ജീവിതമാകുന്ന പരീക്ഷ

ജീവശബ്ദം
July 5, 2016
ദൈവ സമാധാനം
July 7, 2016

നമ്മുടെ ജീവിതം ഈ ഭൂമിയിൽ ഒരു പരീക്ഷയാണ്. നമ്മുടെ സ്വഭാവ രൂപീകരണത്തിനും , ദൈവത്തോടുള്ള വിശ്വാസ വർധനക്കും , അനുസരണത്തിനും , സ്നേഹത്തിനുമായി ഈ പരീക്ഷകളെ ദൈവം നമ്മുടെ ജീവിതത്തിൽ അനുവദിക്കാറുണ്ട്. പരീക്ഷ, പ്രലോഭനം, പരിശോധന എന്നീ അർഥം വരുന്ന വാക്കുകൾ 200 -ഇൽ പരം പ്രാവശ്യം വേദ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. ആദാമും ഹവ്വായും ഏദെൻ തോട്ടത്തിൽ വച്ച് പരാജയപ്പെട്ടപ്പോൾ, ദാവീദ് പല സന്ദർഭങ്ങളിൽ പരാജയപ്പെട്ടപ്പോൾ അബ്രഹാം, ജോസഫ്‌, രൂത്ത്, ദാനിയേൽ തുടങ്ങിയവർ ഈ പരീക്ഷകളിൽ വിജയിച്ചവരാണ് .

Spread the love

വായന ഭാഗം: രൂത്ത് 1:1,2

1:1 ന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാലത്തു ഒരിക്കൽ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്ലേഹെമിലുള്ള ഒരു ആൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്‌ദേശത്തു പരദേശിയായി പാർപ്പാൻ പോയി.
1:2 അവന്നു എലീമേലെക്ക് എന്നും ഭാര്യക്കു നൊവൊമി എന്നും രണ്ടു പുത്രന്മാർക്കു മഹ്ലോൻ എന്നും കില്യോൻ എന്നും പേർ. അവർ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്നുള്ള എഫ്രാത്യർ ആയിരുന്നു; അവർ മോവാബ്‌ദേശത്തു ചെന്നു അവിടെ താമസിച്ചു.

ചിന്താഭാഗം: രൂത്ത് 1:1

നമ്മുടെ ജീവിതം ഈ ഭൂമിയിൽ ഒരു പരീക്ഷയാണ്. നമ്മുടെ സ്വഭാവ രൂപീകരണത്തിനും , ദൈവത്തോടുള്ള വിശ്വാസ വർധനക്കും , അനുസരണത്തിനും , സ്നേഹത്തിനുമായി ഈ പരീക്ഷകളെ ദൈവം നമ്മുടെ ജീവിതത്തിൽ അനുവദിക്കാറുണ്ട്. പരീക്ഷ, പ്രലോഭനം, പരിശോധന എന്നീ അർഥം വരുന്ന വാക്കുകൾ 200 -ഇൽ പരം പ്രാവശ്യം വേദ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. ആദാമും ഹവ്വായും ഏദെൻ തോട്ടത്തിൽ വച്ച് പരാജയപ്പെട്ടപ്പോൾ, ദാവീദ് പല സന്ദർഭങ്ങളിൽ പരാജയപ്പെട്ടപ്പോൾ അബ്രഹാം, ജോസഫ്‌, രൂത്ത്, ദാനിയേൽ തുടങ്ങിയവർ ഈ പരീക്ഷകളിൽ വിജയിച്ചവരാണ് .

ഇവിടെ വായന ഭാഗത്തിൽ നാം കണ്ട എലീമേലെക്കനും കുടുംബത്തിനും ഒരു ക്ഷാമം യെഹൂദയിലെ ബേത്ത്ലേഹെമില്‍ വെച്ച് നേരിടേണ്ടി വന്നു. ദൈവത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ദേശത്തു ഒരു പരീക്ഷ ദൈവം അനുവദിച്ചപ്പോള്‍ ഈ കുടുംബം എടുത്ത തീരുമാനം അടുത്ത ദേശത്തേക്ക് ഒളിച്ചോടി പോകുക എന്നതാണ് . ആ തീരുമാനത്തിന്റെ പരിണിത ഫലം , പോയ 4 പേരില്‍ 3 പേരും ആ ദേശത്ത് വച്ച് മരണപ്പെടുന്നു. എന്തിനെ പേടിച്ചു ഓടിപ്പോയോ അതിനു കീഴ്പ്പെടുന്ന ദാരുണ സംഭവമാണ് ഇവിടെ നടക്കുന്നതു.

ബൈബിളിലെ വിശ്വാസ വീരന്മാര്‍ എല്ലാം യാത്ര ചെയ്തത് പുഷ്പലംകൃതമായ പാതയില്‍ ആയിരുന്നില്ല , മറിച്ചു അനർത്ഥങ്ങള്‍ പതിയിരിക്കുന്ന കൂരിരുൾതാഴ്വരയിൽ കൂടിയായിരുന്നു. പക്ഷെ അവര്‍ക്ക്  ഒരു ഉറപ്പുണ്ടായിരുന്നു ദൈവം അവരോടു കൂടെ ഉണ്ടെന്ന് .

പ്രിയ സഹോദരാ / സഹോദരി , താങ്ങള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നതു ഒരു പക്ഷെ അപ്രതീക്ഷിത വഴികളില്‍ കൂടെ ആയിരിക്കും. ഒരു കാര്യം വ്യക്തമായി പറയാം , ദൈവ മക്കളുടെ ജയ പരാജങ്ങളില്‍ ദൈവത്തിന്റെ കരമുണ്ട് . ഈ യാത്ര തിന്മയ്ക്കല്ല , മറിച്ചു നന്മയ്ക്കക്കി ഒരു ശുഭ ഭാവി വരുത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു. വചനത്തില്‍ കൂടി ഒരു ഉറപ്പു ഞാന്‍ തരാം ;

മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും. (1 കൊരിന്ത്യര്‍ 10:13).

ദൈവം നമ്മുടെ ജീവിതത്തിൽ അനുവദിക്കുന്ന പരീക്ഷകളിൽ നിന്നും ഒളിച്ചോടാതെ ഈ പരീക്ഷ കാലത്തെ അതിജീവിക്കുവാനുള്ള ദൈവ കൃപക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

Sam Adoor
Sam Adoor
പാസ്റ്റർ സാം അടൂർ: ഷാര്‍ജയില്‍(U.A.E) ജോലിയോടുകൂടെ കർത്താവിന്റെ വേല ചെയ്യുന്നു. ഭാര്യ: മിൻസി. മക്കള്‍: സോഫിയ, സാമുവേൽ

Comments are closed.