ഐകമത്യം

ദിവ്യസ്വഭാവത്തിന്നു കൂട്ടാളികള്‍
July 30, 2016
യഹോവയെ സ്തുതിപ്പിൻ
August 1, 2016

സഖിത്വത്തിനു വളരെയേറെ പ്രയോജനങ്ങളുണ്ട്. കൂട്ടയ്മയില്ലാതെ ജീവിക്കുവാനല്ല ദൈവം നമ്മെ സൃഷ്ടിച്ചത്. മനുഷ്യന് സ്നേഹിക്കുന്ന ഒരു ചങ്ങാതിയായും നല്ല ഒരു സഹായിയുമായി ദൈവം സ്ത്രീയെ സൃഷ്ടിച്ചു (ഉല്പത്തി :2:18). നമുക്കെല്ലാം കുടുംബത്തിന്റെയും സ്നേഹിതരുടെയും സഹവിശ്വാസികളുടെയും സ്നേഹവും സഹായവും പിന്തുണയും ആവശ്യമാണ്‌. ഒരു നല്ല സൗഹൃദം മുപ്പിരിച്ചരടു പോലെ ബലിഷ്ടമാണ്. എന്നാൽ അനുദിനം പിതാവായ ദൈവത്തിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും കൂട്ടായ്മ കൂടാതെ ഇരിക്കുന്നുവെങ്കിൽ മറ്റെല്ലാം അപ്രധാനമാണ്.

Spread the love

വായനഭാഗം: സഭാപ്രസംഗി  4 :9-12

9 ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.
10 വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ടു അവന്നു അയ്യോ കഷ്ടം!
11 രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും; ഒരുത്തൻ തന്നേ ആയാലോ എങ്ങനെ കുളിർ മാറും?
12 ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനിൽക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല.

ചിന്താവിഷയം: വാക്യം 9. ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.

സഖിത്വത്തിനു വളരെയേറെ പ്രയോജനങ്ങളുണ്ട്.  കൂട്ടയ്മയില്ലാതെ ജീവിക്കുവാനല്ല ദൈവം നമ്മെ സൃഷ്ടിച്ചത്. മനുഷ്യന് സ്നേഹിക്കുന്ന ഒരു ചങ്ങാതിയായും ഒരു ഉത്തമ  തുണയായിയുമാണ്‌  ദൈവം സ്ത്രീയെ സൃഷ്ടിച്ചു (ഉല്പത്തി :2:18). നമുക്കെല്ലാം കുടുംബത്തിന്റെയും സ്നേഹിതരുടെയും സഹവിശ്വാസികളുടെയും സ്നേഹവും സഹായവും പിന്തുണയും ആവശ്യമാണ്‌. ഒരു നല്ല സൗഹൃദം മുപ്പിരിച്ചരടു പോലെ ബലിഷ്ടമാണ്. എന്നാൽ അനുദിനം പിതാവായ ദൈവത്തിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും കൂട്ടായ്മ കൂടാതെ ഇരിക്കുന്നുവെങ്കിൽ മറ്റെല്ലാ സഖിത്വവും  അപ്രധാനമാണ്.

ഈ ഭാഗത്ത് ഒരുവനേക്കാൾ ഇരുവർ ഏറെ നല്ലത് എന്നു പറഞ്ഞിരിക്കുന്നു. രണ്ടുപേർ തമ്മിലുള്ള ഐക്യമത്യത്തെ   ഇത് കുറിക്കുന്നു. ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു എന്ന് സങ്കീർത്തനങ്ങൾ 133 :1 ൽ പറയുന്നു. നിരുത്സാഹപ്പെടുത്തലിലും ഏകാന്തതയിലും പരിശോധനകളിലും പരസ്പരം സഹായിക്കണം  എങ്കില്‍  മനുഷ്യര്‍  തമ്മില്‍  ഐക്യത ആവശ്യമാണ് . അന്യോന്യം പ്രബോധിപ്പിക്കുവാൻ പൗലോസ്‌ അപ്പോസ്തോലനും റോമർ 15:14 ൽ ഉപദേശിക്കുന്നു. ഒരുവൻ വീഴുമ്പോൾ ഉയർത്തുവാനും വിജയത്തിൽ സന്തുലനം ഉണ്ടാകുവാനും ഐകമത്യം ഉപകാരപ്പെടുന്നു.

തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമക്കുവാനും ഒരുവൻ ബലഹീനനാകുമ്പോൾ ബലപ്പെടുത്തുവാനും നമുക്കു കഴിയണം (ഗലാ. 6:2). പ്രാർത്ഥനയിലും ഐകമത്യത്തിന്റെ ആവശ്യത്തെക്കുറിച്ച് യേശുക്രിസ്തു ഉദ്ബോദിപ്പിക്കുന്നുണ്ട്. ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും(മത്താ. 18:19). ഒരുമനപ്പെട്ടും ഒരുമിച്ചുമുള്ള പ്രാർത്ഥനയ്ക്ക് ദൈവവചന  വെളിച്ചത്തില്‍  വളരെ  പ്രാധാന്യം  ഉണ്ട്.

ആകയാൽ നമുക്ക് ഐക്യതയോടെ നിന്ന് ദൈവനാമമഹത്വത്തിനായി പ്രയോജനപ്പെടുവാൻ കഴിയട്ടെ. നമ്മുടെ ഐക്യതയെ തകര്‍ക്കുക  എന്നതാണ് ശത്രുവിന്റെ ലക്ഷ്യം. അതിൽ അവൻ വിജയിച്ചാൽ നാം ചിന്നഭിന്നമായി  പരാജിതരായിത്തീരും. അതിനനുവദിക്കാതെ ശത്രുവിനോടെതിർത്തു നിന്ന് വിജയം നേടുവാൻ സർവ്വകൃപാലുവായ ദൈവം നമ്മെ സഹായിക്കട്ടെ.

Shiny Jose
Shiny Jose
സിസ്റ്റർ ഷൈനി ജോസ് - രാജസ്ഥാനിലെ ഉദയ്പൂർ എന്ന സ്ഥലത്ത് കുടുംബമായി മിഷണറി പ്രവർത്തനത്തിൽ ആയിരിക്കുന്നു. പത്തനാപുരമാണ് സ്വന്ത സ്ഥലം. പാസ്റ്റർ ജോസ് വർഗ്ഗീസിന്റെ ഭാര്യയാണ്. മൂന്ന് കുഞ്ഞുങ്ങൾ - ഫേബ, കെസിയ, ജൊഹാന

Comments are closed.