യഹോവയ്ക്ക് ഒരു വിശുദ്ധജനം

മനസ്സ് തുറക്കുമ്പോൾ
July 10, 2016
ആ മർമ്മം
July 12, 2016

യഹോവയ്ക്ക് വിശുദ്ധം എന്ന് തന്റെ ജനത്തിന്റെ മേല്‍ ഒരു മുദ്രയുണ്ടാകണം എന്ന് ദൈവം കല്‍പ്പിക്കുന്നു. യിസ്രായേലിന്റെ തന്മയത്വം നിലനിര്‍ത്തണം എന്നത് ദൈവ ഇഷ്ടമായിരുന്നു. ആയതിനാല്‍ ജാതികളുമായി ഇണയില്ലാപ്പിണ കൂടരുത് എന്ന് ദൈവം കല്‍പ്പിച്ചു. പലരും അപ്രകാരം ചെയ്തതിനാല്‍ ജാതികളുടെ ശപിക്കപ്പെട്ട വിഗ്രഹാരാധനയിലേക്ക് പുരുഷന്മാരെ വശീകരിച്ചത് ചരിത്രമാണ്. ശലോമോന്‍ അതിന്റെ ബലിയാടാണ്.

Spread the love

വായനാഭാഗം.ആവർത്തനം 7.2-6

2 നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോടു ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുതു.
3 അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു എടുക്കയോ ചെയ്യരുതു.
4 അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.
5 ആകയാൽ നിങ്ങൾ അവരോടു ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയേണം.
6 നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.

കുറിവാക്യം.ആവർത്തനം 7.6

യഹോവയ്ക്ക് വിശുദ്ധം എന്ന് തന്റെ ജനത്തിന്റെ മേല്‍ ഒരു മുദ്രയുണ്ടാകണം എന്ന് ദൈവം കല്‍പ്പിക്കുന്നു. യിസ്രായേലിന്റെ തന്മയത്വം നിലനിര്‍ത്തണം എന്നത് ദൈവ ഇഷ്ടമായിരുന്നു. ആയതിനാല്‍ ജാതികളുമായി ഇണയില്ലാപ്പിണ കൂടരുത് എന്ന് ദൈവം കല്‍പ്പിച്ചു. പലരും അപ്രകാരം ചെയ്തതിനാല്‍ ജാതികളുടെ ശപിക്കപ്പെട്ട വിഗ്രഹാരാധനയിലേക്ക് പുരുഷന്മാരെ വശീകരിച്ചത് ചരിത്രമാണ്. ശലോമോന്‍ അതിന്റെ ബലിയാടാണ്.

ദൈവപ്രമാണം അനുഷ്ടിക്കാന്‍ കഴിയാത്ത ജാതികലുമായുള്ള അമിത ബന്ധങ്ങള്‍ ആണ് ദൈവം വിലക്കിയത്. മിസ്രയീമില്‍ പാര്‍ത്ത കാലം മുതല്‍ ജനം ജാതികളെ കണ്ടുപഠിക്കുന്നത് ഒരു ശീലമായിരുന്നു. അവര്‍ക്ക് കണ്ണുകൊണ്ട് കാണുന്ന ദൈവത്തെ ആരാധിക്കണം. യിസ്രായേലും അങ്ങനെയൊക്കെ പണിതുവച്ചു ആരാധന തുടങ്ങി. കാണുന്ന പച്ചമരത്തിന്റെ എല്ലാം ചുവട്ടില്‍ പൂജാഗിരികള്‍ പണിതുയര്‍ത്തി.

ഇസ്രായേല്‍ ഒരു വിശുദ്ധജനം ആകണം എന്ന് കല്‍പ്പിച്ച ദൈവം ഇന്നും നമ്മോടു പറയുന്നു നാം വിശുധരായിരിക്കണം. ജാതികളെ രക്ഷയിലേക്കു നയിക്കുകയും അവരെ ദൈവമക്കളാക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. അങ്ങനെയുള്ളവരുമായുള്ള വിവാഹബെന്ധമാണ് ദൈവം ഇഷ്ടപ്പെടുന്നത്. ദൈവീക പദ്ധതിയില്‍ നിന്നുകൊണ്ട് നാം എപ്പോഴും ദൈവത്തെ പ്രസാദിപ്പിക്കുന്നവര്‍ ആകേണം എന്നത് ദൈവ ഇഷ്ടമാണ്.

പണ്ട് ജാതികള്‍ എന്നാണു ദൈവം പറഞ്ഞതെങ്കില്‍ ഇന്ന് അവിശ്വാസികള്‍ എന്ന് പറയുന്നു. അവിശ്വാസികലുമായുള്ള വിവാഹ ബന്ധം ക്രിസ്തീയതയെ താറുമാറാക്കി വ്യക്തികളെ ദൈവകൃപയില്‍ നിന്നും അകറ്റി വിശുദ്ധജനം എന്ന പദവിയില്‍ നിന്നും നമ്മെ അകറ്റി തനതായ മൂല്യം ഇല്ലാതവരാക്കും എന്നതിനു സന്ദേഹമില്ല. നാം ദൈവത്തിന്റെ വിശുദ്ധജനമായി നിലകൊള്ളുവാന്‍ ദൈവം ആഗ്രഹിക്കുന്നു.

Peter K Manuel
Pr. Peter K Manuel
പാസ്റ്റർ പീറ്റർ കെ മാനുവൽ - സ്വദേശം ചെങ്ങന്നൂര്‍, കോടുകുളഞ്ഞി. വര്‍ഷങ്ങളായി എറണാകുളത്ത് താമസം ആക്കിയിരുന്നു. 25 വര്‍ഷം കേരളത്തില്‍ AG യില്‍ സഭാശുശ്രൂഷകനായിരുന്നു. ചില വര്‍ഷങ്ങള്‍ പ്രസ്ബിറ്ററായും ചുമതല വഹിച്ചിട്ടുണ്ട. ഇപ്പോള്‍ ബീഹാറില്‍ പാറ്റ്നയില്‍ താമസിച്ച് കര്‍ത്താവിന്‍റെ വേല ചെയ്യുന്നു. ഭാര്യ ഓമന, മക്കള്‍, അലീന എസ്ഥേര്‍ പീറ്റര്‍, ആഷ്ലി ശാന്താ പീറ്റര്‍. അലീന എന്‍ജീനീയറിംഗിന് പഠിക്കുന്നു. ആഷ്ലി പത്താം ക്ളാസ്സില്‍ പഠിക്കുന്നു.

Comments are closed.