അഗതികളുടെ നായകന്‍

കാലങ്ങളെ തിരിച്ചറിയുക
June 24, 2016
ദീർഘക്ഷമ
June 26, 2016

തങ്ങള്‍ക്കൊപ്പമുള്ളവരെയും നിലവാരമുള്ളവരെയും ഉയർന്നവരെയും മാനിക്കുകയും അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നത് അഭിമാനമായി കരുതുകയും ചെയ്യുന്നത് മനുഷ്യ സ്വഭാവമാണ്. തങ്ങളേക്കാള്‍ കുറഞ്ഞവരെയോ, സമ്പത്തില്ലാത്തവരെയോ നിറംമങ്ങിയവരെയോ സ്നേഹിക്കുന്നതും സഹകരിക്കുന്നതും കുറച്ചിലായി കാണുന്നവരും ഇല്ലാതില്ല. എന്നാല്‍ ദൈവം സ്വയം പരിചയപ്പെടുത്തുന്നു "ഞാന്‍ അഗതികളുടെ നായകന്‍" എന്നാണ്.

Spread the love

വായനാഭാഗം.ആവർത്തനം 10.15-18

15 നിന്റെ പിതാക്കന്മാരോടു മാത്രം യഹോവെക്കു പ്രീതിതോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവൻ സകലജാതികളിലുംവെച്ചു തിരഞ്ഞെടുത്തു.
16 ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.
17 നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല പ്രതിഫലം വാങ്ങുന്നതുമില്ല.
18 അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നല്കുന്നു.

കുറിവാക്യം.ആവർത്തനം 10.18 അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നല്കുന്നു.

തങ്ങള്‍ക്കൊപ്പമുള്ളവരെയും നിലവാരമുള്ളവരെയും ഉയർന്നവരെയും മാനിക്കുകയും അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നത് അഭിമാനമായി കരുതുകയും ചെയ്യുന്നത് മനുഷ്യ സ്വഭാവമാണ്. തങ്ങളേക്കാള്‍ കുറഞ്ഞവരെയോ, സമ്പത്തില്ലാത്തവരെയോ നിറംമങ്ങിയവരെയോ സ്നേഹിക്കുന്നതും സഹകരിക്കുന്നതും കുറച്ചിലായി കാണുന്നവരും ഇല്ലാതില്ല. എന്നാല്‍ ദൈവം സ്വയം പരിചയപ്പെടുത്തുന്നു “ഞാന്‍ അഗതികളുടെ നായകന്‍” എന്നാണ്.

യിസ്രായേലിനോടു ദൈവം പറയുന്നു നിങ്ങള്‍ അഗതികളായി, പരദേശികളായി, ജീവിച്ച കാലം മറക്കുകയോ പരദേശിയെ പീഡിപ്പിക്കുകയോ ചെയ്യരുത്. ആരുടെയെങ്കിലും കൈക്കൂലി വാങ്ങി അനാഥന്റെയോ, അഗതിയുടെയോ, ന്യായം മറിച്ചുകളയരുത്, കാരണം അവരുടെ വ്യവഹാരകാന്‍ ഞാന്‍ ആണ് എന്ന് ദൈവം പറയുന്നു.

തന്റെ കല്പനകളെ അനുസരിക്കുന്ന ജനത്തെ ദൈവം സ്നേഹിക്കുന്നു എന്നത് യാഥാര്‍ത്ഥ്യം ആണെങ്കിലും സകല ജാതീകളെയും ദൈവം സ്നേഹിക്കുന്നു എന്ന സത്യം നാം തിരിച്ചറിയണം. വിധവയുടെയും ന്യായാധിപന്റെയും കഥ നമ്മെ കര്‍ത്താവ്‌ പഠിപ്പിച്ചത് അനാഥരുടെയും അഗതികളുടെയും വിധവമാരുടെയും അതിരുകളെ ഉറപ്പിക്കുന്ന ദൈവമാണ് നമ്മുടെ ദൈവം എന്നതാണ്.

ദൈവപൈതലായി ഇനി ഞാന്‍ സുരക്ഷിതനാണ് എന്ന ചിന്തയില്‍ അഗതികളെ വേദനിപ്പിക്കുകയോ അവഗണിക്കുകയോ ചെയ്യുനത് ദൈവത്തിനു സഹിക്കാവതല്ല. നമുക്ക് ചുറ്റുമുള്ള അഗതികളെ കണ്ടു മനസ്സലിയാതെ നാം എന്തൊക്കെ ദൈവത്തിനു ചെയ്താലും അത് പരാജയമാണ് എന്ന സത്യം നാം ഗ്രഹിക്കേണം. ക്രിസ്തുവിന്റെ മനസ്സുള്ളവരാകാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു. അത് നമ്മുടെ ലക്‌ഷ്യം ആകട്ടെ.

Peter K Manuel
Pr. Peter K Manuel
പാസ്റ്റർ പീറ്റർ കെ മാനുവൽ - സ്വദേശം ചെങ്ങന്നൂര്‍, കോടുകുളഞ്ഞി. വര്‍ഷങ്ങളായി എറണാകുളത്ത് താമസം ആക്കിയിരുന്നു. 25 വര്‍ഷം കേരളത്തില്‍ AG യില്‍ സഭാശുശ്രൂഷകനായിരുന്നു. ചില വര്‍ഷങ്ങള്‍ പ്രസ്ബിറ്ററായും ചുമതല വഹിച്ചിട്ടുണ്ട. ഇപ്പോള്‍ ബീഹാറില്‍ പാറ്റ്നയില്‍ താമസിച്ച് കര്‍ത്താവിന്‍റെ വേല ചെയ്യുന്നു. ഭാര്യ ഓമന, മക്കള്‍, അലീന എസ്ഥേര്‍ പീറ്റര്‍, ആഷ്ലി ശാന്താ പീറ്റര്‍. അലീന എന്‍ജീനീയറിംഗിന് പഠിക്കുന്നു. ആഷ്ലി പത്താം ക്ളാസ്സില്‍ പഠിക്കുന്നു.

Comments are closed.