Sam Adoor

Sam Adoor
Sam Adoor
പാസ്റ്റർ സാം അടൂർ: ഷാര്‍ജയില്‍(U.A.E) ജോലിയോടുകൂടെ കർത്താവിന്റെ വേല ചെയ്യുന്നു. ഭാര്യ: മിൻസി. മക്കള്‍: സോഫിയ, സാമുവേൽ
August 11, 2016

അനാഥരെ സ്നേഹിക്കുന്ന ദൈവം; നമ്മെയും….

അനാഥർക്കും വിധവകൾക്കും, പരിപാലനം നൽകുന്നോനെ, ഒരു കണ്ണ് കാണാതെ ഒരു കാതു കേൾക്കാതെ, മക്കൾക്കായി കരുതുന്ന താതനെ, നന്ദിയോടെ, ആമോദാൽ പാടിടുന്നു. അനാഥരെയും വിധവമാരെയും പോലും സ്നേഹിക്കുന്ന ആ ദൈവ ഹൃദയത്തിൽ നമുക്കും ഒരു സ്ഥാനമുണ്ട്. അതു കൊണ്ടാണ്, ഒരു കാലത്ത് പാപികളായ നമ്മെ ദൈവം സ്നേഹിച്ച്, തന്റെ ഏകജാതനായ പുത്രൻ മൂലം മകനായി/ മകളായി നമ്മളെ ദത്തെടുത്തു. "അബ്ബാ, പിതാവേ" എന്ന് വിളിക്കുവാനുള്ള അവകാശവും നമുക്ക് തന്നു. ആ ദൈവത്തിനായി നമ്മുടെ മുഴു ജീവിതവും സമർപ്പിക്കാം.
August 3, 2016

ആലയത്തിലെ പുഷ്ടി

പുതിയ നിയമത്തിൽ അൻപതിൽ അധികം പ്രാവശ്യം 'അന്യോന്യം', 'തമ്മിൽ', 'ഒരുവന്നു വേണ്ടി ഒരുവൻ' എന്നീ പദം ഉപയോഗിച്ചിട്ടുണ്ട്. ദൈവം നമ്മോടു കല്പിക്കുന്നു - അന്യോന്യം സ്നേഹിക്കുക, ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിക്കുക, അന്യോന്യം പ്രബോധിപ്പിക്കുക, അന്യോന്യം വന്ദനം ചെയ്യുക, അന്യോന്യം സേവിക്കുക, തമ്മിൽ പഠിപ്പിക്കുക, അന്യോന്യം കൈക്കൊള്ളൂക, അന്യോന്യം ബഹുമാനിക്കുക, തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമക്കുക, അന്യോന്യം പൊറുക്കുക, തമ്മിൽ ക്ഷമിക്കുക, അന്യോന്യം കീഴ്പെട്ടിരിക്കുക, സഹോദരപ്രീതിയിൽ തമ്മിൽ ,....തുടങ്ങി അനേകം പ്രവർത്തികൾ നാം ചെയ്യേണ്ടതുണ്ട്. ഇവയൊക്കെയാണ് ബൈബിളിലെ അംഗങ്ങളുടെ കടമകൾ.
July 10, 2016

മനസ്സ് തുറക്കുമ്പോൾ

ജീവിതത്തിൽ ഏതെങ്കിലും ഒരു വേളയിൽ നിന്ദകളും പരിഹാസങ്ങളും അനുഭവിക്കാത്തവർ ചുരുക്കമാണ്. ചിലർ അവയിൽ തളർന്നു പോകാറുണ്ട്. ചിലർ ജീവിത കാലം മുഴുവൻ ഇവ ഉള്ളിൽ ഒതുക്കി ജീവിക്കാറുമുണ്ട്. വാക്കുകളിൽ കൂടിയോ, ശാരീരിക, മാനസിക, വൈകാരികമായോ പീഡനങ്ങളിൽ തളർന്നു പോകാതെ അവയിൽ നിന്ന് വിടുതൽ നേടുകയാണ് മുഖ്യം. അതിനു വേണ്ടത് ഇവ തുറന്നു പറയുവാൻ ഒരാളെ കണ്ടെത്തുക എന്നതാണ്.
July 6, 2016

ജീവിതമാകുന്ന പരീക്ഷ

നമ്മുടെ ജീവിതം ഈ ഭൂമിയിൽ ഒരു പരീക്ഷയാണ്. നമ്മുടെ സ്വഭാവ രൂപീകരണത്തിനും , ദൈവത്തോടുള്ള വിശ്വാസ വർധനക്കും , അനുസരണത്തിനും , സ്നേഹത്തിനുമായി ഈ പരീക്ഷകളെ ദൈവം നമ്മുടെ ജീവിതത്തിൽ അനുവദിക്കാറുണ്ട്. പരീക്ഷ, പ്രലോഭനം, പരിശോധന എന്നീ അർഥം വരുന്ന വാക്കുകൾ 200 -ഇൽ പരം പ്രാവശ്യം വേദ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. ആദാമും ഹവ്വായും ഏദെൻ തോട്ടത്തിൽ വച്ച് പരാജയപ്പെട്ടപ്പോൾ, ദാവീദ് പല സന്ദർഭങ്ങളിൽ പരാജയപ്പെട്ടപ്പോൾ അബ്രഹാം, ജോസഫ്‌, രൂത്ത്, ദാനിയേൽ തുടങ്ങിയവർ ഈ പരീക്ഷകളിൽ വിജയിച്ചവരാണ് .
June 24, 2016

കാലങ്ങളെ തിരിച്ചറിയുക

വിതയും കൊയ്ത്തും രണ്ടു കാലങ്ങളെ സൂചിപ്പിക്കുന്നു. ഈ കാലങ്ങളുടെ തിരിച്ചറിവ് ഒരു കർഷകന് എന്നും ഉണ്ടായിരിക്കും. ഒരു കാലത്തിൽ വിതച്ചാൽ അടുത്ത കാലത്തിൽ കൊയ്യാം എന്നത് എല്ലാ കർഷകനും അറിയാവുന്ന ഒരു സത്യമാണ്.
June 13, 2016

സാത്താൻ നമ്മിൽ നിന്ന് മോഷ്ടിക്കുന്നത് എന്ത്?

പിശാച് മോഷ്ടിക്കുന്നത് നമ്മുടെ ATM കാർഡ്‌ ആണോ, അതോ നമ്മുടെ വാഹനമാണോ? നമ്മുടെ വീടിന്റെയോ വസ്തുക്കളുടെയോ ആധാരം? വേറെ ഏതെങ്കിലും വിലപ്പെട്ടത്‌? സാത്താൻ കവർന്നു കൊണ്ട് പോകുന്നത് ഇതൊന്നുമെയല്ല. പ്രത്യുത, നമ്മളുടെ ഹൃദയങ്ങളിൽ ഉള്ള ദൈവത്തിന്റെ വിലയേറിയ വചനങ്ങളാണ്.
May 2, 2016

എന്നെ കഴുകേണമേ…

യേശു ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത് നമ്മെ പാപത്തിൽ നിന്ന് ശുദ്ധീകരിക്കാനാണ് . തന്റെ രക്തത്താൽ നമ്മെ കഴുകി ഹിമത്തെക്കാൾ വെളുപ്പിക്കേണ്ടതിനാണ്. നമ്മുടെ പാപങ്ങളെ ഏറ്റു പറഞ്ഞു ഉപേക്ഷിച്ച്, കർത്താവിനെ അനുസരിച്ച് യാത്ര ചെയ്താൽ ദൈവ കുടുംബത്തിലേക്ക് നമുക്ക് ധൈര്യത്തോടെ പ്രവേശനമുണ്ട് . ദൈവം നമ്മെ മകനായി മകളായി സന്തോഷത്തോടെ സ്വീകരിക്കും.
April 29, 2016

എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ!

ചിലർ സ്വപ്നലോകത്തേക്ക് പലായനം ചെയ്യുന്നു. യാഥാർത്ഥ്യങ്ങളെ നേരിടാതെ സങ്കല്പലോകത്തിൽ ചരിച്ച് ദിവാസ്വപ്നങ്ങളിൽ മുഴുകിക്കഴിയാൻ താൽപര്യപ്പെടുന്നു. നമ്മുടെ കുറി വാക്യത്തിൽ ദാവീദും അപ്രകാരം ചിന്തിക്കുന്നു. പലപ്പോഴും ജീവിതത്തിൽ ഒറ്റപ്പെടുമ്പോൾ, എല്ലാ വഴികളും അടയുന്നു എന്ന് അറിയുമ്പോൾ ഒരു ഒളിച്ചോട്ടം നമ്മളിൽ പലരും ചിന്തിച്ചിട്ടില്ലേ? ഏകാന്തത - ദൈവ സാന്നിദ്ധ്യം തിരിച്ചറിയാൻ പറ്റിയ സമയമാണ്. ദൈവത്തിൽ മാത്രം ദൃഷ്ടി പതിപ്പിക്കുവാൻ പറ്റിയ സമയം. ആ അവസ്ഥക്ക് ഉചിതമായ മറുമരുന്നു പ്രാർത്ഥനയാണ്. ദിവസത്തിന്റെ 24 മണിക്കുറും തുറന്ന കണ്ണും, കാതുമായി ദൈവം നമുക്ക് അരികിലുണ്ട് (സങ്കീർത്തനങ്ങൾ 34:15). നിങ്ങൾക്ക് ഏതു സമയത്തും, ഏതു സ്ഥലത്തു വച്ചും ദൈവത്തോട് തുറന്നു പറയുവാൻ കഴിയും. "ദൈവമെ, ഞാൻ ഒറ്റപ്പെട്ടിരിക്കുന്നു, ഞാൻ മുറിവേറ്റിരിക്കുന്നു, എന്റെ ഹൃദയം തകർന്നിരിക്കുന്നു, ദൈവമെ എന്നെ സഹായിക്കണേ..", ദൈവം നമ്മുടെ പ്രാർത്ഥന കേട്ട്, സാഹചര്യം അറിഞ്ഞു പ്രവർത്തിക്കുവാൻ സർവ്വശക്തനാണ്.
March 26, 2016

ക്രിസ്തുവിനാൽ നിയന്ത്രിതമായ ജീവിതം

ദൈവം ആഗ്രഹിക്കുന്നത് സ്വയ നിയന്ത്രിതമായ ജീവിതമല്ല, മറിച്ചു ക്രിസ്തുവിനാൽ നിയന്ത്രിതമായ ജീവിതമാണ്. അവ സ്വാർതഥരഹിതവും നിത്യനായ ദൈവത്താൽ നിയന്ത്രിക്കപ്പെടുകയും, ജീവിതത്തിനു ലക്ഷ്യവും ഭദ്രതയും പ്രദാനം ചെയ്യുന്നവയുമായ താത്പര്യങ്ങൾ ആയിരിക്കും.
March 16, 2016

ആത്മാവിനെ അനുസരിച്ചു നടക്കുക

നാം "ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നമ്മൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല". (ഗലാത്യർ 5:18). അതിനു അർഥം നമുക്ക് പാപം ചെയ്യുവാനുള്ള അധികാരപത്രം കിട്ടി എന്നല്ല. (റോമർ 6:1). പകരം ഇത് ഒരു നിർബന്ധമാണ്. നിയമത്തെക്കാൾ അധികം സ്നേഹവും , ഭയത്തെക്കാൾ അധികം വിശ്വാസവും നമ്മെ നിർബന്ധിക്കും.