Sissy Stephen

Sissy (Siya Biji) Stephen
Sissy Stephen
സിസ്സി സ്റ്റീഫൻ (സിയ ബിജി) കുടുംബമായി സിംഗപ്പൂരിൽ ആയിരിക്കുന്നു. ഭർത്താവ്‌ ബിജി വർഗ്ഗീസ്‌. മക്കൾ അന്ന, എബെൽ.
August 7, 2016

ധൈര്യപ്പെടുക, യഹോവ കൂടെ ഉണ്ട്‌

ഒന്നിനും സമയം തികയാത്ത ഈ ആധുനീക ജീവിതത്തിൽ ഏറ്റെടുത്തിരിക്കുന്നതോ ഏൽപിക്കപെട്ടിരിക്കുന്നതോ ആയ ജോലികൾ തക്ക സമയം തീർക്കാൻ പറ്റുമോ എന്നുള്ള ഭയം മനുഷ്യനെ മാനസീക പിരിമുറുക്കത്തിലേക്കും അതിന്റെ ഭവിഷ്യത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നത്‌ കാണുവാൻ കഴിയുന്നു. മനുഷ്യനെ ഏറ്റവും തളർത്തികളയുന്ന വികാരം ആണ്‌ ഭയം. ഭയം മനസിന്റെ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നു, ആത്മവിശ്വാസം നശിപ്പിക്കുന്നു , ചിന്താശക്തിയെ മരവിപ്പിക്കുന്നു. ക്രമേണ പലവിധമായ ശാരീരികാപ്രശ്നങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. പ്രതിസന്ധിയുടെ മുന്നിൽ വ്യസനിച്ച്‌ എങ്ങനെ മുന്നോട്ട്‌ പോകും എന്ന അവസ്ഥയിൽ ആയിരിക്കുന്ന ദൈവജനത്തെ ധൈര്യപെടുത്തുന്ന യഹോവയുടെ അരുളപാടാണ്‌ ആണ്‌ നമ്മുടെ ചിന്താവിഷയം.
July 23, 2016

എന്റെ രക്ഷയായ കോട്ട

" ഭയപ്പെടരുത് " എന്ന് ദൈവ വചനത്തിൽ പലപ്രാവശ്യം എഴുതിയിരിക്കുന്നു. അതിന്റെ കാരണം നാം ഭയപ്പെടുകയും, ഭയം നമ്മെ നശിപ്പിച്ച് കളഞ്ഞേക്കാം എന്നതുമാണ് . ഒരിക്കൽ നാം ഇരുളിൽ ആയിരുന്നു, എന്നാൽ ക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെട്ടശേഷം നാം വെളിച്ചത്തിൽ ജീവിക്കുന്നവരും അവന്റെ രക്തത്താൽ അവന്റെ ജനമായി മുദ്രയിൽപെട്ടവരുമാണ്. നമ്മുടെ ഭൗതീക ശരീരത്തെയും നമുക്ക് വേണ്ടപെട്ടവയെയും പിശാച് നശിപ്പിച്ചെക്കാം എന്ന ഭയമാണ് നമ്മിൽ ഭരിക്കുന്നത് എങ്കിൽ ആത്മീയമായി ഉയരുവാനോ, ആത്മാക്കളെ നേടുവാനോ കഴിയുകയില്ല. പകരം ഇന്ന് കാണുന്ന പോലെ ഭൗതീക വിടുതലിനും അനുഗ്രഹത്തിനുമായി ഓരോ പ്രവാചന്മാരുടെയും പിന്നാലെ ഓടേണ്ടിവരുന്നു. നാം ദൈവത്തോട് പറ്റിയിരിക്കുന്നുവെന്നും അവന്റെ സൈന്യം നമുക്ക് ചുറ്റും കാവൽ ഉണ്ടെന്നും ഉള്ള വിശ്വാസവും ദർശനവും പ്രാപിക്കുന്നുവെങ്കിൽ മാത്രമേ സത്യത്തിനു വേണ്ടി ചേതം വന്നാലും മാറാതെ നിൽക്കുവാനും, മായമില്ലാതെ സത്യം ലോകത്തെ അറിയിക്കുവാനും കഴിയുകയുള്ളു.
June 14, 2016

ആത്മീയവളർച്ചയുടെ തടസ്സങ്ങൾ

പ്രിയദൈവജനമേ, ഇപ്പോൾ ജനിച്ച ശിശുക്കളെ പോലെ പാൽ മാത്രം കുടിക്കുന്നവരായിരിപ്പാൻ അല്ല ദൈവം നമ്മെ പറ്റി ആഗ്രഹിക്കുന്നത്. വചനത്തിന്റെ മർമങ്ങൾ മനസിലാക്കുവാൻ കഴിയുന്നവരായി നാം ആത്മീയ വളർച്ച പ്രാപിക്കേണം. കൃപാവരങ്ങൾ നിറഞ്ഞവരായി ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിച്ച് ക്രിസ്തുവെന്ന തലയോളം വളരുവാൻ ആഗ്രഹിക്കാം. നാം വിശ്വാസത്തിൽ സ്ഥിരതയുള്ളവരും വച്ചിരിക്കുന്ന വിശ്വാസം മുറുകെ പിടിക്കുന്നവരും ആയിരിക്കട്ടെ . ലോകത്തിന്റെ പ്രലോഭനങ്ങളിൽ വീണുപോകാതെ നോട്ടം ക്രിസ്തുവിൽ തന്നെ വച്ച്കൊണ്ട് മുന്നോട്ട് പോകുവാൻ പരിശുദ്ധാത്മാവിൽ ആശ്രയിക്കാം.
June 3, 2016

ദൈവീക തിരഞ്ഞെടുപ്പ്‌

ഏതു തൊഴിൽ പരസ്യങ്ങൾ ശ്രദ്ധിച്ചാലും ഉദ്ധ്യോഗാർത്ഥികൾക്ക്‌ ആവശ്യമായ മുൻ പരിചയവും പഠന നിലവാരവും കഴിവുകളും വ്യക്തമായി സൂചിപ്പിചിരിക്കുന്നത്‌ കാണാം. കമ്പനികളിൽ ലക്ഷ്യപൂർത്തീകരണത്തിനായി അധികൃതർ, തങ്ങളുടെ ജോലിക്കാരുടെ കഴിവിലും ബുദ്ധിയിലും അങ്ങേയറ്റം ആശ്രയിക്കുന്നു. എവിടെയും മുൻഗണന മികച്ചവർക്കാകയാൽ അപകടകരമായ ഒരു മത്സര ബുദ്ധി കുഞ്ഞുകുട്ടികളിൽ പോലും പ്രകടമാണ്‌. എന്നാൽ ദൈവവചനം ഇപ്രകാരം പറയുന്നു: "ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു [1 കൊരിന്ത്യർ 1:25]".
May 24, 2016

ദൈവ ഹിതം.

തങ്ങളുടെ പ്രശ്നങ്ങൾക്ക്‌ ഉടനടിയുള്ള പരിഹാരം തേടി കണ്ടും കേട്ടും അറിയുന്ന സിദ്ധന്മാരുടെ പുറകേ ഓടുന്ന അനേകരെ നമുക്കറിയാം. ഇവരിൽ തന്നെ പല സ്വഭാവക്കാരെ കാണുവാൻ സാധിക്കുന്നു. ചിലർ കാര്യ സാധ്യത്തിനായി എന്തു ത്യാഗം ചെയ്യാനും മടിക്കാത്തവർ. മറ്റു ചിലർ ശാരീരികാധ്വാനം ഇല്ലാതെ കാശു മുടക്കി കാര്യം നടത്താൻ ആഗ്രഹിക്കുന്നവർ. പ്രശ്ന പരിഹാരങ്ങൾക്ക് എല്ലാവർക്കും ഉണ്ടാവും ചില പ്രതീക്ഷകൾ!
May 18, 2016

നിയുക്തർ

സമൂഹത്തിൽ ഒറ്റപ്പെടുത്തപ്പെട്ട കുഷ്ഠരോഗികൾ ദേശത്തിനു ലഭിച്ച സ്വതന്ത്ര്യം മറ്റുള്ളവരെ അറിയിക്കുന്നതിന് കടപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കിയെങ്കിൽ മാനവജാതിക്ക് പാപത്തിൽ നിന്നും മരണത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യത്തിന്റെ ദൂതറിയിക്കാൻ ആ സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞ നാം എത്ര മാത്രം കടപ്പെട്ടിരിക്കുന്നു എന്ന് നാം മനസിലാക്കണം! ആ ചുമതല ഉള്ള നാം നാം മിണ്ടാതെ ഇരുന്നാൽ, നേരം കഴിയുന്നത് വരെ താമസിച്ചാൽ നമുക്ക് കുറ്റം വരും എന്ന് നാം മനസിലാക്കാതിരിക്കരുത്.
May 4, 2016

നമ്മെ അറിയുന്ന ദൈവം

ഒറ്റക്ക്‌ ആയി പോകുമ്പോഴാണു നമ്മെ അറിയുന്ന ആരെങ്കിലും കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്നു നാം ചിന്തിക്കുന്നതു. അങ്ങനെ ആരെങ്കിലും കൂടെ ഉള്ളതു പലപ്പോഴും ഒരു ആശ്വാസവും ആകാറുണ്ട്‌. ഇന്നത്തെ കാലത്തു അധികം ആളുകളും സുഹൃത്തുക്കൾക്കും മാനുഷീക ബന്ധങ്ങൾക്കും അപ്പുറം സോഷ്യൽ മീഡിയകൾക്കും റ്റെക്നോളജികൾക്കും ആണു പ്രാധാന്യം കൊടുക്കുന്നതു എന്നു നമുക്ക് മനസിലാക്കാം. ഈ യാന്ത്രിക ജീവിതത്തിൽ പലപ്പോഴും തമ്മിൽ അറിയാനും സ്നേഹിക്കാനും സമയം ലഭിക്കുന്നില്ല. ഇതു മൂലം പലരും നിരാശയും സമ്മർദ്ദവും കൂടി രോഗികൾ ആയി തീരുകയും ചെയ്യുന്നു. ചില സാഹചര്യങ്ങളിൽ ചുറ്റിലും നിറയെ ആളുകൾ ഉള്ളപ്പോഴും നാം ഒറ്റക്ക്‌ ആണെന്നും ആരും നമ്മെ മനസിലാക്കുന്നില്ല എന്നും ഉള്ള ചിന്തകൾ മനസിലേക്ക്‌ കടന്നു വ ന്നേക്കാം.
April 28, 2016

നാവ്‌ എന്ന തീ .

ചെറിയ തീപ്പൊരി കാരണം വീടുകളും വലിയ കാടുകളും  മറ്റും തീപിടിച്ച വാർത്തകൾ കാണാറുണ്ട്. അശ്രദ്ധമായി വലിച്ചെറിഞ്ഞ സിഗരറ്റിൽ നിന്നും മറ്റും സകലതും കത്തി നശിക്കുന്നു. തീ കത്തുവാൻ ആരംഭിച്ച് കഴിഞ്ഞാൽ അത് കെടുത്തുന്നത് ആയാസകരമാണ്. തീ കത്തികൊണ്ടിരിക്കുന്ന വസ്തു അതിനോട് ചേർന്നിരിക്കുന്ന വസ്തുക്കളിലേക്ക് പടരുകയും, അതണക്കുവാൻ താമസിക്കുന്നതനുസരിച്ച് സർവതും ദഹിപ്പിച്ച് നാമാവശേഷമാക്കുകയും ചെയ്യുന്നു. ഇത്രമാത്രം നാശനഷ്ടങ്ങളുണ്ടാക്കുന്ന തീ ഉണ്ടായിട്ട് അണയ്ക്കുന്നതിനേക്കാൾ ഉണ്ടാകാതെ ഇരിക്കുന്നതാണു ഏറ്റവും സുരക്ഷിതം.  അതുകൊണ്ട് തന്നെ തീ ഉണ്ടാകുന്നത് തടയുന്നതിനും, ഏതെങ്കിലും രീതിയിൽ തീയുണ്ടായാൽ അത് ഉടനടി അണയ്ക്കുന്നതിനും ആധുനിക സംവിധാനങ്ങൾ കണ്ടുപിടിച്ചിരിക്കുന്നു. അതിനോടൊപ്പം തന്നെ സ്കൂളുകൾ മുതല്ക്കേ ഫയർ  സേഫ്ടി പഠിപ്പിച്ചു വരികയും ചെയ്യുന്നു.
April 24, 2016

പരിശുദ്ധാത്മാവിന്റെ മന്ദിരം.

ശരീരാരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ടി ആളുകൾ എത്ര കഷ്ടപ്പെടാനും മടിക്കാത്ത കാലത്തിലാണു നാം ആയിരിക്കുന്നതു. മർത്യമായ ഈ ശരീരം നാം ഇത്ര കരുതലോടെ സൂക്ഷിക്കുമ്പോൾ അമർത്യമായ ശരീരത്തെ പറ്റി നാം ചിന്തിക്കാറുണ്ടോ? മുകളിൽ ഉദ്ധരിച്ച വചനം നമ്മുടെ ശരീരം പരുശുദ്ധാത്മാവിന്റെ മന്ദിരം എന്ന് പറയുന്നു. മനുഷ്യ നിർമ്മിതമായ മന്ദിരത്തിൽ ദൈവം വസിക്കുകയോ വെളിപ്പെടുകയോ ചെയ്യുന്നു എന്ന് മിക്ക മതവിശ്വാസികളും വിശ്വസിക്കുന്നു. ദൈവത്തെ കാണുവാൻ അനേകർ അത്തരം മന്ദിരങ്ങളിലേക്ക് ഉറ്റു നോക്കുന്നു എന്നതും സത്യമാണ്. നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരം ആണു എങ്കിൽ നമ്മിൽ പരിശുദ്ധാത്മാവു വസിക്കുന്നു. അങ്ങനെയെങ്കിൽ നമ്മെ നോക്കുന്നവർ നമ്മിലൂടെ നമ്മുടെ ഉള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവിനെയും അതിന്റെ പ്രവർത്തികളെയും കാണേണം.
April 19, 2016

വീഴാതിരിപ്പാൻ നോക്കിക്കൊൾവീൻ.

നമ്മിൽ കർത്തൃത്വം നടത്തുന്ന ക്രിസ്തു ഈ ലോകത്തേയും പാപത്തേയും ജയിച്ചവൻ ആകുന്നു. ആയതിനാൽ സ്വന്തകഴിവിൽ ആശ്രയിക്കാതെ അവന്റെ കരങ്ങളിൽ നമ്മെ സമർപ്പിക്കുമെങ്കിൽ ബലഹീനതിയിൽ തുണയേകുന്ന കൃപ അനുഭവിക്കുവാൻ ഇടയായിതീരും. പരീക്ഷ അനുവദിക്കുന്ന ദൈവം നാമതിനാൽ നശിച്ചു പോകുവാൻ അവൻ അഗ്രഹിക്കുകയില്ല, അനുവദിക്കുകയുമില്ല. അതുകൊണ്ട്‌ സഹിക്കുവാനും ജയിക്കുവാനുമുള്ള പോംവഴി ഒരുക്കിതരുകയും ചെയ്യും.