ജഡത്തിലെ ശൂലങ്ങള്‍

സ്വർഗ്ഗമോ ? ക്രിസ്തു വോ?
May 6, 2015
ദൈവ വിളി
May 8, 2015

വായനാഭാഗം. 2 കൊരിന്ത്യർ 12. 6 – 10

6 ഞാൻ പ്രശംസിപ്പാൻ വിചാരിച്ചാലും മൂഢനാകയില്ല; സത്യമല്ലോ പറയുന്നതു; എങ്കിലും എന്നെ കാണുന്നതിനും എന്റെ വായിൽനിന്നു കേൾക്കുന്നതിനും മീതെ ആരും എന്നെക്കുറിച്ചു നിരൂപിക്കരുതു എന്നുവച്ചു ഞാൻ അടങ്ങുന്നു.
7 വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ.
8 അതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാൻ മൂന്നു വട്ടം കർത്താവിനോടു അപേക്ഷിച്ചു.
9 അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.
10 അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.

കുറിവാക്യം 2കോരി 12 . 7

ശൂലമൊരു ശീലമായാല്‍ ചെലോടെ കാലം കഴിക്കാന്‍ ശൂലമെന്യേ ശേലില്ലെന്നൊരു തോന്നളുലവാകും എന്നാണെന്റെ പക്ഷം. ജഡത്തിലെ ശൂലങ്ങളെ എങ്ങനെ വേണമെങ്കിലും പേരിട്ടു വിളിക്കാം. എന്നാല്‍ അതിന്റെ പിന്നില്‍ സാത്താനെ നിയോഗിച്ചിരിക്കുന്നു എന്ന സത്യം പൗലോസ്‌ വെളിപ്പെടുത്തിയതാണ്. ദൈവപ്രവര്‍ത്തിക്ക് സാത്താന്റെ സേവനമോ എന്ന ചിന്ത വന്നേക്കാം. ഒരിക്കലുമല്ല.

അതിശക്തമായ ദൈവകൃപയുടെ കവിഞ്ഞൊഴുക്കില്‍ മാനുഷ്യ ഹൃദയം നിഗളിച്ചുപോകാന്‍ സാധ്യതയുണ്ട്. സാത്താന്റെ ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം ദൈവപ്രവര്‍ത്തിയാണ്. ചില ആക്രമണങ്ങളെ ദൈവം അനുവദിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ ശൂലങ്ങള്‍ക്ക് കാരണമായി ഭവിക്കുന്നത് എന്നതാണ് വസ്തുത.

നിഗളം ദൈവം വെറുക്കുന്നു. നിഗളികളെ ശാസിക്കുന്നു. ആയതിനാല്‍ ദൈവകൃപയുടെ വാഹകരെ നിഗളിച്ചു പോകാതെ സ്ഥിരതയോടെ നിര്‍ത്തുവാന്‍ ദൈവത്താല്‍ അനുവദിക്കപ്പെടുന്ന വിപരീത അനുഭവങ്ങളാണിത്. ഇതിന്റെ പരിഹാരത്തിന് ശ്രമിച്ചു പരാജയപ്പെടാം എന്നല്ലാതെ ദൈവ പദ്ധതികളെ മാറ്റി മറിക്കാന്‍ ആര്‍ക്കും സാധ്യമല്ല.

ശൂലം ഒരു പ്രശ്നമാണെങ്കിലും വചനം പറയുന്നു എന്റെ കൃപ നിനക്ക് മതി എന്‍റെ ശക്തി ബലഹീനതയില്‍ തികഞ്ഞു വരുന്നു. എന്ന് പറഞ്ഞാല്‍എത്ര വലിയ പ്രതിസന്ധികളിലും ദൈവകൃപയില്‍ നാം പ്രയോജനപ്പെട്ടു കൊണ്ടേയിരിക്കും. താഴ്മയുള്ളവരെ അനുന്ഗ്രഹിക്കുകയും അവരോടൊപ്പം നടക്കുകയും ചെയ്യുന്ന സ്നേഹവാനായ ദൈവത്തിന്റെ പദ്ധതികളെ സസ്സന്തോഷം ഏറ്റെടുത്തു ജീവിതം നയിക്കുക അത്രേ കരണീയമായത്.

ഇമെയിൽ വരിക്കാരാകുക

ഡെയിലി ലിവിംഗ് വോയിസ് നിങ്ങളുടെ ഈമെയിലിൽ ലഭിക്കുവാൻ പേരും ഇമെയിൽ വിലാസവും ഇവിടെ നൽകുക.

Peter K Manuel
Pr. Peter K Manuel
പാസ്റ്റർ പീറ്റർ കെ മാനുവൽ - സ്വദേശം ചെങ്ങന്നൂര്‍, കോടുകുളഞ്ഞി. വര്‍ഷങ്ങളായി എറണാകുളത്ത് താമസം ആക്കിയിരുന്നു. 25 വര്‍ഷം കേരളത്തില്‍ AG യില്‍ സഭാശുശ്രൂഷകനായിരുന്നു. ചില വര്‍ഷങ്ങള്‍ പ്രസ്ബിറ്ററായും ചുമതല വഹിച്ചിട്ടുണ്ട. ഇപ്പോള്‍ ബീഹാറില്‍ പാറ്റ്നയില്‍ താമസിച്ച് കര്‍ത്താവിന്‍റെ വേല ചെയ്യുന്നു. ഭാര്യ ഓമന, മക്കള്‍, അലീന എസ്ഥേര്‍ പീറ്റര്‍, ആഷ്ലി ശാന്താ പീറ്റര്‍. അലീന എന്‍ജീനീയറിംഗിന് പഠിക്കുന്നു. ആഷ്ലി പത്താം ക്ളാസ്സില്‍ പഠിക്കുന്നു.

Comments are closed.