പോരിന്റെ ആയുധങ്ങള്‍

മായയായ ലോകം
July 19, 2016
ദൈവസ്നേഹം വർദ്ധിക്കുക.
July 21, 2016

ലോകവിപണിയില്‍ സുലഭമായി ലഭിക്കുന്ന ശക്തവും വിനാശകരവുമായ ഒരു വസ്തുവാണ് ആയുധങ്ങള്‍. രാഷ്ട്രങ്ങള്‍ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ നൂതന ആയുധശേഖരം വാരിക്കൂട്ടുന്നു. കോണ്‍ക്രീറ്റ് വനങ്ങൾക്കുള്ളില്‍ മറഞ്ഞിരിക്കുന്ന വിനാശകാരിയായ ആയുധങ്ങളെ എല്ലാം ലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സത്യത്തില്‍ ആയുധങ്ങള്‍ മനുഷ്യന്‍ മനുഷ്യന് നേരെ ഉപയോഗിക്കാനാണല്ലോ വാരിക്കൂട്ടുന്നത് എന്ന ചിന്ത ആര്‍ക്കുമില്ല എന്ന് തോന്നുന്നു. തന്റെ സാമ്രാജ്യം ഉറപ്പിക്കേണം എന്ന ഭാവമേ ഏവര്ക്കുമുള്ളൂ. ചരിത്ര നാള്‍വഴികളിലെ ഏടുകള്‍ പരതിനോക്കിയാല്‍ ലജ്ജിക്കുന്ന, വേദനിക്കുന്ന അനേകം സംഭവങ്ങളുടെ ചുരുളുകള്‍ കാണാന്‍ കഴിയും. എന്നിട്ടും മനുഷ്യന്റെ ആയുധക്കമ്പം അവസാനിക്കുന്നില്ല, അവസാനം വരെ അവസാനിക്കുകയുമില്ല.

Spread the love

വായനാഭാഗം. 2 കൊരിന്ത്യർ. 10. 2 – 6

2 ഞങ്ങൾ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ഖണ്ഡിതമായ ധൈര്യം കാണിപ്പാൻ ഇടവരരുതു എന്നു അപേക്ഷിക്കുന്നു.
3 ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല.
4 ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.
5 അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി,
6 നിങ്ങളുടെ അനുസരണം തികഞ്ഞുവരുമ്പോൾ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്‍വാൻ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങൾ പുറമെയുള്ളതു നോക്കുന്നു.

കുറിവാക്യം 2 കൊരിന്ത്യർ 10 . 4

ശക്തവും വിനാശകരവുമായ    ആയുധങ്ങള്‍ ഇന്ന്  ലോകവിപണിയില്‍ സുലഭമായി ലഭിക്കുന്നു.  രാഷ്ട്രങ്ങള്‍ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ നൂതന ആയുധങ്ങള്‍  വാരിക്കൂട്ടുന്നു. കോണ്‍ക്രീറ്റ് വനങ്ങൾക്കുള്ളില്‍ മറഞ്ഞിരിക്കുന്ന വിനാശകാരികളായ  ആയുധങ്ങളുടെ  സംഹാരശക്തി  ലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സത്യത്തില്‍ ആയുധങ്ങള്‍ മനുഷ്യന്‍ മനുഷ്യന് നേരെ ഉപയോഗിക്കാനാണല്ലോ വാരിക്കൂട്ടുന്നത് എന്ന ചിന്ത ആര്‍ക്കുമില്ല എന്ന് തോന്നുന്നു. തന്റെ സാമ്രാജ്യം ഉറപ്പിക്കേണം എന്ന ഭാവമേ ഏവര്ക്കുമുള്ളൂ. ചരിത്രത്തിന്‍റെ  ഏടുകള്‍ പരതിനോക്കിയാല്‍ ലജ്ജിക്കുന്ന, വേദനിക്കുന്ന അനേകം സംഭവങ്ങളുടെ ചുരുളുകളഴിയും . എന്നിട്ടും മനുഷ്യന്റെ ആയുധക്കമ്പം അവസാനിക്കുന്നില്ല, അവസാനം വരെ അവസാനിക്കുകയുമില്ല.

മനുഷ്യനല്ല ശത്രു എന്ന തിരിച്ചറിവ് ഈ ലോകത്തിനില്ല, എന്നാല്‍ അത് തിരിച്ചറിഞ്ഞ ദൈവമക്കള്‍ക്ക് അറിയാം പോരിന്റെ ആയുധങ്ങള്‍ എന്താണെന്ന്.  യുദ്ധം മനുഷ്യനോടല്ല വേണ്ടത് ശത്രുവായ പിശാചിനോടത്രേ. അവനോടു യുദ്ധം ചെയ്യുവാന്‍ ജഡീക ആയുധങ്ങള്‍ സാധ്യമാവുകയില്ല. എന്നാല്‍ കോട്ടകളെ ഇടിച്ചു നിരത്തുന്ന ദൈവശക്തിയുടെ ആയുധങ്ങള്‍ ധരിച്ചു യാത്രചെയ്യുന്ന ദൈവ പൈതലിനു ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല.

പ്രബോധനവാക്കുകളെ ഇഷ്ടപ്പെടാതെ ഒളിയമ്പ് നടത്തുന്ന സഹോദരങ്ങള്‍ക്കുള്ള മറൂപടിയായിട്ടാണ് പൗലോസ്‌ ഇത് പറയുന്നത്. ഞങ്ങളുടെ ആയുധങ്ങള്‍ ജഡീകം അല്ല. ഇന്നും ജഡീകമല്ലാത്ത ദൈവസഹിഷ്ണുതയുടെ ആയുധങ്ങളുമായി യാത്ര ചെയ്യുന്നവരെ ഭയപ്പെടേണം. കാരണം ദൈവം അവരോടു കൂടെ ഇരിക്കുന്നു. നമ്മിലെ  ആയുധം തിരിച്ചറിയാന്‍ മനുഷ്യന് കഴിഞ്ഞില്ലെങ്കിലും പിശാചു തിരിച്ചറിയുന്നുണ്ട്. ആത്മീയ ആയുധശേഖരം നിറയപ്പെട്ടവരായി യഥാര്‍ത്ഥ ക്രിസ്ത്യാനികളായി ജീവിക്കാന്‍ ദൈവം കൃപ തരുമാറാകട്ടെ.

Peter K Manuel
Pr. Peter K Manuel
പാസ്റ്റർ പീറ്റർ കെ മാനുവൽ - സ്വദേശം ചെങ്ങന്നൂര്‍, കോടുകുളഞ്ഞി. വര്‍ഷങ്ങളായി എറണാകുളത്ത് താമസം ആക്കിയിരുന്നു. 25 വര്‍ഷം കേരളത്തില്‍ AG യില്‍ സഭാശുശ്രൂഷകനായിരുന്നു. ചില വര്‍ഷങ്ങള്‍ പ്രസ്ബിറ്ററായും ചുമതല വഹിച്ചിട്ടുണ്ട. ഇപ്പോള്‍ ബീഹാറില്‍ പാറ്റ്നയില്‍ താമസിച്ച് കര്‍ത്താവിന്‍റെ വേല ചെയ്യുന്നു. ഭാര്യ ഓമന, മക്കള്‍, അലീന എസ്ഥേര്‍ പീറ്റര്‍, ആഷ്ലി ശാന്താ പീറ്റര്‍. അലീന എന്‍ജീനീയറിംഗിന് പഠിക്കുന്നു. ആഷ്ലി പത്താം ക്ളാസ്സില്‍ പഠിക്കുന്നു.

Comments are closed.