വചനധ്യാനം

June 11, 2017

ഇത് മടങ്ങി വരവിന്‍ കാലം

ജീവജാലങ്ങള്‍ ആവാസവ്യവസ്ഥിതിയ്ക്ക് അനുസരിച്ച് സ്ഥലം മാറുന്നപോലെ ദൈവമക്കള്‍ ദൈവത്തെ വിട്ടുമാറുന്നത് ഉടയവന് വേദനാജനകം ആണ്. ഇളയ മകന്റെ മടങ്ങി വരവിനായി കാത്തിരുന്ന പിതാവിന്റെ സ്നേഹം നമ്മെ പഠിപ്പിച്ച കര്‍ത്താവ്‌ സ്നേഹവാനായ ദൈവത്തെ നമുക്ക് കാട്ടിത്തരികയായിരുന്നു. പ്രതികൂലങ്ങള്‍ ശക്തമായിട്ടും മടങ്ങി വരുവാന്‍ മടി കാട്ടിയ നവോമി ഒടുവില്‍ മടങ്ങി ദൈവം നിശ്ചയിച്ച ദേശത്തേക്ക് വരുവാന്‍ തീരുമാനിച്ചപ്പോള്‍ മരുമകള്‍ രൂത്ത് എടുത്ത തീരുമാനം എത്ര ശ്രേഷ്ടമാണ്.
June 10, 2017

മുഷിഞ്ഞുപോകരുതു

ദൈവത്തെ വേണ്ടവണ്ണം അറിയാത്ത അല്ലെങ്കിൽ ദൈവത്തെ ആരാധിക്കേണ്ടിയതു പോലെ ആരാധിക്കാത്തവരുടെ ലൗകീകമായ ഉയർച്ച കണ്ടു നെടുവീർപ്പിടുന്ന അനേകരെ ഈ കാലഘട്ടത്തിൽ നമുക്ക് കാണുവാൻ സാധിക്കും. ദൈവമക്കൾ ആയിട്ടും വേദനകളിലൂടെയും പ്രയാസങ്ങളിൽ കൂടെയും ദിനവും കടന്നു പോകുമ്പോൾ, എല്ലാ ദുഷ്ടത്തരവും വഞ്ചനയും ചെയ്തിട്ടും ഒരു പ്രയാസവും കൂടാതെ സമ്പൽസമൃദ്ധിയിൽ ആയിരിക്കുവരെ കണ്ട് പലകാര്യത്തിലും മന:പൂർവ്വമോ അല്ലാതെയോ മനസ്സിൽ മുഷിച്ചിലോ ഉൽക്കണ്ഠയോ അനുഭവപ്പെടുന്നത് സാധാരണമാണ്.
June 9, 2017

ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവീന്‍!

വായനാഭാഗം: ഫിലിപ്പിയര്‍ 4:10-13, “നിങ്ങൾ പിന്നെയും എനിക്കു വേണ്ടി വിചാരിപ്പാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നേ നിങ്ങൾക്കു വിചാരമുണ്ടായിരുന്നു. എങ്കിലും അവസരം കിട്ടിയില്ല. ബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നതു; ഉള്ള അവസ്ഥയിൽ […]
June 8, 2017

ദൈവത്തിന്‍റെ സ്വരൂപവും, സാദൃശ്യവും

ദൈവം തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്ന് ദൈവവചനം പറയുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ ദൈവസ്വരൂപം എന്നത് കൊണ്ട് ഇവിടെ ഉദേശിക്കുന്നത്? ദൈവത്തിനു കയ്യും കാലും ശരീരവും ഉണ്ടായിരുന്നു അത് കൊണ്ട് മനുഷ്യനെയും കയ്യും കാലും ശരീരവും ഉള്ളവനായി സൃഷ്ടിച്ചു എന്നല്ല ആ വാക്യത്തിന്‍റെ അര്‍ത്ഥം. അങ്ങനെയെങ്കില്‍ മൃഗങ്ങളെയും ദൈവ സ്വരൂപത്തിലാണ് സൃഷ്ടിച്ചത് എന്ന് പറയേണ്ടി വരും.അതിനാല്‍ മനുഷ്യന്‍റെ ശാരീരിക രൂപത്തെ അല്ല ദൈവത്തിന്‍റെ സ്വരൂപം എന്ന് ഇവിടെ ഉദേശിക്കുന്നത്.
June 7, 2017

വീണ്ടെടുപ്പുകാരന്‍

വായനാഭാഗം:- രൂത്ത് 2:19-23 19 അമ്മാവിയമ്മ അവളോടു: നീ ഇന്നു എവിടെയായിരുന്നു പെറുക്കിയതു? എവിടെയായിരുന്നു വേല ചെയ്തതു? നിന്നോടു ആദരവു കാണിച്ചവൻ ആനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. താൻ ഇന്ന ആളുടെ അടുക്കലായിരുന്നു വേല ചെയ്തതു എന്നു […]
January 11, 2015

മുൻഗണന

ഇന്നത്തെ കാലത്ത്‌ ഒട്ടു മിക്ക ആളുകളും ശമ്പളം കൃത്യ ദിവസങ്ങളിൽ വാങ്ങുന്നവരാണ്‌. അതു എങ്ങനെ ചിലവാക്കണം എന്ന കൃത്യമായ ധാരണയും ഓരോരുത്തർക്കും ഉണ്ടാകും. എന്നാൽ ശരാശരി ആളുകൾക്കും എത്ര കിട്ടിയാലും ആവശ്യങ്ങൾ വീണ്ടും ബാക്കി നിൽക്കുന്നുവെന്ന്‌ മനസിലാക്കുവാൻ കഴിയുന്നു. ഇതിനെ നാടൻ ഭാഷയിൽ ഓട്ടകൈ എന്നു അറിയപെടുന്നു. എത്ര ലഭിച്ചാലും ചോർന്നു പോകുന്ന അവസ്ഥ .
January 12, 2015

ദൈവത്തിന്റെ പരിജ്ഞാനം

ദൈനം ദിനം ജീവിത്തിലെ പോരാട്ടം, പ്രശ്നം, രോഗം, ദു:ഖം, ഭാരം, വേദനകളിൽ ഒക്കെ നമ്മുടെ ബുദ്ധിയോ, ശക്തിയോ, പണമോ, തന്ത്രങ്ങളെയോ ആശ്രയിച്ചാൽ പരാജയം സംഭവിക്കുന്നിടത്ത് നാം പൂർണ്ണമായി ദൈവത്തിൽ ആശ്രയിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. ഈ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നു
January 13, 2015

പ്രതികൂലങ്ങളിലെ ദൈവപ്രവർത്തി

റോമിലെ തന്റെ ഒന്നാം കാരാഗ്രഹവാസക്കാലത്ത് ഫിലേമോൻ എന്ന സഹോദരന് പൗലോസ്‌ എഴുതിയ ലേഖനമാണ് ഫിലേമോന് ഉള്ള ലേഖനം. കാരാഗ്രഹ ജീവിതത്തിലും സുഹൃത്തിനെ ദൈവസമാധാനത്തില്‍ ബലപ്പെടുത്തുന്ന പൌലോസിനെ ആണ് ഈ വാക്യങ്ങളില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്‌. ദൈവത്തിന്റെ കൃപയും സമാധാനവും ഏതു പ്രതികൂലത്തിന്റെ നടുവിലും വിശ്വാസത്തില്‍ ഉറച്ച ഒരു ദൈവ പൈതലിനു അനുഭവിച്ചറിയുവാന്‍ കഴിയുന്നു എന്ന് പൌലോസിന്റെ വാക്കുകളില്‍ കൂടി നമുക്ക് മനസിലാകുന്നു.
January 14, 2015

താങ്കൾ ഭാഗ്യവാനോ?

മറ്റൊരാളെ പറ്റി നാം പലപ്പോഴും പറയാറുള്ള വാചകമാണ് "അദ്ദേഹം എന്തായാലും ഭാഗ്യവാൻ ആണ്" അല്ലെങ്കിൽ "അവർ ഭാഗ്യവതി ആണ്" എന്ന്! ലോകം ഒരു വ്യക്തിയെ ഭാഗ്യവാൻ ആണെന്ന് അളക്കുന്ന മാനദണ്ഡം അദ്ദേഹത്തിന്റെ വിദ്യാഭ്യാസം, ജോലി, വീട്, വാഹനം, കുടുംബം, മറ്റു സുഖസൌകര്യങ്ങൾ തുടങ്ങിയവ ആണ്. എന്നാൽ ഇതൊന്നും അല്ല ഒരുവൻ ഭാഗ്യവാൻ എന്ന് നിശ്ചയിക്കുന്നതു എന്ന് തിരുവെഴുത്തു പറയുന്നു. യഹോവയുടെ ന്യായ പ്രമാണം അനുസരിച്ച് നടപ്പിൽ നിഷ്ക്കളങ്കർ ആയവർ അത്രേ ഭാഗ്യവാന്മാർ . അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ച് പൂർണ ഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ അത്രേ ഭാഗ്യവാൻമാർ!
January 15, 2015

കളഞ്ഞു നേടുക!!!!

നിങ്ങൾ പാടുമ്പോൾ ശബ്ദം പോകും എന്നു ഓർക്കാതെ പാടുക, പണം ചിലവാക്കുമ്പോൾ അത് തീർന്ന് പോകും എന്ന് ഓർക്കാതെ ചിലവാക്കുക, വീട്‌ ദൈവത്തിനായ് തുറന്ന് കൊടുക്കുമ്പോൾ അത് വൃത്തിഹീനമാകും എന്ന് ഓർക്കാതെ ചെയ്യുക! അത് പോലെ വാഹനം കൊടുക്കുമ്പോൾ, സമയം ചിലവാക്കുമ്പോൾ, അദ്ധ്വാനിക്കുമ്പോൾ നിങ്ങൾക്ക് അത് നഷ്ടമെന്ന് കരുതാതെ ചെയ്യുക! ഇത്‌ ജീവനിൽ സകലവും നേടുന്നതിന്റെ ഒരു സ്വർഗ്ഗീയ രഹസ്യമാണ്.
January 16, 2015

നിറയ്ക്കുന്ന ദൈവം

തനിയെ പ്രവർത്തിക്കുന്ന ജലസഭരണികളെ നോക്കിയാൽ അതിനുള്ളിൽ വെള്ളത്തിന്റെ അളവു നിയന്ത്രിക്കുന്ന ഒരു വാൽവു പ്രധാന കുഴലിനോടു ചേർത്ത്‌ ഘടിപ്പിച്ചിരിക്കുന്നത്‌ കാണുവാൻ കഴിയും . ഈ വാൽവു വെള്ളം നിറയുമ്പോൾ അടയുകയും കുറയുമ്പോൾ തുറന്നു വെള്ളം നിറയാൻ അനുവദിക്കുകയും ചെയ്യുന്നു. ഈ ക്രമീകരണത്തിന് എന്തെങ്കിലും തകരാറു സംഭവിച്ചാൽ വെള്ളത്തിന്റെ അളവിന്റെ നിയന്ത്രണം തെറ്റും ! വാൽവു അടഞ്ഞു തന്നേ ഇരിക്കുകയാണെങ്കിലോ പ്രധാന ശ്രോതസ് നിലയ്ക്കുക ആണെങ്കിലോ വെള്ളം വറ്റി പോയാലും വീണ്ടും നിറയുന്നതു തടസപ്പെടുന്നു.
January 17, 2015

ഹൃദയം തണുപ്പിക്കുന്ന സ്നേഹം

ഒരു ദൈവ പൈതലിന്റെ ജീവിതത്തില്‍, അവന്റെ ഹൃദയങ്ങളില്‍ ദൈവം പകര്‍ന്നിരിക്കുന്ന ദൈവസ്നേഹം മറ്റുള്ളവര്‍ക്ക് ആശ്വാസം ആകുമ്പോഴാണ് അവനിലൂടെ ദൈവത്തെ മറ്റുള്ളവര്‍ക്ക് ദര്‍ശിക്കുവാന്‍ സാധിക്കുന്നത്‌. നമ്മുടെ ചുറ്റുപാടും ആശ്വാസത്തിനായി വാഞ്ചിക്കുന്ന അനേകം സഹോദരങ്ങള്‍ ഉണ്ട്. നമ്മെ ദൈവം വിളിച്ചിരിക്കുന്നത് മറ്റുള്ളവര്‍ക്ക് ആശ്വാസം ആകുവാന്‍ വേണ്ടി ആണ്.
January 18, 2015

അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുത്

“കാലം മാറുമ്പോള്‍ കോലവും മാറണം” എന്നത് ഇന്ന് എല്ലാ ജീവിതമേഖലകളിലും ദൃശ്യമാകുന്ന പ്രതിഭാസമാണ്. എന്നിരുന്നാലും, ദൈവത്തില്‍ നിന്ന് നമ്മെ അകറ്റുന്നതാണോ ഈ പുതിയ കോലങ്ങളും സ്വഭാവങ്ങളും എന്ന് നാം പരിശോധിക്കണം. എന്നും നാം ഒരേ അവസ്ഥയില്‍ ആയിരിപ്പാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. അവിടുന്ന് നമ്മുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പുതിയ മേച്ചില്‍പുറങ്ങളും അനുഭവങ്ങളും നൽകും. ദൈവം തരുന്ന സാഹചര്യങ്ങള്‍ എന്തു തന്നെ ആയാലും ദൈവവുമായുള്ള ബന്ധത്തിന് കോട്ടം തട്ടാതവണ്ണം നിലനില്ക്കുവാന്‍ നാം വിശ്വസ്ഥരെങ്കില്‍ സാഹചര്യങ്ങള്‍ എന്തു തന്നെ ആയാലും ദൈവം നമ്മെ കൈവിടില്ല.
January 19, 2015

അനുമോദനം ലഭിച്ച യൗവ്വനക്കാര്‍!

“യൗവ്വനക്കാരാണ് ഒരു രാജ്യത്തിന്‍റെ യഥാർത്ഥ സമ്പത്ത്” - രാഷ്ട്രീയ, സാംസ്‌കാരിക, സുവിശേഷ പ്രസംഗവേദികളില്‍ യുവതീയുവാക്കളെ കുറിച്ച് മുഴങ്ങികേള്‍ക്കുന്ന ഒരു പ്രയോഗമാണിത്. യൗവ്വനക്കാരെ നേര്‍വഴിക്കു നയിക്കാന്‍ അവരെ ഉദ്ബോധിപ്പിക്കുമ്പോഴാണ്‌ സാധാരണയായി നാം ഈ പ്രയോഗം കേള്‍ക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഇത് ശരിയുമാണ്. ആ സമ്പത്ത് നഷ്ടപ്പെടുവാന്‍ രാഷ്ട്രങ്ങള്‍, കുടുംബങ്ങള്‍, സമൂഹങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് വ്യക്തമാണ്.
January 20, 2015

ദൈവത്തിൽ വിശ്വസിപ്പിൻ

ദൈവം ഉണ്ടെന്നു പറഞ്ഞാൽ പോരാ, യേശു ഇഹലോകത്തിൽ വന്നു എന്ന് അംഗീകരിച്ചാൽ പോരാ, യേശു ക്രൂശിക്കപ്പെട്ടു എന്ന് സമ്മതിച്ചാൽ പോരാ, പിന്നെയോ അവൻ പാപിയായ എന്നെ തന്റെ ജീവനേക്കാൾ സ്നേഹിച്ച് തിരുജീവൻ എന്റെ പേർക്കായി സമർപ്പിച്ച്‌ എനിക്കുവേണ്ടി മരിച്ചു എന്ന് മനസിലാക്കുമ്പോൾ ആണ് വിശ്വാസമാകുന്നത്. ദൈവത്തിന്റെ സ്നേഹത്തിലും, അപ്രമാദിത്വത്തിലും, നന്മയിലും, കരുണയിലും, സർവ്വവല്ലഭത്വത്തിലും, നമ്മേക്കുറിച്ചുള്ള കരുതലിലും, സ്നേഹത്തിലും നുറുശതമാനം ഉറപ്പുണ്ടായിട്ട് നമ്മുടെ ഈ കൊച്ചുജിവിതത്തെ ആ വലിയ കൈയ്യിലേക്ക് ഏൽപ്പിച്ചുകൊടുക്കുവാൻ തയ്യാറാകുന്ന മാനസീക നിലയാണ് വിശ്വാസം.