ധനവിനയോഗം

നാളയെ നിനച്ച് നടുങ്ങേണ്ട
August 5, 2016
ധൈര്യപ്പെടുക, യഹോവ കൂടെ ഉണ്ട്‌
August 7, 2016

ധനവും ഭൗതിക വസ്തുക്കളുടെ സമൃദ്ധിയും മനുഷ്യ ജീവിതത്തിനു അർത്ഥം നൽകുന്നതല്ല. അവയ്ക്ക് യഥാർത്ഥ സന്തോഷം നല്കുവാനും സാദ്ധ്യമല്ല. പൊതുവെ പറഞ്ഞാൽ സത്യസന്ധനായി അദ്ധ്വാനിക്കുന്ന ഒരു മനുഷ്യൻ ഒരു ദിവസത്തെ അദ്ധ്വാനതിനു ശേഷം സമാധാനമായി കിടന്നുറങ്ങുന്നു. എന്നാൽ സമ്പത്തിൽ ആശ്രയിക്കുന്ന ധനവാന്മാർക്ക്, ഏതെങ്കിലും അത്യാഹിതം സംഭവിക്കുമോ, തങ്ങളുടെ ഏതെങ്കിലും ഒരു തെറ്റു കൊണ്ട് തങ്ങൾക്കുള്ള സകലവും നഷ്ടപ്പെടുമോ എന്നിങ്ങനെയുള്ള ഭയം നിമിത്തം ഉറങ്ങുവാൻ കഴിയുകയില്ല. ഇനി ഒന്നും തന്നെ നഷ്ടപ്പെടാതിരുന്നാൽ പോലും, അവർ മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകുകയില്ല.

Spread the love

വായനഭാഗം: സഭാപ്രസംഗി 5 :10-20

10 ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യ പ്രിയന്നു ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായ അത്രേ.
11 വസ്തുവക പെരുകുമ്പോൾ അതുകൊണ്ടു ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന്നു കണ്ണു കൊണ്ടു കാണുകയല്ലാതെ മറ്റെന്തു പ്രയോജനം?
12 വേലചെയ്യുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.
13 സൂര്യന്നുകീഴെ ഞാൻ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ടു: ഉടമസ്ഥൻ തനിക്കു അനർത്ഥത്തിന്നായിട്ടു സൂക്ഷിച്ചുവെക്കുന്ന സമ്പത്തു തന്നേ.
14 ആ സമ്പത്തു നിർഭാഗ്യവശാൽ നശിച്ചു പോകുന്നു; അവന്നു ഒരു മകൻ ജനിച്ചാൽ അവന്റെ കയ്യിൽ ഒന്നും ഉണ്ടാകയില്ല.
15 അവൻ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നതു പോലെ നഗ്നനായി തന്നേ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായിട്ടു അവൻ കയ്യിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല.
16 അതും ഒരു വല്ലാത്ത തിന്മ തന്നേ; അവൻ വന്നതുപോലെ തന്നേ പോകുന്നു; അവന്റെ വൃഥാപ്രയത്നത്താൽ അവന്നു എന്തു പ്രയോജനം?
17 അവന്റെ ജീവകാലം ഒക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.
18 ഞാൻ ശുഭവും ഭംഗിയുമായി കണ്ടതു: ദൈവം ഒരുത്തന്നു കൊടുക്കുന്ന ആയുഷ്കാലമൊക്കെയും അവൻ തിന്നുകുടിച്ചു സൂര്യന്നു കീഴെ താൻ പ്രയത്നിക്കുന്ന തന്റെ സകല പ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നേ; അതല്ലോ അവന്റെ ഓഹരി.
19 ദൈവം ധനവും ഐശ്വര്യവും അതു അനുഭവിച്ചു തന്റെ ഓഹരി ലഭിച്ചു തന്റെ പ്രയത്നത്തിൽ സന്തോഷിപ്പാൻ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യന്നും അതു ദൈവത്തിന്റെ ദാനം തന്നേ.
20 ദൈവം അവന്നു ഹൃദയസന്തോഷം അരുളുന്നതുകൊണ്ടു അവൻ തന്റെ ആയുഷ്കാലം ഏറെ ഓർക്കുകയില്ല.

ചിന്താവിഷയം:വാക്യം 19. ദൈവം ധനവും ഐശ്വര്യവും അതു അനുഭവിച്ചു തന്റെ ഓഹരി ലഭിച്ചു തന്റെ പ്രയത്നത്തിൽ സന്തോഷിപ്പാൻ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യന്നും അതു ദൈവത്തിന്റെ ദാനം തന്നേ.

ധനവും ഭൗതിക വസ്തുക്കളുടെ സമൃദ്ധിയും മനുഷ്യ ജീവിതത്തിനു അർത്ഥം നൽകുന്നതല്ല. അവയ്ക്ക് യഥാർത്ഥ സന്തോഷം നല്കുവാനും സാദ്ധ്യമല്ല. പൊതുവെ പറഞ്ഞാൽ സത്യസന്ധനായി അദ്ധ്വാനിക്കുന്ന ഒരു മനുഷ്യൻ ഒരു ദിവസത്തെ അദ്ധ്വാനതിനു ശേഷം സമാധാനമായി കിടന്നുറങ്ങുന്നു. എന്നാൽ സമ്പത്തിൽ ആശ്രയിക്കുന്ന ധനവാന്മാർക്ക്, ഏതെങ്കിലും അത്യാഹിതം സംഭവിക്കുമോ, തങ്ങളുടെ ഏതെങ്കിലും ഒരു തെറ്റു കൊണ്ട് തങ്ങൾക്കുള്ള സകലവും നഷ്ടപ്പെടുമോ എന്നിങ്ങനെയുള്ള ഭയം നിമിത്തം ഉറങ്ങുവാൻ കഴിയുകയില്ല. ഇനി ഒന്നും തന്നെ നഷ്ടപ്പെടാതിരുന്നാൽ പോലും, അവർ മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകുകയില്ല. ധനസമൃദ്ധിക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നതിനു പകരം സ്വർഗ്ഗത്തിൽ നിക്ഷേപം സൂക്ഷിക്കുന്നതാണ് നല്ലതു (മത്താ. 6:19-21) എന്ന് വചനം പഠിപ്പിക്കുന്നു. നമ്മുടെ പ്രയത്നത്തിൽ സന്തോഷിക്കുവാനും നമ്മുടെ ആവശ്യങ്ങൾക്കുമുപരി നീതിപൂർവ്വം സമ്പാദിക്കുവാനും ദൈവം അനുവദിക്കുമ്പോൾ നമുക്കുള്ളത് ദൈവത്തിന്റെ ദാനമാണെന്നു നാം ചിന്തിക്കേണം.

ചിലർക്ക് ഭൗതിക സുഖങ്ങൾ എത്ര ലഭിച്ചാലും മതിയാകുകയില്ല. അവർക്കുള്ളത് ഉപയോഗിക്കുവാനും മനസ്സു വരികയില്ല. എന്നാൽ അവന്റെ വൃഥാപ്രയത്നത്താൽ അവനു ഒരു പ്രയോജനവും ലഭിക്കുന്നില്ല എന്ന സത്യം അവൻ മനസിലാക്കുന്നില്ല എന്നതാണ് ദുഖകരം. പണം ആവശ്യത്തിന് ഉണ്ടെങ്കിലും അവന്റെ ജീവകാലം മുഴുവൻ ദാരിദ്ര്യത്തിലും രോഗത്തിലും വ്യസനത്തിലും ജീവിച്ചശേഷം ഒന്നുമില്ലാത്തവനായി താൻ ഈ ലോകത്തിൽ നിന്നും പോകുന്നു.

ധനവും ഐശ്വര്യവും ദൈവം നൽകുന്നതാണ്. അതു ദൈവഹിതപ്രകാരം വിനിയോഗിക്കേണ്ടതാണ്. ദൈവത്തെ മറന്ന് നാം നമ്മുടെ ധനം ഉപയോഗിക്കുവാൻ ശ്രമിക്കുമ്പോൾ പലപ്പോഴും അത് നമുക്കുപകരിച്ചു എന്ന് വരികയില്ല. ഈ കാലഘട്ടത്തിലെ ഒരു ചെറിയ രോഗത്തിനു പോലും നമ്മുടെ ധനം മതിയാവുകയില്ല. നമ്മുടെ ആരോഗ്യവും ദൈവ ദാനമാണ് എന്ന ചിന്ത നമ്മെ ഭരിക്കട്ടെ. ആയതിനാൽ ദൈവം വിചാരിച്ചാൽ മാത്രമേ നമ്മുടെ ധനം നമ്മുടെ കരങ്ങളിൽ നിലനിൽക്കുകയുള്ളൂ എന്നത് മനസ്സിലാക്കി ദൈവം നമുക്കു തരുന്ന സമ്പത്ത് ദൈവീക കാര്യങ്ങൾക്കു വേണ്ടി വിനിയോഗിച്ചു മറ്റുള്ളവർക്കും പ്രയോജനകരമായി നമ്മുടെ ആയുഷ്കാലം കഴിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.

Shiny Jose
Shiny Jose
സിസ്റ്റർ ഷൈനി ജോസ് - രാജസ്ഥാനിലെ ഉദയ്പൂർ എന്ന സ്ഥലത്ത് കുടുംബമായി മിഷണറി പ്രവർത്തനത്തിൽ ആയിരിക്കുന്നു. പത്തനാപുരമാണ് സ്വന്ത സ്ഥലം. പാസ്റ്റർ ജോസ് വർഗ്ഗീസിന്റെ ഭാര്യയാണ്. മൂന്ന് കുഞ്ഞുങ്ങൾ - ഫേബ, കെസിയ, ജൊഹാന

Comments are closed.