Pr. Santhosh Pandalam

Santhosh Pandalam
Pr. Santhosh Pandalam
പാസ്റ്റർ സന്തോഷ്‌ പന്തളം: ഇപ്പോൾ തമിഴ്നാട്ടില്‍ കര്‍ത്താവിന്റെ വേലചെയ്യുന്നു. വിവിധ ക്രൈസ്തവ മാധ്യമങ്ങളിൽ എഴുതുന്നതിനോടൊപ്പം മിസ്പാ ഗോസ്പെൽ ചർച്ച് ഓഫ് ഗോഡിന്റെ ചെയര്‍മാനായും ലാന്‍ഡ്‌വേ ന്യൂസ്‌പേപ്പറിന്റെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിക്കുന്നു. ഭാര്യ ഷേര്‍ളി. മൂന്ന് മക്കൾ: ഷെറിന്‍, മെര്‍ലിന്‍ ഏബെന്‍.
June 16, 2016

മു൯കൂട്ടി അറിയിക്കുന്ന ദൈവം

നാം പോകുന്ന മിക്ക റോഡുകളിലും Traffic Signal കാണാ൯ കഴിയുന്നു. ഇതു സ്ഥാപിച്ച് വച്ചിരിക്കുന്നതിന്റെ പ്രധാന കാരണം നമ്മുടെ വേഗതകുറക്കണം എന്നതാണ് എന്നു നമ്മുക്ക് അറിയാം. ഈ ബോർഡുകള്‍ എല്ലാം വിളിച്ചു പറയുന്നത് നമ്മുടെ മുമ്പില്‍ സ്പീഡ് ക്യാമറ ഉണ്ട്, നമ്മുടെ മുമ്പില്‍ അപകടം പതിയിരിക്കുന്നു, നമ്മുടെ മുമ്പില്‍ അപായ വളവുകള്‍ ഉണ്ട്, വാഹനം തെന്നി മാറാന്‍ സാധ്യതയുണ്ട്, റോഡില്‍ വെള്ളം കയറാ൯ സാധ്യതയുണ്ട്, റോഡ്‌ മഞ്ഞു മൂടാ൯ സാധ്യതയുണ്ട്, കുട്ടികള്‍ കുറുകെ ചാടാ൯ സാധ്യതയുണ്ട് എന്നൊക്കെയാണ്. കേവലം ഒരു ബോർഡോ ഒരു ഹമ്പോ ആയിരിക്കും വാഹനങ്ങൾക്ക് മുന്നിലുള്ള മുന്നറിയിപ്പ്. പക്ഷെ ഇതിനെ ചിലർക്ക് അംഗീകരിക്കാ൯ വളരെ ബുദ്ധിമുട്ടാണ്. ചിലർ, പ്രത്യേകിച്ചും ചില യുവാക്കള്‍, വാഹനത്തില്‍ പോകുന്ന പോക്ക് കണ്ടാല്‍ നോക്കി നില്ക്കുന്നവ൪ പേടിച്ചു തലയ്ക്കു കൈവച്ച് പോകും. അത്രമാത്രം വേഗതയാണ് അവരുടെ വാഹനത്തിനു. ഇങ്ങനെയുള്ളവര്ക്ക് അപകടം അവരുടെ കൂട്ടാളിയായിട്ടു മാറുന്നതായി കാണാം.
March 27, 2016

ജീവനുള്ള രക്തം

പാപത്തിന് പരിപൂർണ്ണ പരിഹാരം വരുത്തുവാൻ അനാദികാലം മുതലേ ഉള്ള ദൈവീക പദ്ധതിയുടെ പൂർത്തീകരണമായും വാഗ്ദത്തങ്ങളുടെ നിവർത്തിയായും തന്റെ സ്നേഹ നിധിയായ പുത്രനായ യേശുവിനെ ഈ ലോകത്തില്‍ അയയ്ക്കുവാൻ ദൈവത്തിനു തിരുവുള്ളമുണ്ടായി. ലേവ്യാ 17:11 – ല്‍ പറയുന്നു മാംസത്തിന്‍റെ ജീവന്‍ രക്തതിലല്ലോ നിലനില്‍ക്കുന്നത്. പാപത്തിനു മറുവിലയായി യേശു തന്റെ രക്തം ചിന്തി. യേശുവിന്‍റെ ശരീരം നമുക്കായി ഉഴവുച്ചാലുപോലെ കീറിമുറിച്ചു (യെശയ്യാവ് 53:7). യേശു നമുക്കായി അവസാനതുള്ളി രക്തം വരെയും ഊറ്റിതന്നു.
September 9, 2015

ആശയിൽ സന്തോഷിക്കുവിന്‍

ദൈവം നമ്മിൽ പകര്‍ന്നിരിക്കുന്ന കഴിവുകളെ നാം തിരിച്ചറിഞ്ഞ് ഉപയോഗിക്കണം എന്നത് നമ്മുടെ കടമയാണ്. ആശിക്കുന്നത് കൊണ്ടോ ചിന്തിക്കുന്നത് കൊണ്ടോ തെറ്റില്ല. പക്ഷേ മോഹിക്കരുത് എന്നത്രേ ദൈവവചനം പറയുന്നത്. മോഹം ജീവിതത്തിൽ വന്നാൽ അത് അപകടങ്ങളിൽ കൊണ്ടെത്തിക്കാന്‍ സാധ്യതയുണ്ട്. മോഹം ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിപ്പിക്കുന്നു എന്ന് ദൈവവചനം പഠിപ്പിക്കുന്നു. അവനവന്റെ പരിമിതികളെ ഉൾക്കൊണ്ട് ആശയുടെ ചിറകുകളെ വിടര്‍ത്തുക. ബുദ്ധിയില്ലാത്ത മനുഷ്യന് തുല്യനാകാതെ നാം ദൈവകരങ്ങളിൽ ഏൽപ്പിച്ച് ബുദ്ധിയോടെ കാര്യങ്ങള്‍ ചെയ്യുവാന്‍ നമ്മെകുറിച്ച് ആഗ്രഹിക്കുന്നു.
August 22, 2015

രാത്രി കഴിയാറായി പകല്‍ അടുത്തിരിക്കുന്നു

രാത്രിയുടെ മറവിലാണ് മിക്കവാരും എല്ലാസ്ഥലങ്ങളില്‍ അനർത്ഥ സംഭവങ്ങളുടെ ജനനം രൂപമെടുക്കുന്നത് എന്നു പറഞ്ഞാല്‍ ചിലരെങ്കിലും സംശയിക്കാതിരിക്കുകയില്ല. കഴിഞ്ഞകാലങ്ങളിലെ പല സംഭവങ്ങളുടെയും പകപോക്കലും പ്രതികരംചെയ്യലും തലപോക്കിയിട്ടുള്ളത് ഇരുട്ടിന്റെ മറവിലാണ് എന്നത് നഗ്നസത്യമാണ്. ദുഷ്ട്ടന്മാ൪ അനീതിയുടെ വിത്ത് പാകാ൯ സമയം കണ്ടെത്തുന്നത് ഇരുട്ടിന്റെ അധിനിവേശത്തിലാണ് എന്നത് സത്യമായ കാര്യമാണ്.
July 26, 2015

അധികാരങ്ങൾക്ക് കീഴടങ്ങുക

ഒരു സ്ഥലത്ത് ഒരു പിതാവ് ജീവിച്ചിരുന്നു. തനിക്കു ജോലിചെയ്തു ലഭിക്കുന്ന ഏറിയ പങ്കു നന്മയും പാവപെട്ടവര്ക്കും ദൈവവേലയില്‍ കഷ്ടപെടുന്നവർക്കും കൊടുക്കുമായിരുന്നു. ഓരോ ദിവസവും തന്റെ കുടുംബം വളരെ പ്രയാസത്തിലായിരുന്നു പൊയ്കൊണ്ടിരുന്നതെങ്കിലും ആ കുടുംബത്തിലുള്ളവർക്ക് യാതൊരു പരിഭവമോ, പരാതിയോ ആരോടും ഈ കാര്യത്തില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. കർത്താവിനു വേണ്ടി ചെയ്യുന്നതില്‍ അവര്‍ എല്ലാവരും എപ്പോഴും വളരെ സന്തോഷത്തിലായിരുന്നു. പിതാവും മാതാവും 4 ആണ്‍ കുട്ടികളും 2 പെൺകുട്ടികളും ഉള്ള 8 പേ൪ അടങ്ങുന്ന കുടുംബം. ദൈവം അവർക്കായി ദിനവും അനുഗ്രഹിച്ചുകൊണ്ടേയിരുന്നു, ഈ വീട്ടിലേ മക്കളെല്ലാം പഠിക്കാ൯ മിടുക്കരും ആത്മീക കാര്യങ്ങളില്‍ മുൻപന്തിയിലുമായിരുന്നതിനാല്‍ അത് മാതാപിതാക്കൾക്ക് വളരെ ആശ്വാസകരമായിരുന്നു. പിതാവ് എപ്പോഴും പറയുന്ന ഒരു വാക്ക് ഇപ്രകാരമായിരുന്നു. കർത്താവ് ആരുടേയും കടക്കാരനല്ല മക്കളെ. അതുപോലെ തന്നെ മക്കളും ആ വാചകം ഏറ്റുപറയും. കർത്താവ് ആരുടേയും കടക്കാരനല്ല പപ്പാ.
July 5, 2015

സമാധാനം നൽകുന്ന ദൈവം

ഒരിടത്ത് ഒരു കുട്ടി ഒട്ടുമിക്ക രാത്രികളിലും ഉറക്കത്തില്‍ പേടിച്ചു നിലവിളിക്കും, ഈ വിഷയം നിരന്തരമായപ്പോള്‍ തന്റെ വീട്ടുകാർക്ക് ആകെ നിരാശയായി. പലതും ചെയ്തിട്ടും ഇതിനു പരിഹാരം ലഭിച്ചില്ല. ഈ വിഷയം ഒരു ദൈവ പൈതല്‍ അറിയുവാ൯ ഇടയായി. അവ൯ വേദനപെടുന്ന ആ കുടുംബത്തോടു യേശുവിനെ പരിചയപെടുത്തി. അവര്‍ അവസാനം സർവ്വ ശക്തനായ ദൈവത്തോട് അടുക്കുകയും ബൈബിള്‍ വായിക്കുവാനും പ്രാർത്ഥിക്കുവാനും തുടങ്ങി. ഇങ്ങനെ കുറച്ചു നാള്‍ ചെയ്തപ്പോള്‍ ആ കുട്ടിയുടെ ഭയത്തിന് പൂർണ്ണ വിടുതല്‍ ദൈവം നല്‍കി.
June 29, 2015

ദുഖത്തിലുമുള്ള പ്രത്യാശ

ഏതു സമയത്തും ധൈര്യമായി കടന്നു ചെല്ലുവാനും നമ്മുടെ കാര്യങ്ങള്‍ തുറന്നുപറയുവാനും ഒരിടമുണ്ടെങ്കിൽ അത് നമ്മുടെ കർത്താവിന്റെ കൃപാസനം മാത്രമേ ഉള്ളൂ. നമ്മുടെ വിഷയങ്ങള്‍ കേൾക്കുവാൻ എപ്പോഴും തുറന്നിരിക്കുന്ന ഒരു കോടതി സ്വർഗ്ഗത്തില്‍ ഉണ്ട്. ഈ ലോക കോടതികള്‍ 8 മണിക്കൂ൪ മാത്രം തുറന്നിരിക്കുമ്പോള്‍ സ്വർഗ്ഗീയ കോടതി 24 മണിക്കൂറും നമുക്കായി തുറന്നിരിക്കുന്നു. ഈ ലോക കോടതികളും മനുഷ്യരും കരുണയില്ലാത്തവരും മനുഷ്യനെ വെറുതെ ശിക്ഷിക്കുന്നവരുമാണ്. പക്ഷെ സ്വർഗ്ഗീയ കോടതി അങ്ങനെയല്ല, ന്യായമായി കാര്യങ്ങള്‍ കേൾക്കുകയും ന്യായമായി പ്രതികരിക്കുകയും ചെയ്യുന്ന നീതിപീഠമാണ് സ്വർഗം.
June 12, 2015

സംശയിക്കേണ്ട

മനസ്സിന്റെ അകത്തളത്തിൽ നിന്ന് പൂർണ്ണ നിശ്ചയത്തോടെ ചെയ്യുന്നതാണ് സ്ഥിരത ഉള്ള ഫലം നല്കുന്നത്. പലരും പലതും ചെയ്യുമ്പോൾ അതിന്റെ പൂർത്തീകരണത്തില്‍ എത്തുമ്പോള്‍ അത് നിഷ്ഫലമാകുന്നതിന്റെ ഒരു കാരണം സംശയമാണ്. സംശയിച്ചുകൊണ്ട് എന്ത് ചെയ്താലും അത് നന്നായി തീരുകയില്ല. ഉദാഹരണത്തിന്, നാം സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നമ്മുടെ ഒരു വാഹനം സ്നേഹിതരോ അയല്ക്കാരോ തൽക്കാലത്തേക്ക് ഒന്ന് ചോദിച്ചാല്‍ നാം കൊടുത്തേക്കും. എന്നാൽ അത് മനസില്ലാ മനസോടെ ആണ് കൊക്കുന്നതെങ്കിൽ അഥവാ അവരില്‍ നമ്മുക്ക് പൂ൪ണവിശ്വാസം ഇല്ലായെങ്കില്‍ അത് തിരിച്ചു കൊണ്ട് വരുന്നതുവരെ പലവിധ സംശയ ചിന്തകള്‍ മനസ്സില്‍ അലയടിച്ച് കൊണ്ടിരിക്കും. നമ്മുടെ സ്വസ്ഥത തന്നെ അത് ഇല്ലാതെയാക്കും.
June 5, 2015

നിത്യം കത്തുന്ന ദീപങ്ങൾ

നാം ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നതാണ് ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്. ലോകത്തില്‍ കർത്താവിന്റെ വെളിച്ചം പക൪ന്നു കൊടുക്കുവാ൯ ദൈവം നമ്മെ ആക്കിവെച്ചിരിക്കുന്നു. പലപ്പോഴും നാമത് വേണ്ടവിധം ഓർക്കുന്നില്ല എന്നതാണ് യഥാ൪ത്ഥ സത്യം. നി൪മ്മല സുവിശേഷത്തിന്റെ സത്യ വേലക്കാരായി പോകുവാ൯ പലപ്പോഴും നമുക്ക് കഴിയുന്നില്ല.
May 31, 2015

ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു.

ലോകത്തിൽ പലരും എല്ലാ നാളും നിങ്ങളോടു കൂടെയിരിക്കും എന്ന് പറയുമായിരിക്കും. എന്നാൽ കഷ്ടതയുടെ വിഷയങ്ങള്‍ നേരില്‍ വരുമ്പോള്‍ അവരെല്ലാം കൈമലർത്തി കാണിക്കും. കാരണം സഹായിക്കുവാ൯ അവരുടെ കൈകൾ ബലഹീനമാണ്. ദൈവത്തിന്റെ വചനം പഠിപ്പിക്കുന്നത്‌ മൂക്കില്‍ ശ്വാസമുള്ളവരെ വിശ്വസിക്കാ൯ (ആശ്രയിക്കുവാൻ) പാടില്ല എന്നത്രെ. വിഷയങ്ങള്‍ വരുമ്പോള്‍ മനുഷ്യർ കാലുമാറും എന്നത് കൊണ്ടാണ് ദൈവ വചനം ഇങ്ങനെ പറയുവാ൯ കാരണം.