള്‍: സോഫിയ, സാമുവേൽ

Comments are closed.