കണ്ണുകള്‍ക്ക്‌ നടുവിലെ പട്ടം

നിങ്ങള്‍ വഞ്ചിക്കപ്പെട്ടവരോ?
July 14, 2016
മുഖപക്ഷം
July 16, 2016

സര്‍വ്വശക്തനായ ദൈവത്തെക്കുറിച്ചുള്ള ബോധ്യം നമുക്കെപ്പോഴും ഉണ്ടാകണം എന്ന് ദൈവം ആഗ്രഹിക്കുന്നു. നിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണആത്മാവോടും സ്നേഹിക്കേണം എന്ന് ദൈവം കല്‍പ്പിക്കുന്നു. അത് അനുസരിക്കുന്നു എന്ന് പറയുന്ന മനുഷ്യന്‍ പലപ്പോഴും ജീവിതസാഹചര്യങ്ങളുടെ നടുവില്‍ അത് മറന്നുകളയുകയും ദൈവത്തെ വേദനിപ്പിക്കുകയും ചെയ്യുന്നത് സാധാരണമാണ്.

Spread the love

വായനാഭാഗം. ആവർത്തനം 6.4-13

6 ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.
7 നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
8 അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം.
9 അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻമേലും പടിവാതിലുകളിലും എഴുതേണം.
10 നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്നു അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും
11 നീ നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തി പ്രാപിക്കയും ചെയ്യുമ്പോൾ
12 നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
13 നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.

കുറിവാക്യം.ആവർത്തനം 6.8
സര്‍വ്വശക്തനായ ദൈവത്തെക്കുറിച്ചുള്ള ബോധ്യം നമുക്കെപ്പോഴും ഉണ്ടാകണം എന്ന് ദൈവം ആഗ്രഹിക്കുന്നു. നിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണആത്മാവോടും സ്നേഹിക്കേണം എന്ന് ദൈവം കല്‍പ്പിക്കുന്നു. അത് അനുസരിക്കുന്നു എന്ന് പറയുന്ന മനുഷ്യന്‍ പലപ്പോഴും ജീവിതസാഹചര്യങ്ങളുടെ നടുവില്‍ അത് മറന്നുകളയുകയും ദൈവത്തെ വേദനിപ്പിക്കുകയും ചെയ്യുന്നത് സാധാരണമാണ്.

വചനം നമ്മള്‍ എപ്പോഴും ഓര്‍മ്മിക്കേണ്ട വിധത്തിലുള്ള ക്രമീകരണം ചെയ്യേണം എന്ന് ദൈവം ആഗ്രഹിക്കുന്നു. നാം വീട്ടില്‍ ആയിരിക്കുമ്പോള്‍, ജോലി ചെയ്യുമ്പോള്‍, യാത്രാ വേളകളില്‍, എല്ലാം ദൈവത്തെക്കുറിച്ചു ചിന്തിക്കുകയും തലമുറയെ അത് പഠിപ്പിക്കുകയും ചെയ്യേണം എന്നുള്ളത് ദൈവൈഷ്ടമാണ്. നമ്മുടെ വീട്ടില്‍ പാര്‍ക്കുന്നവരും നമ്മളും അത് കാണത്തക്ക വിധത്തില്‍ വചനങ്ങള്‍ എഴുതി വയ്ക്കണം എന്ന് ദൈവം പറയുന്നു. അത് എപ്പോഴും ധ്യാനിക്കെണ്ടതിനു വേണ്ടിയത്രെ അത് പറയുന്നത്.

പണ്ടുകാലത്ത് യഹൂദന്മാര്‍ അക്ഷരീക അടയാളമായി ധരിച്ചിരുന്നു ഇത്തരത്തിലുള്ള ഓര്‍മ്മപ്പെടുത്തലുകള്‍. ഇന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുവാന്‍ പരിശുദ്ധാത്മാവ് ഉള്ളതിനാല്‍ അക്ഷരീക അടയാളങ്ങള്‍ നമ്മുടെ ശരീരത്തില്‍ ആവശ്യമില്ല എന്നാല്‍ പരിശുദ്ധാത്മാവിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ സാധ്യമാകുവാന്‍ പരിഛെദനയുള്ള ഒരു ഹൃദയം നമുക്കാവശ്യം ഉണ്ട്.

സൃഷ്ടിതാവും സര്‍വ്വശക്തനുമായ ദൈവത്തെ രുചിച്ചറിഞ്ഞുകഴിഞ്ഞാല്‍ അവിടുത്തോട്‌ ചേര്‍ന്ന് നടക്കേണം എന്ന് ദൈവം ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങളുടെ ഇടയില്‍ നടക്കുകയും നിങ്ങള്‍ എനിക്ക് പുത്രന്മാരും പുത്രിമാരും ആയിത്തീരും എന്ന് ദൈവം അരുളിച്ചെയ്യുന്നു. ദൈവത്തിനൊപ്പം നടക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്. നമുക്ക് വഴികാട്ടിയായി, സംരക്ഷകനായി, ഉപദേശകനായി എല്ലാമെല്ലാം ആയി കൂടെ നടക്കാന്‍ ആഗ്രഹിക്കുന്നു. പലപ്പോഴും ലോകസ്നേഹതോടുള്ള വ്യഗ്രത നമ്മെ അതില്‍ നിന്നും അകറ്റുന്നു. നമ്മെക്കാണുന്നവര്‍ യേശു എന്ന രക്ഷകനെ കാണുവാന്‍ ഇടയാകുമെങ്കില്‍ നമ്മുടെ ജീവിതം ധന്യമായി.

Peter K Manuel
Pr. Peter K Manuel
പാസ്റ്റർ പീറ്റർ കെ മാനുവൽ - സ്വദേശം ചെങ്ങന്നൂര്‍, കോടുകുളഞ്ഞി. വര്‍ഷങ്ങളായി എറണാകുളത്ത് താമസം ആക്കിയിരുന്നു. 25 വര്‍ഷം കേരളത്തില്‍ AG യില്‍ സഭാശുശ്രൂഷകനായിരുന്നു. ചില വര്‍ഷങ്ങള്‍ പ്രസ്ബിറ്ററായും ചുമതല വഹിച്ചിട്ടുണ്ട. ഇപ്പോള്‍ ബീഹാറില്‍ പാറ്റ്നയില്‍ താമസിച്ച് കര്‍ത്താവിന്‍റെ വേല ചെയ്യുന്നു. ഭാര്യ ഓമന, മക്കള്‍, അലീന എസ്ഥേര്‍ പീറ്റര്‍, ആഷ്ലി ശാന്താ പീറ്റര്‍. അലീന എന്‍ജീനീയറിംഗിന് പഠിക്കുന്നു. ആഷ്ലി പത്താം ക്ളാസ്സില്‍ പഠിക്കുന്നു.

Comments are closed.