പരിശുദ്ധാത്മാവിന്റെ മന്ദിരം.

ദൈവത്തിന്റെ സാക്ഷ്യം.
April 23, 2016
“ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു”
April 25, 2016

ശരീരാരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ടി ആളുകൾ എത്ര കഷ്ടപ്പെടാനും മടിക്കാത്ത കാലത്തിലാണു നാം ആയിരിക്കുന്നതു. മർത്യമായ ഈ ശരീരം നാം ഇത്ര കരുതലോടെ സൂക്ഷിക്കുമ്പോൾ അമർത്യമായ ശരീരത്തെ പറ്റി നാം ചിന്തിക്കാറുണ്ടോ? മുകളിൽ ഉദ്ധരിച്ച വചനം നമ്മുടെ ശരീരം പരുശുദ്ധാത്മാവിന്റെ മന്ദിരം എന്ന് പറയുന്നു. മനുഷ്യ നിർമ്മിതമായ മന്ദിരത്തിൽ ദൈവം വസിക്കുകയോ വെളിപ്പെടുകയോ ചെയ്യുന്നു എന്ന് മിക്ക മതവിശ്വാസികളും വിശ്വസിക്കുന്നു. ദൈവത്തെ കാണുവാൻ അനേകർ അത്തരം മന്ദിരങ്ങളിലേക്ക് ഉറ്റു നോക്കുന്നു എന്നതും സത്യമാണ്. നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരം ആണു എങ്കിൽ നമ്മിൽ പരിശുദ്ധാത്മാവു വസിക്കുന്നു. അങ്ങനെയെങ്കിൽ നമ്മെ നോക്കുന്നവർ നമ്മിലൂടെ നമ്മുടെ ഉള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവിനെയും അതിന്റെ പ്രവർത്തികളെയും കാണേണം.

Spread the love

വായന ഭാഗം:1 കൊരിന്ത്യർ 6:15-20.

6:15 നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്നു അറിയുന്നില്ലയോ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാൻ എടുത്തു വേശ്യയുടെ അവയവങ്ങൾ ആക്കാമോ? ഒരുനാളും അരുതു.
6:16 വേശ്യയോടു പറ്റിച്ചേരുന്നവൻ അവളുമായി ഏകശരീരമാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ.
6:17 കർത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവു ആകുന്നു.
6:18 ദുർന്നടപ്പു വിട്ടു ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു.
6:19 ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?
6:20 അകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.

ചിന്താഭാഗം:1 കൊരിന്ത്യർ 6:19

“ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?”

ശരീരാരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ടി ആളുകൾ എത്ര കഷ്ടപ്പെടാനും മടിക്കാത്ത കാലത്തിലാണു നാം ആയിരിക്കുന്നതു. മർത്യമായ ഈ ശരീരം നാം ഇത്ര കരുതലോടെ സൂക്ഷിക്കുമ്പോൾ നിത്യതയിലെ അമർത്യമായ ശരീരലബ്ധിയെ പറ്റി നാം ചിന്തിക്കാറുണ്ടോ?

മനുഷ്യ നിർമ്മിതമായ ആലയത്തിൽ ദൈവം വസിക്കുകയോ വെളിപ്പെടുകയോ ചെയ്യുന്നു എന്ന് മിക്ക മതവിശ്വാസികളും വിശ്വസിക്കുന്നു. ദൈവത്തെ കാണുവാൻ അനേകർ അത്തരം മന്ദിരങ്ങളിലേക്ക് ഉറ്റു നോക്കുന്നു എന്നതും സത്യമാണ്. മുകളിൽ ഉദ്ധരിച്ച വചനം നമ്മുടെ ശരീരം പരുശുദ്ധാത്മാവിന്റെ മന്ദിരം എന്ന് പറയുന്നു. നമ്മിൽ പരിശുദ്ധാത്മാവു വസിക്കുന്നു എങ്കിൽ നമ്മെ നോക്കുന്നവർ നമ്മുടെ പ്രവർത്തികളിലൂടെ നമ്മുടെ ഉള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവിനെയും അതിന്റെ പ്രവർത്തികളെയും കാണേണം.

പരിശുദ്ധാത്മാവ് ഉള്ളിൽ വസിക്കുന്നവർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാണ്. പരിശുദ്ധാത്മാവിന്റെ വാസസ്ഥലമായ നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും കർത്തവ്യം പിതാവാം ദൈവം ഏറ്റെടുക്കുന്നു. നമ്മുടെ കുറവുകളെയും ഇല്ലായ്മകളെയും അറിയുന്ന പിതാവു, ഒരോ ദിവസവും നമ്മുടെ ബലഹീനതകളിൽ തുണ നിൽക്കുന്നു. നമ്മെ കൂട്ടുകാരിൽ പരമായി ആനന്ദത്തോടെ വഴിനടത്തുന്നു. ലോകം തരാത്ത സന്തോഷവും സമാധാനവും അനുഭവിക്കുവാൻ ഇടയാക്കുന്നു. നന്മ തിന്മകളെ കുറിച്ചുള്ള തിരിച്ചറിവു ഉള്ളവരാക്കുന്നു. പരിശുദ്ധാത്മാവ് ഉള്ളിൽ വസിക്കുമ്പോൾ നാം സ്നേഹത്തിൽ വർദ്ധിച്ചു വരുന്നു. അന്യോന്യം ക്ഷമിപ്പാൻ നമ്മെ പഠിപ്പിക്കുന്നു. ഭാവിയെ പറ്റിയുള്ള ഭയം നമ്മിൽ നിന്നും അകറ്റി പ്രത്യാശയിൽ വളർന്നു വരുവാൻ നമ്മെ സഹായിക്കുന്നു.

പ്രിയരേ, ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു. തന്റെ ഏക ജാതനായ പുത്രനെ നമുക്ക്‌ വേണ്ടി മരണത്തിനു വിട്ടുകൊടുത്ത ആ സ്നേഹത്തിൽ വിശ്വസിക്കുന്നുവോ? ഹൃദയത്തിന്റെ വാതിൽക്കൽ കരുണാമയനായ പിതാവു മുട്ടുന്നു. ഒന്നു തുറന്നു കൊടുപ്പാൻ, അവനെ ഉള്ളിൽ പ്രതിഷ്ഠിക്കുവാൻ താങ്കൾ തയ്യാറാണൊ? എങ്കിൽ ആ സന്തോഷവും സമാധാനവും താങ്കൾക്കും അനുഭവിക്കാം.

പ്രാർത്ഥന: കരുണാമയനായ പിതാവേ, നിന്റെ സ്നേഹത്തിൽ അടിയൻ പൂർണ്ണമായി വിശ്വസിക്കുന്നു. എന്റെ ഹൃദയം അങ്ങേക്കായി തുറന്നു തരുന്നു. പരിശുദ്ധാത്മാവിനാൽ എന്നെ നിറക്കേണമെ. അടിയനെ നോക്കുന്നവർ അടിയനിലൂടെ യേശുവിനെ ദർശിക്കുവാൻ ഇടയാക്കേണമേ. ആമേൻ.

Sissy (Siya Biji) Stephen
Sissy Stephen
സിസ്സി സ്റ്റീഫൻ (സിയ ബിജി) കുടുംബമായി സിംഗപ്പൂരിൽ ആയിരിക്കുന്നു. ഭർത്താവ്‌ ബിജി വർഗ്ഗീസ്‌. മക്കൾ അന്ന, എബെൽ.

Comments are closed.