കാലങ്ങളെ തിരിച്ചറിയുക

സ്ഥിരത
June 23, 2016
അഗതികളുടെ നായകന്‍
June 25, 2016

വിതയും കൊയ്ത്തും രണ്ടു കാലങ്ങളെ സൂചിപ്പിക്കുന്നു. ഈ കാലങ്ങളുടെ തിരിച്ചറിവ് ഒരു കർഷകന് എന്നും ഉണ്ടായിരിക്കും. ഒരു കാലത്തിൽ വിതച്ചാൽ അടുത്ത കാലത്തിൽ കൊയ്യാം എന്നത് എല്ലാ കർഷകനും അറിയാവുന്ന ഒരു സത്യമാണ്.

Spread the love

വായനാഭാഗം: ഗലാത്യർ 6: 7-9

7. വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.
8. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽനിന്നു നിത്യജീവനെ കൊയ്യും
9. നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.

ചിന്താഭാഗം:- ഗലാത്യർ 6: 7- മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.

വിതയും കൊയ്ത്തും രണ്ടു കാലങ്ങളെ സൂചിപ്പിക്കുന്നു. ഈ കാലങ്ങളുടെ തിരിച്ചറിവ് ഒരു കർഷകന് എന്നും ഉണ്ടായിരിക്കും. ഒരു കാലത്തിൽ വിതച്ചാൽ അടുത്ത കാലത്തിൽ കൊയ്യാം എന്നത് എല്ലാ കർഷകനും അറിയാവുന്ന ഒരു സത്യമാണ്.

നിങ്ങൾ ജീവിതത്തിന്റെ ഈ കാലത്ത് പ്രതികരിക്കുന്നത് തീർച്ചയായും അടുത്ത കാലത്ത് പ്രതിഫലിക്കും. ജീവിതത്തിന്റെ ഈ വർത്തമാന കാലത്ത് ശരിയായി പ്രതികരിക്കുമെങ്കിൽ ഭാവി കാലത്ത് അവ ലാഭവീതം സഹിതം തിരിച്ചു തരുമെന്നതു സത്യമായ കാര്യമാണ് .

നിങ്ങൾ ഇപ്പോൾ എതു കാലത്താണന്നത് കാര്യമാക്കേണ്ട. ശരിയായ രീതിയിൽ അവയെ നേരിടുക.

നിങ്ങളുടെ ചിന്തയെ ഉണർത്താൻ ലളിതമായ അഞ്ചു ചോദ്യങ്ങൾക്ക് നിങ്ങൾ തന്നെ ഉത്തരം കണ്ടത്തുക:

1. ജീവിതത്തിന്റെ ഈ കാലത്ത് നിങ്ങൾ എന്തു പഠിച്ചു? ( ആവർത്തനം 11: 2-7 )
2. ജീവിതത്തിന്റെ ഈ കാലയളവിൽ നിങ്ങൾക്ക് സന്തോഷിക്കാൻ കഴിയാറുണ്ടോ ? ( 1 തെസ്സലൊനീക്യർ 5: 16-18)
3. ജീവിതത്തിന്റെ ഈ കാലയളവിൽ എന്ത് പ്രാധാന്യമാണ് നിങ്ങൾ തിരിച്ചറിയുന്നത്‌ ? (സഭാ പ്രസംഗി 3: 1-8)
4. ജീവിതത്തിന്റെ ഈ കാലയളവിൽ നിങ്ങൾക്ക് മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നുണ്ടോ ?( സദൃശവാക്യങ്ങൾ 3:27 )
5. ജീവിതത്തിലെ കഴിഞ്ഞ കാല പരാജയങ്ങൾ ഓർത്തു നിങ്ങൾ തളർന്നു പോകാറുണ്ടോ ? (1 രാജാക്കന്മാർ 19:1-4)

ഈ കാലത്തെ നമുക്ക് തിരിച്ചറിയാം; ഒപ്പം വിതയ്ക്കുവാൻ ഏറ്റവും നല്ല വിത്തും തിരഞ്ഞെടുക്കാം.

ഈ ദിനത്തിൽ നമുക്ക് പ്രാർത്ഥിക്കാം,
“കർത്താവായ യേശുവേ , എനിക്ക് അങ്ങയിൽ വളരേണം. ഈ കാലത്തിൽ കൂടി പോകുമ്പോൾ ചില കാര്യങ്ങൾ പഠിക്കുവാനാണന്ന് ഞാൻ മനസിലാക്കുന്നു. അവ ബുദ്ധിമുട്ട് ഏറിയവയാണെങ്കിലും ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു. എന്നെ നിത്യതയിൽ കൊണ്ടെത്തിക്കുവാൻ ചില സ്വഭാവ രൂപീകരണം ഈ കാലയളവിൽ നടക്കുന്നു എന്ന് ഞാൻ മനസിലാക്കുന്നു. എന്നെ അതിനായി അങ്ങയ്ക്ക് തരുന്നു. അങ്ങയുടെ നാമത്തിൽ ഞാൻ ചോദിക്കുന്നത് പിതാവേ കേൾക്കുമാറാകണെ, ആമേൻ”.

Sam Adoor
Sam Adoor
പാസ്റ്റർ സാം അടൂർ: ഷാര്‍ജയില്‍(U.A.E) ജോലിയോടുകൂടെ കർത്താവിന്റെ വേല ചെയ്യുന്നു. ഭാര്യ: മിൻസി. മക്കള്‍: സോഫിയ, സാമുവേൽ

Comments are closed.