വചനധ്യാനം

August 15, 2017

ദൈവസഭ എന്ന  ക്രിസ്തുവിന്‍റെ ശരീരവും: മനുഷ്യ നിർമ്മിത സംഘടനയായ ബാബിലോണും

ഇന്ന് സഭകൾ എന്ന് അറിയപ്പെടുന്ന പലയിടത്തും നടക്കുന്ന അനീതി,രാഷ്ട്രീയം, വോട്ടെടുപ്പ്, കൈക്കൂലി, ദുർന്നടപ്പ്, സ്ഥാനമാനങ്ങൾക്കായുള്ള മത്സരം എന്നീ നീച പ്രവർത്തികൾ കാരണം ദൈവമക്കളായ,ആത്മാർത്ഥമായി കര്‍ത്താവിനെ പിന്‍പറ്റുന്ന  പല വിശ്വാസികളും ആശങ്കപ്പെടുകയും, അതിശയപ്പെടുകയും, ദുഃഖിക്കയും ചെയ്യുന്നു. എന്നാല്‍ […]
June 15, 2017

ചെറുകുറുക്കന്മാരെ കെട്ടഴിച്ചു വിടരുത്!

കുടുംബജീവിതത്തില്‍ ഉണ്ടാവുന്ന അപസ്വരങ്ങള്‍, പ്രശ്നങ്ങള്‍ സാങ്കേതികത്വത്തിന്‍റെ പേരില്‍ പരിഹരിക്കാതെ മുന്നോട്ടു പോയാല്‍, കപ്പല്‍ ചാലില്‍ നിന്നും വഴുതിപ്പോയ കപ്പല്‍ മൺ തിട്ടയില്‍ ഇടിച്ചു തകർന്നു തരിപ്പണമാകുന്നത് പോലെ നമ്മുടെ കുടുംബവും തകര്‍ന്നുപോകും. കുടുംബബന്ധങ്ങള്‍  അരക്കിട്ടുറപ്പിക്കണമെങ്കില്‍, നമ്മുടെ  ഇടയിലെ സ്നേഹബന്ധങ്ങള്‍  വളരണമെങ്കില്‍ പരസ്പരം ഹൃദയം തുറന്നു സംസാരിക്കാന്‍ അവസരം നാം ഉണ്ടാക്കണം. അതിനായി എത്ര തിരക്കേറിയ  ജീവിതയാത്രയിലും അര്‍ത്ഥവത്തായ കുറെ നിമിഷങ്ങള്‍ കണ്ടെത്തെണം.  മനുഷ്യന്‍  സങ്കിര്‍ണങ്ങളായ  ആധുനിക യന്ത്രസാമഗ്രഹികള്‍ അവന്‍റെ ജീവിതത്തിന്‍റെ ആയാസം കുറക്കാന്‍ ഉപയോഗിക്കുന്നെങ്കിലും, അതൊന്നും അവന്‍റെ ജീവിതത്തിലെ തിരക്കുകള്‍ കുറക്കുന്നതിന് പര്യായാപ്തമല്ലെന്ന് ചരിത്രവും നമ്മുടെ ജീവിതവും സാക്ഷിയാകുന്നു.
June 14, 2017

നിസ്തുലമായ ദൈവവചനം

യഹോവയുടെ ന്യായപ്രമാണം പ്രാണന് തണുപ്പ് നല്‍കുന്നതാണ്. അത് മനുഷ്യ മനസ്സിനെ മാനസാന്തരത്തിലേക്ക് നയിക്കുന്നു. വ്യക്തി ജീവിതങ്ങളെ സന്തോഷിപ്പിക്കുന്ന ഈ ദൈവവചനങ്ങള്‍ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാനാണ് എന്ന് സങ്കീര്‍ത്തനക്കാരന്‍ 1-ആം അദ്ധ്യായം 2-ആം വാക്യത്തില്‍ പറയുന്നു. 119-ആം സങ്കീര്‍ത്തനം 1-ആം വാക്യത്തില്‍ ഈ ദൈവവചനങ്ങള്‍ അനുസരിച്ച് നടപ്പില്‍ നിഷ്ക്കളങ്കരായവര്‍ ഭാഗ്യവാന്‍‌മാര്‍ എന്ന് പറയുന്നു. അപ്പോള്‍ ഈ ന്യായപ്രമാണങ്ങള്‍ ജീവിത ശൈലി ആക്കി കഴിഞ്ഞാല്‍ അതിലും വലിയ ഭാഗ്യപദവി ഇല്ലെന്ന് തന്നെ പറയുവാന്‍ സാധിക്കും.
June 13, 2017

ദൈവത്തിന്‍റെ വഴികളും, പ്രവര്‍ത്തികളും

ഇന്ന് അനേകര്‍ ദൈവത്തിന്‍റെ അത്ഭുത പ്രവര്‍ത്തികളെ അവരുടെ ജീവിതത്തില്‍ അറിഞ്ഞവര്‍ ആണ്. അത് നല്ലത് തന്നെ. എന്നാല്‍ നാം മനസ്സിലാക്കേണ്ടത്, ഇന്നുള്ള ആരെക്കാളും നന്നായി ദൈവത്തിന്‍റെ പ്രവര്‍ത്തികളെ അറിഞ്ഞവര്‍ ആയിരുന്നു ഇസ്രായേല്‍ മക്കള്‍. ചെങ്കടല്‍ കണ്ണിനു മുന്‍പില്‍ വിഭജിക്കപ്പെട്ടതും, പാറയില്‍ നിന്നും വെള്ളം പുറപ്പെട്ടതും കണ്ടവര്‍. നാല്‍പതു വര്‍ഷങ്ങള്‍ മന്നയും, കാടപക്ഷിയും ദിവസേന അത്ഭുതകരമായി ലഭിച്ചവര്‍. എന്നാല്‍ ദൈവം അവരെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: "എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു".
June 12, 2017

നീ കരയുന്നതെന്ത്?

ചൈനയിൽ ചില വർഷങ്ങളായി വിലാപശാലകളുടെ എണ്ണം കൂടി വരുന്നതായി ഒരു പത്രവാർത്ത വായിക്കുവാനിടയായി. ഈ വിലാപശാലകളിൽ (Cry Bar) ഒരു നിശ്ചിത തുകയ്ക്ക് ആളുകൾക്ക് വന്നിരുന്ന് മനസമാധാനമായി 'കരയാം'!! മണിക്കൂറിന് ഏകദേശം ഇരുന്നൂറ്റമ്പത് രൂപയിലധികമാണ് കരയുന്നതിന് ഈടാക്കുന്ന ഫീസ്. ആരുടേയും ശല്യമില്ലാതെ മനസ്സ് തുറന്ന് കുറച്ച് കരഞ്ഞ് കഴിഞ്ഞാൽ പല മാനസികസമർദ്ദങ്ങൾക്കും ആശ്വാസം ലഭിക്കുമെന്നതാണ് ഈ കരച്ചിൽ തെറാപ്പിയുടെ പുറകിലുള്ള മനശാസ്ത്രം എന്നാണ് അവിടെ ഉള്ളവർ പറയുന്നതത്രേ! ഇതിലും അധികം ഫീസ് മുടക്കി ഒരു മനശാസ്ത്രജ്ഞന്റെയോ കൗണിസിലറിന്റെയോ അടുക്കൽ ചെന്നിരുന്ന് കരയുന്നതിലും ഭേദമാണിതെന്നാണ് ന്യായവാദം.
January 1, 2015

ശക്തനാക്കുന്ന ദൈവം

ഒരു വലിയ ഉത്തരവാദിത്വം ദൈവത്തിൽ നിന്ന് ലഭിച്ച പലരെയും വിശുദ്ധ വേദപുസ്തകം പരിചയപ്പെടുത്തുന്നുണ്ട്. അതിൽ ഒരു വ്യക്തി ആയിരുന്നു മോശ. സകലവിദ്യയും അഭ്യസിച്ചവൻ! സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായി തീർന്നവൻ! ഈജിപ്ത്തിൽ അടുത്ത രാജകുമാരൻ ആകേണ്ടവൻ! എന്നാൽ ദൈവവിളി ലഭിച്ചപ്പോൾ സ്വയത്തിൽ ഊന്നി, ദൈവീകവിളി കൈകാര്യം ശ്രമിച്ചത് അമ്പേ പരാജയം ആയതായി വചനം പറയുന്നു. എന്നാൽ തന്റെ സകല ശക്തിയും ശോഷിച്ചു എന്ന് മനസിലാക്കി "കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ചനാവുള്ളവനും ആകുന്നു" എന്നു സ്വയം ഏറ്റുപറഞ്ഞപ്പോൾ ആണ് ദൈവം മോശയെ എടുത്തു ഉപയോഗിച്ചത്!
January 2, 2015

പണം കൊടുത്ത് വാങ്ങാനാവാത്തത്

ആധുനിക ക്രൈസ്തവ സമൂഹത്തിൽ പണം കൊണ്ട് പേരും പെരുമയും സ്ഥാനമാനങ്ങളും നേടിയെടുക്കുന്നവർ അനേകരാണ്. ഇങ്ങനെ നേടിയെടുക്കുന്ന അധികാരങ്ങൾകൊണ്ടു ലോകത്തിൽ അൽപ കാലം പേരും പ്രശസ്തിയും നിലനിർത്താമെങ്കിലും ഈ ലോകത്തോട് യാത്ര പറയുമ്പോൾ അവർ വിസ്മൃതകോടിയിലേക്ക് തള്ളപ്പെടുന്നു. എന്തെന്നാൽ അത്യുന്നതനായ ദൈവത്തിനു വേണ്ടി ദൈവ ഹിതപ്രകാരം പ്രവർത്തിക്കുവാൻ കഴിയുന്നത് പരിശുദ്ധാത്മ ശക്തിയാൽ മാത്രമാണ്.
January 3, 2015

കർത്താവ് ആരെന്നറിയുക

പലപ്പോഴും നാം സേവിക്കുന്ന ദൈവത്തെ അറിയേണ്ടതു പോലെ നാം അറിയാതെ പോകുന്നു എന്നതാണ് സത്യം. നമ്മെ തകർത്ത് കളയും എന്ന് തോന്നിപ്പിക്കുന്ന കൊടുംകാറ്റുകൾ പലതും നിർത്താൻ നാം പ്രാർത്ഥിച്ചിട്ടും ഫലമില്ലെന്ന് കാണുമ്പോൾ നിരാശപ്പെടേണ്ട, പൗലോസിനു വേണ്ടി ഈശാനമൂലനിൽ പ്രവർത്തിച്ച ദൈവത്തിനു നമ്മുടെ ജീവിതത്തിലെ ചില കാറ്റുകളിലൂടെയാണ് നമ്മെ വിടുവിപ്പാനുള്ളത് എന്നതു ഓർക്കുക.
January 4, 2015

വിശ്വാസത്തിനു വേണ്ടി പോരാടുക

ക്രിസ്തുവില്‍ ഉള്ള വിശ്വാസം ഒരു ദൈവപൈതലിന്റെ ജനനത്തിന്റെ ആദ്യ പടികളില്‍ ഒന്നാണ്. യൂദ ലേഖനമെഴുതുമ്പോള്‍ ക്രിസ്തുവിന്റെ കർതൃത്വതെ തുഛീകരിക്കുകയും സ്വന്ത ജഡത്തെ മലിനമാക്കുകയും ചെയ്യുന്ന ചില പ്രവര്‍ത്തികള്‍ക്ക് എതിരെ ശക്തമായി സംസാരിക്കുന്നു. ദൈവം നല്‍കിയിരിക്കുന്ന പരിശുദ്ധാത്മാവിനു കീഴ്പെട്ടു പൂര്‍ണമായ സമർപ്പണത്തോടെ വിശുദ്ധിയില്‍ തന്റെ ശരീരം സൂക്ഷിക്കുവാന്‍ സദാ ജാഗരൂകരാകേണ്ട ഒരു അവസ്ഥ രക്ഷിക്കപ്പെട്ട ദൈവ പൈതലിന്റെ ജീവിതത്തില്‍ ഉണ്ട് എന്ന് ലേഖകന്‍ ദൈവ ജനത്തോടു ആഹ്വാനം ചെയ്യുന്നു.
January 5, 2015

രഹസ്യബന്ധം

യേശു എടുത്തു പറയുന്ന ഒരു കാര്യം "രഹസ്യത്തിൽ കാണുന്ന പിതാവു നിങ്ങൾക്ക്‌ പ്രതിഫലം തരും" അഥവാ രഹസ്യങ്ങളെ അറിയുന്ന പിതാവു നമുക്ക് ഉണ്ട് എന്നത്രേ! വാസ്തവത്തിൽ ഇതു നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു തിരിച്ചറിവാണ്. നാം രഹസ്യമായി ചെയ്യുന്നതു എല്ലാം നമ്മുടെ പിതാവ്‌ അറിയുന്നു. നമ്മുടെ രഹസ്യ പാപങ്ങളെ അറിയുന്നു എന്ന അർത്ഥത്തിലല്ല ഇവിടെ ഇങ്ങനെ പറയുന്നത്. നിശ്ചയമായും നമ്മുടെ എല്ലാരഹസ്യങ്ങളും ദൈവം അറിയുന്നു, എന്നാൽ സാമാന്യ മനുഷ്യർ മറ്റ്‌ ആളുകളുടെ മുൻപിൽ മാന്യത ലഭിപ്പാൻ ദാനം ചെയ്യുന്നു, വിസ്ത്രുതമായി പ്രാർത്ഥിക്കുന്നു അങ്ങനെ പലതും ചെയ്യുന്നു, എന്നാൽ നാം അവയെ ഒക്കെ ചെയ്യാൻ അവസരം കിട്ടുമ്പോൾ വളരെ രഹസ്യമായി മാത്രം ചെയുക!
January 6, 2015

നിത്യജീവൻ

പലപ്പോഴും മനുഷ്യന്റെ പരാതി തനിക്ക് അർഹതപ്പെട്ടത് കിട്ടുന്നില്ല എന്നതാണ്. എന്നാൽ ദൈവം നമ്മോടു ചെയ്യുന്ന ഏറ്റവും വലിയ അനുഗ്രഹം എന്നത് യഥാർത്ഥത്തിൽ നമുക്ക് അർഹതപ്പെട്ടത് നമുക്കു തരുന്നില്ല എന്നുള്ളതാണ് എന്നതാണ് വാസ്തവം! എന്താണ് നമുക്കർഹതപ്പെട്ടത്??? മരണവും, നിത്യനരകവും. പക്ഷേ ദൈവം നമ്മോട് കരുണ കാണിച്ചിട്ട് പാപത്തിന്റെ അർഹമായ ശമ്പളം തരാതെ നമുക്ക് നിത്യജീവൻ തരികയാണ്!
January 7, 2015

സർവ ശക്തനായ ദൈവം.

ദൈവം തന്റെ പ്രവർത്തി അല്ലെങ്കിൽ ഉദ്ദേശ്യം നിവർത്തിക്കുവാൻ / അറിയിക്കാൻ തിരഞ്ഞെടുക്കുന്ന മാർഗങ്ങൾ വളരെ വ്യത്യസ്തമാണ്. പലപ്പോഴും മനുഷ്യന്റെ കണ്ണിൽ അത് ആശ്ചര്യകരവുമാണ്!! കഴുത, തിമിങ്ങലം, പുഴു, സിംഹം, ഇങ്ങനെ പല ജീവികളെ ദൈവം ഉപയോഗിച്ചതായി വചനത്തിൽ കാണാം! അതുപോലെ, പ്രകൃതിയെയും പലപ്പോഴും ദൈവം ഉപയോഗിച്ചിട്ടുണ്ട് - കൊടുംകാറ്റു, മഴ, ശബ്ദങ്ങൾ തുടങ്ങിയവ ദൈവ പ്രവർത്തിക്ക് ദൈവീക അരുളപ്പാടുകൾക്ക് മാർഗ്ഗങ്ങൾ ആയിട്ടുണ്ട്. സാധാരണ മനുഷ്യരെ, രാജാക്കന്മാരെ, വ്യഭിചാരികളെ, ശത്രു സൈന്യങ്ങളെ കുഷ്ഠരോഗികളെ ഒക്കെ ദൈവം തന്റെ പദ്ധതികളുടെ പൂർത്തീകരണത്തിനായ് ഉപയോഗിച്ചിട്ടുണ്ട്. എങ്കിലും, എന്നെ പലപ്പോഴും ചിന്തിപ്പിക്കുന്ന ഒരു കാര്യം, എതിർത്ത് നിൽക്കുന്ന ശത്രുവിനെ കൊണ്ട് തന്നെ, ദൈവം കാര്യങ്ങളെ അനുകൂലമാക്കുന്നതാണ്! "രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു" എന്ന് വചനം പറയുന്നു.
January 8, 2015

ശൂന്യതയെ അറിയുന്ന കർത്താവ്

അനുസരണത്തിലാണ് അനുഗ്രഹം എന്നു നാം മറന്നുപോകരുത്. ചോദ്യം ചെയ്യാതെ കർത്താവിനെ അനുസരിച്ചാൽ അനുഗ്രഹം നിശ്ചയം! ആരാലും ആകർഷിക്കപ്പെടാതെ കിടന്ന കൽഭരണിക്ക് ആദരവ്, പച്ചവെള്ളത്തിനു വീര്യവും രുചിയും, കലവറയിലെ പിരിമുറുക്കത്തിനു അന്ത്യം, വീട്ടുകാർക്ക് പ്രശംസ, മാത്രമല്ല കാനാവിലെ കല്യാണം ചരിത്രമായി!! ഇതിനെല്ലാം കാരണം ഒരു മറുചോദ്യവും ചോദിക്കാതെ കർത്താവിനെ അനുസരിക്കാൻ ശിഷ്യന്മാർ തയ്യാറായി എന്നതാണ്..
January 9, 2015

ഈശാനമൂലനിൽ ഉത്തരമരുളുന്ന ദൈവം

യേശുവിന്റെ വിളികേട്ടിറങ്ങി തിരിച്ച്‌ യേശുവിന്റെ ദൗത്യവുമായി ലോക സാഗരത്തിലൂടെ മുന്നോട്ട് പോകുന്ന ഒരു ദൈവ പൈതലിനു കൊടുംകാറ്റിനെയും, കൂരിരുട്ടിനേയും തിരമാലകളെയും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നാൽ മരണത്തിന്റെ താഴ്‌വരകളിലൂടെയുള്ള യാത്രയിൽ അവനിൽ ഉരുത്തിരിയുന്ന പ്രതികരണങ്ങളാണു അവന്റെ ജയാപചയങ്ങൾ നിർണ്ണയിക്കുന്നത്‌.
January 10, 2015

പരിശുദ്ധാത്മാവിനാൽ ഗ്രഹിക്കപ്പെടേണ്ട വചനം

ഇന്നത്തെ കാലഘട്ടത്തില്‍ സുവിശേഷീകരണം ശക്തമായി പ്രാവർത്തികമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നാൽ അപ്പോൾ തന്നെ ക്രിസ്തീയ സുവിശേഷത്തിനും അതിന്റെ പ്രവർത്തനങ്ങൾക്കും പല വ്യഖ്യാനങ്ങളും വിമര്‍ശനങ്ങളും നമുക്ക് കാണുവാനും കഴിയും. മുകളിൽ ഉദ്ധരിക്കപ്പെട്ട വേദഭാഗത്തിൽ, ഒരു ദൈവ പൈതല്‍ വചനം ശ്രദ്ധയോടെ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത ഓർപ്പിക്കുകയാണ് ലേഖകന്‍. സത്യവചനം മനസ്സിലാക്കി മുന്നോട്ടു പോകേണ്ട ദൈവ പൈതല്‍ ദുരുപദേശങ്ങളുടെ സ്വാധീന വലയത്തില്‍ അകപ്പെട്ടു പോകാന്‍ ഉള്ള സാധ്യത ലേഖകന്‍ എടുത്തു പറയുന്നു