മായയായ ലോകം

ജീവനുള്ള കല്ലുകള്‍
July 18, 2016
പോരിന്റെ ആയുധങ്ങള്‍
July 20, 2016

തന്റെ ജ്ഞാനത്തിൽ ശലോമോൻ മനസ്സിലാക്കിയ കാര്യങ്ങളാണ് സഭാപ്രസംഗിയുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. തന്റെ പ്രധാന പ്രതിപാദ്യവിഷയം സകലവും മായയത്രേ എന്നുള്ളതാണ്. ഇന്നത്തെ സമൂഹത്തിൽ ജീവിതം ലാഭനഷ്ടങ്ങളെ അടിസ്ഥാനമാക്കിയാണ്. ശലോമോന്റെ അഭിപ്രായമനുസരിച്ച് മിക്കപ്പോഴും മനുഷ്യന് ലാഭം എന്നത് തിന്നുക, കുടിക്കുക, ആനന്ദിക്കുക, ബോധിച്ചവണ്ണം ഹൃദയത്തിന്റെ ആഗ്രഹം നിവർത്തിക്കുക എന്നിങ്ങനെയുള്ളതാണ്. എന്നാൽ കർത്താവിന്നു യോഗ്യമാകുംവണ്ണം നടക്കുക (കൊലൊ. 1:10), ഭൂമിയുടെ അറ്റത്തോളം യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കുന്നതിൽ പങ്കാളിയാകുക (മത്താ. 28:19-20) എന്നിവയാണ് നമ്മെ കുറിച്ച് ദൈവീക പദ്ധതി. ദൈവഹിതം കൂടാതെയുള്ള ഭൂമിയിലെ നമ്മുടെ സകല പ്രവൃത്തികളും അവന്റെ കൂട്ടായ്മ കൂടാത്ത നമ്മുടെ ജീവിതവും നിരർത്ഥകവും ലക്ഷ്യമില്ലാത്തതുമാകുന്നു എന്നത് ആണ് വാസ്തവം. സൃഷ്ടി തന്നെയും മായയ്ക്കും ദ്രവത്വതിനും വിധേയമായിരിക്കുന്നു എന്ന് ശലോമോൻ പറയുന്നു. ദൈവത്തെ കൂടാതെയുള്ള ജീവിതത്തിനു യഥാർത്ഥ സന്തോഷം നൽകുവാൻ സാദ്ധ്യമല്ല.

Spread the love

വായനഭാഗം:സഭാപ്രസംഗി  1:1-11  

1 യെരൂശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ.
2 ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.
3 സൂര്യന്നു കീഴിൽ പ്രയത്നിക്കുന്ന സകലപ്രയത്നത്താലും മനുഷ്യന്നു എന്തു ലാഭം?
4 ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു;
5 ഭൂമിയോ എന്നേക്കും നില്ക്കുന്നു; സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്കു തന്നേ ബദ്ധപ്പെട്ടു ചെല്ലുന്നു.
6 കാറ്റു തെക്കോട്ടു ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റു ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ടു പരിവർത്തനം ചെയ്യുന്നു.
7 സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു.
8 സകലകാര്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യൻ പറഞ്ഞാൽ തീരുകയില്ല; കണ്ടിട്ടു കണ്ണിന്നു തൃപ്തി വരുന്നില്ല; കേട്ടിട്ടു ചെവി നിറയുന്നതുമില്ല.
9 ഉണ്ടായിരുന്നതു ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതു ചെയ്‍വാനുള്ളതും ആകുന്നു; സൂര്യന്നു കീഴിൽ പുതുതായി യാതൊന്നും ഇല്ല.
10 ഇതു പുതിയതു എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പെ, പണ്ടത്തെ കാലത്തു തന്നേ അതുണ്ടായിരുന്നു.
11 പുരാതന ജനത്തെക്കുറിച്ചു ഓർമ്മയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ചു പിന്നത്തേതിൽ വരുവാനുള്ളവർക്കും ഓർമ്മയുണ്ടാകയില്ല.

ചിന്താവിഷയം: വാക്യം 2. ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.

തന്റെ ജ്ഞാനത്തിൽ ശലോമോൻ മനസ്സിലാക്കിയ കാര്യങ്ങളാണ് സഭാപ്രസംഗിയുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. തന്റെ പ്രധാന പ്രതിപാദ്യവിഷയം സകലവും മായയത്രേ എന്നുള്ളതാണ്. ഇന്നത്തെ സമൂഹത്തിൽ ജീവിതം ലാഭനഷ്ടങ്ങളെ അടിസ്ഥാനമാക്കിയാണ്. ശലോമോന്റെ അഭിപ്രായമനുസരിച്ച് മിക്കപ്പോഴും മനുഷ്യന് ലാഭം എന്നത് തിന്നുക, കുടിക്കുക, ആനന്ദിക്കുക, ബോധിച്ചവണ്ണം ഹൃദയത്തിന്റെ ആഗ്രഹം നിവർത്തിക്കുക എന്നിങ്ങനെയുള്ളതാണ്. എന്നാൽ കർത്താവിന്നു യോഗ്യമാകുംവണ്ണം നടക്കുക (കൊലൊ. 1:10), ഭൂമിയുടെ അറ്റത്തോളം യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കുന്നതിൽ പങ്കാളിയാകുക (മത്താ. 28:19-20) എന്നിവയാണ് നമ്മെ കുറിച്ച് ദൈവീക പദ്ധതി. ദൈവഹിതം കൂടാതെയുള്ള ഭൂമിയിലെ നമ്മുടെ സകല പ്രവൃത്തികളും അവന്റെ കൂട്ടായ്മ കൂടാത്ത നമ്മുടെ ജീവിതവും നിരർത്ഥകവും ലക്ഷ്യമില്ലാത്തതുമാകുന്നു എന്നത് ആണ് വാസ്തവം. സൃഷ്ടി തന്നെയും മായയ്ക്കും ദ്രവത്വതിനും വിധേയമായിരിക്കുന്നു എന്ന് ശലോമോൻ പറയുന്നു. ദൈവത്തെ കൂടാതെയുള്ള ജീവിതത്തിനു യഥാർത്ഥ സന്തോഷം നൽകുവാൻ സാദ്ധ്യമല്ല.

ഈ ലോകവും അതിലുള്ളതെല്ലാം ദൈവീക സൃഷ്ടിയാണ്. ഇവയെല്ലാം ഒരിക്കൽ മണ്മറഞ്ഞു പോകും. എന്നാൽ ദൈവഹിതം പ്രവർത്തിച്ചു ജീവിക്കുന്നവൻ നിത്യത അവകാശമാക്കും. “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”(1 യോഹ. 2:17). ദൈവത്തിലുള്ള ആശ്രയവും വിശ്വാസവുമാണ് നമ്മുടെ ജീവിതത്തെ വിലയും  ലക്ഷ്യബോധവും ഉള്ളതാക്കിത്തീർക്കുന്നത്. പ്രത്യാശയും സന്തോഷവും സമാധാനവും പ്രാപിക്കുവാൻ നാം ഭൂമിക്കപ്പുറം സ്വർഗ്ഗത്തിലേക്കു നോക്കേണ്ടതുണ്ട്. ഈ ഭൗതിക ലോകത്തിൽ നാം ആശ്രയം വയ്ക്കാതെ നിത്യ രാജ്യത്തിനായി നമുക്ക് കാത്തിരിക്കാം. ഈ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Shiny Jose
Shiny Jose
സിസ്റ്റർ ഷൈനി ജോസ് - രാജസ്ഥാനിലെ ഉദയ്പൂർ എന്ന സ്ഥലത്ത് കുടുംബമായി മിഷണറി പ്രവർത്തനത്തിൽ ആയിരിക്കുന്നു. പത്തനാപുരമാണ് സ്വന്ത സ്ഥലം. പാസ്റ്റർ ജോസ് വർഗ്ഗീസിന്റെ ഭാര്യയാണ്. മൂന്ന് കുഞ്ഞുങ്ങൾ - ഫേബ, കെസിയ, ജൊഹാന

Comments are closed.