Priya Reji

Priya Reji
Priya Reji
സിസ്റ്റർ പ്രിയ റെജി - ഫെയിത്ത് തിയോളജിക്കൽ സെമിനാരിയിൽ വചന പഠനം പൂർത്തിയാക്കിയതിനു ശേഷം രാജസ്ഥാനിലെ ഉദയ്പൂർ എന്ന സ്ഥലത്ത് കുടുംബമായി മിഷണറി പ്രവർത്തനത്തിൽ ആയിരിക്കുന്നു. പാസ്റ്റർ റെജി തോമസ്സിന്റെ ഭാര്യയാണ്. മകൾ ഷിഫ മകൻ ജെഫ്രി
July 8, 2016

ലക്‌ഷ്യം തെറ്റാതെ.

"ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക". ഓട്ടക്കളത്തിൽ ഇറങ്ങുന്നവരുടെ ലക്‌ഷ്യം വിജയിക്കുക എന്നതാണ്. അതിനാൽ ഓട്ടത്തെ തടസ്സപ്പെടുത്തുന്ന ഒന്നും അവരുടെ പക്കലുണ്ടാകരുത്. പലപ്പോഴും നാം പാപത്തിനു ഗൗരവം നൽകാറുണ്ടെങ്കിലും ഭാരത്തെ അത്ര ഗൗരവമായി കാണാറില്ല. അമിതഭാരമുള്ള വ്യക്തിക്ക് ഒരിക്കലും തന്റെ ഭാരവും പേറി ഓടാൻ സാധിക്കുകയില്ല. അതുപോലെതന്നെ നമ്മുടെ ക്രിസ്തീയജീവിതതിലും നമ്മുടെ മനസ്സിനെ ലക്ഷ്യത്തിൽ നിന്നും അകറ്റിക്കളയുന്ന വേദനകൾ, അസ്വസ്ഥതകൾ, ചിന്താകുലങ്ങളെല്ലാം കടന്നുവരാം. എന്നാൽ നാം അതിൽനിന്നും വിടുതൽ പ്രാപിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്.
July 2, 2016

യഹോവയ്‌ക്ക് പ്രഥമസ്ഥാനം

പ്രതികൂലങ്ങളും കഷ്ടതകളും നിറഞ്ഞ ലോകത്തിലാണ് നാം ആയിരിക്കുന്നത്. ആയതിനാൽ നമുക്ക് ദൈവീകമായ ആശ്വാസവും വാഗ്ദത്തങ്ങളും ആവശ്യമാണ്. കഷ്ടതകൾക്ക് അറുതിയില്ല എന്നു തോന്നുന്ന നാളുകൾ, ദൈവം പോലും മാറുന്നു കളഞ്ഞു എന്നു ചിന്തിക്കുന്ന സമയങ്ങൾ ഒക്കെ ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ കടന്നുവരാറുണ്ട്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ നാം തന്നെ അതിന് പോംവഴി കാണുവാൻ ശ്രമിക്കുമ്പോൾ തികച്ചും പരാജയമാണ് സംഭവിക്കുന്നത്. സ്വന്ത പദ്ധതികൾ ഉപയോഗിക്കുമ്പോൾ ഹൃദയത്തിൽ ദുഃഖം അനുഭവിക്കേണ്ടി വരും. സാഹചര്യങ്ങൾ എപ്പോഴും നമുക്ക് പ്രതികൂലമായി തന്നെ നിൽക്കും. എന്നാൽ നാം നമ്മുടെ പരിസ്ഥിതികളെയോ പ്രശ്നങ്ങളെയോ അല്ല നോക്കേണ്ടത്, മറിച്ച് നാം എപ്പോഴും നമ്മുടെ ആശ്രയം വെച്ചിരിക്കേണ്ടത് യഹോവയിലാണ്.
June 18, 2016

സത്യത്തിന്റെ പരിജ്ഞാനം

ഒരിടത്ത് രണ്ടു സഹോദരന്മാർ ഉണ്ടായിരുന്നു. ഒരുവൻ നന്നായി പഠിച്ചു ഒരു വക്കീലായി തീർന്നു. എന്നാൽ രണ്ടാമൻ തന്റെ സ്വന്തഇഷ്ടപ്രകാരം പാപവഴികളിൽ സഞ്ചരിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ഇളയവൻ ഒരു വ്യക്തിയുമായി വഴക്കുണ്ടാക്കി അദ്ദേഹത്തെ കൊല്ലുവാനിടയായി. വിവരം അറിഞ്ഞ് കൊല്ലപ്പെട്ട വ്യക്തിയുടെ ആളുകൾ തന്നെ പിടികൂടുവാനായി തന്റെ പിന്നാലെ വന്നു. കൊല്ലപ്പെട്ട വ്യക്തിയുടെ ചോര വീണ വസ്ത്രവുമായി താൻ ഭവനത്തിലേക്ക്‌ വളരെ നടുക്കത്തോടെ ഓടിച്ചെന്നു തന്റെ സഹോദരനോട് കാര്യം പറഞ്ഞു. ആ സ്നേഹവാനായ സഹോദരൻ പിന്നെ ഒരു നിമിഷം പോലും ആലോചിക്കാതെ തന്റെ സഹോദരന്റെ രക്തംപുരണ്ട ഉടുപ്പു വാങ്ങി ധരിച്ചിട്ടു പുറത്തു തന്നെ കൊല്ലുവാൻ കാത്തുനിൽക്കുന്നവരുടെ അടുക്കലേക്കു ഇറങ്ങിച്ചെന്നു. പകച്ച് നിന്ന ഇളയ സഹോദരനോട് ജേഷ്ഠ സഹോദരൻ ഇപ്രകാരം പറഞ്ഞു: "പ്രിയ അനുജാ, ഞാൻ നിന്റെ കുറ്റത്തിനു വേണ്ടി മരിക്കുവാൻ പോകുകയാണ്. ഞാൻ എന്റെ ജീവൻ കൊടുത്താൽ നീ സ്വതന്ത്രനാകും. എന്നാൽ നീ ഒരു കാര്യം ഓർക്കുക. ഇനിയും നീ എന്തെങ്കിലും തെറ്റു ചെയ്‌താൽ നിനക്കു പകരമായി മരിക്കുവാൻ ഞാനില്ല". പ്രതികാരം ചെയ്യുവാൻ വന്നവരുടെ വെടിയേറ്റ് ആ ജേഷ്ഠസഹോദരൻ എന്നെന്നേക്കുമായി ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. നിരപരാധിയായ സഹോദരന്റെ സ്നേഹത്തിനു മുൻപിൽ തകർന്നു പോയ ആ ഇളയ സഹോദരൻ തന്റെ തെറ്റുകളെ കുറിച്ച് ബോദ്ധ്യം വന്ന് താൻ ഒരു പുതിയ സൃഷ്ടിയായി തീർന്നു!
June 2, 2016

നമ്മുടെ ദൈവം

സമൂഹത്തിനും കുടുംബത്തിനും അപമാനം വരുത്തുന്ന ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെടുവാൻ മനുഷ്യരായ നാം ആഗ്രഹിക്കുകയില്ല. മറിച്ച് പ്രസിദ്ധരോ സമൂഹത്തിൽ മാന്യത ഉള്ളവരോ ആയ ഒരാളുമായി വ്യക്തിബന്ധം ഉണ്ടെങ്കിൽ അഭിമാനത്തോടെ അത് പരസ്യമാക്കാൻ നാം ഇഷ്ടപ്പെടുകയും ചെയ്യും. ഇവിടെ ഇതാ, സ്വർഗ്ഗസ്ഥനായ ദൈവം പഴയനിയമ വിശുദ്ധന്മാരുടെ ദൈവം എന്ന് വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല എന്ന് പറയുന്നു. ഒന്നുകൂടി ആഴത്തിൽ പറഞ്ഞാൽ, അങ്ങനെ വിളിക്കപ്പെടുന്നതിനു ദൈവം അഭിമാനിക്കുന്നു!
May 19, 2016

സത്യത്തിൽ നടക്കുക

ദൈവത്തിന്റെ കൃപയും കരുണയും സമാധാനവും പ്രാപിച്ച ഓരോ വിശ്വാസിയുടേയും കടമയാണ് സത്യത്തെ കാത്തുസൂക്ഷിക്കുകയും സഹോദരങ്ങളെ സ്നേഹിക്കുകയും ചെയ്യുകയും എന്നത്. ദൈവത്തിന്റെ കല്പനകൾ ആത്മാർത്ഥതയോടെ പ്രമാണിക്കുന്നവൻ തന്നെ സ്നേഹിക്കുന്നു (യോഹ: 14: 21) എന്ന് വെളിപ്പെടുത്തുകയാണ്. അതോടൊപ്പം തമ്മിൽ തമ്മിലും നിസ്വാർത്ഥമായ സ്നേഹമാണ് ദൈവം നമ്മിൽനിന്നും ആഗ്രഹിക്കുന്നത്. അത് കർത്താവിനോടുള്ള നമ്മുടെ സ്നേഹത്തിൽ നിന്നും ഉദിക്കുന്ന രക്ഷണ്യ വിശ്വാസത്തിന്റെ ഭാഗമാണ്.
May 13, 2016

മാനിക്കുന്ന ദൈവം

ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ദാവീദിന്റെ സന്തതിയെ വാഗ്ദത്തപ്രകാരം ദൈവം രാജസ്ഥാനത്താക്കി. വ്യവസ്ഥപ്രകാരം യാഗമർപ്പിച്ച് ദൈവത്തെ പ്രസാദിപ്പിച്ചപ്പോൾ ദൈവം തന്റെ അനുഗ്രഹം വർഷിപ്പിച്ചു. തന്നോടു യാചിക്കുന്നവർക്ക് നല്ല ദാനങ്ങളെ കൊടുക്കുന്ന ദൈവം താൻ ചോദിക്കുന്നതെന്തും നല്കാമെന്നു ശലോമോനോടു പറഞ്ഞു. സമ്പത്തോ മാന്യതയോ മറ്റു പലതും ആവശ്യപ്പെടാമായിരുന്നപ്പോൾ ദൈവഹിതപ്രകാരം ജ്ഞാനവും വിവേകവും ചോദിച്ച ശലോമോന് അതോടുകൂടെ സകലതും നല്കി ദൈവമനുഗ്രഹിച്ചു.
April 6, 2016

സത്യത്തിൽ നടക്കുക

ദൈവത്തിന്റെ കൃപയും കരുണയും സമാധാനവും പ്രാപിച്ച ഓരോ വിശ്വാസിയുടേയും കടമയാണ് സത്യത്തെ കാത്തുസൂക്ഷിക്കുകയും സഹോദരങ്ങളെ സ്നേഹിക്കുകയും ചെയ്യുകയും എന്നത്. ദൈവത്തിന്റെ കല്പനകൾ ആത്മാർത്ഥതയോടെ പ്രമാണിക്കുന്നവൻ തന്നെ സ്നേഹിക്കുന്നു (യോഹ: 14: 21) എന്ന് വെളിപ്പെടുത്തുകയാണ്. അതോടൊപ്പം തമ്മിൽ തമ്മിലും നിസ്വാർത്ഥമായ സ്നേഹമാണ് ദൈവം നമ്മിൽനിന്നും ആഗ്രഹിക്കുന്നത്. അത് കർത്താവിനോടുള്ള നമ്മുടെ സ്നേഹത്തിൽ നിന്നും ഉദിക്കുന്ന രക്ഷണ്യ വിശ്വാസത്തിന്റെ ഭാഗമാണ്.
February 8, 2016

യഹോവ ഭക്തനായ പുരുഷൻ ആർ?

സംഭവബഹുലമായ അനേക വർഷങ്ങൾ നമ്മെ പിന്നിട്ടു. നാം ഒരു പുതുവർഷത്തിലേക്ക് പുത്തൻ പ്രതീക്ഷകളും പുതിയ തീരുമാനങ്ങളുമായി പ്രവേശിച്ചിരിക്കുകയാണ്. യഹോവഭക്തനായ പുരുഷൻ ആർ? ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യം! നാം വലിയവരോ ചെറിയവരോ എന്നുള്ളതല്ല, യഹോവഭക്തനാണോ എന്നതാണ് പ്രധാനം. മതഭക്തിയും, കപടഭക്തിയും അന്ധവിശ്വാസങ്ങളിൽ ഉള്ള ഭക്തിയും വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മുടെ ഭക്തി എന്താണ്? ദൈവത്തോടുള്ള ഭയവും ബഹുമാനവും ഉണ്ടാകുമ്പോഴാണ് നമ്മിൽ ഭക്തി ഉളവാകുന്നത്. ദൈവവചനത്തിൽ പറയുന്ന കല്പനകൾ നാം ഹൃദയപരമാർത്ഥതയോടും വിശ്വസ്തതയോടും അനുസരിച്ചെങ്കിൽ മാത്രമേ നാം ദൈവഭക്തരായി തീരുകയുള്ളൂ. ഭക്തിയുടെ പ്രഹസനങ്ങളും, ദുരുപദേശങ്ങളും എവിടെയും നടമാടുമ്പോൾ യേശുവിന്റെ രക്തത്തിൽ പാപമോചനം പ്രാപിച്ച ഒരു ദൈവപൈതൽ ദൈവഭക്തനായിരിക്കുക എന്നത് അത്യന്താപേക്ഷിതമാണ്.
January 21, 2016

ദൈവീക വാഗ്ദത്തങ്ങൾ.

ദൈവവചനത്തിലുടനീളം നാം കാണുന്ന ഒരു വസ്തുതയാണ് വാഗ്ദത്തങ്ങൾ (promises of God). നമ്മുടെ ആദിമപിതാക്കന്മാരെല്ലാം ദൈവത്തിൽ നിന്നും വാഗ്ദത്തം പ്രാപിച്ചവരും അതിന്റെ നിവൃത്തിക്കായി കാത്തിരിക്കുന്നവരുമായിരുന്നു. ദൈവത്തിനു തന്റെ ജനത്തോടുള്ള ആഴമായ സ്നേഹമാണ് ഈ വാഗ്ദത്തങ്ങളിലൂടെ നമുക്ക് കാണുവാൻ സാധിക്കുന്നത്. ബൈബിളിലുടനീളം പരിശോധിക്കുമ്പോൾ അനവധി വാഗ്ദത്തങ്ങൾ നമുക്ക് കാണുവാൻ കഴിയുന്നു. ഈ വാഗ്ദത്തങ്ങളുടെ നിവൃത്തിയ്ക്കായി ഒരു സമയപരിധിയും നമുക്ക് മനസ്സിലാക്കുവാൻ കഴിയും.
January 8, 2016

ക്രിസ്തുവിൽ പങ്കാളികൾ

ഒരു വിശ്വാസി ദൈവഭവനത്തിന്റെ ഓഹരിക്കാരനാണ്. ദൈവഭവനത്തിലേക്കുള്ള പ്രവേശനം നമുക്ക് കൃപയാല്‍ ഒരു പദവിയായി നല്കപ്പെടുന്നു. അതുനിമിത്തം  പ്രത്യേകമായ അവകാശ അധികാരങ്ങൾ പുത്രനായ ക്രിസ്തുവിനോടൊപ്പം പങ്കിടുവാൻ അവസരവും ലഭിക്കുന്നു. ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിക്കുന്നവന് ലഭിക്കുന്ന പങ്കാളിത്വത്തെ കുറിച്ച് ദൈവ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു