ഏശാവിന്റെ അവകാശം

നാലാം ദിവസം
July 26, 2016
ചെറിയ അവയവം എങ്കിലും…
July 28, 2016

ദൈവമക്കള്‍ ആയിത്തീര്‍ന്നുകഴിഞ്ഞാല്‍ മറ്റുള്ള ജാതികളെല്ലാം നരകത്തിന്റെ വിറകു കൊള്ളികളാണെന്ന ചിന്തയോടെ അവരോടു പെരുമാറുകയും വിഭാഗീയത വച്ചുപുലര്‍ത്തുകയും ചെയ്യുന്നവര്‍ ഉണ്ടെന്നുള്ളത് സങ്കടം ആണ്. ദൈവം സകലരുടെയും ദൈവമാണ്. അവിടുന്ന് എല്ലാവരെയും സ്നേഹിക്കുന്നു. എല്ലാവരും യേശുവിലൂടെയുള്ള രക്ഷയിലേക്കു വരണം എന്നാഗ്രഹിക്കുന്നു. ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായ അനേക ജാതികളെക്കുറിച്ചുള്ള പരാമര്‍ശം ബൈബിളില്‍ ഉണ്ട്. ഓരോ ആത്മാവിന്റെ വിലയും ഭൂലോകത്തിന്റെ വിലയേക്കാള്‍ വിലയേറിയതും ആണ്. ആയതിനാല്‍ ആത്മഭാരത്തോടെ നമ്മുടെ സമൂഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു കൂട്ടത്തെയാണ് ദൈവത്തിനാവശ്യം.

Spread the love

വായനാഭാഗം ആവര്‍ത്തനം 2 . 1-7

1 അനന്തരം യഹോവ എന്നോടു കല്പിച്ചതുപോലെ നാം തിരിഞ്ഞു ചെങ്കടൽവഴിയായി മരുഭൂമിയിലേക്കു യാത്രപുറപ്പെട്ടു; നാം ഏറിയനാൾ സേയീർപർവ്വതത്തെ ചുറ്റിനടന്നു.
2 പിന്നെ യഹോവ എന്നോടു കല്പിച്ചതു:
3 നിങ്ങൾ ഈ പർവ്വതം ചുറ്റിനടന്നതു മതി; വടക്കോട്ടു തിരിവിൻ.
4 നീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാൽ: സേയീരിൽ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരിൽകൂടി നിങ്ങൾ കടപ്പാൻ പോകുന്നു. അവർ നിങ്ങളെ പേടിക്കും; ആകയാൽ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം.
5 നിങ്ങൾ അവരോടു പടയെടുക്കരുതു: അവരുടെ ദേശത്തു ഞാൻ നിങ്ങൾക്കു ഒരു കാൽവെപ്പാൻ പോലും ഇടം തരികയില്ല; സേയീർപർവ്വതം ഞാൻ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു.
6 നിങ്ങൾ അവരോടു ആഹാരം വിലെക്കു വാങ്ങി കഴിക്കേണം; വെള്ളവും വിലെക്കു വാങ്ങി കുടിക്കേണം.
7 നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു; ഈ മഹാമരുഭൂമിയിൽ നീ സഞ്ചരിക്കുന്നതു അവൻ അറിഞ്ഞിരിക്കുന്നു; ഈ നാല്പതു സംവത്സരം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്കു യാതൊന്നിന്നും മുട്ടും വന്നിട്ടില്ല.

കുറിവാക്യം ആവര്‍ത്തനം 2 . 5 – നിങ്ങൾ അവരോടു പടയെടുക്കരുതു: അവരുടെ ദേശത്തു ഞാൻ നിങ്ങൾക്കു ഒരു കാൽവെപ്പാൻ പോലും ഇടം തരികയില്ല; സേയീർപർവ്വതം ഞാൻ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു.

ലോകജാതിയെ വെറുപ്പോടും അവജ്ഞയോടും നോക്കുന്ന, ആത്മീയതീഷ്ണത ഉണ്ട് എന്നഭിമാനിക്കുന്ന ചില ആളുകളുടെ മുന്‍പില്‍, ദൈവത്തിന്റെ വിശാല ഹൃദയത്തെ തുറന്നുകാട്ടുന്നതാണ് ഈ പ്രസ്താവന. അപ്പന്റെ അനുന്ഗ്രഹങ്ങള്‍ അപ്പാടെ കവര്‍ന്നെടുത്ത്‌ ശ്രേഷ്ടനായി വളര്‍ന്നു വലിയ ജാതിയായി തീര്‍ന്ന യാക്കോബിന്റെ തലമുറയോട് ദൈവം പറയുന്നു സേയീരില്‍ കുടിയിരിക്കുന്ന ഏശാവിന്റെ തലമുറയെ ഞെരുക്കരുത്. അവന്റെ കിണറ്റിലെ വെള്ളം പോലും നിങ്ങള്‍ വിലകൊടുത്ത് വാങ്ങിക്കൊള്ളേണം.

ദൈവമക്കള്‍ ആയിത്തീര്‍ന്നുകഴിഞ്ഞാല്‍ മറ്റുള്ള ജാതികളെല്ലാം നരകത്തിന്റെ വിറകു കൊള്ളികളാണെന്ന ചിന്തയോടെ അവരോടു പെരുമാറുകയും വിഭാഗീയത വച്ചുപുലര്‍ത്തുകയും ചെയ്യുന്നവര്‍ ഉണ്ടെന്നുള്ളത് സങ്കടം ആണ്. ദൈവം സകലരുടെയും ദൈവമാണ്. അവിടുന്ന് എല്ലാവരെയും സ്നേഹിക്കുന്നു. എല്ലാവരും യേശുവിലൂടെയുള്ള രക്ഷയിലേക്കു വരണം എന്നാഗ്രഹിക്കുന്നു. ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായ അനേക ജാതികളെക്കുറിച്ചുള്ള പരാമര്‍ശം ബൈബിളില്‍ ഉണ്ട്. ഓരോ ആത്മാവിന്റെ വിലയും ഭൂലോകത്തിന്റെ വിലയേക്കാള്‍ വിലയേറിയതും ആണ്. ആയതിനാല്‍ ആത്മഭാരത്തോടെ നമ്മുടെ സമൂഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു കൂട്ടത്തെയാണ് ദൈവത്തിനാവശ്യം.

ദൈവസ്നേഹത്തിന്റെ കവിഞ്ഞൊഴുക്ക് മൂലം നമ്മള്‍ വിടുവിക്കപ്പെട്ടു എങ്കില്‍ നാം വിടുവിക്കപ്പെടുന്നതിനു മുന്‍പുള്ള അവസ്ഥയിലാണ് മറ്റുള്ളവര്‍ എന്ന ചിന്ത നമ്മെ ഭരിക്കുമെങ്കില്‍, നാളെ അവരും രക്ഷിക്കപ്പെട്ടവരായി വരുമോ എന്ന ചിന്തയോടെ ഭയത്തോടെ അവരോടു പെരുമാറുവീന്‍ എന്നുല്‍ബോധിപ്പിച്ച പൌലോസിന്റെ വാക്കുകള്‍ ഇവിടെ ചിന്തനീയമെന്നു ഓര്‍പ്പിച്ചുണര്‍ത്തട്ടെ.

ദൈവം നമുക്കൊരു അവകാശം ഒരുക്കിതന്നാല്‍ അത് ദൈവമായിട്ടു എടുത്തുകളയില്ല എന്ന പാഠം ഇതിലുണ്ട്. വാക്കുപറഞ്ഞിട്ടു മാറാത്ത ദൈവം നമ്മോടുകൂടെയുണ്ട് എന്ന ബോധ്യത്തോടെ വാഗ്ദത്തങ്ങളെ മുറുകെപ്പിടിച്ചു നമുക്ക് യാത്ര ചെയ്യാം. കര്‍ത്താവ്‌ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

Peter K Manuel
Pr. Peter K Manuel
പാസ്റ്റർ പീറ്റർ കെ മാനുവൽ - സ്വദേശം ചെങ്ങന്നൂര്‍, കോടുകുളഞ്ഞി. വര്‍ഷങ്ങളായി എറണാകുളത്ത് താമസം ആക്കിയിരുന്നു. 25 വര്‍ഷം കേരളത്തില്‍ AG യില്‍ സഭാശുശ്രൂഷകനായിരുന്നു. ചില വര്‍ഷങ്ങള്‍ പ്രസ്ബിറ്ററായും ചുമതല വഹിച്ചിട്ടുണ്ട. ഇപ്പോള്‍ ബീഹാറില്‍ പാറ്റ്നയില്‍ താമസിച്ച് കര്‍ത്താവിന്‍റെ വേല ചെയ്യുന്നു. ഭാര്യ ഓമന, മക്കള്‍, അലീന എസ്ഥേര്‍ പീറ്റര്‍, ആഷ്ലി ശാന്താ പീറ്റര്‍. അലീന എന്‍ജീനീയറിംഗിന് പഠിക്കുന്നു. ആഷ്ലി പത്താം ക്ളാസ്സില്‍ പഠിക്കുന്നു.

Comments are closed.