Pr. Saji Maniyatt

Saji Maniyatt
Pr. Saji Maniyatt
പാസ്റ്റർ സജി മണിയാറ്റ് - സ്വന്ത സ്ഥലം പത്തനംതിട്ട, വടശ്ശേരിക്കര, ജോലിയും ശുശ്രൂഷയും ആയിട്ടുള്ള ബന്ധത്തിൽ U .A .E യിൽ അജ് മാനിൽ ആയിരിക്കുന്നു.. ഭാര്യ ദീപ. മക്കൾ: കൃപ, ക്രിസ്റ്റിൻ.
June 4, 2017

നല്ലവനായ ദൈവം

നമ്മുടെ നന്മ മാത്രം ചിന്തിക്കാൻ പറഞ്ഞ ദൈവം, തന്റെ സ്വഭാവത്തിലും, അതെ നിലയിൽ തന്റെ മക്കളുടെ പരാജയം ചിന്തിക്കില്ല എന്ന് വിചാരിക്കുന്നതിൽ തെറ്റില്ല. അതായതു, മനുഷ്യകുലത്തിന്റെ പരാജയം ദൈവ ഹിതത്താൽ ഉണ്ടായതല്ല, മാത്രമല്ല, അങ്ങനെ ഒരു ചിന്ത ദൈവത്തിന്റെ കല്പനയോ, മനസിലോ പോലും ഇല്ലായിരുന്നു എന്ന് കാണാം. എന്നാൽ പലപ്പോഴും, നമ്മുടെ ജീവിതത്തിൽ വരുന്ന പരാജയങ്ങൾക്കു നാം ദൈവത്തെ കുറ്റം പറയാറില്ലേ?
August 10, 2016

സന്തോഷം പൂർണ്ണമാക്കുക

വളരെ ചെറിയ വിഷയമാണ്. അതു കണ്ട് ബാക്കി കുട്ടികൾ ചുറ്റും കൂടി. വാക്കേറ്റം മൂത്ത് ഇവർ തമ്മിൽ അടിയായി. കൂടി വന്ന കുട്ടികൾ രണ്ടു പക്ഷത്തുനിന്ന് ഒരു കുട്ടി തോൽക്കുമെന്നായപ്പോൾ ഇങ്ങനെ പറഞ്ഞു, എൻ്റെ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ നിന്നെ അടിച്ചു ശരിയാക്കിയേനേ.  പെട്ടെന്ന് അത് കേട്ടപ്പോൾ മറ്റവൻ പെട്ടെന്ന് വഴക്ക് നിർത്തി. കുട്ടികളുടെ ഇടയിലെങ്ങാനും ചേട്ടൻ ഉണ്ടെങ്കിലോ, അല്ലെങ്കിൽ ആരെങ്കിലും വിളിച്ചു കൊണ്ട് വന്നാലോ? അവൻ വന്നു തന്നെ അടിച്ചു ശരിയാക്കിയാലോ എന്നു പേടിച്ചു. എന്തായാലും ആരും അവിടെ വന്നില്ല അപ്പോൾ ആകാംഷയോടെ സംശയം കൊണ്ട് മറ്റവർ ചോദിച്ചു. നിൻ്റെ ചേട്ടൻ ഈ സ്കൂളിലാണോ പഠിക്കുന്നത്? അതോ ഇവിടെ അടുത്തെവിടെയെങ്കിലുമാണോ?അപ്പോൾ ആ കുട്ടി പറഞ്ഞു ഞാനാണ് വീട്ടിലെ മൂത്ത മകൻ അല്ല എനിക്ക് ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ നിന്നെ ശരിയാക്കിയേനേ എന്നാണ് പറഞ്ഞത്. !!!
July 21, 2016

ദൈവസ്നേഹം വർദ്ധിക്കുക.

ഇലക്ട്രോണിക് ഉപകരണങ്ങളോട് വലിയ കമ്പം ഉള്ള ആളുകളെ നമുക്കറിയാം. ഈ കമ്പം ഉള്ളവർ ഏതു രീതിയിൽ ഉള്ളവരെന്ന് വ്യത്യാസമില്ല. വിദ്യാഭ്യാസം കുറഞ്ഞവർ മുതൽ വിദ്യാഭ്യാസം കൂടിയവർ വരെ ഇങ്ങനെയുള്ളവർ ഉണ്ട്. ചിലർക്ക് കയ്യിൽ വില കൂടിയ ഒരു മൊബൈൽ ഫോൺ കൊണ്ടു നടക്കുന്നതാണ് താല്പര്യം. ഒരു വ്യക്തിക്ക് വളരെ വിലപിടിപ്പുള്ള മൊബൈൽ ഫോൺ സമ്മാനമായി കിട്ടി എന്നു കരുതുക. അതിലുള്ള ആപ്ലിക്കേഷൻസോ, ഉപയോഗമോ ഒന്നും വലുതായി അറിയില്ല. ആകെ അവർ അത് ഉപയോഗിക്കുന്നത് പുറത്തേക്ക് വിളിക്കാനും, വരുന്ന കോൾ സ്വീകരിക്കാനും മാത്രമാണ്. എത്രയോ കാര്യങ്ങൾ എളുപ്പമാക്കുന്ന ആപ്ലിക്കേഷനുകൾ അതിലുണ്ട്. സ്ഥലങ്ങൾ കണ്ടു പിടിക്കാം, കാൽക്കുലേറ്റർ ഉണ്ട്, പണമിടപാടുകൾ ബാങ്ക് വഴി നടത്താം, പ്രതിദിനം നമ്മുടെ പ്രവർത്തനങ്ങൾ കുറിച്ചു വയ്ക്കാം. തുടങ്ങി എണ്ണിയാൽ തീരാത്ത ഗുണങ്ങൾ ഉണ്ട്. പലപ്പോഴും തങ്ങളുടെ പരിജ്ഞാനക്കുറവും, വിവേകശൂന്യതയും കൊണ്ട് തങ്ങൾക്ക് കിട്ടിയ ഈ സമ്മാനത്തിൻ്റെ യഥാർത്ഥ ഗുണഭോക്താവാകാൻ ഇവർക്ക് കഴിയുന്നില്ല. ഇതു പോലെയാണ് ക്രിസ്തീയ ജീവിതത്തിലെ പല അനുഭവങ്ങളും.
July 7, 2016

ദൈവ സമാധാനം

നിതാന്ത വൈരികൾ ആണല്ലോ ഇസ്രയേൽ ജനതയും പാലസ്തീൻ ജനതയും. വിശുദ്ധ വേദപുസ്തകം മുതൽ ഈ വൈരം കാണുവാൻ സാധിക്കും. അനേക യുദ്ധങ്ങൾ ഒളിഞ്ഞും, തെളിഞ്ഞും, അവർ ഇപ്പോഴും നടത്തികൊണ്ടിരിക്കുകയാണ്. എന്തെങ്കിലും നിലയിൽ ഒരു പരിധി വരെ യോജിപ്പിക്കാൻ ശ്രമിച്ചാലും ഇതുവരെ നടന്നു കണ്ടിട്ടില്ല. സമാധാനം എന്നാൽ എന്തെന്ന് അവിടുത്തെ ജനങ്ങൾക്ക് അറിയില്ല! കാരണം, ഓരോ ദിവസവും കടന്നു വരുന്നത്, അസമാധാനത്തിന്റെ വാർത്തയുമായാണ്.
June 28, 2016

എങ്കിൽ…

സോപാധിക പ്രസ്താവനകളിൽ ഒരു ചിന്തയെ അല്ലെങ്കിൽ ഒരു പ്രവർത്തിയെ അതിന്റെ ഫലത്തോട് യോജിപ്പിക്കുന്ന വാക്കാണ് "എങ്കിൽ" എന്നത്. പലപ്പോഴും പരാജയം വന്നു കഴിയുമ്പോൾ നാം കേൾക്കാറുണ്ട്: ഇങ്ങനെ നീ ചെയ്തിരുന്നു "എങ്കിൽ", അത് സംഭവിക്കില്ലായിരുന്നു. അതുപോലെ, ഒരു വിജയം വരുമ്പോൾ പറയും, നീ ഇങ്ങനെ കൂടെ ചെയ്തിരുന്നു "എങ്കിൽ" കുറച്ച് കൂടി വലിയ ഒരു വിജയം ഉണ്ടായേനെ എന്ന്.
June 10, 2016

തെറ്റായ ബോധ്യം

"ഈ കാണുന്നത് നീതിയാണോ? ഇത് അനീതിയല്ലേ?". ജീവിതത്തിൽ ഇങ്ങനെ ചോദ്യം ചോദിക്കാത്തവരായി ആരും കാണുമെന്നു തോന്നുന്നില്ല. പലപ്പോഴും ഓരോ സ്ഥലങ്ങളിൽ നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ, "ഈ ലോകത്തിൽ നീതിയില്ലേ? ദൈവം ഇതൊന്നും കാണുന്നില്ലേ?" എന്ന് അറിയാതെ നാം ചോദിച്ചുപോകും. എന്റെ ജീവിതത്തിൽ, പലപ്പോഴും ഇങ്ങനെ ചോദിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ ചെറു പ്രായത്തിൽ 2 വയസു ഉള്ളപ്പോൾ പിതാവ് ലോകം വിട്ടു മാറ്റപെട്ടു, ഓർമ വച്ച നാൾ മുതൽ ദൈവീക സത്യം അറിയുന്നത് വരെ ഒരു ചോദ്യം മനസ്സിൽ ഉണ്ടായിരുന്നു, എന്ത് കൊണ്ടു പിതാവ് ഇല്ലാത്ത ഒരു കഷ്ടപ്പെട്ട ജീവിതം വന്നു? പല കൂട്ടുകാരും തങ്ങളുടെ പപ്പയുടെ കൂടെ സ്കൂളിൽ വരുമ്പോൾ, ഈ ചോദ്യം മനസ്സിൽ ചോദിച്ചിട്ടുണ്ട്. "ദൈവം നീതിമാനല്ലേ?" എത്രയോ സന്ദർഭങ്ങളിൽ അറിവില്ലായ്മ കൊണ്ട് ചോദിച്ചിട്ടുണ്ട്, "എന്തുകൊണ്ട് ഇങ്ങനെ?"
June 5, 2016

ജീവജല ഉറവ്.

ഹെലിപാഡ് ഉൾപ്പടെ ഉള്ള എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടെ പണിത ഒരു ബഹുനില കെട്ടിടം. വളരെ കാര്യക്ഷമവും ആധുനികവും ആയ അഗ്നിശമന സംവിധാനമാണ് അതിനായി രൂപകൽപന ചെയ്തത്. അഗ്നിശമന സമയത്ത് ഭൂമിക്കടിയിൽ നിന്ന് വെള്ളം വരേണ്ടതിനു ഏറ്റവും നല്ല നിലവാരത്തിലുള്ള കുഴലുകളും ടാപ്പുകളും ടാങ്കുകളും മറ്റു ക്രമീകരണങ്ങളും ഒക്കെ ഒരുക്കിയെങ്കിലും വെള്ളം വരുന്ന കുഴലുകളും അത് ശേഖരിച്ചിരിക്കുന്ന ടാങ്കും തമ്മിലുള്ള ബന്ധം കൊടുക്കുവാൻ പണിയുന്നവർ മറന്നു പോയി എന്ന വിഷയം ആരും അറിഞ്ഞില്ല. എല്ലാ വിധ സംവിധാനങ്ങളും രൂപകൽപന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തെങ്കിലും ഒരു അടിയന്തരാവസ്ഥ നേരിടുവാനുള്ള ഏറ്റവും അത്യാവശ്യമായ വെള്ളം ലഭ്യമായിരുന്നില്ല! എത്ര വിലപിടിപ്പുള്ള ഉപകരണം ആയാലും, അതിന്റെ ഘടകഭാഗങ്ങള്‍ എത്ര കൂടിയ ഗുണമേന്മ ഉള്ളത് ആയാലും, വെള്ളം ഇല്ലെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവും അഗ്നിശമന സമയത്ത് ഉണ്ടാകയില്ല.
May 27, 2016

മുന്നറിയിപ്പുകൾ

വലിയ ബുദ്ധിമാനെന്നും, കഴിവുള്ളവൻ എന്നും ചിന്തിക്കുന്ന മനുഷനോട്, അത്രയും ബുദ്ധിയോ കഴിവോ ഇല്ലാത്ത, സൃഷ്ടിപ്പിൽ അത്ര വലിയ പദവി ഒന്നും ഇല്ലാത്ത, ഒരു പക്ഷിയുടെ കാര്യം പറഞ്ഞു ചില മുന്നറിയിപ്പുകൾ വചനം തരികയാണ്. ഒരു പക്ഷിക്ക് പോലും, തന്റെ മുൻപിൽ, താൻ കാണ്‍കെ വല വിരിച്ചാൽ, അത് തന്നെ കുരുക്കാൻ ആണെന്ന് അറിയാം. സ്വല്പം ബുദ്ധിയുള്ള പക്ഷിപിടുത്തക്കാരൻ ഒരിക്കലും അങ്ങനെ ചെയ്യുകയില്ല.
May 14, 2016

യഹോവാഭക്തി

ബുദ്ധിമാനായ ഒരു ശാസ്ത്രജ്ഞന് ഒരു നല്ല വാഹനം കാണുമ്പോൾ അതിന്റെ പിൻപിൽ അതിനെ രൂപകല്‍പന ചെയ്ത ഒരു വ്യക്തി ഉണ്ടെന്നു വിശ്വസിക്കുവാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ഒരു നല്ല ചിത്രകല കാണുന്ന ഒരു വ്യക്തിക്ക് അതിന്റെ പിന്പിൽ ഒരു കലാകാരന്‍/കലാകാരി ഉണ്ടെന്നുള്ളത് വിശ്വസിക്കുവാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ഒരു പുസ്തകം വായിക്കുന്ന വ്യക്തിക്ക് അതിന്റെ പിൻപിലെ എഴുത്തുകാരനെ അറിയുവാൻ ഒരു ബുദ്ധിമുട്ടും ഇല്ല! അത് മാത്രമല്ല, ഒരു പരിധി വരെ രചയിതാവിന്റെ കഴിവും അഭിരുചിയും ഒക്കെ മനസിലാക്കുവാനും സാധിക്കും. അങ്ങനെയെങ്കിൽ, ഈ പ്രകൃതിയെയും ചരാചരങ്ങളേയും കാണുന്ന ഏതു വ്യക്തിക്കും അതിന്റെ പിൻപിൽ ഒരു സൃഷ്ട്ടിതാവ് ഉണ്ടെന്നു പറയുന്നതിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.
May 9, 2016

സകലവും നന്മക്കായി

ഓരോ വ്യക്തിയുടെയും ജീവിതത്തിൽ എപ്പോഴും കടന്നുവരാവുന്ന വിഷയമാണ് "ഒരു പ്രതിസന്ധി". വളരെ ആഗ്രഹത്തോടെയും പ്രത്യേക ഉദ്ദേശങ്ങളോടെയും ചില വിഷയങ്ങളിൽ ഇടപെടുമ്പോൾ ഇഷ്ടപ്പെടാത്ത ഒരു അതിഥി ആയി "പ്രതിസന്ധി" കടന്നു വന്നാൽ നാം നിരാശപെട്ടു പോകാറുണ്ട്. H V Lugt എന്ന വ്യക്തി ഒരിക്കൽ ഇങ്ങനെ പറഞ്ഞു. "വളരെ ശ്രദ്ധയോടെ തുടങ്ങിയ ഒരു പദ്ധതി പരാജയപെട്ടാൽ, വിഷയം വിശകലനം ചെയ്തു സന്ദര്‍ഭോചിതമായ തീരുമാനം എടുക്കാം. മണ്ടത്തരം കാണിച്ചാൽ, അത് ശരിയാക്കാം. എന്നാൽ ചില വിഷയങ്ങളിലെ പരാജയം നമ്മുടെ കഴിവിന് അപ്പുറം ആണെങ്കിൽ, നമുക്ക് ദൈവത്തോട് ചോദിക്കാം, എന്താണ് നാം ഇതിൽ നിന്ന് പഠിക്കേണ്ടത് എന്ന്. ദൈവം ആ സാഹചര്യങ്ങളിൽ നിന്ന് നന്മ നമുക്ക് കൊണ്ടുവരും. പരാജയം വിജയത്തിന്റെ ചവിട്ടു പടി ആണ്!"