പ്രസാദകാലം

സത്യത്തിന്റെ പരിജ്ഞാനം
June 18, 2016
പ്രാർത്ഥനയുടെ ശക്തി
June 20, 2016

പാപം ചെയ്ത ദേഹി മരിക്കേണം എന്ന ദൈവ നിശ്ചയത്തെ മറികടക്കാന്‍ ആര്‍ക്കും സാധ്യമല്ലാത്തതിനാല്‍ ദൈവം കല്‍പ്പിച്ച ഇളവാണ് പ്രസാദവര്‍ഷം. അസ്വാതന്ത്ര്യത്തിന്റെ ഇരുമ്പഴികള്‍ക്കുള്ളില്‍ നിന്നും ഉന്നതസ്ഥാനീയരുടെ ദയാകടാക്ഷത്താല്‍ പുറത്ത് വരുവാന്‍ അവസരം കിട്ടുന്ന മനുഷ്യന്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായൂ ശ്വസിച്ചു ഇനി ഒരിക്കലും ഈ തടവറയിലേക്കില്ലെന്നു തീരുമാനിച്ചു ജീവിതം സൂക്ഷ്മതയോടെ കാത്തുപാലിക്കാന്‍ വിധേയപ്പെടാറുണ്ട്. ആയതുപോലെ പ്രസാദവര്‍ഷത്തിന്റെ വില മനസിലാക്കി വരുവാനുള്ള കോപത്തീയില്‍ നിന്നും രക്ഷപ്പെടുവാന്‍ ഇച്ചിക്കുന്നവര്‍ക്കായി മുറിവേറ്റ കരങ്ങള്‍ നീട്ടി കാത്തിരിക്കുന്ന ഒരു നാഥന്‍ ഉണ്ടെന്നത് സന്തോഷമുളവാക്കുന്ന സംഗതിയാണ്.

Spread the love

വായനാഭാഗം. 2 കൊരിന്ത്യർ. 6. 1 – 2

1 നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുതു എന്നു ഞങ്ങൾ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു.
2 “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്നു അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.

കുറിവാക്യം . 2 കൊരിന്ത്യർ. 6. 2

സ്നേഹവാനായ ദൈവം തന്നോടുകൂടെ വസിക്കാന്‍ സൃഷ്ടിച്ചെടുത്ത മനുഷ്യന്‍ പിശാചൊരുക്കിയ കെണിയിലൂടെ രക്ഷപ്പെടാന്‍ കഴിയാതവണ്ണം ശാപത്തിന്റെ കീഴില്‍ കെട്ടപ്പെട്ടപ്പോള്‍ അവനെ വീണ്ടെടുക്കാന്‍ സ്നേഹനിധിയായ ഉടയവന്റെ ഉള്ളില്‍ ഉരുത്തിരിഞ്ഞ അനുഗ്രഹീത ആശയമാണ് പ്രസാദകാലം. നൂറ്റാണ്ടുകളുടെ ദൈര്‍ഘ്യം ഈ കാലഘട്ടത്തിനുള്ളതാണ് ഇന്ന് പലര്‍ക്കും പിടിവള്ളിയായി നിലകൊള്ളുന്നത്.

പാപം ചെയ്ത ദേഹി മരിക്കേണം എന്ന ദൈവ നിശ്ചയത്തെ മറികടക്കാന്‍ ആര്‍ക്കും സാധ്യമല്ലാത്തതിനാല്‍ ദൈവം കല്‍പ്പിച്ച ഇളവാണ് പ്രസാദവര്‍ഷം. അസ്വാതന്ത്ര്യത്തിന്റെ ഇരുമ്പഴികള്‍ക്കുള്ളില്‍ നിന്നും ഉന്നതസ്ഥാനീയരുടെ ദയാകടാക്ഷത്താല്‍ പുറത്ത് വരുവാന്‍ അവസരം കിട്ടുന്ന മനുഷ്യന്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായൂ ശ്വസിച്ചു ഇനി ഒരിക്കലും ഈ തടവറയിലേക്കില്ലെന്നു തീരുമാനിച്ചു ജീവിതം സൂക്ഷ്മതയോടെ കാത്തുപാലിക്കാന്‍ വിധേയപ്പെടാറുണ്ട്. ആയതുപോലെ പ്രസാദവര്‍ഷത്തിന്റെ വില മനസിലാക്കി വരുവാനുള്ള കോപത്തീയില്‍ നിന്നും രക്ഷപ്പെടുവാന്‍ ഇച്ചിക്കുന്നവര്‍ക്കായി മുറിവേറ്റ കരങ്ങള്‍ നീട്ടി കാത്തിരിക്കുന്ന ഒരു നാഥന്‍ ഉണ്ടെന്നത് സന്തോഷമുളവാക്കുന്ന സംഗതിയാണ്.

നമുക്കൊരു പ്രസാദവർഷം തരുവാൻ യേശുനാഥനെ കാല്‍വറിയില്‍ തകര്‍ത്തുകളഞ്ഞ സ്നേഹത്തിന്റെ ആഴമാണ് രക്ഷാദിവസത്തെ അതുല്യമാക്കുന്നത്. പച്ചപ്പൈന്‍മരക്കുരിശില്‍, മൂന്നാണിമേല്‍, ചങ്ക് തുളയ്ക്കപ്പെട്ട്, തൂങ്ങിനിന്നു വേദനയുടെ പാരമ്യതയില്‍ വിളിച്ചുപറഞ്ഞൊരു വാക്കുണ്ട്, ”നിവർത്തിയായി”!! പ്രസാദവര്‍ഷത്തിന്റെ തുടക്കദിവസം ആ വാക്കില്‍ തുടങ്ങി ഇന്നും പ്രസാദകാലം തുടരുന്നു.

പാപഭാരത്താല്‍ ബന്ധിക്കപ്പെട്ട മനുഷ്യന് ഒന്ന് മാത്രമേ ചെയ്യേണ്ടതുള്ളൂ, ഈ പ്രസാദവർഷം ഉപയോഗിച്ച് രക്ഷപ്രാപിക്കുക. നൂറ്റാണ്ടുകള്‍ പലരും ആശിച്ചിട്ടും കാണാന്‍ കഴിയാതെ ജീവിതം കഴിഞ്ഞുപോയ അനുഭവം ആണെങ്കില്‍ ഇന്ന് നമ്മള്‍ അതനുഭവിക്കുന്ന നാളുകള്‍ ആണ്. സ്നേഹിതാ, താങ്കള്‍ രക്ഷാനിര്‍ണ്ണയം പ്രാപിച്ച വ്യക്തിയല്ലെങ്കില്‍ ഇന്ന് നിങ്ങളുടെ രക്ഷയുടെ ദിവസം ആണ്, സന്തോഷത്തോടെ യേശുവിനോട് പറയൂ എനിക്കീ രക്ഷ ആവശ്യം ഉണ്ടെന്ന്‍. യേശു താങ്കളെ സ്നേഹിക്കുന്നു.

Peter K Manuel
Pr. Peter K Manuel
പാസ്റ്റർ പീറ്റർ കെ മാനുവൽ - സ്വദേശം ചെങ്ങന്നൂര്‍, കോടുകുളഞ്ഞി. വര്‍ഷങ്ങളായി എറണാകുളത്ത് താമസം ആക്കിയിരുന്നു. 25 വര്‍ഷം കേരളത്തില്‍ AG യില്‍ സഭാശുശ്രൂഷകനായിരുന്നു. ചില വര്‍ഷങ്ങള്‍ പ്രസ്ബിറ്ററായും ചുമതല വഹിച്ചിട്ടുണ്ട. ഇപ്പോള്‍ ബീഹാറില്‍ പാറ്റ്നയില്‍ താമസിച്ച് കര്‍ത്താവിന്‍റെ വേല ചെയ്യുന്നു. ഭാര്യ ഓമന, മക്കള്‍, അലീന എസ്ഥേര്‍ പീറ്റര്‍, ആഷ്ലി ശാന്താ പീറ്റര്‍. അലീന എന്‍ജീനീയറിംഗിന് പഠിക്കുന്നു. ആഷ്ലി പത്താം ക്ളാസ്സില്‍ പഠിക്കുന്നു.

Comments are closed.