Shiny Jose

Shiny Jose
Shiny Jose
സിസ്റ്റർ ഷൈനി ജോസ് - രാജസ്ഥാനിലെ ഉദയ്പൂർ എന്ന സ്ഥലത്ത് കുടുംബമായി മിഷണറി പ്രവർത്തനത്തിൽ ആയിരിക്കുന്നു. പത്തനാപുരമാണ് സ്വന്ത സ്ഥലം. പാസ്റ്റർ ജോസ് വർഗ്ഗീസിന്റെ ഭാര്യയാണ്. മൂന്ന് കുഞ്ഞുങ്ങൾ - ഫേബ, കെസിയ, ജൊഹാന
June 5, 2017

അധികാരികൾക്ക് കീഴടങ്ങുക.

ദൈവവചനം ശ്രദ്ധിച്ചാൽ രാജാക്കന്മാരെ ആക്കിവച്ചത് ദൈവമാണ് എന്ന് കാണുവാൻ കഴിയും. റോമർ 9:17 ൽ ഫറവോനെ കുറിച്ച് പറഞ്ഞിരിക്കുന്നത് കാണാം. എല്ലാ അധികാരങ്ങളും ദൈവത്തിന്റെ സർവ്വാധികാരത്തിന്റെ കീഴിലാണ്. ആയതിനാൽ നമ്മുടെ ഭരണാധികാരികളെ ധിക്കരിക്കുകയും നിയമലംഘനം നടത്തുകയും ചെയ്യുന്നത് ദൈവത്തോട് അനുസരണക്കേട്‌ കാണിക്കുന്നതിന് തുല്യമാണ്. ശിക്ഷ ഭയന്നു മാത്രമല്ല, നമ്മുടെ മനസ്സാക്ഷി വിചാരിച്ചുകൂടെ നാം അധികാരങ്ങൾക്ക് കീഴ്പ്പെടേണം
August 6, 2016

ധനവിനയോഗം

ധനവും ഭൗതിക വസ്തുക്കളുടെ സമൃദ്ധിയും മനുഷ്യ ജീവിതത്തിനു അർത്ഥം നൽകുന്നതല്ല. അവയ്ക്ക് യഥാർത്ഥ സന്തോഷം നല്കുവാനും സാദ്ധ്യമല്ല. പൊതുവെ പറഞ്ഞാൽ സത്യസന്ധനായി അദ്ധ്വാനിക്കുന്ന ഒരു മനുഷ്യൻ ഒരു ദിവസത്തെ അദ്ധ്വാനതിനു ശേഷം സമാധാനമായി കിടന്നുറങ്ങുന്നു. എന്നാൽ സമ്പത്തിൽ ആശ്രയിക്കുന്ന ധനവാന്മാർക്ക്, ഏതെങ്കിലും അത്യാഹിതം സംഭവിക്കുമോ, തങ്ങളുടെ ഏതെങ്കിലും ഒരു തെറ്റു കൊണ്ട് തങ്ങൾക്കുള്ള സകലവും നഷ്ടപ്പെടുമോ എന്നിങ്ങനെയുള്ള ഭയം നിമിത്തം ഉറങ്ങുവാൻ കഴിയുകയില്ല. ഇനി ഒന്നും തന്നെ നഷ്ടപ്പെടാതിരുന്നാൽ പോലും, അവർ മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകുകയില്ല.
July 31, 2016

ഐകമത്യം

സഖിത്വത്തിനു വളരെയേറെ പ്രയോജനങ്ങളുണ്ട്. കൂട്ടയ്മയില്ലാതെ ജീവിക്കുവാനല്ല ദൈവം നമ്മെ സൃഷ്ടിച്ചത്. മനുഷ്യന് സ്നേഹിക്കുന്ന ഒരു ചങ്ങാതിയായും നല്ല ഒരു സഹായിയുമായി ദൈവം സ്ത്രീയെ സൃഷ്ടിച്ചു (ഉല്പത്തി :2:18). നമുക്കെല്ലാം കുടുംബത്തിന്റെയും സ്നേഹിതരുടെയും സഹവിശ്വാസികളുടെയും സ്നേഹവും സഹായവും പിന്തുണയും ആവശ്യമാണ്‌. ഒരു നല്ല സൗഹൃദം മുപ്പിരിച്ചരടു പോലെ ബലിഷ്ടമാണ്. എന്നാൽ അനുദിനം പിതാവായ ദൈവത്തിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും കൂട്ടായ്മ കൂടാതെ ഇരിക്കുന്നുവെങ്കിൽ മറ്റെല്ലാം അപ്രധാനമാണ്.
July 19, 2016

മായയായ ലോകം

തന്റെ ജ്ഞാനത്തിൽ ശലോമോൻ മനസ്സിലാക്കിയ കാര്യങ്ങളാണ് സഭാപ്രസംഗിയുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. തന്റെ പ്രധാന പ്രതിപാദ്യവിഷയം സകലവും മായയത്രേ എന്നുള്ളതാണ്. ഇന്നത്തെ സമൂഹത്തിൽ ജീവിതം ലാഭനഷ്ടങ്ങളെ അടിസ്ഥാനമാക്കിയാണ്. ശലോമോന്റെ അഭിപ്രായമനുസരിച്ച് മിക്കപ്പോഴും മനുഷ്യന് ലാഭം എന്നത് തിന്നുക, കുടിക്കുക, ആനന്ദിക്കുക, ബോധിച്ചവണ്ണം ഹൃദയത്തിന്റെ ആഗ്രഹം നിവർത്തിക്കുക എന്നിങ്ങനെയുള്ളതാണ്. എന്നാൽ കർത്താവിന്നു യോഗ്യമാകുംവണ്ണം നടക്കുക (കൊലൊ. 1:10), ഭൂമിയുടെ അറ്റത്തോളം യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കുന്നതിൽ പങ്കാളിയാകുക (മത്താ. 28:19-20) എന്നിവയാണ് നമ്മെ കുറിച്ച് ദൈവീക പദ്ധതി. ദൈവഹിതം കൂടാതെയുള്ള ഭൂമിയിലെ നമ്മുടെ സകല പ്രവൃത്തികളും അവന്റെ കൂട്ടായ്മ കൂടാത്ത നമ്മുടെ ജീവിതവും നിരർത്ഥകവും ലക്ഷ്യമില്ലാത്തതുമാകുന്നു എന്നത് ആണ് വാസ്തവം. സൃഷ്ടി തന്നെയും മായയ്ക്കും ദ്രവത്വതിനും വിധേയമായിരിക്കുന്നു എന്ന് ശലോമോൻ പറയുന്നു. ദൈവത്തെ കൂടാതെയുള്ള ജീവിതത്തിനു യഥാർത്ഥ സന്തോഷം നൽകുവാൻ സാദ്ധ്യമല്ല.
July 16, 2016

മുഖപക്ഷം

ഒരു മനുഷ്യന്‍റെ സമ്പത്തോ, വസ്ത്രധാരണമോ, സ്ഥാനമോ മുഖാന്തിരം ആ വ്യക്തിയോടു പ്രത്യേക മമതയും ആനുകൂല്യവും കാണിക്കുന്ന ലോകമാണ് നമുക്ക് ചുറ്റും ഉള്ളത്. എന്നാൽ ഇത് ദൈവത്തിനു അനിഷ്ടമാണ് എന്ന് വചനം വ്യക്തമാക്കുന്നു. പുറമെയുള്ളതിനെയല്ല അകമെയുള്ളതിനെയാണ് ദൈവം നോക്കുന്നത് (1 ശമുവേൽ. 16:7). മുഖപക്ഷം എന്നത് മറ്റുള്ളവരോടുള്ള യഥാർത്ഥ സ്നേഹത്താൽ ഉളവാകുന്നതല്ല. സാമൂഹ്യമായ സ്ഥാനം പരിഗണിക്കുന്നത് സ്നേഹനിയമത്തിനെതിരായ പാപമാണ്. ആ നിലയിൽ മുഖപക്ഷം കാണിക്കുന്നവൻ പാപം ചെയ്യുന്നു (യാക്കോബ് 2:9) എന്ന് യാക്കോബ് അപ്പോസ്തലൻ ബുദ്ധിയുപദേശിക്കുന്നു. ക്രിസ്തുവിലുള്ള അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അവരെ സ്വീകരിക്കുന്നതിനുപകരം നാം ഈ ലോകത്തിലെ ധനത്തിന്റെയും സ്ഥാനത്തിന്റെയും അടിസ്ഥാനത്തിൽ അവരെ അംഗീകരിക്കുന്നതിനാൽ തേജസ്സിന്റെ കർത്താവിനെ ബഹുമാനിക്കുന്നതിനു പകരം മുഖപക്ഷം നമ്മെ ദുഷ്ടവിചാരങ്ങളുടെ ന്യായകർത്താക്കളാക്കുന്നു എന്നും താൻ ഓർമ്മിപ്പിക്കുന്നു.
July 13, 2016

സ്വർഗ്ഗീയ ജ്ഞാനം

യഹൂദജനതയ്ക്കു ജ്ഞാനമെന്നുള്ളത് സുപ്രധാനമായിരുന്നു. കഴിവുകൊണ്ടു മാത്രം കാര്യമില്ല, കഴിവ് ശരിയായി ഉപയോഗിക്കണമെങ്കിൽ ജ്ഞാനം ആവശ്യമാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. ജ്ഞാനം തന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക(സദൃ. 4:7) എന്ന് ശലോമോനും പറയുന്നു. എന്നാൽ ദൈവത്തിൽ നിന്നുള്ള "സ്വർഗ്ഗീയ ജ്ഞാനവും" ദൈവത്തിൽ നിന്നല്ലാത്ത "മനുഷ്യപ്രേരിതമായ ജ്ഞാനവും" ഉണ്ട്. യഥാർത്ഥജ്ഞാനം അഥവാ സ്വർഗ്ഗീയ ജ്ഞാനം ഉയരത്തിൽനിന്നുള്ളതും മനുഷ്യജ്ഞാനം ഭൌമികവുമാണ്.
June 26, 2016

ദീർഘക്ഷമ

ജീവിതത്തിൽ പരിശോധനകളില്ലെങ്കിൽ പരിശ്രമത്തിന്റെ ആവശ്യവുമുണ്ടാകുകയില്ല. കഷ്ടതയുടെ കാര്യത്തിൽ ഇയ്യോബിന്റെതിനേക്കാൾ നല്ലതായ മറ്റൊരു ഉദാഹരണം തിരുവചനത്തിൽ കാണുവാൻ പ്രയാസമാണ്. സാഹചര്യങ്ങളും അവസ്ഥകളും തനിക്കു എത്രതന്നെ പ്രതികൂലമായിത്തീർന്നിട്ടും താൻ അതൊക്കെയും സഹിച്ചു. ക്ഷമയില്ലാത്ത ഒരുവൻ സാത്താന്റെ കരങ്ങളിലെ ശക്തമേറിയ ആയുധമാണ്. നാം കഷ്ടതയിലൂടെ കടന്നുപോകുമ്പോൾ ദീർഘക്ഷമയുള്ളവരായിരിക്കുവാൻ ദൈവം നമ്മെക്കുറിച്ചാഗ്രഹിക്കുന്നു.
June 23, 2016

സ്ഥിരത

ലക്ഷ്യബോധമനുസരിച്ചായിരിക്കും നമ്മുടെ പല പ്രവർത്തികൾക്കും ഫലപ്രാപ്തിയുണ്ടാവുക. നമ്മുടെ മനോഭാവം നമ്മുടെ പ്രവൃത്തികളെ നിശ്ചയിക്കുന്നു. പ്രതിസന്ധികൾ എല്ലാ മനുഷ്യർക്കും ഉള്ളതാണ്. എന്നാൽ അതിനെ തരണം ചെയ്യുന്ന മനോഭാവമാണ് ഒരു വിശ്വാസിയേയും അവിശ്വാസിയേയും വേർതിരിക്കുന്നത്. ദൈവാശ്രയമില്ലാത്തവർ പ്രതികൂലങ്ങളിൽ പതറിപോകുമ്പോൾ ദൈവത്തിൽ ആശ്രയിക്കുന്നവർ അതിനെ പക്വതയോടെ നേരിടുന്നു. വേദപുസ്തകം ഉടനീളം പരാജയങ്ങളെ വിജയത്തിലേക്കും പ്രതികൂലങ്ങളെ പ്രയോജനത്തിലേക്കും നയിച്ചവരുടെ ചരിത്രങ്ങൾ നമുക്കു കാണാൻ കഴിയും. അവർ ദൈവകൃപയിൽ ആശ്രയിച്ചു വിജയം കൈവരിച്ചു.
June 20, 2016

പ്രാർത്ഥനയുടെ ശക്തി

ദൈവമക്കളെന്ന നിലയിൽ ദൈവസിംഹാസനത്തിന്റെ അടുക്കൽ ധൈര്യത്തോടും സ്വാതന്ത്ര്യത്തോടും കടന്നുവന്ന് നമ്മുടെ ആവശ്യങ്ങൾ ദൈവവുമായി പങ്കുവക്കുവാനുള്ള അവകാശം ദൈവം നമുക്ക് നല്കിയിട്ടുണ്ട്. പല മതങ്ങളിലും ഒരു ചര്യയോ ചടങ്ങോ ആണ് പ്രാർത്ഥനയെങ്കിൽ, പിതാവും മക്കളും തമ്മിലുള്ള ആശയവിനിമയമാണ് ക്രിസ്തീയ പ്രാർത്ഥനകൾ. പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുവാൻ അഭ്യർത്ഥിച്ച ശിഷ്യന്മാർക്ക് ഒരു പിതാവിനോടുള്ള സമ്പർക്കമാണ്‌ യേശു പഠിപ്പിച്ചത്.
June 9, 2016

നല്ല കാലം

ഭൂമിയിലെ സകല മനുഷ്യരുടെയും ഉദ്ദേശ്യങ്ങളെയും പ്രവർത്തനങ്ങളെയും ഉൾക്കൊള്ളുന്ന ഒരു നിത്യമായ പരിപാടി ദൈവത്തിനുണ്ട്. സൃഷ്ടിപ്പിൽ തന്നെ ദൈവം തന്റെ ഹിതപ്രകാരമുള്ള ഒരു സമയം പ്രകൃതിയിലുള്ള സകലത്തിനും വേണ്ടി നിയമിച്ചു. അത് അതാതിന്റെ കാലമായി ഇന്നും നിലകൊള്ളുന്നു. ആ സമയത്തിനു വ്യത്യാസം വരുത്തുവാൻ മനുഷ്യനോ അവന്റെ കണ്ടുപിടുത്തങ്ങൾക്കോ സാധ്യമല്ല. അതിനു ശ്രമിച്ചാൽ അത് താറുമാറാകുകയേ ഉള്ളൂ.