സാങ്കേതികമായി അനുദിനം ഉന്നതി പ്രാപിച്ചുകൊണ്ടിരിക്കുന്നു അത്യാധുനിക ലോകത്തില്‍ ചില വ്യാഴവട്ടങ്ങള്‍ക്ക് മുന്‍പ് വരെയും അധാര്‍മികവും, പാപവുമെന്ന് വിശ്വസിച്ചു വെറുത്തിരുന്ന പല പ്രവര്‍ത്തികളും, വാക്കുകളും, സ്വാഭാവങ്ങളും ആധുനിക മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറികൊണ്ടിരിക്കുന്ന കാഴ്ചകള്‍ ദൈവമക്കള് ഹൃദയവേദനയോടെയാണ് വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. മനശാസ്ത്ര പഠനമേഖലയില്‍ ഉണ്ടായ വളര്‍ച്ചനിമിത്തം, ഒട്ടുമിക്ക അധാര്‍മിക പ്രവര്‍ത്തികളും ഇതിനോടകം മാനസികരോഗങ്ങളായി നിര്‍വചിക്കപ്പെട്ടു കഴിഞ്ഞു, ഒരുപക്ഷേ നാളെ മനുഷ്യന്റെ ദുഷ്ടതകള്‍, ദുര്‍ന്നടപ്പുകള്‍, ലൈംകികചൂഷണങ്ങള്, കുലപാതകങ്ങള്‍, അധര്‍മ്മങ്ങള്‍ ഒക്കെ മനശാസ്ത്ര വെളിച്ചത്തില്‍ വിലയിരുത്തിയാല്‍ ഇതെല്ലാം തന്നെ ചില മാനസിക വൈകല്യങ്ങളുടെ അനന്തരഫലമായി ഉണ്ടാകുന്നതെന്ന് നിര്‍വചിക്കപ്പെടുവാന്‍ സകല സാദ്ധ്യതകളും ഉണ്ടെന്നുള്ള കാര്യം നാം മറന്നുപോകരുത്.